തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെ ഫോണിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി വ്യക്തികളില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിച്ചാണു സംഘം തട്ടിപ്പ് നടത്തുന്നത്. വ്യക്തി വിവരങ്ങള്‍ പൂര്‍ണമായും മനസിലാക്കിയാണു ഇത്തരം സംഘങ്ങള്‍ ബന്ധപ്പെടുന്നത്. ഇതിനാല്‍ പലരും തട്ടിപ്പിനു ഇരയാവുന്നു.ഇന്ത്യന്‍ എംബസി ഇത്തരത്തില്‍ ആരുടെയും വ്യക്തി വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ശേഖരിക്കുന്നില്ലെന്നും അതിനാല്‍ പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

ഇന്ത്യയ്ക്ക് അംഗത്വമില്ലെങ്കിലും മോദി ജി7 ഉച്ചകോടിയില്‍

ബിയാറിറ്റ്‌സ്: ജി7 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെങ്കിലും പ്രത്യേക ക്ഷണിതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക അതിഥിയായാണ് മോദി ജി 7 ല്‍ പങ്കെടുക്കുന്നത്. ഫ്രാന്‍സ്, യുകെ, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുഎസ് എന്നിവയാണ് ജി 7 രാജ്യങ്ങള്‍. റഷ്യയുടെ അംഗത്വം 2014 മുതല്‍ വരവിപ്പിച്ചിരിക്കുകയാണ്. മോദിയും മാക്രോണും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ പ്രതിഫലനവും ഒപ്പം ഇന്ത്യയുടെ പ്രധാന സാന്പത്തിക ശക്തിയായി അംഗീകരിക്കുന്നതിന്റെ തെളിവുമാണ് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിക്കുന്ന ലഭിച്ച ക്ഷണമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണി ഗുട്ടിറെസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും ഉച്ചകോടിയ്ക്കിടെ ചര്‍ച്ച നടത്തിയ മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തുമെന്നാണു കരുതുന്നത്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്നു ട്രംപ് വാഗ്ദാനം…

39 ബില്യണ്‍ തരില്ല: യൂറോപ്യന്‍ യൂണിയനോട് ബോറിസ് ജോണ്‍സണ്‍

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനു ബ്രിട്ടന്‍ നല്‍കാനുള്ള കുടിശികയായ മുപ്പത്തൊന്പതു ബില്യണ്‍ യൂറോ നല്‍കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റ് വച്ച് യൂറോപ്യന്‍ യൂണിയന്‍ കളിക്കുന്ന കളികള്‍ക്കുള്ള ശിക്ഷയാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കരാറോടെ അംഗത്വം ഉപേക്ഷിച്ചാലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് ഇത്രയും തുക നല്‍കേണ്ടി വരുന്നത്. അതേസമയം, കരാറില്ലാതെയാണ് പിന്‍മാറ്റമെങ്കില്‍ ഒന്പതു ബില്യണ്‍ മാത്രം നല്‍കിയാല്‍ മതിയാകും. ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ കീറിയെറിയുന്നതിനു തുല്യമായ നിലപാടാണ് ജോണ്‍സണ്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ കാലത്ത് രൂപീകരിച്ച ബില്‍ താന്‍ നിരാകരിക്കുകയാണെന്ന് ജി7 ഉച്ചകോടിയിലാണ് ജോണ്‍സണ്‍ വ്യക്തമാക്കുന്നത്. ഇത് ഏഴു ബില്യനായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. പോര്‍ക്ക് പൈ, കോളിഫ്‌ളവര്‍, ഷവര്‍ ട്രേ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ വ്യാപാര നികുതിയുടെ പേരില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ജോണ്‍സണ്‍ താക്കീത് ചെയ്തു. ഇതിനിടെ, കരാറോടെ…

ജി7 വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരേ കണ്ണീര്‍ വാതകം പ്രയോഗിച്ചു

ബിയാറിറ്റ്‌സ്: ജി7 ഉച്ചകോടിക്കെതിരേ പ്രകടനം നടത്തിയവര്‍ക്കു നേരേ ഫ്രഞ്ച് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഉച്ചകോടി നടക്കുന്ന ബിയാറിറ്റ്‌സിനടുത്തുള്ള ബയോണ്‍ പട്ടണമാണ് മിക്ക സംഘടനകളും പ്രതിഷേധ വേദിയായി തിരഞ്ഞെടുത്തത്. ഇവിടെയാണ് പ്രകടനങ്ങളെല്ലാം അരങ്ങേറിയതും. തിങ്കളാഴ്ച മുതല്‍ മുതലാളിത്ത വിരുദ്ധരും പരിസ്ഥിതിവാദികളും ആഗോളീകരണ വിരുദ്ധരുമെല്ലാം ബിയാറിറ്റ്‌സിന്റെ സമീപ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി തന്പടിച്ചിരിക്കുകയാണ്. ശനിയാഴ്ച നടന്ന മാര്‍ച്ചില്‍ ഏകദേശം 9000 ജി7 വിരുദ്ധരാണ് പങ്കെടുത്തത്. അതുവരെ നടന്ന പ്രക്ഷോഭങ്ങളെല്ലാം സമാധാനപരമായിരുന്നെങ്കിലും ബയോണില്‍ നൂറോളം പേര്‍ റൂട്ട് മനഃപൂര്‍വം തെറ്റിച്ച് തെരുവുകളില്‍ ചുറ്റിക്കറങ്ങി സിറ്റി സെന്ററിലെത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ പാതകള്‍ പോലീസ് ബാരിക്കേഡ് വച്ച് അടയ്ക്കുകയും ചെയ്തിരുന്നു. ഇതു മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്നു പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ച് ഇവരെ പിരിച്ചു വിടുകയായിരുന്നു. റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

കാമുകനുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്ത് ഇല്യാന

സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജിവമാണ് നടി ഇല്യാന ഡിക്രൂസ്. കാമുകനായ ആന്‍ഡ്രൂസുമായി ലിവിംഗ് ടുഗേദറിലായിരുന്നു ഇല്യാന. തന്റെ പ്രണയ ബന്ധം പരസ്യമാക്കിവെച്ചിരുന്നല്ല ഇല്യാന. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്ട്രലിയക്കാരനായ ആന്‍ഡ്രൂ ഫോട്ടോഗ്രാഫറാണ്. ഇരുവരും പ്രണയത്തിലാണെന്ന് സിനിമാ ലോകത്ത് വാര്‍ത്തയുണ്ടായിരുന്നു. വ്യക്തിപരമായ ജീവിതം വളരെ പരിശുദ്ധമായ ഒന്നാണെന്നാണ് ഒരിക്കല്‍ ഇല്യാന പ്രതികരിച്ചിരുന്നത്. ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കേണ്ടതല്ല എന്നും ഇല്യാന പറഞ്ഞിരുന്നു. ഒരിക്കല്‍ ‘ഹബ്ബി’ എന്ന് വിളിച്ചായിരുന്നു ഇല്യാന ആന്‍ഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നത്. അതിനാല്‍ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നുവെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ആന്‍ഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോകളൊക്കെ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്!തിരിക്കുകയാണ്. ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാന്‍ ഡി കാപ്രിയോയുടെ വക 50 ലക്ഷം ഡോളര്‍

ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുന്നത് ഗുരുതരമായ ആഗോള പരിസ്ഥിതി പ്രശ്‌നമായി മാറിയിരിക്കെ ആമസോണിന്റെ സംരക്ഷണത്തിനായി നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ സംഭവാന ചെയ്തിരിക്കുന്നത് അഞ്ച് മില്യണ്‍ ഡോളര്‍ (ഏകദേശം 36,00,22,500 അധികം ഇന്ത്യന്‍ രൂപ). ഡി കാപ്രിയോയുടെ പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലൈന്‍സ് ആണ് ആമസോണ്‍ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കുക. ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങല്‍ പങ്കുവെച്ച് വിമര്‍ശനവുമായി ഡികാപ്രിയോയും രംഗത്തെത്തിയിരുന്നു. ‘ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ഇടം, കഴിഞ്ഞ 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമം പോലും അതേ കുറിച്ച് മിണ്ടുന്നില്ല. എന്തുകൊണ്ട്’ ലിയനാര്‍ഡോ ഡി കാപ്രിയോ കുറിച്ചു.

പ്രതിസന്ധി നേരിടാന്‍ റിസര്‍വ് ബാങ്കിന്റെ കൈത്താങ്ങ്; സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: കരുതല്‍ ധനശേഖരത്തില്‍നിന്ന് 1,76,051 കോടി രൂപ സര്‍ക്കാരിന് നല്‍കാന്‍ ആര്‍ ബി ഐ തീരുമാനിച്ചു. 201819 കാലത്തെ അധികവരുമാനമായ 1,23,414 കോടി രൂപയും പരിഷ്‌കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ സി എഫ്) പ്രകാരം 52,637 കോടിരൂപയുമാണ് നല്‍കുക. ഇതോടെ വിപണിയില്‍ കൂടുതല്‍ മൂലധനം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിമല്‍ ജലാന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിസര്‍വ് ബാങ്കിന്റെ നീക്കിയിരിപ്പ് സര്‍ക്കാരിന് ഘട്ടം ഘട്ടമായി കൈമാറണമെന്നായിരുന്നു ബിമല്‍ ജലാന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ചയാണ് ബിമല്‍ ജലാന്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് യോഗം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനമായി 70,000 കോടി രൂപ ലഭ്യമാക്കുമെന്ന് വെള്ളിയാഴ്ച ധനമന്ത്രി നിര്‍മലാസീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

ശബരിമലയില്‍ വര്‍ഗീയകലാപമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞു; പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കൊല്ലം: സംസ്ഥാന പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള വര്‍ഗീയ കോമരങ്ങളുടെ ശ്രമം പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കലാപത്തിന് ഒരുങ്ങിപ്പുറപ്പെട്ട് വന്നവരെ ആകെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കേരളാ പോലീസിന് കഴിഞ്ഞു. അക്കാര്യത്തില്‍ നാട് നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. പ്രളയസമയത്തെ പോലീസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പോലീസിലെ ആത്മഹത്യ പരിശോധിക്കാന്‍ ഉന്നതതലയോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓട്ടിസമുള്ള ആണ്‍കുട്ടിക്ക് പ്രകൃതി വിരുദ്ധ പീഡനം; ഒളിവില്‍ പോയ അധ്യാപകന്‍ പിടിയില്‍

ശ്രീകാര്യം: ഓട്ടിസമുള്ള പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. അധ്യാപകനായ സന്തോഷാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാക്കിക്കൊണ്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ശ്രീകാര്യം പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജൂലായിലാണ് പീഡനം നടന്നത്. ഇതിനുശേഷം കുട്ടി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സ്പീച്ച് തെറാപ്പിസ്റ്റ് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറയുന്നത്. അമ്മയോടു പറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ അമ്മയോട് കുട്ടി പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ ശ്രീകാര്യം പോലീസിലും സ്‌കൂളിലും സംഭവം അറിയിച്ചു. ശ്രീകാര്യം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മ ഡി.ജി.പി.ക്കും പരാതിനല്‍കി. കുട്ടി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നുകാട്ടി പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

ചിദംബരത്തിന്റെ റിമാന്‍ഡ് നാല് ദിവസത്തേക്ക് കൂടി നീട്ടി; എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റ് തടഞ്ഞു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തെ നാല് ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിബിഐ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കി. ഈ മാസം 30ന് ചിദംബരത്തെ വീണ്ടും കോടതിയില്‍ ചിദംബരത്തെ ഹാജരാക്കി. ഈ മാസം 30ന് ചിദംബരത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും രാവിലെ സുപ്രീംകോടതി നിര്‍ദേശിച്ചു. സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയതോടെ ഹര്‍ജിക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന്റെ അറസ്റ്റ് സുപ്രീം കോടതി നാളെ വരെ തടഞ്ഞു. കേസില്‍…