ബാബുപോള്‍ തസ്തികകളേക്കാള്‍ ഉയര്‍ന്നു നിന്ന വ്യക്തി: മുഖ്യമന്ത്രി

കൊച്ചി : വഹിച്ച തസ്തികകളേക്കാള്‍ ഉയര്‍ന്നു നിന്ന വ്യക്തിത്വമാണു ഡോ.ഡി. ബാബുപോളിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തിലും സാംസ്കാരിക തലത്തിലും പ്രാഗല്ഭ്യം തെളിയിച്ച അപൂര്‍വ വ്യക്തിയാണു ബാബുപോള്‍. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഐഎഎസുകാരനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസവും ഡോ. ഡി. ബാബുപോളിന്റെ അഭിഭാഷക സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ച ബാബുപോള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രമികവിനുള്ള 2019ലെ കസവ് പുരസ്കാരം ബാബുപോളിനു മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. ബാബുപോളിന്റെ മകള്‍ നീബാ മറിയം ജോസഫ് മുഖ്യമന്ത്രിയില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചു മാത്രമാണു ബാബുപോള്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി തന്നെ അധിക്ഷേപിക്കാന്‍ ശ്രമമുണ്ടായ കാലത്ത്, സത്യമെന്നു ബോധ്യമുള്ള കാര്യങ്ങള്‍…

ഫൊക്കാന ഫ്‌ളോറിഡാ റീജിയന്‍ നൂതന കര്‍മ്മ പരിപാടികളുമായി രംഗത്ത്; ജോണ്‍ കല്ലോലിക്കല്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്

ടാമ്പാ: ഫൊക്കാന റീജിയന്‍5 ന്റെ പ്രത്യക മീറ്റിംഗ് ടാമ്പയില്‍ കൂടി ഈ വര്ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപരേഖ നല്‍കി. റീജിയണിലെ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി സ്‌പെല്ലിങ് ബീ, ബ്യൂട്ടി പേജന്റ്, സ്റ്റാര്‍ സിങ്ങര്‍ മത്സരങ്ങള്‍ നടത്തുന്നതാണ്. വിവിധ ഇനം കായിക മത്സരങ്ങള്‍, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി യുവാക്കള്‍ക്ക് താല്പര്യമുള്ള പല മത്സരങ്ങളും റീജിയന്‍ തലത്തില്‍ സംഘടിപ്പിക്കും. പൊതു ജനങ്ങള്‍ക്ക് താല്പര്യമുള്ള പല വിഷയങ്ങളിലും പ്രത്യകിച്ചും ആരോഗ്യ സംരക്ഷണത്തില്‍ സെമിനാറുകള്‍ നടത്തും. സീനിയര്‍ സിറ്റിസണ്‍സിന്ഉപകാരപ്രായമായ ഗവര്‍മെന്റിന്റെ ആനുകുലകങ്ങള്‍ പ്രതിപാദിക്കുന്ന പഠന ക്ലാസുകള്‍ തുടങ്ങിയവ നടപ്പിലാകും. ഫൊക്കാന നാഷണല്‍ നേതാക്കളെയും റീജിയന്‍ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഫാമിലി നൈറ്റ് വിപുലമായി രീതിയില്‍ ടാമ്പയില്‍ സംഘടിപ്പിക്കും.ഫൊക്കാനയില്‍ പുതുതായി അംഗത്വമെടുക്കാന്‍ പല സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ടെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ അറിയിച്ചു. ഫൊക്കാന ഫൌണ്ടേഷന്‍ വൈസ്‌ചെയര്മാന് സണ്ണി മറ്റമന,…

ലോക കേരള സഭ രണ്ടാം സമ്മേളനം ജനുവരിയില്‍, എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങും

കൊച്ചി : പ്രവാസി മലയാളികള്‍ അംഗമായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം അടുത്ത വര്‍ഷം ജനുവരിയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്കു നിക്ഷേപം നടത്താന്‍ എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കു രൂപം നല്‍കും. പ്രവാസി നിക്ഷേപം സ്വീകരിച്ചു വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു ലക്ഷ്യം. എന്‍ആര്‍ഐ ടൗണ്‍ഷിപ്, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി ഒട്ടേറെ പദ്ധതികളില്‍ കമ്പനിക്കു പങ്കാളിത്തം വഹിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ മേഖലാ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ക്ഷേമത്തിനു പുതിയ പദ്ധതി ആവിഷ്ക്കരിക്കും. നിലവിലുള്ളവ വിപുലീകരിക്കും. നിസ്സാര കാര്യങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. നോര്‍ക്കയുടെ നിയമസഹായ പദ്ധതി നടപ്പിലാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഗാര്‍ഹിക ജീവനക്കാര്‍…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹോം ഫോര്‍ ഹോംലസ്

  ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്ന് അമേരിക്കന്‍ മലയാളികളുടെ ജനഹൃദയങ്ങളുടെ സ്പന്ദനമറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക സാംസ്‌ക്കാരിക സംഘടനയായി മാറിക്കഴിഞ്ഞു. പല അമേരിക്കന്‍ മലയാളികളുടെയും ബന്ധുമിത്രാധികള്‍ പ്രളയബാധദുരിതം അനുഭവിക്കുന്നുണ്ട്. കേരളത്തില്‍ പ്രളയ ബാധയുണ്ടായപ്പോഴെല്ലാം നിരാലംബരായ ആളുകളെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങിയ ചരിത്രമാണ് ഷിക്കാഗോ മലയാളി അസോസിയേഷനുള്ളത്. ഇപ്രാവശ്യവും കേരളത്തില്‍ പ്രളയബാധയുണ്ടായപ്പോള്‍ തന്നെ ‘ഹോം ഫോര്‍ ഹോംലസ്’ എന്ന പേരില്‍ ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത സമാഹരണ ഫണ്ടിലേക്ക് എല്ലാവരുടെയും ഉദാരമനസ്‌കതയും സംഭാവനയിലൂടെ നല്‍കി സഹായിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതി ഓണ്‍ലൈനിലൂയെ സമാഹരിക്കുന്ന തുക കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 7നു നടത്തുന്ന ഓണാഘോഷവും, സെപ്റ്റംബര്‍ 21നും അന്താരാഷ്ട്ര ‘സോക്കര്‍’ ടൂര്‍ണമെന്റിലൂടെയും നടത്തുന്ന പരിപാടികളുടെ ബാലന്‍സ് തുക പ്രസ്തുത ഫണ്ടിലേക്ക് ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹോം…

അഭയ കേസില്‍ വിചാരണ തുടങ്ങി; അഭയയ്‌ക്കൊപ്പം താമസിച്ചിരുന്ന കന്യാസ്ത്രീ കൂറുമാറി

തിരുവനന്തപുരം: സി.അഭയയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി. സാക്ഷികളുടെ വിസ്താരമാണ് ആദ്യം നടക്കുന്നത്. വിചാരണയുടെ ആദ്യ ദിനം തന്നെ സാക്ഷികളായ കന്യാസ്ത്രീകള്‍ കൂറുമാറി. അഭയയ്‌ക്കൊപ്പം താമസിച്ചിരുന്ന അമ്പതാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. സംഭവ ദിവസം അടുക്കളയില്‍ സി.അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടിരുന്ന സി.അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് വിസ്താരവേളയില്‍ അനുപമ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടി. ഇന്ന് മൂന്നു സാക്ഷികളെയായിരുന്നു വിസ്തരിക്കേണ്ടിയിരുന്നത്. മറ്റു രണ്ടു പേര്‍ മരണപ്പെട്ടതിനാല്‍ അനുപമയുടെ വിസ്താരം മാത്രമാണ് നടക്കുന്നത്. 27 വര്‍ഷം മുന്‍പ് നടന്ന കേസില്‍ 10 വര്‍ഷം മുന്‍പാണ് കുറ്റപത്രം സി.ബി.ഐസമര്‍പ്പിച്ചത്. നിര്‍ണായക സാക്ഷിയായ സി.അനുപമയുടെ കൂറുമാറ്റം തുടക്കത്തില്‍ തന്നെ സി.ബി.ഐയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്‌

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബാസിയ ഹെവന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപകന്‍ വിനു മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ കുവൈത്തിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകരായ രഘു നാഥന്‍ നായര്‍, മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍, ഫോക്ക് ഉപദേശക സമിതി അംഗം അനില്‍ കേളോത്ത്, വൈസ് പ്രസിഡന്റ് കെ.സി. രജ്ഞിത്ത്, സുമേഷ്, ട്രഷറര്‍ വിനോജ് കുമാര്‍, ഫോക്ക് വനിതാ വേദി ജോയിന്റ് കണ്‍വീനര്‍ .ശരണ്യ പ്രിയേഷ്, ജോയിന്റ് സെക്രട്ടറി മഹിജ ഹേമാനന്ദ്, ഫോക്ക് ബാലവേദി കണ്‍വീനര്‍ അനാമിക സോമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രോഗ്രാം…

ആലപ്പുഴയുടെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം സെപ്റ്റംബര്‍ 8 ന്

കുവൈത്ത് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്, ജില്ലയില്‍ ഉന്നത വിജയം കൈവരിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്കുന്ന സ്‌കോളര്‍ഷിപ് വിതരണം സെപ്റ്റംബര്‍ 8 ന് വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ഹരിപ്പാട് കാവല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആലപ്പുഴ എംപി എ.എം. ആരിഫ് സ്‌കോളര്‍ഷിപ് വിതരണം ചെയ്യും. ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിജയമ്മ, മുന്‍ എംപി ടി.ജെ. ആഞ്ചലോസ് , മുന്‍ എംഎല്‍എ മാരായ ബാബു പ്രസാദ്, ടി.കെ. ദേവകുമാര്‍ , ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷം ജില്ലയിലെ 6 താലൂക്കുകളില്‍ നിന്നായി തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്ക് 10000 രൂപ വീതം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് രാജീവ് നാടുവിലേമുറി , ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ്…

ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി ജുബൈല്‍ കെഎംസിസി

ജുബൈല്‍: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്ക് ജുബൈല്‍ കെഎംസിസി പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. ദുരിതമനുഭവിക്കുന്ന 170 ഓളം വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പിലേക്ക് ജുബൈല്‍ കെഎംസിസി പ്രവര്‍ത്തകര്‍ നല്‍കിയ സഹായ ഹസ്തം അവര്‍ക്ക് ആശ്വാസമേകി. ജുബൈല്‍ കെഎംസിസി നേതാക്കളായ കുട്ടി എടപ്പാള്‍, ബഷീര്‍ വെട്ടുപാറ, ബഷീര്‍ താനൂര്‍, ഷിബു കവലയില്‍, ബഷീര്‍ കൂളിമാട്, ഇബ്രാഹിം കുട്ടി താനൂര്‍, ശാമില്‍ ആനിക്കാട്ടില്‍, യാസിര്‍ സി.പി, റിസ്‌വാന്‍, റഷീദ് പാഴൂര്‍, ഉസ്മാന്‍ താത്തൂര്‍, അസീസ് ഉണ്ണിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കല കുവൈറ്റ് സുരേഷ് ചികിത്സാ സഹായനിധി കൈമാറി

കുവൈത്ത് സിറ്റി: രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നു നടത്തിയ ഓപ്പറേഷനു ശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട അവസ്ഥയിലായ തൃശൂര്‍ ചേലക്കര വേങ്ങനല്ലൂര്‍ സ്വദേശി സുരേഷിനെ സഹായിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സമാഹരിച്ച ചികിത്സ സഹായനിധി സുരേഷിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കൈമാറി. സമാഹരിച്ച തുകയായ 1026134 രൂപ മുന്‍ കേരള നിയമസഭ സ്പീക്കറും മുന്‍മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ സുരേഷിനു കൈമാറി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സുരേഷിന്റെ തുടര്‍ചികിത്സക്കായി കല കുവൈറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് കുവൈറ്റ് പ്രവാസി സമൂഹത്തില്‍ നിന്നും ലഭിച്ചത്. ചേലക്കര പഞ്ചായത്ത് വാര്‍ഡ് അംഗം പി ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് ടി.എന്‍. പ്രഭാകരന്‍ (സിപിഐഎം ചേലക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), സുമിത വിശ്വനാഥന്‍ (വനിതാവേദി കുവൈറ്റ്), കെ.…

അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോഴിക്കോട് നാദാപുരം മണ്ഡലം അംഗമായ എന്‍. യൂസഫ് (48) നാട്ടില്‍ നിര്യാതനായി. അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. കുവൈത്തില്‍ ബിസിനസ് നടത്തി വരികയായിരുന്നു പരേതന്‍. പിതാവ് അബ്ദുള്ള, ഭാര്യ ജമീല, രണ്ട് മക്കളുണ്ട്. കുവൈത്ത് കെഎംസിസി അനുശോചിച്ചു.