മരുമകളോട് പകവീട്ടാന്‍ 10 മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശന്‍ കൊന്നു

കോയമ്പത്തൂര്‍: മകനോടും മരുമകളോടുമുള്ള പകവീട്ടാന്‍ 10 മാസം പ്രായമുള്ള പെണ്‍കുട്ടിയെ മുത്തശ്ശന്‍ കൊലപ്പെടുത്തി. കോയമ്പത്തൂരിലെ ഒത്തക്കല്‍മണ്ഡപത്ത്് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശെല്‍വരാജ്(45)നെ പോലീസ് അറസ്റ്റ് ചെയ്തു. ശെല്‍വരാജിന് രണ്ടുഭാര്യമാരുണ്ടായിരുന്നു. ഇരുവരും ഇയാളെ ഉപേക്ഷിച്ചു പോയി. ഭാര്യമാര്‍ തന്നെ ഉപേക്ഷിച്ചുപോകാന്‍ കാരണം മകനും മരുമകളും ആണെന്ന സംശയം ശെല്‍വരാജിനുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇയാള്‍ പേരക്കുട്ടിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നീട് ഒത്തക്കല്‍മണ്ഡപത്തെ ഒരു ബേക്കറിക്കു സമീപത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. കുട്ടിയെ കാണാതായതുമുതലുള്ള അന്വേഷണത്തില്‍ ശെല്‍വരാജിന് മകനോടും മകന്റെ ഭാര്യയോടും വിരോധമുള്ളതായി വ്യക്തമാക്കുന്ന മൊഴികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശെല്‍വരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പേരക്കുട്ടിയെ കൊന്നത് താനാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. കല്ലുപയോഗിച്ച് ലക്കടിച്ചാണ് പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിന്…

ഉന്നാവ്: ഇരയെ നിരന്തരം വേട്ടയാടി; നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചു

ലക്‌നൗ :ഉന്നാവ് പീഡനക്കേസില്‍ ഇര നിരന്തരം പ്രതിയുടെ നിരീക്ഷണത്തിലായിരുന്നുവെന്നതിന്റെ തെളവ് പുറത്ത്. ഇരയെ നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചതായി തെളിഞ്ഞു. കുല്‍ദീപ് സിങ് ക്യാമറ സ്ഥാപിച്ചത് ഇരയുടെ വീട്ടിലെ ദൃശ്യങ്ങള്‍ക്കായാണ്. അയല്‍ക്കാരനായ പ്രതിയുടെ വീടിന്റെ ചുമരിലാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ഇരയുടെ വീട്ടിലേക്കുമാണ്. അതേസമയം, പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് ബന്ധുക്കളുടെ ശവസംസ്‌കാരം നടന്നു. ഇതില്‍ ഒരാള്‍ പീഡനക്കേസില്‍ സാക്ഷി ആയിരുന്നു. വെന്റിലേറ്ററിലുള്ള പെണ്‍കുട്ടിയുടെയും അഭിഭാഷന്റെയും ആരോഗ്യനിലയില്‍ പുരോഗതിയില്ല ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉള്ള പെണ്‍കുട്ടിയുടെ നിലയില്‍ ആശാവഹമായ പുരോഗതി ഇല്ല. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ പിതാവ് ജയിലില്‍ വച്ച് കൊല്ലപ്പെട്ട കേസിലും ആ കേസിലെ മുഖ്യസാക്ഷി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിലും സിബിഐ അന്വേഷണം തുടരവേയാണ് നാലാമത്തെ കേസും സി.ബി.ഐ ഏറ്റെടുക്കുന്നത്.

ബേ മലയാളിയുടെ കിഡ്‌സ് സമ്മര്‍ സോക്കര്‍ ട്രെയിനിംഗ് വന്‍ വിജയം

സാന്‍ഫ്രാന്‍സിസ്‌കോ : ബേ മലയാളി ആര്‍ട് സ് ആന്‍ഡ് സ്‌പോര്‍ട് സ് ക്ലബ് ന്റെ നേതൃത്വത്തില്‍ “ കിഡ്‌സ് സമ്മര്‍ സോക്കര്‍ ട്രെയിനി ങ്ങ് \” വിജയകരമായി നടക്കുന്നു . ഇക്കഴിഞ്ഞ രണ്ട് മാസമായി ഏകദേശം നാല്‍പ്പത്തിലധികം കുട്ടികള്‍ ഈ ട്രെയിനിങ്ങില്‍ പങ്കെടു ത്ത് പരിശീലനം നേടുന്നുണ്ട് . എല്ലാ ശനിയാഴ്ചയും രണ്ടു മണിക്കൂര്‍ നേരം നീളുന്ന താണ് പരിശീലനം. തുടര്‍ച്ചയായി അഞ്ച് വര്‍ഷക്കാലമായി ബേ മലയാളി കുട്ടികള്‍ക്കായി ഈ സോക്കര്‍ ട്രെയിനിങ്ങ് സംഘടിപ്പിക്കുന്നു . ജാക്‌സ് വര്‍ഗീസ് ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് . ബേ മലയാളി ക്ലബ് അംഗങ്ങളായ ടിജു ജോസ്, അനുപ് പിള്ള , അനീഷ് പത്മനാഭന്‍ , നിസാര്‍ മങ്കുളങ്ങര , നൗഫല്‍ കപ്പച്ചാലി , എല്‍വിന്‍ ജോണി , ഷിബിന്‍ രമേശന്‍ , ഹേമന്ത് കുമാര്‍ എന്നിവരും പരിശീലനത്തിന് സഹകരിക്കുന്നു…

സിദ്ധാര്‍ത്ഥയ്ക്ക് കോര്‍പ്പറേറ്റ് ലോകത്തിന്റെ അന്ത്യാഞ്ജലി; എസ്.വി രംഗനാഥന്‍ ഇടക്കാല ചെയര്‍മാന്‍

മംഗളൂരു: ‘കഫേ കോഫി ഡേ’ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോഫി ഡേയില്‍ ഇടക്കാല ചെയര്‍മാനായി എസ്.വി രംഗനാഥിനെ നിയമിച്ചു. റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് രംഗനാഥ്. നിഥിന്‍ ബാഗമാന ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാകും. സിദ്ധാര്‍ത്ഥയുടെ മൃതദേഹം ഇന്ന് രാവിലെയാണ് മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. മൃതദേഹം ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച നേത്രാവതി പാലത്തിനടുത്ത് നിന്ന് കാണാതായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടി എന്‍ഡിആര്‍എഫും തീര സംരക്ഷണ സേനയും നേവിയിലെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് ഊര്‍ജിതമായ തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച…

നെതർലാൻഡ്‌സിലേക്ക് നേഴ്‌സുമാരെ നൽകാൻ കേരളം

നെതര്‍ലാന്‍ഡ്സിലെ ആരോഗ്യമേഖലയ്ക്ക് ആവശ്യമുള്ള മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബെർഗുമായി ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിലാണ്  മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലാന്‍‍ഡ്സില്‍ നേഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത് . മുപ്പതിനായിരം മുതല്‍ നാല്പതിനായിരം വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍‍ഡ്സിന് ആവശ്യം. കേരളത്തിലെ നേഴ്സുമാരുടെ അര്‍പ്പണബോധവും തൊഴില്‍നൈപുണ്യവും മികച്ചതാണെന്ന് ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിച്ചു. നെതര്‍ലാന്‍ഡ്സിന് ആവശ്യമായ നേഴ്സുമാരെ കേരളത്തില്‍ നിന്ന് നല്‍കാനുള്ള നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നെതര്‍ലാന്‍‍ഡ്‍സ് രാജാവും രാ‍ജ്ഞിയും ഒക്ടോബര്‍ 17,18 തീയതികളില്‍ കേരളം സന്ദർശിക്കുമെന്ന് മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബെർഗ്  അറിയിച്ചു.

“ആര്‍എസ്എസുകാരനെ ഡിജിപി സ്ഥാനത്ത് നിയോഗിക്കുന്നത് ആലോചിക്കണം”- ജേക്കബ് തോമസിനെതിരെ കോടിയേരി

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിനെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജേക്കബ് തോമസ് ആര്‍എസ്എസുകാരനാണെന്നും അതുകൊണ്ട് ഡിജിപി സ്ഥാനം നല്‍കുന്നത് ആലോചിക്കണമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്ര ട്രൈബ്യുണൽ വിധിക്കെതിരെ സർക്കാർ തുടർനടപടിയുമായി മുന്നോട്ട് പോകണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ സംബന്ധിച്ച് കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ന്യായീകരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനെ എങ്ങനെ ഇത്രകാലം അകാരണമായി സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്താനാവുമെന്നും ട്രിബ്യൂണല്‍ ചോദിച്ചു. സര്‍വീസിലിരിക്കെ അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നും സര്‍ക്കാര്‍നയങ്ങളെ വിമര്‍ശിച്ചെന്നും പറഞ്ഞാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്വയം വിരമിക്കലിന് അനുമതി തേടിയെങ്കിലും അതു നിഷേധിച്ചു. ചട്ടലംഘനത്തിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ്…

The Sterling Qualities of Sri Rama

Every one knows that RAMAYANAM the well-known epic , was authored by VALMIKI , the great sage who lived in the same age (Yuga) of RAMA, i.e Treta Yuga. Valmiki was born into a Brahmin family. His name given by his parents was Ratnakara. But, a gang of bandits abducted him from his family when he was a small boy and was brought up by the robbers because of which he acquired all the evil qualities. He used to waylay the wayfarers at knife point and did not hesitate even…

സീറോ മലബാര്‍ കണ്‍വന്‍ഷന്‍: സജീവ പങ്കാളിത്തവുമായി എസ്.എം.സി.സി

ഹൂസ്റ്റണ്‍: ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു തിരിതെളിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംഘാടകര്‍ക്കൊപ്പം അവസാനവട്ട ഒരുങ്ങളിലാണ് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും. കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന എസ്.എം.സി.സി സമ്മിറ്റില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളും സംബന്ധിക്കുന്നതാണ്. ആരോഗ്യ-വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളില്‍ എസ്.എം.സി.സി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കലാ-കായികരംഗത്ത് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള എസ്.എം.സിസിയുടെ പരിശ്രമങ്ങളെക്കുറിച്ചും നേരിട്ടറിയുവാന്‍ കണ്‍വന്‍ഷന്‍ നഗറില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. യുവതീ-യുവാക്കള്‍ക്ക് അനുയോജ്യാരായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനു സഹായകരമായി പുതുതായി ആവിഷ്കരിച്ച മാട്രിമോണിയല്‍ വെബ്‌സൈറ്റിന്റേയും മൊബൈല്‍ ആപ്പിന്റേയും ഔപചാരികമായ ലോഞ്ചിംഗും കണ്‍വന്‍ഷന്‍ നഗറില്‍ നടക്കുന്നതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി അയ്യായിരത്തില്‍പ്പരം വ്യക്തികള്‍ പങ്കെടുക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന്‍ വിശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും അവിസ്മരണീയ സംഗമം ആയിരിക്കട്ടെ എന്നു പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍,…

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം

ന്യൂയോര്‍ക്ക്: മല്ലപ്പള്ളി കേന്ദ്രമായ കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബങ്ങളുടെ 18ാം വാര്‍ഷീക പൊതുയോഗം ന്യൂയോര്‍ക്കില്‍ സ്‌റ്റോണി പോയിന്റിലുള്ള ഡോണ്‍ ബോസ്‌കോ റിട്രീറ്റ് സെന്ററില്‍ വെച്ചു നടത്തുകയുണ്ടായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വന്നുചേര്‍ന്നു. സജീവമായ ചര്‍ച്ചകളും ആലോചനകളും, കലാപരിപാടികളും നടന്നു. കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ ഇരുപതോളം ബന്ധുക്കളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജൂലായ് 19ാം തീയതി വെള്ളിയാഴ്ച മുതല്‍ 21ാം തീയതി ഞായറാഴ്ച വരെ ആയിരുന്നു സമ്മേളനം റവ. ജോബി ജോയ് ആയിരുന്നു പ്രധാന പ്രാസംഗികന്‍.

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിച്ചു; ഗൂഗിളിനെതിരെ തുള്‍സി ഗബ്ബാര്‍ഡ്

ലോസ് ആഞ്ചലസ്: അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചെന്ന കാരണം കാണിച്ച് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുള്‍സി ഗബ്ബാര്‍ഡ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെതിരെ 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന്   കേസ് ഫയല്‍ ചെയ്തു. ജൂലൈ 25നാണ് കാലിഫോര്‍ണിയയില്‍ ഹവായ് കോണ്‍ഗ്രസ് വുമണ്‍ തുള്‍സി ഹബ്ബാര്‍ഡിന്റെ പ്രചാരണ കമ്മിറ്റി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ വാദപ്രതിവാദത്തിനു ശേഷം തുള്‍സിയുടെ പരസ്യ അക്കൗണ്ട് ഗൂഗിള്‍ സസ്‌പന്റ് ചെയ്യുകയായിരുന്നു. അക്കൗണ്ട് സസ്‌പെന്റ് ചെയ്തതിന് ഗൂഗിള്‍ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കേസിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തുള്‍സിയുടെ അക്കൗണ്ടിലുണ്ടായ അപ്രതീക്ഷിത നീക്കങ്ങളായിരിക്കാം അക്കൗണ്ട് സസ്‌പെന്റ് ചെയ്യുന്നതിന് കാരണമായിരിക്കാമെന്ന് ഗൂഗിള്‍ വക്താവ് റിവാ സീട്ടൊ അഭിപ്രായപ്പെട്ടു. ഗൂഗിളിന്റെ നടപടി തനിക്ക് മാത്രമല്ല മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കു കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും തുള്‍സി ഗബ്ബാര്‍ഡ് പ്രതികരിച്ചു.