ഇട്ടിമാണിയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ : ഷാന്‍ഷൂവിനെ പരിചയപ്പെടുത്തി ലാലേട്ടന്‍

സിനിമയുടെ റിലീസിന് മുന്നേ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്താറുണ്ട്. താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളായിട്ടാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിടുന്നത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഇട്ടിമാണിയിലെ പുതിയ ക്യാരക്ടറിനെ പരിചയപ്പെടുത്തുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കുറി ക്യാരക്ടര്‍ പോസ്റ്ററില്‍ ഇടം നേടിയത് ഒരു പൂച്ചയാണ്. പടത്തിലെ പൂച്ചയായ ഷാന്‍ഷൂ എന്ന ക്യാരക്ടറിനെയാണ് താരം പരിചയപ്പെടുത്തുന്നത്. ക്യാരക്റ്റര്‍ പോസ്റ്ററില്‍ ഇടം കിട്ടിയ പൂച്ച എന്ന റെക്കോര്‍ഡ് ഇനി ഷാന്‍ഷൂവിന് സ്വന്തമെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. 32 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തെ പത്മരാജന്റെ ‘തൂവാനത്തുമ്പികളി’ലാണ് ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. ‘ഇട്ടിമാണി’യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തും.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; അമല പോളിനും ഫഹദ് ഫാസിലിനും ക്ലീന്‍ ചിറ്റ്

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നിന്ന് ഫഹദ് ഫാസിലിനെയും അമല പോളിനെയും ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്നാണ് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട്. രാജ്യസഭ എംപി കൂടിയായ നടന്‍ സുരേഷ് ഗോപിക്കെതിരെ കേസ് തുടരുകയും ചെയ്യും ഫഹദ് ഫാസില്‍ പിഴയടക്കേണ്ട തുക മുഴുവന്‍ അടച്ചുവെന്ന് െ്രെകംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. പുതുച്ചേരില്‍ വാങ്ങിയ വാഹനം കേരളത്തിലെത്തിച്ചിട്ടില്ലാത്തതിനാല്‍ അമല പോളിനെതിരെ നടപടിയെടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമല പോളിന്റേത് വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷനാണെന്നു കണ്ടെത്തിയെങ്കിലും ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിഗമനം. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

കേരളത്തിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി; വിചാരണ കഴിയാതെ മടങ്ങാനാവില്ല

ദുബായ്: സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കി സ്വന്തം പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനുള്ള ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്‌ളിയുടെ നീക്കത്തിന് തിരിച്ചടി. ഇതിനായി തുഷാര്‍ കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയ അപേക്ഷ അജ്മാന്‍ കോടതി ബുധനാഴ്ച തള്ളി. തുഷാറിന്റെ കേസിലെ സാമ്പത്തിക ബുധനാഴ്ച തള്ളി. തുഷാറിന്റെ കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് അജ്മാന്‍ പ്രോസിക്യൂട്ടറുടെ നടപടി. പത്തുവര്‍ഷംമുമ്പുള്ള ഒരു ബിസിനസ് ഇടപാടിന്റെഭാഗമായി ഒമ്പത് ദശലക്ഷം ദിര്‍ഹം (പതിനെട്ട് കോടിയോളം രൂപ) തനിക്ക് കിട്ടാനുണ്ടെന്നുകാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാന്‍ നുഐമി പോലീസില്‍ പരാതി നല്‍കിയത്. പത്തുവര്‍ഷം മുമ്പുള്ള ചെക്കാണ് പരാതിയോടൊപ്പം നസീല്‍ അബ്ദുള്ള പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയകാര്യം അറിയാതെയാണ് തുഷാര്‍ യു.എ.ഇ.യിലെത്തിയത്. തുടര്‍ന്ന്…

മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടിയുടെ മരണം: പോലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി..

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

ന്യൂയോര്‍ക്ക്: വൈറ്റ്‌ പ്ലെയിന്‍സ് സെന്‍റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ (99 Park Ave, White Plains, New York.) ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും 2019 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7ാം തീയതി വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. അനുഗൃഹീത കണ്‍വെന്‍ഷന്‍ പ്രാസംഗികനായ റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസാണ് എട്ടു നോമ്പാചരണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ധ്യാന പ്രസംഗം നടത്തുന്നത്. കാര്യപരിപാടി ഓഗസ്റ്റ് 31 ശനി: രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് ധ്യാന പ്രസംഗം: റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍. സെപ്റ്റംബര്‍ 1 ഞായര്‍: രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7…

സൗദിയില്‍ തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യമില്ലെങ്കില്‍ വന്‍ പിഴ

ദമാം: തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പു നല്‍കി. കമ്പനി ഉടമ അറിയാതെ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തുക, ലൈസന്‍സിന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ നിയമ ലംഘനങ്ങള്‍ക്കും തുല്യ തുക പിഴ ഈടാക്കും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ. മാത്രവുമല്ല സ്ഥാപനം അടപ്പിക്കുകയോടെ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യും. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്ക് കൈമാറുക, മന്ത്രാലയത്തിന്റെ ഏകീകൃത കരാര്‍ പാലിക്കാതിരിക്കുക, മുന്‍കൂട്ടി അറിയിക്കാതെ സ്ഥാപനത്തിന്റെ ആസ്ഥാനം മാറ്റുക, മന്ത്രാലയം നിശ്ചയിച്ച റിക്രൂട്ട്‌മെന്റ് നിരക്ക് പാലിക്കാതിരിക്കുക, കരാര്‍ ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാതിരിക്കുക, ലൈസന്‍സ് മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുക, നിയമവിരുദ്ധമായി പരസ്യം ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കും 10,000 ദിര്‍ഹം വീതം പിഴ ചുമത്തും.

കുവൈത്തില്‍ മലയാളി വിദ്യാര്‍ഥിനി ശുചി മുറിയില്‍ മരിച്ച നിലയില്‍

കുവൈത്ത് സിറ്റി : മലയാളി വിദ്യാര്‍ഥിനിയെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ് കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ഥ (9) ആണ് മരിച്ചത്. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് അബാസിയ ക്ലിനിക്കില്‍ എത്തിക്കുകയും അവിടെ നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ അബാസിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം ഫോറന്‍സിക് നടപടികള്‍ക്കായി കൊണ്ടു പോയതായി അധികൃതര്‍ അറിയിച്ചു. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

വാട്ടര്‍ ടാങ്കില്‍ വീണു മരിച്ച ഹംസയുടെ മക്കളുടെ വിവാഹം ജിദ്ദ കെഎംസിസി ഏറ്റെടുത്തു

ജിദ്ദ: കിലോ 14 ല്‍ കഴിഞ്ഞ ദിവസം അബദ്ധത്തില്‍ വാട്ടര്‍ ടാങ്കില്‍ വീണു മരണപെട്ട മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തുള്ള പുളളാട്ട് ഹംസ (57) യുടെ മക്കളുടെ വിവാഹത്തിനാവശ്യമായ സഹായം നല്‍കാന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു. ജിദ്ദ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഏറെക്കാലമായി 500 റിയാല്‍ ശബളത്തിന് ഹാരിസായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ മരണത്തോടെയാണ് പുറം ലോകമറിയുന്നത് മുന്‍കൂട്ടി നിശ്ചയിച്ച രണ്ട് മക്കളുടെ വിവാഹം നടക്കാനിരിക്കെയാണ് ഹംസയെ മരണം തട്ടിയെടുത്തത്. പരേതന്റെ മയ്യത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു ജിദ്ദയില്‍ മറവു ചെയ്യും. അതിനുശേഷം ഹംസയുടെ നാട്ടുകാരും മഹല്ല് കമ്മിറ്റി യോടും പ്രദേശിക മുസ് ലിം ലീഗ് കമ്മിറ്റി യോടും കൂടി ആലോചിച്ച് മക്കളുടെ വിവാഹം ഹംസ നിശ്ചയിച്ചുറപ്പിച്ച രീതിയില്‍ തന്നെ നടത്തി കൊടുക്കുമെന്ന് ജിദ്ദ കെഎംസിസി…

സൗദിയില്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

റിയാദ് : സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ടെക്‌നീഷ്യന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ 3 മാസത്തിനുള്ളില്‍ പ്രഫഷന്‍ മാറ്റണമെന്നു സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്ലാത്തവരുടെ താമസാനുമതി രേഖ (ഇഖാമ) 3 മാസം കഴിഞ്ഞാല്‍ മരവിപ്പിക്കും. എന്‍ജിനീയറിംഗ് മേഖലയിലെ 56 പ്രഫഷനുകളിലുള്ളവരുടെ ഇഖാമ പുതുക്കാന്‍ കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ അംഗീകാരം ഈയിടെ നിര്‍ബന്ധമാക്കിയിരുന്നു. കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് നിശ്ചിത ഫീസടച്ചാലാണ് അംഗത്വ നമ്പര്‍ ലഭിക്കുക. ഇതിനു സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.സര്‍ട്ടിഫിക്കറ്റില്ലാതെ ടെക്‌നീഷ്യന്‍മാര്‍ക്ക് താത്കാലിക റജിസ്‌ട്രേഷന് കൗണ്‍സില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവര്‍ 3 മാസത്തിനകം നിബന്ധന പാലിക്കേണ്ടിവരും. ഇതിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ പ്രഫഷന്‍ മാറുകയോ വേണമെന്നാണു നിര്‍ദേശം. റജിസ്റ്റര്‍ ചെയ്യുന്ന വിധം മൊബൈല്‍ നമ്പറും ഇമെയിലും ഉപയോഗിച്ച് കൗണ്‍സില്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇഖാമ വിവരങ്ങള്‍, വ്യക്തിവിവരങ്ങള്‍, അംഗത്വ കാലാവധി എന്നിവ നല്‍കണം. സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് 3 മാസത്തിനുള്ളില്‍ പ്രഫഷന്‍ മാറ്റണമെന്ന…

പ്രകൃതിദുരന്തബാധിത വില്ലേജുകളിലെ ക്വാറികളും ഖനനങ്ങളും നിരോധിക്കണം: ഇന്‍ഫാം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രകൃതിദുരന്തബാധിത വില്ലേജുകളിലെ ക്വാറികളും ഖനനങ്ങളും പരിപൂര്‍ണ്ണമായി നിരോധിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആകെയുള്ള 1572 വില്ലേജുകളില്‍ 1038 വില്ലേജുകളാണ് പ്രകൃതിദുരന്തബാധിതമായി സംസ്ഥാന ദുരന്തനിവാരണവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിസ്തൃതിയുടെ 66 ശതമാനവും പ്രകൃതിദുരന്തസാധ്യതയുള്ള ഇടങ്ങളാണെന്നുള്ള റവന്യൂ വകുപ്പ് ദുരന്തനിവാരണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍ ഗൗരവമായിട്ടെടുക്കണം. ഈ വില്ലേജുകളിലെ ക്വാറികളും ഖനനങ്ങളും പരിപൂര്‍ണ്ണമായി നിരോധിക്കാന്‍ ശ്രമിക്കാതെ വീണ്ടും പാറഖനനത്തിന് അനുമതി നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ട്. പ്രകൃതി സംരക്ഷിക്കുന്ന കര്‍ഷകരെ പശ്ചിമഘട്ടത്തില്‍ നിന്ന് കുടിയിറക്കി ഖനനമാഫിയകളെ കുടിയിരുത്തുവാന്‍ പിന്‍വാതില്‍ തുറന്നുകൊടുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഖനനമാഫിയകളുടെയും അജണ്ടകളാണ് ഖനനത്തിനും പാറമടകള്‍ക്കും അനുവാദം നല്‍കിയിരിക്കുന്ന ഉത്തരവിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. 750 ക്വാറികള്‍ക്കാണ് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ഇതിനോടകം അനുമതി നല്‍കിയിരിക്കുന്നത്. എന്നാലിതിന്‍റെ മൂന്നിരട്ടിയിലേറെ…