ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്നു

തൊടുപുഴ: മഴ ഇല്ലാതായതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു. 2315.90 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ ദിവസം ഇത് 2315.94 അടിയായിരുന്നു. കഴിഞ്ഞ വര്‍ഷം 2395.82 അടി വെള്ളമുണ്ടായിരുന്നു. സംഭരണശേഷിയുടെ 20.25 ശതമാനം വെള്ളമുള്ളപ്പോള്‍ 3.593 മില്ല്യന്‍ യൂണിറ്റായിരുന്നു മൂലമറ്റത്തെ വൈദ്യുതി ഉല്‍പാദനം. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ രേഖപ്പെടുത്തിയിട്ടില്ല.

എച്ച്1 എന്‍1: രണ്ടു മാസത്തിനിടെ മരിച്ചത് 23 പേര്‍

ആലപ്പുഴ: സംസ്ഥാനത്തു മരണനിരക്കില്‍ ആശങ്കയുയര്‍ത്തി എച്ച്1 എന്‍1. രണ്ടു മാസത്തിനിടെ ഈ രോഗം ബാധിച്ചു മരിച്ചത് 23 പേര്‍. ഈ വര്‍ഷം ഇതുവരെ എച്ച്1 എന്‍1 കാരണം ജീവന്‍ നഷ്ടമായതു 40 പേര്‍ക്കാണ്. മൂന്നു വര്‍ഷത്തിനിടെ 166 പേര്‍ മരിച്ചെന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളും വ്യക്തമാക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെല്ലാം ആവശ്യമായ മരുന്നുകള്‍ ലഭ്യമാണെന്ന് പറയുമ്പോഴും എച്ച്1 എന്‍1 മൂലമുള്ള മരണനിരക്ക് കുറയ്ക്കാനാകുന്നില്ല. കഴിഞ്ഞ മാസം 151 പേരിലാണു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 13 പേര്‍ മരിച്ചു. ഒരു മരണം കൂടി എച്ച്1 എന്‍1 മൂലമാണെന്നു സംശയിക്കുന്നുണ്ട്. ജൂണില്‍ 119 പേരില്‍ രോഗം കണ്ടെത്തി. ഇതില്‍ പത്തു പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങരയില്‍ ഗര്‍ഭിണിയായ യുവതി എച്ച്1 എന്‍1 ബാധിച്ച് മരിച്ചു. ഒരാഴ്ചയോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച…

തെരഞ്ഞെടുപ്പ്: സരിതയുടെ ഹര്‍ജിയില്‍ രാഹുലിനും ഹൈബിക്കും നോട്ടീസ്

കൊച്ചി: വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ഡലത്തിലെ എം.പിമാരായ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ്. നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. സരിത ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതാണെന്നും ശിക്ഷ റദ്ദാക്കിയിട്ടില്ലെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്. ഇരു മണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സരിത ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസംസ്ഥാന തെരഞ്ഞെുടപ്പു കമ്മിഷനുകള്‍, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എന്നിവരും കേസിലെ എതിര്‍കക്ഷികളാണ്. അഡ്വ. എന്‍.എന്‍. ഗിരിജ മുഖേനയാണ് സരിത ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് ഷാജി പി. ചാലിയാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസ് 27 ന് വീണ്ടും പരിഗണിക്കും.

അവതാരകന്റെത് മുസ്ലീം പേര്; ചാനല്‍ ചര്‍ച്ചയില്‍ കണ്ണുപൊത്തി ‘ഹം ഹിന്ദു’ സ്ഥാപകന്‍

ഡല്‍ഹി: മുസ്ലിം പേരുള്ള അവതാരകനെ കാണാതിരിക്കാന്‍ ചാനല്‍ ചര്‍ച്ചയില്‍ കൈകള്‍ കൊണ്ട് കണ്ണുകള്‍ മറച്ച് ഹം ഹിന്ദു സംഘടനയുടെ സ്ഥാപകന്‍. വലതുപക്ഷ ഹിന്ദു സംഘടനയായ ഹം ഹിന്ദുവിന്റെ സ്ഥാപകന്‍ അജയ് ഗൗതമാണ് ലൈവ് ടി.വി പരിപാടിക്കിടെ ചാനല്‍ അവതാരകന്റെ പേര് ഖാലിദ് ആണെന്ന് അറിഞ്ഞതോടെ കണ്ണുകള്‍ മറച്ചതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൊമാറ്റോ ഉപഭോക്താവ് അഹിന്ദുവായ ജീവനക്കാരനില്‍നിന്ന് ഭക്ഷണം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്. സൊമാറ്റോ വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് ന്യൂസ് 24 എന്ന ചാനല്‍ അജയ് ഗൗതമിനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അവതാരകന് നേരെ നോക്കാന്‍ പോലും ഇയാള്‍ തയ്യാറായില്ല. ഇതോടെ ഭാവിയില്‍ ഒരു ചാനല്‍ ചര്‍ച്ചകള്‍ക്കും അജയ് ഗൗതമിനെ വിളിക്കേണ്ടെന്ന് ന്യൂസ് 24 തീരുമാനിച്ചു.

യുഎപിഎ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി; ഇനി വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാം

ന്യൂഡല്‍ഹി: യുഎപിഎ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് യുഎപിഎ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വോട്ടിനിട്ട് ബില്‍ പാസാക്കുകയായിരുന്നു. 147 പേര്‍ അനുകൂലിച്ച് വോട്ട് ചെയതപ്പോള്‍ 42 പേര്‍ എതിര്‍ത്തു. തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല, മറിച്ച് മനുഷ്യരാശിക്ക് തന്നെ എതിരാണ്. അത് കൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. സംഘടനകള്‍ നിരോധിക്കുമ്പോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ മറ്റൊരു സംഘടനയുണ്ടാക്കി പിന്നെയും പ്രവര്‍ത്തിക്കുന്നു. അത് കൊണ്ടാണ് വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സന്ദര്‍ഭത്തില്‍ യുഎപിഎ ഭേദഗതികളെ ഞങ്ങള്‍ പിന്തുണച്ചിരുന്നു. തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാടിന്റെ ഭാഗമായിരുന്നു അതെന്നും ഷാ പറഞ്ഞു. വ്യക്തികളെ…

പോലീസുകാരന്റെ ആത്മഹത്യ; എ.ആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: ജില്ലാ സായുധസേനാ ക്യാമ്പിലെ ആദിവാസി വിഭാഗത്തില്‍പെ്ട പോലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. എം. റഫീക്ക്, ഹരിഗോവിന്ദന്‍, മഹേഷ്, മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, ജയേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. പോലീസുകാരന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ പ്രത്യേക സംഘം അന്വേഷിക്കും. കുമാറിന് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്നും അദ്ദേഹത്തെ നഗ്‌നനാക്കി മര്‍ദ്ദിച്ചുവെന്നുമുള്ള പരാതികള്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ്.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശദമായ അന്വേഷണത്തില്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. കുമാര്‍ തന്നെ വന്നുകണ്ടിരുന്നുവെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളും ജോലി സംബന്ധമായ പ്രശ്‌നങ്ങളും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഗളി സ്വദേശിയായ കുമാറിനെ ലക്കിടിക്ക് സമീപം തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

കേരള സര്‍വകലാശാല സെനറ്റിലേക്ക് സിപിഎമ്മിന്റെ ലിസ്റ്റ് വെട്ടിനീക്കി ഗവര്‍ണര്‍; വിമര്‍ശനവുമായി സി.പി.എം

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത സി.പി.എം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കി. അഡ്വക്കറ്റ് ജി സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കിയത്. ഇതോടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്ന വിമര്‍ശനവുമായി സി.പി.എം രംഗത്തെത്തി. സാധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്ന സെനറ്റ് പാനല്‍ അതേപടി അംഗീകരിക്കലാണ് പതിവ്. എന്നാല്‍ ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായ ശേഷം ഇങ്ങനെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും ശുപാര്‍ശ ചെയ്യുന്നവരുടെ പ്രവര്‍ത്തി പരിചയവും ബയോഡാറ്റയുമൊക്കെ പരിശോധിക്കുന്ന രീതി ആരംഭിച്ചിരുന്നു. ഇത്തവണയും അത്തരത്തിലുള്ള പരിശോധനയിലൂടെയാണ് രണ്ട് പേരെ ഗവര്‍ണര്‍ ഒഴിവാക്കിയത്. നേരത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന അഡ്വക്കറ്റ് ജി സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ നീക്കിയത്. ഇതില്‍ ജി സുഗുണന്‍ അഭിഭാഷകരുടെ പ്രതിനിധിയായും ഷിജുഖാന്‍ കലാസാഹിത്യ പ്രതിനിധിയായുമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. രണ്ട് പേര്‍ക്കും…

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 24)

എന്റെ നാട്ടിലെ വൃദ്ധരും ദരിദ്രരും ഒക്കെ ആയിരുന്നു എന്റെ സുഹൃത്തുക്കള്‍. കടയിലിരിക്കുമ്പോ, ഞാന്‍ അടുത്തുള്ള ചായക്കടയില്‍ നിന്ന് നാലുമണിക്ക് ഒരു ചായ കുടിക്കാറുണ്ടായിരുന്നു. അപ്പാപ്പന്‍ എന്ന എന്റെ മറ്റൊരു സുഹൃത്ത് നടത്തിയിരുന്നതായിരുന്നു ആ ചായക്കട. അപ്പാപ്പന്റെ പലഹാരങ്ങള്‍, പ്രത്യേകിച്ചും ‘ബോണ്ട’ വളരെ പ്രസിദ്ധമായിരുന്നു. ഒരെണ്ണം കഴിച്ചാല്‍ ഒരാള്‍ക്ക് വിശപ്പ് മാറുവാന്‍ തക്കവണ്ണം അത്രക്ക് വലുതായിട്ടായിരുന്നു അതിന്റെ നിര്‍മ്മാണം. മിക്കവാറും മൂന്നോ, നാലോ വൃദ്ധര്‍ എന്നോടൊപ്പം ചായ കുടിക്കാന്‍ ഉണ്ടാവും. അതിലൊരാള്‍ എന്റെ അമ്മയുടെ അപ്പന്റെ വകയില്‍ ഒരനുജനായിരുന്ന ഓനി കൊച്ചാപ്പനായിരുന്നു. വാര്‍ധക്യത്തില്‍ അല്‍പ്പം നിവര്‍ത്തികേടുകൊണ്ടാണ് എന്നും എന്നെ കാണാന്‍ വരുന്നത്. പിന്നെ പുറത്തു പറഞ്ഞില്ലെങ്കിലും, ഞാന്‍ ചായ കുടിക്കുമ്പോള്‍ ഒരു ചായ പറയും എന്ന വിശ്വാസവും. സംഗീത നാടക അക്കാദമിയില്‍ ഞങ്ങള്‍ ‘അസ്ത്രം’ അവതരിപ്പിക്കുമ്പോള്‍ പ്രൊഫസര്‍ എന്ന കഥാപാത്രത്തിന്റെ വാക്കിംഗ് സ്റ്റിക്ക് ഇദ്ദേഹം തന്നതായിരുന്നു. ഒരു പല്ലിളിച്ച…

ആദ്യ മുത്തലാഖ് കേസ് യുപിയില്‍ : കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവ്

ലക്‌നൗ: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്‍ നിയമമായതിനു ശേഷമുള്ള ആദ്യ കേസ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തു. ഇക്രം എന്നയാള്‍ക്കെതിരെ ഭാര്യയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് മൂന്നുവര്‍ഷം തടവ് ലഭിക്കും. സ്ത്രീധന തര്‍ക്കം തീര്‍ക്കാന്‍ ദമ്പതികളെ പോലീസ് സ്‌റ്റേഷില്‍ വിളിച്ചുവരുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇക്രം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. നേരത്തെ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകാരത്തോടെ സ്ഥായിയായ നിയമമായത്.

ക്രൈസ്തവ മാമാങ്കത്തിന് കൊടിയേറി, യുവജനപങ്കാളിത്തം ശ്രദ്ധേയമായി

ഹൂസ്റ്റണ്‍: തലമുറകളിലൂടെ കൈമാറി വന്ന സത്യവിശ്വാസം പ്രവാസ മണ്ണിലും കെടാതെ സൂക്ഷിക്കുമെന്ന് പുതുതലമുറയിലൂടെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭാ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷന് ഹൂസ്റ്റണില്‍ തുടക്കം കുറിച്ചു. ദേശ ഭാഷകള്‍ക്കതീതമായി സഭയുടെ വിശ്വാസവും പ്രബോധനങ്ങളും വരും തലമുറയിലൂടെ കാത്തു സൂക്ഷിക്കുമെന്നതിന്റെ ഉത്തമ സാക്ഷ്യമായിരുന്നു ഇതു വരെ നടന്ന കണ്‍വന്‍ഷനുകളിലും മികച്ചതായി ഇതിനെ മാറ്റിയത്. തോമാശ്ലീഹയിലൂടെ ലഭിച്ച വിശ്വാസത്തെ തലമുറകളിലൂടെ കൈമാറി ലോകത്തിന്റെ സാക്ഷികളാകുവാന്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എന്റെ കര്‍ത്താവും എന്റെ ദൈവമേ എന്ന് ഉറക്കെ പ്രഖ്യാപിച്ച വി. തോമാശ്ലീഹായുടെ വിശ്വാസത്തെ തൊട്ടറിയാന്‍ അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ഇത് സഭയുടെ മുഴുവന്‍ ഉത്തരവാദിത്വമാണ്. അതു വിശ്വസ്തതയോടു കൂടി ചെയ്യുവാന്‍ കര്‍ദ്ദിനാള്‍ ഉത്‌ബോധിപ്പിച്ചു. പരസ്പരം അറിയുന്നതിനും വിശ്വാസവും കൂട്ടായ്മയും പങ്കുവെക്കുവാനും ഈ…