ഇന്നത്തെ നക്ഷത്ര ഫലം (05 ആഗസ്റ്റ് 2019)

അശ്വതി: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പുതിയ കര്‍മ്മമേഖലകള്‍ക്ക് രൂപരേഖ തയാറാകും. കാര്യനിര്‍വഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും. ഭരണി: സ്വയംഭരണാധികാരം ലഭിക്കും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വിതരണവിപണനമേഖലകളില്‍ ഉണവ് കണ്ടുതുടങ്ങും കാര്‍ത്തിക: സഹോദര സുഹൃത് സഹായഗുണമുണ്ടാകും. മുന്‍കോപം നിയന്ത്രിക്ക ണം. ജോലികൂടുതല്‍ അനുഭവപ്പെടും. യാത്രാക്ലേശം വർധിക്കും. രോഹിണി: യാത്രാക്ലേശമുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആധി വർധിക്കും. ആത്മവിശ്വാസം കുറയും. വാഹന ഉപയോഗം ഒഴിവാക്കണം. മകയിരം: വിശ്വസ്തരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. ആത്മവിശ്വാസം വർധിക്കും. ആത്മപ്രശംസ അബദ്ധമാകും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്. തിരുവാതിര: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ചര്‍ച്ചകള്‍ വിജയിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. ആഗ്രഹങ്ങള്‍ സഫലമാകും. പുണര്‍തം: ക്ലേശകരമായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഉപരിപഠനത്തിനു ചേരും. വിജ്ഞാനം പകര്‍ന്നു കൊടുക്കാൻ അവസരമുണ്ടാകും. പൂയ്യം: വ്യവസ്ഥകള്‍ പാലിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ആരോഗ്യം തൃപ്തകരമായിരിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. ശുഭാപ്തിവിശ്വാസം വർധിക്കും. ആയില്യം: സങ്കൽപ്പത്തിനുസരിച്ച് ഉയരാനുള്ള സാഹചര്യങ്ങള്‍…

വനിതകള്‍ക്ക് ഇനി വിദേശ യാത്രയ്ക്ക് രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.

ദമാം: വനിതകള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്നതിനും ഇനി പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. വനിതാ ശാക്തീകരണത്തിന് ശക്തിപകരുന്ന ഉത്തരവ് ഭരണാധികാരി സല്‍മാന്‍ രാജാവാണ് പുറത്തിറക്കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പാസ്സ്‌പോര്‍ട്ട് ലഭിക്കുന്നതിന് രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്നും രാജ കല്‍പ്പനയില്‍ വ്യക്തമാക്കുന്നു. നേരത്തെ പാസ്‌പോര്‍ട്ടിനു അപേക്ഷിക്കാന്‍ വനിതകള്‍ക്ക് ഭര്‍ത്താവിന്റെയോ പിതാവിന്റെയോ അനുമതി ആവശ്യമായിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ സ്വതന്ത്രമായി പാസ്‌പോര്‍ട്ടിനു അപേക്ഷിക്കാനും യാത്രചെയ്യാനുമാകും. രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതിയായ വിഷന്‍ 2030 ന്റെ പ്രഖ്യാപനത്തിനു ശേഷം നിരവധി പരിഷ്‌ക്കാരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതും, കായിക മത്സരങ്ങള്‍ കാണാന്‍ പൊതു സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിച്ചതും വിഷന്‍ 2030 ന്റെ പ്രഖ്യാപനത്തിനു ശേഷമാണ്.സൗദിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അംബാസഡറെ അമേരിക്കയില്‍ നിയമിച്ചത് ഉള്‍പ്പെടെ ഭരണതലത്തിലും സ്ത്രീകള്‍ക്ക്…

കേന്ദ്ര മന്ത്രി വി.മുരളിധരനെ ബിപിപി കുവൈറ്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു

കുവൈറ്റ് സിറ്റി : അവധികാലത്തും ഉത്സവ സീസണിലും വിമാന ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കുന്ന വിമാനകമ്പിനികളുടെ നടപടികള്‍ അവസാനിപ്പിക്കുന്നള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളിധരന്‍ ബിപിപി. ഭാരവാഹികളെ അറിയിച്ചു. വിമാനകമ്പനികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരെ വര്‍ഷങ്ങളായി ഉയര്‍ന്ന പരാതിക്ക് അടിയന്തിര പരിഹാരം കാണാന്‍ കേന്ദ്ര വ്യോമായാന മന്ത്രാലയവുമായി വി മുരളിധരന്‍ മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരിക്കുകയാണ്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പായി പ്രശനപരിഹാരത്തിനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമായാന സെക്രട്ടറിക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ബിപിപിയുടെ ക്ഷണം സ്വീകരിച്ചു മുന്‍പ് കുവൈറ്റില്‍ എത്തിയ മുരളീധരന് മുന്നില്‍ അവതരിപ്പിച്ച പ്രധാനവിഷയം അവധിക്കാലത്തെ അനിയന്ത്രിതമായ ടിക്കറ്റ് ചാര്‍ജ് വര്‍ധനയെ കുറിച്ചുള്ള പരാതിയായിരുന്നു. പ്രവാസികളുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്ന കേന്ദ്രവിദേശ കാര്യസഹ മന്ത്രി വി മുരളിധരന് ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് അഭിനന്ദിച്ചു. ബി…

നീലനിറം പ്രണയത്തിനുള്ളതാണ്’, അനൂപ് മേനോന് മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനം

നടന്‍ അനൂപ് മേനോന്റെ ജന്മദിനമായിരുന്നു ഓഗസ്റ്റ് മൂന്നിന്. നിരവധി പേരാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തു വന്നത്. അക്കൂട്ടത്തില്‍ തനിക്ക് കിട്ടിയ ഒരു അമൂല്യ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് പറയുകയാണ് അനൂപ് മേനോന്‍. നടന്‍ മോഹന്‍ലാലിന്റേതായിരുന്നു സമ്മാനം. ഈ സമ്മാനം എന്താണെന്ന് വ്യക്തമല്ലെങ്കിലും അതിനൊപ്പം ലാല്‍ അയച്ച കുറിപ്പാണ് താരത്തെ ആകര്‍ഷിച്ചത്. ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍.. നീല നിറം പ്രണയത്തിനുള്ളതാണ്..’ എന്നായിരുന്നു കുറിപ്പിലെ വാചകങ്ങള്‍. അനൂപ് മേനോന്‍ അവസാനമായി അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ ഡയലോഗായിരുന്നു ഈ വാചകം. തന്റെ വല്യേട്ടനും ഏറ്റവും അടുത്ത സുഹൃത്തുമായ ലാലേട്ടനില്‍ നിന്നും ലഭിച്ച സമ്മാനം എത്ര അര്‍ഥവത്തായിരിക്കുന്നുവെന്നും സ്‌നേഹം മാത്രമെന്നും അനൂപ് മേനോന്‍ പറയുന്നു. ടി വി സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ അനൂപ് മേനോന്‍ ആദ്യമായി തിരക്കഥാകൃത്താകുന്നത് പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയ്ക്കുവേണ്ടിയാണ്. അതേ സിനിമയില്‍…

മുംബൈയില്‍ കനത്ത മഴ തുടരുന്നു; താനെയില്‍ വീടുകള്‍ വെള്ളത്തില്‍ മുങ്ങി; സ്‌കൂളുകള്‍ക്ക് അവധി

മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും കനത്ത മഴ. താനെ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ പുരോഗമിക്കുകയാണ്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് താനേ, നാസിക്, പൂണെ മേഖലകളില്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെയും വിന്യസിച്ചുട്ടുണ്ട്. മിതി നദിക്ക് സമീപമുള്ള വാസസ്ഥലങ്ങളില്‍ നിന്ന് 400 ഓളം ആളുകളെ ഒഴിപ്പിച്ചു. ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്. വ്യോമസേനയുടെ എം.ഐ 17 ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്.

ശ്രീറാമിനെ ജയിലില്‍ കയറ്റാതെ പോലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചു; ജാമ്യം തേടി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ജയിലില്‍ കിടത്താതെ പോലീസ് ‘രക്ഷിച്ചു’. ശ്രീറാമിനെ ജയിലിലേക്ക് അയക്കാനുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ചികില്‍സാ പഴുതുകളുടെ പേരില്‍ മറികടന്നാണു നടപടി. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്കു മാറ്റി. ഇതിനിടെ, ശ്രീറാം തിരുവനന്തപുരം സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്ച കോടതി പരിഗണിക്കും. വൈകിട്ട് സ്വകാര്യ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ പൊലീസ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയിരുന്നു. ജയിലിലേക്കു മാറ്റാന്‍ വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ശ്രീറാമിനു സ്വകാര്യ ആശുപത്രിവാസം വേണ്ടെന്നു മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. ആംബുലന്‍സില്‍ കയറിയാണു മജിസ്‌ട്രേറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചികില്‍സ ആവശ്യമെങ്കില്‍ ജയില്‍ ഡോക്ടര്‍ക്ക് ആശുപത്രിവാസം തീരുമാനിക്കാമെന്നു നിര്‍ദേശിച്ചിരുന്നു. പൂജപ്പുര ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷമാണ് ആശുപത്രിയിലേക്കു…

തമിഴ്‌നാട്ടില്‍ ‘ദൃശ്യം’ മോഡല്‍ കൊല; കാമുകിയെ അടിച്ചുകൊന്ന് കുഴിച്ചിട്ടു; കുഴിമാന്തിയപ്പോള്‍ പട്ടിയുടെ ശവം

കോയമ്പത്തൂര്‍ : ‘ദൃശ്യം’ മോഡല്‍ കൊലപാതകം കോയമ്പത്തൂരിലും. പെണ്‍കുട്ടിയുടെ മൃതദേഹം തേടിച്ചെന്ന പൊലീസിനു കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം. ഡിണ്ടിഗല്‍ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി.മുത്തരശിയെന്ന വിദ്യാര്‍ഥിനിയെ കാമുകനാണു കൊന്നു കുഴിച്ചുമൂടിയതെന്നു പൊലീസ് പറയുന്നു. മാര്‍ച്ചിലാണു മുത്തരശിയെ കാണാതാകുന്നത്. സഹോദരി തമിഴരശി പരാതി നല്‍കിയതോടെ, അന്വേഷണം തുടങ്ങി. മുത്തരശിയും ഭരത് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഭരതിനെ ചോദ്യം ചെയ്തതോടെയാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു മുത്തരശിയും ഭരതും ഒളിച്ചോടി. അതേ ദിവസം തന്നെ ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്കു മൂര്‍ഛിച്ചതോടെ ഭരത് മുത്തരശിയെ അടിച്ചു. ഈ അടിയിലാണ് മുത്തരശി കൊല്ലപ്പെട്ടത്. ഭയന്നുപോയ ഭരത് അമ്മയെ വിവരമറിയിച്ചു. മൃതദേഹവുമായി ആത്തുകല്‍പാളയത്തെ വീട്ടിലേക്കു വരാന്‍ അമ്മ നിര്‍ദേശിച്ചു. മൃതദേഹം വീടിനു പുറകില്‍ കുഴിച്ചിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഭരത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. വീടിനു പുറകില്‍ നിന്നും രൂക്ഷഗന്ധം വരുന്നുണ്ടെന്നും…

സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം, വയോധികന്‍ പിടിയില്‍

മുബൈ: ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. മുബൈയിലെ അന്ധേരിയിലാണ് സംഭവം. സംഭവത്തില്‍ അന്ധേരി സ്വദേശി അരുണ്‍ അഗര്‍വാളിനെ(65) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അന്ധേരി സ്‌റ്റേഷനിലേക്കാണ് അരുണ്‍ 22കാരിയായ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്. മഴയായതിനാല്‍ മറ്റു വണ്ടികളൊന്നും കിട്ടാതെ നില്‍ക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചപ്പോളാണ് യുവതി അരുണിനെ സ്‌കൂട്ടറില്‍ കയറ്റിയത്. എന്നാല്‍ യാത്രയ്ക്കിടെ അരുണ്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. ഉടന്‍ യുവതി സ്‌കൂട്ടര്‍ നിര്‍ത്തി നിലവിളിച്ചതോടെ അരുണ്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ അരുണിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ?; ചോദ്യങ്ങളുമായി ബിജെപി നേതാവ്

മദ്യലഹരിയില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവത്തിലെ വിവാദങ്ങള്‍ തുടരുകയാണ്. ശ്രീറാം വെങ്കിട്ടരാമനെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികള്‍ ശരിയല്ലെന്നാണ് ഉയരുന്ന ആരോപണം. ഇതിനിടെ ശ്രീറാമിനെതിരെ കൊലക്കുറ്റം ചുമത്തിയതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് അഡ്വ. കെ ശ്രീകാന്ത് രംഗത്തെത്തി ഇതില്‍ അപകടത്തില്‍ മരണപ്പെട്ടത് മാധ്യമ പ്രവര്‍ത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ്സ്‌കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തതെന്ന് ശ്രീകാന്ത് ഫേസ്ബുക്കിലൂടെ ചോദിക്കുന്നു

ഐഎഎസ് കിട്ടിയാല്‍ ദൈവമാകില്ല; ഇതുപോലെ കുറേ അധികം പേര്‍ വേറെയുമുണ്ട്’

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്‍മാരാണ്. ഈ സൈസ് വേറെയുമുണ്ട്. ഇതുപോലെ കുറേ അധികം പേര്‍ ഐഎഎസില്‍ തന്നെയുണ്ട്. ഐഎഎസ് കിട്ടിയാല്‍ ദൈവം ആണെന്നല്ലെ പലരും കരുതുന്നത്. എല്ലാവരും മനുഷ്യരാണ്. ഐഎഎസ് കിട്ടിയതുകൊണ്ടു മാത്രം ആരും നന്നാവാന്‍ പോകുന്നില്ല. അതൊരു പരീക്ഷ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. കുറ്റവാളി എത്ര ഉന്നതനായാലും ഈ സര്‍ക്കാരില്‍ നിന്ന് സംരക്ഷണം ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായാല്‍ അവരെയും സംരക്ഷിക്കില്ല. മാധ്യമങ്ങള്‍ നല്ല ആളെന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നയാളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.