ലണ്ടന്‍: ആഴ്ചയില്‍ രണ്ടു തവണയെങ്കിലും യൂറോപ്യന്‍ യൂണിയന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഉന്നതോദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. ബ്രെക്സിറ്റ് പിന്മാറ്റ കരാറില്‍ നിന്ന് ഐറിഷ് ബാക്ക്സ്റ്റോപ്പ് വ്യവസ്ഥ എടുത്തു കളയാനും അവസാന നിമിഷമെങ്കിലും കരാറോടെയുള്ള ബ്രെക്സിറ്റ് സാധ്യമാക്കാനുമുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായാണ് ബോറിസിന്റെ നിര്‍ദേശം. ബോറിസിന്റെ പുതിയ നീക്കത്തിന്റെ വെളിച്ചത്തില്‍ ഇനിയും കരാറോടെ ബ്രെക്സിറ്റ് നടപ്പാക്കാമെന്ന പ്രതീക്ഷ യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. അതേസമയം, കരാറില്ലാത്ത ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന ബ്രിട്ടനിലെ വിമത ഭരണപക്ഷ എംപിമാരെ അനുനയിപ്പിക്കാനുള്ള ബോറിസിന്റെ അടവ് മാത്രമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജോസ് കുന്പിളുവേലില്‍
Month: August 2019
ഹെല്‍ത്ത് ടൂറിസം’ വഴി എന്‍എച്ച്എസിനു നഷ്ടം 150 മില്യണ്‍
ലണ്ടന്‍: ഹെല്‍ത്ത് ടൂറിസത്തിന്റെ മറവില്‍ ബ്രിട്ടനിലെത്തി ചികിത്സ തേടുന്ന വിദേശികള്‍ കാരണം എന്‍എച്ച്എസിന് 150 മില്യണ്‍ പൗണ്ട് വരുന്ന ബില്ലുകള്‍ അടയ്ക്കാതെ പോകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശികളോട് പണം ആവശ്യപ്പെടുന്നത് വംശീയ വിവേചനമായി വിലയിരുത്തപ്പെടുമെന്ന് പല ഡോക്ടര്‍മാരും പറയുന്നു. മൂന്നു വര്‍ഷം മുന്‍പ് ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ക്കു ജന്മം നല്കിയ നൈജീരിയക്കാരിയില്‍ നിന്ന് അഞ്ചു ലക്ഷം പൗണ്ട് ഈടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ഈയിനത്തില്‍ എന്‍എച്ച്എസിനു കിട്ടാനുള്ള പണം ആറായിരം നഴ്സുമാര്‍ക്ക് ശന്പളം കൊടുക്കാന്‍, അല്ലെങ്കില്‍ 22000 ബൈപാസ് സര്‍ജറികള്‍ നടത്താന്‍, അതുമല്ലെങ്കില്‍ 5500 ജൂണിയര്‍ ഡോക്ടര്‍മാര്‍ക്കു ശന്പളം കൊടുക്കാന്‍ തികയും. രണ്ടു ലണ്ടന്‍ ആശുപത്രികള്‍ക്കു മാത്രം 56 മില്യനാണ് കിട്ടാനുള്ളത്. ഇതില്‍ അഞ്ചു ലക്ഷം ഒരേ രോഗിയില്‍നിന്നു കിട്ടാനുള്ളതാണ്. റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
മനുഷ്യക്കടത്ത് കണ്ടെത്താന്‍ ജര്‍മനിയില്‍ വ്യാപക റെയ്ഡ്
ബര്‍ലിന്‍: മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മനിയൊട്ടാകെ നടത്തിയ റെയ്ഡില്‍ 1900 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മെയിന്‍ കസ്റ്റംസ് ഓഫിസില്‍നിന്നും ഫെഡറല്‍ പോലീസില്നിന്നുമുള്ള ഉദ്യോഗസ്ഥരടക്കമുള്ള സംഘം നൂറിലധികം അപ്പാര്‍ട്ട്മെന്റുകളും ഓഫിസുകളുമാണ് ബര്‍ലിനില്‍ മാത്രം പരിശോധിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ അനധികൃതമായി രാജ്യത്തെത്തിച്ച് നിര്‍മാണ മേഖലയിലടക്കം ജോലി ചെയ്യിക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ബര്‍ലിന്‍ നഗരത്തിലുടനീളം നടത്തിയ റെയ്ഡ് ദിവസം മുഴുവന്‍ ദീര്‍ഘിച്ചു. ഫയലുകളും സ്മാര്‍ട്ട്ഫോണുകളുമടക്കം തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
സി.എം.എ ഓണാഘോഷത്തില്‍ ഡോ.എം.എസ് സുനില്‍ ടീച്ചര്‍ പങ്കെടുക്കുന്നു
ചിക്കാഗോ: ചിക്കാഗോയില്‍ നടക്കുന്ന സി.എം.എ ഓണാഘോഷ പരിപാടികളില്‍ ഡോ.എം.എസ് സുനില്‍ ടീച്ചര്‍ പങ്കെടുക്കുന്നു. കേരളത്തിലെ ഇരുനൂറോളം വരുന്ന വീടില്ലാത്തവര്‍ക്ക് ടീച്ചര്‍ വീടു നിര്‍മ്മിച്ചു നല്കി. ഡോ. എം.എസ്. സുനില്‍ എന്ന സുനില്‍ ടീച്ചര്‍. പഠിപ്പിക്കുന്നത് പുസ്തകങ്ങളിലെ അറിവ് മാത്രമല്ല, മനുഷ്യ സ്നേഹത്തിന്റെ നല്ല പാഠം കൂടിയാണ്. കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്ത നിരവധി പേര്‍ക്ക് സ്നേഹത്തണലൊരുക്കുന്ന ടീച്ചര്‍ പലരുടെയും വീടിന്റെ ‘ഐശ്വര്യ’മാണ്. ഒന്നും രണ്ടുമല്ല നൂറോളം വീടുകളാണ് ഈ ടീച്ചറിന്റെ സ്നേഹം അടിത്തറ പാകിയത്. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് അധ്യാപികയാണ് ഡോ. എം.എസ്. സുനില്‍. കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതിയില്‍ ഭാഗമായതോടെയാണ് സുനില്‍ ടീച്ചര്‍ വീടു വച്ചു നല്കി തുടങ്ങിയത്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകളുടെ സഹായത്തോടെയാണ് ടീച്ചര്‍ വീടു നിര്‍മ്മിച്ചു നല്‍കുന്നത്. സാമൂഹ്യവിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ടീച്ചറിനെത്തേടി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ചുമതല…
എം.ജി.എം സ്റ്റഡി സെന്റര്‍: ക്ലാസുകള്‍ സെപ്റ്റംബര്‍ 15-നു ആരംഭിക്കും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരതീയ കലകളും പഠിപ്പിക്കുന്നതിനായി 22 വര്‍ഷം മുമ്പ് യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എം.ജി.എം സ്റ്റഡി സെന്ററിന്റെ 23-മത് അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ 15-നു ഞായറാഴ്ച ആരംഭിക്കുമെന്നു പ്രിന്‍സിപ്പാള്‍ റവ. ഫാ. നൈനാന് ടി. ഈശോ അറിയിച്ചു. 1997 സെപ്റ്റംബര്‍ 14-നു മലങ്കര ഓര്‍ത്തഡോക്സ് സഭ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി ഉദ്ഘാടനം ചെയ്ത് ആശീര്‍വദിച്ച എം.ജി.എം സ്റ്റഡിസെന്റര് വിജയകരമായ 22 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സ്കൂളില്‍ നിന്നു സംഗീതവും നൃത്തവും പ്രസംഗവുമൊക്കെ അഭ്യസിച്ച കുട്ടികള്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി വിവിധ സംഘടനകള്‍ നടത്തുന്ന കലാമത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മാതൃഭാഷയായ മലയാളം കൂടാതെ നൃത്തം, സംഗീതം, പിയാനോ,…
പ്രതി പൂവന്‍കോഴിയില്‍ മഞ്ജു വാര്യര്‍: റോഷന് ആന്‍ഡ്രൂസ് സംവിധാനത്തില്‍ ഉണ്ണി ആറിന്റെ ചിത്രം വെള്ളിത്തിരയില്‍
പ്രതി പൂവന്‍കോഴി'യില്‍ മഞ്ജു വാര്യര്‍: റോഷന് ആന്‍ഡ്രൂസ് സംവിധാനത്തില്‍ ഉണ്ണി ആറിന്റെ ചിത്രം വെള്ളിത്തിരയില്‍. ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. വലിയൊരു ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യയെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചുകൊണ്ടു വരുന്നത് റോഷന് ആന്‍ഡ്രൂസിന്റെ ‘ഹൗ ഓള്‍ഡ് ആര് യൂ’ എന്ന സിനിമയിലൂടെയാണ്. സമകാലിക ഇന്ത്യന്‍ ദേശീയതാ സങ്കല്‍പ്പത്തിന്റെ പൊള്ളത്തരങ്ങളെ നടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു നോവലാണ് ‘പ്രതി പൂവന് കോഴി’. കോട്ടയം പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വഭാവത്തിലായിരിക്കും സിനിമ അവതരിപ്പിക്കുക. ജി. ബാലമുരുകന് ആണ് ക്യാമറ. സംഗീത സംവിധാനം ഗോപിസുന്ദര്‍, ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം.
നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ നടുഭാഗം ചുണ്ടന് കപ്പുയര്‍ത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് നടുഭാഗം ചുണ്ടന് തുഴഞ്ഞത്. കഴിഞ്ഞ തവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബിനായിരുന്നു ട്രോഫി. കഴിഞ്ഞ തവണ ഇവര്‍ തുഴഞ്ഞ ചുണ്ടന്‍വള്ളം മറ്റൊന്നായിരുന്നു. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്ന് അറിയപ്പെടുന്ന നെഹ്റു ട്രോഫിയില്‍ കാരിച്ചാലിനെയും ചമ്പക്കുളത്തെയും ദേവാസിനെയും പിന്നിലാക്കിയാണ് നടുഭാഗം ഇത്തവണയും കപ്പുയര്‍ത്തിയത്. 1200 മീറ്റര്‍ ദൂരം വരുന്ന ട്രാക്കില്‍ തുടക്കത്തില്‍ പിന്നിലായിരുന്നുവെങ്കിലും പകുതി ദൂരം പിന്നിട്ടപ്പോള്‍ തന്നെ നടുഭാഗം മുന്പ്പന്തിയില് എത്തിയിരുന്നു. ഇതോടെ ട്രോഫിയില്‍ ഇത്തവണയും ഇവര്‍ തന്നെ മുത്തമിടുമെന്ന് ഉറപ്പായി. ക്യാപ്റ്റന്‍ നാരായണന്റെ നേതൃത്വത്തിലുള്ള ടീം ആണ് നടുഭാഗം തുഴഞ്ഞത്. ഒമ്പത് മത്സരങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഫൈനല്‍. പുന്നമട കായലിന്റെ ഇരുകരയിലും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആളുകളില്‍ ആവേശം നിറച്ചാണ് ചുണ്ടന് വള്ളങ്ങള്‍ കുതിച്ചുപാഞ്ഞത്
കടുത്ത പനിയും ചുമയും; കെ.ആര് ഗൗരി അമ്മ ആശുപത്രിയില്‍
ആലപ്പുഴ: കടുത്ത പനിയും ചുമയുമുള്ളതിനാല് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ കെ ആര് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയെങ്കിലും 100 വയസുകാരിയായ ഗൗരിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
10 ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം :ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്കു സാധ്യത. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മഴ ശക്തമാകും. കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാള ഉദ്യോഗസ്ഥന് ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരനെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യോഗസ്ഥന് മുഹമ്മദ് സനാവുള്ളാ ദേശീയ പൗരത്വ പട്ടികയുടെ പുറത്ത്. എന്നാല്‍ ഇതില്‍ വലിയ അത്ഭുതമില്ലെന്നാണ് സനാവുള്ളായുടെ പ്രതികരണം. ‘എന്റെ പേര് പട്ടികയിലുണ്ടാവുമെന്ന പ്രതീക്ഷ തീരെ ഇല്ലായിരുന്നു. കാരണം ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണമായ വിശ്വാസമുണ്ട്. അതിനാല്‍ തന്നെ നീതി ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍.’ സനാവുള്ളാ പറഞ്ഞു.