മാപ്പ് ഓണം സെപ്റ്റംബര്‍ 7 ന് ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍‌ഫിയയുടെ (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി സെപ്റ്റംബര്‍ 7 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (10197 Northeast Ave, Philadelphia, PA 19115 ) നടത്തുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ സംബന്ധിക്കുന്ന ഈ ഓണാഘോഷ പ്രോഗ്രാം ഒരു ചരിത്ര സംഭവം ആകുമെന്നതില്‍ തെല്ലും സംശയമില്ലെന്ന് മാപ്പ് പ്രസിഡന്റ് ചെറിയാന്‍ കോശിയും മറ്റ് സംഘാടകരും അറിയിച്ചു. പ്രഫഷണല്‍ ട്രൂപ്പുകള്‍ അണിയിച്ചൊരുക്കുന്ന വിവിധ തരം കലാപരിപാടികള്‍ ഓണാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടുമെന്നും, വ്യത്യസ്തതയാര്‍ന്ന വിവിധയിനം കലാപരിപാടികളുടെ ഒരുക്കങ്ങള്‍ ഇതിനോടകം അണിയറയില്‍ തുടങ്ങിക്കഴിഞ്ഞതായും ആര്‍ട്ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജ് പറഞ്ഞു. ഓണാഘോഷങ്ങളുടെ വന്‍ വിജയത്തിനായുള്ള വിവിധ കമ്മറ്റികളുടെ ഒരു ആലോചനാ യോഗം ഓഗസ്റ്റ് 4 ന് ഞായറാഴ്ച വൈകിട്ട്…

League of Women Voters of Northern Valley Welcomes New Board of Directors and Announces Plans to Empower Voters for Fall Election

(Eastern Bergen County, New Jersey; August 2, 2019) — The League of Women Voters of Northern Valley (LWVNV) elected and installed its 2019-2020 board of directors and officers at its annual meeting.  The nonprofit organization also outlined its plans to empower voters with the knowledge they need to make informed decisions in the next election in New Jersey on November 5, 2019.  In 2020, the LWVNV will join the League of Women Voters of New Jersey and Leagues across the country in celebrating the League of Women Voters’ centennial and…

സി.പി.എമ്മിനെ ജനങ്ങള്‍ തൂത്തെറിയുന്ന കാലം വിദൂരമല്ല

സംഘ്പരിവാറിനെയും ആര്‍.എസ്.എസിനേയും നിരോധിക്കണമെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന സി.പി.എമ്മിനെയാണ് യഥാര്‍ത്ഥത്തില്‍ നിരോധിക്കേണ്ടതെന്ന് ജനം പറഞ്ഞു തുടങ്ങിയിരിക്കുന്നു കേരളത്തില്‍. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലും ബംഗാളിലും ത്രിപുരയിലും കരുത്തരായിരുന്ന സി. പി.എമ്മിനെ അവിടെ നിന്നൊക്കെ നിരോധിക്കാതെ തന്നെ ജനങ്ങള്‍ തൂത്തെറിഞ്ഞപ്പോള്‍ ആകെയുള്ള ഒരു തരി കേരളത്തില്‍ മാത്രമായതുകൊണ്ടാണ് കേരളത്തില്‍ നിന്ന് നിരോധിക്കണമെന്ന് പറയുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ നിന്ന് നിരോധിക്കേണ്ടി വരികയില്ല. അല്ലാതെ തന്നെ നാമാവശേഷമായികൊള്ളുമെന്നതാണ് അവരുടെ ഇപ്പോഴത്തെ പോക്കില്‍ കൂടി കാണാന്‍ കഴിയുക. സംഘ്പരിവാറിന്‍റെയും ആര്‍.എസ്. എസ്സിന്‍റെയും ഉത്തരേന്ത്യന്‍ ആക്രമണങ്ങളില്‍ വിലാപ കണ്ണീരൊഴുക്കുന്ന സി.പി.എമ്മും അവരുടെ പോഷക സംഘടനകളും കേരളത്തില്‍ വെട്ടി വീഴ്ത്തുന്നത് തങ്ങളിലുള്ളവരെ തന്നെയാണ്. അവരറിയുന്നില്ലെങ്കിലും ലോകമറിയുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. തമ്മിലടിയും അതിനെ തുടര്‍ന്നുണ്ടായ കത്തി കുത്തലും അതാണ് തുറന്നു കാട്ടുന്നത്. ഇന്നലെ വരെ മറ്റുള്ളവരെ കൊന്നും കൊല്ലിച്ചും പര്‍ട്ടി പ്രവര്‍ത്തകരെ ആവേശം…

അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ പുതിയ ശരീഅ മാസ്റ്റേഴ്സ് പ്രോഗ്രാം തുടങ്ങി

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ ശരീഅ ഫാക്കല്‍റ്റിക്ക് കീഴില്‍ പുതിയ മാസ്റ്റേഴ്സ് പ്രോഗ്രാം ‘ഫിഖ്ഹുല്‍ മുആസ്വിര്‍’ ആരംഭിച്ചു. ജൂലൈ 29 ന് അല്‍ ജാമിഅ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രോഗ്രാമിന്‍റെ ഔപചാരിക ഉദ്ഘാടനം എം.വി. സലിം മൗലവി നിര്‍വഹിച്ചു. അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹമദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വി കെ. അലി (പ്രസിഡണ്ട്, ഇതിഹാദുല്‍ ഉലമാഅ് കേരള), ഡോ. കൂട്ടില്‍ മുഹമ്മദലി, ഹൈദരലി ശാന്തപുരം, (അല്‍ജാമിഅ അലുംനി പ്രസിഡണ്ട്), കെ. കെ. മമ്മുണ്ണി മൗലവി, കെ. അബ്ദുല്‍ കരീം, (ഡെപ്യൂട്ടി റെക്ടര്‍, അല്‍ ജാമിഅ), കെ.എം. അശ്റഫ്, ഡീന്‍, ദഅ്വാ കോളേജ്, അബ്ദുസ്സലാം പുലാപറ്റ, (ഡീന്‍, ഉസ്വൂലുദ്ദീന്‍) ഡോ. മുഹ്‌യുദ്ദീന്‍ ഗാസി, ഡീന്‍, കുല്ലിയതുല്‍ ഖുര്‍ആന്‍, അബ്ദുല്‍ വാസിഅ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-19 കാലയളവില്‍ ശരീഅ ഉസ്വൂലുദ്ദീന്‍ അവസാന…

അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നു

അറ്റ്‌ലാന്റ: ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഹോളി ഫാമിലിയുടെ വാര്‍ഷിക തിരുന്നാള്‍ ഓഗസ്റ്റ് രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കൊടിയേറുന്നു. ഈ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ പള്ളിയുടെ എല്ലാ മെമ്പേഴ്‌സും കൂടിയാണ് നടത്തുന്നത്. വലിയ പെരുന്നാളില്‍ സംബന്ധിച്ചു തിരുകുടുമ്പത്തിന്റെ അനുഗ്രഹം നേടുവാന്‍ ഏവരേയും വികാരി ഫാ. ബോബന്‍ വട്ടപ്പുറത്ത്, കൈക്കാരന്‍മ്മാരായ മാത്യു വേലിയേത്, മാത്യു കുപ്ലികാട്ട്, ജിം ചെമ്മലകുഴി എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

ബലി പെരുന്നാള്‍ ഞായറാഴ്ച

കുവൈത്ത് സിറ്റി : ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെ കുവൈത്തില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 11 ന് (ഞായര്‍) ആയിരിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 ന് അറഫ ദിവസവും 11 പെരുന്നാളും പ്രഖ്യാപിച്ചതോടെ വാരാന്ത ദിവസം ഉള്‍പ്പടെ അഞ്ച് ദിവസം അവധി ലഭിക്കും. ഓഗസ്റ്റ് ഒമ്പത് വെള്ളിഴാഴ്ച മുതല്‍ 13 ചൊവ്വാഴ്ച വരെയാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. 14 ന് (ബുധന്‍) ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

സൗദിയില്‍ ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ നിയമ നിര്‍മാണം; പിടികൂടിയാല്‍ വന്‍ പിഴ

ദമാം: ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹാജര്‍. ബിനാമി ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനാല്‍ ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ ശക്തമായ നിയമ നിര്‍മാണം നടത്തും. ഇതിനായി നിലവിലെ നിയമം പരിഷ്‌കരിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും സല്‍മാന്‍ അല്‍ ഹാജര്‍ കൂട്ടിചേര്‍ത്തു. ബിനാമി ബിസിനസ് നടത്തി പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴ അന്‍പതു ലക്ഷം റിയാലായി ഉയര്‍ത്തും. മാത്രവുമല്ല അഞ്ചു വര്‍ഷം വരെ തടവും പരിഷ്‌കരിക്കുന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ബിനാമി ബിസിനസ് ഏറ്റവും കൂടുതല്‍ നടക്കുന്ന ചില്ലറ വ്യാപാര മേഖലയിലും നിര്‍മാണ മേഘലയിലുമാണ്. ചില്ലറ വ്യാപാര മേഖലയിലെ ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും. മറ്റു മേഖലകളിലും സമാന പദ്ധതികള്‍ പ്രഖ്യാപിക്കും. നിക്ഷേപ നിയമം…

ഔഡി മുന്‍ മേധാവിക്കെതിരെ വഞ്ചനാകുറ്റം

ബര്‍ലിന്‍: ലോക പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് റൂപര്‍ട്ട് സ്റ്റാഡ്‌ലര്‍ക്കെതിരേ പ്രോസിക്യൂട്ടര്‍മാര്‍ വഞ്ചനാക്കുറ്റം ചുമത്തി. ഡീസല്‍ മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയര്‍ കാറുകളില്‍ ഘടിപ്പിച്ച കേസിലാണ് നടപടി. ഔഡിയുടെ മാതൃ കന്പനിയായ ഫോക്‌സ് വാഗന്‍ ഈ കുറ്റം സമ്മതിച്ച് നാലു വര്‍ഷത്തിനു ശേഷമാണ് സബ്‌സിഡയറിയുടെ അന്നത്തെ മേധാവിക്കു മേല്‍ കുറ്റം ചുമത്തപ്പെടുന്നത്. തട്ടിപ്പ്, വ്യാജ സര്‍ട്ടിഫിക്കേഷന്‍, നിയമവിരുദ്ധമായ പരസ്യം എന്നിവയാണ് സ്റ്റാഡ്‌ലര്‍ക്കും മറ്റു മൂന്നു പേര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.  

കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്. ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്ത് മൂന്നിനും അറഫാ നോമ്പ് ആഗസ്ത് 11നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്!ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ എന്നിവര്‍ അറിയിച്ചു. ബലിപെരുന്നാള്‍ ആഗസ്റ്റ് 12നുമായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയും അറിയിച്ചു. കൊല്ലത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പാളയം ഇമാം വി.പി സുഹൈബ് മൌലവി നേരത്തെ ദക്ഷിണ കേരളത്തിലെ ബലി പെരുന്നാള്‍ പ്രഖ്യാപിച്ചത്. നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് പെരുന്നാള്‍ പ്രഖ്യാപനം.

നീണ്ട ഇടവേളയ്ക്കു ശേഷം ജോഷി വീണ്ടുമെത്തുന്നു പൊറിഞ്ചുവും മറിയവും ജോസുമായി; ട്രെയിലര്‍ റിലീസ് ചെയ്തത് മോഹന്‍‌ലാല്‍

കൊച്ചി: ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കൊച്ചി ലുലുമാളില്‍ വച്ച് മോഹന്‍ ലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഓഗസ്റ്റ് 15നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. മമ്മൂട്ടി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി, ദിലീപ്, ജയറാം,പ്രിത്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍,വിനായകന്‍,സൗബിന്‍, ജയസൂര്യ,വിനീത് ശ്രീനിവാസന്‍ ,അനൂപ് മേനോന്‍, അജു വര്‍ഗീസ്,ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത് സുകുമാരന്‍,ആന്റണി വര്‍ഗീസ്,വിനയ് ഫോര്‍ട്ട്,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യര്‍, മിയ, ഹണി റോസ്, നിമിഷസജയന്‍, രജിഷ വിജയന്‍, അപര്‍ണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്താണ് ട്രെയ്‌ലര്‍ പുറത്തു വിട്ടത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച കീര്‍ത്തന മൂവീസുും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊറിഞ്ചു മറിയം ജോസ് തൃശ്ശൂര്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചാന്ത്…