സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീംകോടതിയിൽ ഓർത്തോഡോക്സ് സഭ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു

ന്യൂദൽഹി: ഓർത്തോഡോക്സ് വിഭാഗം സുപ്രീംകോടതിയിൽ സംസ്ഥാന സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. 2017-ലെ സുപ്രീംകോടതി വിധി നടപ്പിലാക്കാതെ, സഭാതര്‍ക്കം പരിഹരിക്കാന്‍  മന്ത്രിസഭാ സമിതി രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്രസേനയുടെ സഹായത്തോടെ കോടതിവിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. “ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പോലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ സമാന്തര ഭരണം നടത്തുകയാണ്. 2018-ലും 2019-ലും പാത്രിയര്‍ക്കീസ് ബാവ മാര്‍ അപ്രേം ദ്വിതീയന്‍ കേരളത്തിൽ എത്തിയപ്പോൾ സംസ്ഥാന അതിഥിയാക്കി. ഇത് സമാന്തര ഭരണം ഉറപ്പാക്കാൻ ആണ്. കേരളത്തിലെ 9 പള്ളികൾ പൂട്ടിക്കിടക്കുകയാണ്. പള്ളികൾ വിട്ടു തരണം എന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നൽകിയ കത്ത് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറുകയാണ് ചെയ്തത്. യാക്കോബായ വിഭാഗത്തിന്റെ 2002-ലെ ഭരണഘടന സുപ്രീംകോടതി അസാധു ആക്കിയിരുന്നതാണ്. യാക്കോബായ സഭ ഇപ്പോൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണ്”- ഓർത്തോഡോക്സ്…

പ്രളയം: നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: 2018ലെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ വര്‍ഷത്തെ പ്രളയബാധിതര്‍ക്ക് ധനസഹായം വൈകുന്നതായി കാണിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ നടപടികള്‍ എന്തായിയെന്നും കോടതി ചോദിച്ചു. അപ്പീല്‍ അനുവദിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ 2018ലെ പ്രളയത്തിന് പിന്നാലെ ഈ വര്‍ഷവും പ്രളയമുണ്ടായതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിച്ചെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളുണ്ടായെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്നാണ് ഒന്നര മാസത്തിനകം പുതിയ അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് ഇന്ത്യ

ന്യൂദൽഹി: പാക്കിസ്ഥാനിലെ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ ഇന്ത്യ പ്രതിഷേധിച്ചു. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക് മന്ത്രിമാർ നടത്തുന്നതെന്നും ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. “വ്യോമപാതകള്‍ അടച്ചെന്ന് ഇന്ത്യയെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാക്കിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ്  കൈകാര്യം ചെയ്യുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കിയ പരാതിക്ക് കടലാസിന്‍റെ വില പോലുമില്ല. കച്ചില്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ല. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യയുടെ സുരക്ഷാസേന സജ്ജമാണ്.”-  രവീഷ് കുമാര്‍ പറഞ്ഞു. ഒക്ടോബറിനു ശേഷം ഇന്ത്യാ-പാക് യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിലേയ്ക്കുള്ള വ്യോമപാത പൂർണ്ണമായി അടയ്ക്കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓണാഘോഷം അതിഗംഭീരമായി

ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓണാഘോഷം അതിഗംഭീരമായി. ചെണ്ടവാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ മുന്‍ മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ ചടങ്ങിലേക്ക് പ്രൗഢഗംഭീരമായി സ്വീകരിച്ച് ആനയിച്ചു. ഹൂസ്റ്റണില്‍ ഈ വര്‍ഷം നടന്ന ആദ്യ ഓണാഘോഷത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. 24ന് ശനിയാഴ്ച സ്റ്റഫോര്‍ഡ് പാരീസ് ഹാളിലായിരുന്നു ഓണാഘോഷ പരിപാടികള്‍. കുമ്മനം രാജശേഖരന്‍, അദ്ദേഹത്തോടൊപ്പമെത്തിയ പി. ശ്രീകുമാര്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍ തുടങ്ങിയവരെ ഹൂസ്റ്റന്‍ പൗരാവലി അതിഗംഭീരമായി എതിരേറ്റു. വര്‍ണ്ണശബളമായ ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഓരോരുത്തരുടെയും ജീവിതശൈലി എപ്രകാരമായിരിക്കണമെന്നും അതു ജീവിതത്തെ എത്രമാത്രം ലാളിത്യപൂര്‍ണ്ണമാക്കുമെന്നും കുമ്മനം വിശദീകരിച്ചു. മനുഷ്യത്വം പ്രകൃതിയും തമ്മിലുള്ളത് അഭേദ്യമായ ആത്മബന്ധമാണ്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടു മനുഷ്യനു നിലനില്‍പ്പില്ല. ഓണം ആഘോഷിക്കുന്നതിലൂടെ മനുഷ്യന്‍ ചെയ്യുന്നതും ഈ ഓര്‍മ്മപ്പെടുത്തലാണ്. മലയാളികള്‍ സ്‌നേഹത്തോടും മതേതരത്തിലും…

League Celebrated Women’s Equality Day and 99 Years Giving Women the Power to Vote

(Leonia, New Jersey; August 28, 2019) – The League of Women Voters of Northern Valley celebrated Women’s Equality Day on August 26, 2019 and the advancements made towards achieving full political, economic, and social equality. The date commemorated the 99th anniversary of the adoption of the 19th constitutional Amendment, granting women the right to vote in the United States. “The League was founded in 1920, just months before the 19th Amendment was adopted,” said Chris Carson, president of the League of Women Voters of the United States. “As we approach…

കാലിഫോര്‍ണിയ കമ്മ്യൂണി കോളേജ്-ആദ്യ രണ്ടു വര്‍ഷം ട്യൂഷന്‍ സൗജന്യം

കാലിഫോര്‍ണിയ: ആദ്യമായി മുഴുവന്‍ സമയവും കാലിഫോര്‍ണിയ കമ്മ്യൂണി കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ സൗജന്യമാക്കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസും ഒപ്പുവെച്ചു. വിദ്യാര്‍ത്ഥികളുടെ ഭാവി കരുപിടിപ്പിക്കുന്നതിനും, ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനും ഈ തീരുമാനം ഉപകരിക്കുമെന്ന് ആഗസ്റ്റ് 27 ചൊവ്വാഴ്ച ഗവര്‍ണ്ണര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. പഠന ചിലവ് വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം ലഭിക്കുന്നതിനുള്ള സുപ്രധാന തീരുമാനം സംസ്ഥാനത്തെ 33000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുണം ചെയ്യുക. ഇതേ ആവശ്യം മുന്നില്‍ കണ്ടു 2019-2020 ലെ ബഡ്ജറ്റില്‍ 42.6 മില്യണ്‍ ഡോളറാണ് വിലയിരുത്തിയിരിക്കുന്നത്. നേരത്തെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീ സൗജന്യമാക്കി കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. കാലിഫോര്‍ണിയ സംസ്ഥാനത്തെ ആകെയുള്ള 2.1 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍്തഥികള്‍ ഉള്‍കൊള്ളുന്ന ഹയര്‍ എഡ്യൂക്കേഷന്‍ സിസ്റ്റമാണ്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റി കോളേജ് പഠനം…

മൗണ്ടന്‍ ഗ്രോവില്‍ നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ച നിലയില്‍

മൗണ്ടന്‍ഗ്രോവ്: സെന്റ് ലൂയിസ് മൗണ്ടന്‍ ഗ്രോവില്‍ നിന്നും ആഗസ്റ്റ് 27 ചൊവ്വാഴ്ച കാണാതായ മൂന്നു വയസ്സുകാരി വിവിയനെ ആഗസ്റ്റ് 28 ബുധനാഴ്ച രാവിലെ മരിച്ച നിലില്‍ കണ്ടെത്തി. മിസ്സോറി സ്‌റ്റേറ്റ് ഹൈവെ പട്രോള്‍ കുട്ടിയെ കാണാതായ സ്ഥലത്തു നിന്നും അധികം ദൂരം അല്ലാതെ സ്ഥിതിചെയ്യുന്ന പോണ്ടില്‍ നിന്നാണ് രാവിലെ മൃതദേഹം കണ്ടെടുത്ത്. മൂന്നടി വെള്ളം മാത്രമാണ് പോണ്ടില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച കൂട്ടിയെ കാണാതായതു മുതല്‍രാത്രി മുഴുവനും 300 വളണ്ടിയര്‍മാരും, പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. കുട്ടി എങ്ങനെ അവിടെ എത്തിയെന്നോ മരണ കാരണം എന്താണെന്നോ വ്യക്തമായിട്ടില്ല. കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മൗണ്ടന്‍ ട്രോവ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും പോലീസ് മേധാവിയും അഭ്യര്‍ത്ഥിച്ചു.

ഗര്‍ഭഛിദ്രം: പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമെന്ന് ബെറ്റൊ ഓ റൂര്‍ക്കെ

ചാള്‍സ്റ്റണ്‍ (സൗത്ത് കരോളിനാ): കുഞ്ഞു ജനിക്കുന്നതിന് തലേദിവസം വരെ ഗര്‍ഭചിദ്രം വേണമോ, വേണയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമാണെന്ന മുന്‍ ടെക്‌സസ് പ്രതിനിധിയും, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബെറ്റൊ റൂര്‍ക്കെ അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം ആവര്‍ത്തിച്ചു വ്യക്തമാക്കി. ആഗസ്റ്റ് 26 തിങ്കളാഴ്ച സൗത്ത് കരോളിനാ ചാള്‍സ്റ്റണ്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു റൂര്‍ക്കെ. ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന തേഡ് ട്രൈമെസ്റ്ററില്‍ പോലും ഗര്‍ഭചിദ്രം അനുവദനീയമാണെന്ന റൂര്‍ക്കെയുടെ നിലപാടിനെ കുറിച്ച് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരം കേള്‍വിക്കാരില്‍ വ്യത്യസ്ഥ പ്രതികരണമാണുളവാക്കിയത്. വിദ്യാര്‍ത്ഥിയുടെ ചോദ്യം ‘എന്റെ ജനന തിയ്യതി 1989 സെപ്റ്റംബര്‍ 8 നായിരുന്നു. സെപ്റ്റംബര്‍ ഏഴിനേ ഗര്‍ഭചിദ്രം നടത്തിയിരുന്നുവെങ്കില്‍ എന്റെ ജീവന് ഒരു വിലയുമില്ലാ എന്നാണോ ബെറ്റൊയുടെ അഭിപ്രായം. തീര്‍ച്ചയായും ഉണ്ട് അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഇവിടെ ആയിരിക്കുന്നത്. എങ്കില്‍പോലും…

കാലിഫോര്‍ണിയ എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സാന്‍‌ഹോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടക സമിതി അറിയിച്ചു. ഇക്കുറി ആതിഥേയത്വം വഹിക്കുന്ന കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആഗോള വോളിബോള്‍ മത്സരത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിലിക്കണ്‍വാലിയിലെ വോളിബോള്‍ പ്രേമികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള വോളിബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ഈ വേളയില്‍ കാലിഫോര്‍ണിയയിലെ ടൂര്‍ണമെന്റ് സംഘാടകസമിതി ഒറ്റക്കെട്ടായി തോളോടുതോള്‍ ചേര്‍ന്നു പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ 25-നു ടൂര്‍ണമെന്റ് കമ്മിറ്റിയിലെ അക്കോമഡേഷന്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റികളുടെ ചുമതലകള്‍ വഹിക്കുന്ന മേരീദാസിന്റെ ഭവനത്തില്‍ കാലിഫോര്‍ണിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറില്‍പ്പരം കായികപ്രേമികള്‍ ഒത്തുചേര്‍ന്നു ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുകയുണ്ടായി. പ്രായഭേദമെന്യേ പുരുഷന്മാരും, സ്ത്രീകളും, യുവജനങ്ങളും വളരെയധികം ആകാംക്ഷയോടും ഉത്സാഹത്തോടും കൂടി വരവേല്‍ക്കുന്ന ഈ കായികമാമാങ്കത്തിന്റെ…