തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി

ഹ്യൂസ്റ്റന്‍: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണഘോഷങ്ങള്‍കേരള തനിമയില്‍ വര്‍ണ്ണശബളവും ആകര്‍ഷകവും പ്രൗഢഗംഭീരവുമായി. ടാഗ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അസ്സോസിയേഷന്റെ പ്രഥമഓണാഘോഷം ആഗസ്റ്റ് 31-ാം തീയതി രാവിലെ ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള സെന്റ്‌ജോസഫ് സീറോ മലബാര്‍ കത്തോലിക്കാചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയഹ്യൂസ്റ്റനിലെ തൃശ്ശൂര്‍ നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകള്‍സൃഷ്ടിച്ചു. തൃശ്ശൂര്‍മലയാളിമങ്കമാര്‍അതികമനീയമായിഓണപ്പൂക്കളംഒരുക്കിയിരുന്നു. ഓണത്തിന്റെ പുരാണ പ്രതീകമായ പ്രജാവത്സലന്‍ മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടും കുരവയുമായി ആദ്യമെ സ്റ്റേജിലേക്കാനയിച്ചു. മാവേലിത്തമ്പുരാനായി സണ്ണി തോലിയത്ത് വേഷമിട്ടു. വിശിഷ്ടാതിഥികള്‍ ഭദ്രദീപം കൊളുത്തിയതിനു ശേഷം ടാഗ് പ്രസിഡന്റ് ശ്രീമതി ഷീല ചെറുവിന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം ആരംഭിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ബൈജു അമ്പൂക്കന്‍ സ്വാഗത പ്രസംഗം നടത്തി. മാവേലിത്തമ്പുരാന്‍ ഓണസന്ദേശം നല്‍കി. അദ്ധ്യക്ഷ ഷീല ചെറു, ഫോര്‍ട്ട്‌ബെന്റ്കൗണ്ടി ജഡ്ജ്‌ കെ.പി. ജോര്‍ജ്ജ്, സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, മുതിര്‍ന്ന മാധ്യമ…

മാപ്പ് ഓണം സെപ്റ്റംബര്‍ 7 ന്; അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി മുഖ്യാതിഥി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പത്തനംതിട്ട ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. സെപ്റ്റംബര്‍ 7 ന് ശനിയാഴ്ച ഉച്ചയ്ക്ക് പത്തര മുതല്‍ ഫിലാഡല്‍ഫിയാ ആസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (10197 Northeast Ave, Philadelphia, PA 19115 ) ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാര്‍ ഷിനു ജോസഫ്, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസ് എന്നിവരോടൊപ്പം, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ സംബന്ധിക്കുന്നതായിരിക്കും. പരിപാടികളുടെ ക്രമീകരണങ്ങള്‍ എല്ലാം പുരോഗമിച്ചു വരുന്നതായി അസോസിയേഷന്‍ പ്രസിഡന്‍റ് ചെറിയാന്‍ കോശി, ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ അറിയിച്ചു. പ്രഫഷണല്‍ ട്രൂപ്പുകള്‍ അണിയിച്ചൊരുക്കുന്ന വിവിധ തരം കലാപരിപാടികള്‍…

കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഓണാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍

ചിക്കാഗോ: സെപ്റ്റംബര്‍14 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍വൈകുന്നേരം 4 വരെ ഇല്ലിനോയിയിലെ ബെല്‍വുഡിലെ സിറോമലബാര്‍ ചര്‍ച്ച് ഹാളില്‍ അരങ്ങേറുന്ന ഓണാഘോഷപരിപാടിയില്‍ ചിക്കാഗോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ മുഖ്യാതിഥി ആയിരിക്കും. ലോകമെമ്പാടും മലയാളികള്‍ ആഘോഷിക്കുന്ന കൊയ്ത്തുത്സവമായ ഓണവുമായി തനിക്ക് വളരെപരിചയമുണ്ടെന്ന് ദലീല ചൂണ്ടികാട്ടി. കേരളഅസോസിയേഷന്‍ പ്രസിഡണ്ട്, ഡോ. ജോര്‍ജ്ജ് പാലമറ്റം , ട്രഷറര്‍, ആന്റോകവലക്കല്‍, മെമ്പര്‍ ജോസ് കോലാഞ്ചേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചു പറഞ്ഞു. കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ പങ്കുചേരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈമാസം ആദ്യം ഇല്ലിനോയിയിലെ നേപ്പര്‍വില്ലില്‍ നടന്ന ഇന്ത്യാ സ്വാതന്ത്ര്യദിന പരേഡില്‍ കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ പങ്കാളിത്തം താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു ദലേല. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിവിധ സംഘടനകളെയും സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന വ്യക്തികളുടെ പങ്കാളിത്തം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും കാണിക്കുന്നുവെന്ന് കേരള…

നാടന്‍ സദ്യയും, നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു

സൗത്ത് ഫ്‌ളോറിഡ: ഗൃഹാതുരത്വം മനം നിറച്ചുകൊണ്ട് നാടന്‍ സദ്യയും,നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി സൗത്ത് ഫ്‌ലോറിഡയിലെ പ്രമുഖ സംഘടനയായ കേരള സമാജം ഓഫ് ഫ്‌ലോറിഡ ഓണാഘോഷം സംഘടിപ്പിച്ചു. കൂപ്പര്‍ സിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് ഒരുക്കിയ തൂശനിലയില്‍ സദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു . തുടര്‍ന്ന് ജോസ്മാന്‍ കരേടന്‍ നേതൃത്വം നല്‍കിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പൂക്കുടയും, തലപൊലികളുമായി മാവേലി തമ്പുരാനെ ആഘോഷ വേദിയിലേക്ക് ആനയിച്ചു.തുടര്‍ന്ന് കേരളസമാജം പ്രസിഡണ്ട് ബാബു കല്ലിടുക്കില്‍ അധ്യക്ഷനായ ചടങ്ങില്‍ പെംബ്രോക്ക് പൈന്‍സ് മേയര്‍ ഫ്രാങ്ക് ഓട്ടിസ് ഓണാഘോഷം ഉത്ഘാടനം ചെയ്തു. പ്രിയ കൃഷ്ണകുമാര്‍ ഓണസന്ദേശം നല്‍കി.ഓണാഘോഷത്തിന് മാറ്റ് കൂട്ടി സൗത്ത് ഫ്‌ലോറിഡയിലെ വിവിധ ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിച്ച നൃത്തങ്ങളും, തിരുവാതിര, ഹാസ്യ സ്കിറ്റുകളും ഉണ്ടായിരുന്നു. ചടങ്ങിന് സെക്രട്ടറി ജോര്‍ജ് മാലിയില്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷാജന്‍ കുറുപ്പുമഠം നന്ദിയും പറഞ്ഞു. വിനോദ്…

യു.ഡി.എഫ് കണ്‍വന്‍ഷന്‍ യോഗത്തില്‍ പി.ജെ.ജോസഫിന് പ്രവര്‍ത്തകരുടെ കൂവല്‍

കോട്ടയം : പാര്‍ട്ടി പത്രിക തള്ളിയതില്‍ പ്രതികരണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോം. രണ്ടില ചിഹ്നം ലഭിക്കാത്തതില്‍ വിഷമമില്ല. തന്റെ ചിഹ്നം കെ.എം.മാണി സാറിന്റെ മുഖമാണെന്നും ജോസ് ടോം പുലിക്കുന്നേല്‍ വ്യക്തമാക്കി. ജോസ് ടോം നല്‍കിയ പത്രികകളില്‍ സ്വതന്ത്രനായുള്ളതു മാത്രമാണു വരണാധികാരി സ്വീകരിച്ചത്. ഇതോടെ പാലായുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ല. രണ്ടില ചിഹ്നമില്ലാതെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഷമത്തിലാണ്. വരണാധികാരിയുടെ നിലപാട് നൂറു ശതമാനം ശരിയാണെന്നു പി.ജെ.ജോസഫ് പ്രതികരിച്ചു. രണ്ടില ചിഹ്നം ലഭിക്കാത്തതില്‍ ഒരു വിഷമവുമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോസ് ടോമിന്റെ പാര്‍ട്ടി പത്രിക തള്ളിയ നടപടി സാങ്കേതികപ്രശ്‌നം മാത്രമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം തന്നെയെന്നു കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കി. ചിഹ്ന തീരുമാനത്തിനു പിന്നാലെ യുഡിഎഫ്…

ഐ.എന്‍.ഒ.സി കേരള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനം

ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ദേശീയ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടന എ.ഐ.സി.സിയുടേയും, കെ.പി.സി.സിയുടേയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു. ഐ.എന്‍.ഒ.സിക്ക് വിവിധ സ്റ്റേറ്റുകളിലായി എട്ടു ചാപ്റ്ററുകളുണ്ട്. എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ ശക്തിപ്പെടുത്താന്‍ ദേശീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസുമായി ചേര്‍ന്നു ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് മുന്‍കൈ എടുത്ത് നിരന്തരമായി ചര്‍ച്ചകള്‍ നടത്തിവന്നത് നിരാശാജനകമായിരുന്നു. തുടര്‍ന്നു ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. കേരള ചാപ്റ്ററിനു പുറമെ തെലുങ്കാന, ഹരിയാന, പഞ്ചാബ് ചാപ്റ്ററുകളും ഐ.എന്‍.ഒ.സിമായി തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ഐ.ഒ.സി ചെയര്‍മാന്‍ സാം…

സാംസ്ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ് യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം

പെന്‍സില്‍വാനിയ: നഷ്ടപ്പെട്ട സാംസ്ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് യഥാര്‍ത്ഥ നവോത്ഥാനമെന്ന് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകങ്ങള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.അത് വീണ്ടെടുക്കാതെ ഭൗതിക സൗകര്യം ഉണ്ടായതുകൊണ്ട്് കാര്യമില്ല. യാഡ്‌ലി ചിന്മയാമിഷന്‍ മധുവന്‍ കേന്ദ്രത്തില്‍ നടന്ന സദ്‌സംഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. കേരളത്തിന്റെ നവോത്ഥാനം ഗുരു ശ്രേഷ്ഠന്മാരുടേയും ആത്മീയ ഗുരുക്കന്മാരുടേയും പ്രവര്‍ത്തന ഫലമായുണ്ടായതാണെന്നും കുമ്മനം പറഞ്ഞു. നദികളേയും പ്രകൃതിയേയും പൈതൃകത്തേയും സംരക്ഷിക്കാന്‍ ജനകീയ പിന്തുണയൊതെ നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപരേഖ കുമ്മനം അവതരിപ്പിച്ചു. പെന്‍സില്‍വാനിയ ചിന്മയാമിഷന്‍ ആചാര്യന്‍ സ്വാമി സിദ്ധാനന്ദ കുമ്മനത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കുമ്മനവുമായുണ്ടായിരുന്ന പതിറ്റാണ്ടു നീണ്ട ബന്ധം സ്വാമി വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാറിനേയും സ്വാമി സിദ്ധാനന്ദ പൊന്നാട അണിയിച്ചു.  

Hindus seek display of Bhagavad-Gita at Manchester Veterans Hospital

Hindus would also like to display ancient Hindu scripture Bhagavad-Gita on the entrance lobby table at Veterans Affairs Medical Center (VAMC) in Manchester (New Hampshire). Distinguished Hindu statesman Rajan Zed, in a statement in Nevada today, said that the presence of sacred texts at the entrance of hospitals was highly beneficial as scriptures provided us comfort and strength and God wanted us well. Moreover, inclusion of pre-BCE Bhagavad-Gita (Song of the Lord), which was a treatise on yoga, in the display was highly appropriate as Manchester VAMC offered various yoga classes in Manchester, Concord,…

കാല്‍ഗറിയില്‍ സംഗീത കാവ്യസന്ധ്യ സംഘടിപ്പിച്ചു

കാല്‍ഗറിയില്‍ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ “സംഗീത കാവ്യസന്ധ്യ” എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററില്‍ വെച്ച് നടത്തി. സംഭാവനകള്‍ നല്കാന്‍ അഭ്യര്‍ത്ഥിച്ചു കാല്‍ഗറി കാവ്യസന്ധ്യയുടെ കുട്ടികളുടെ സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാവരെയും സമീപിച്ചു. മനോഹരമായി കവിത ചൊല്ലിക്കൊണ്ട് കുട്ടികളും, ചലച്ചിത്ര ഗാനങ്ങളും നാടന്‍ പാട്ടുകളുമായി കാല്‍ഗറിയിലെ കലാകാരന്മാരും ഗായികമാരും ആ സായാഹ്നത്തെ മനോഹരമാക്കി. ജന്മനാട്ടില്‍ ദുരിതം പേറുന്ന സഹജീവികള്‍ക്ക് ഉദാരമായി സംഭാവന നല്‍കിക്കൊണ്ട് ആസ്വാദകരും ശക്തമായ സഹകരണം നല്‍കിയപ്പോള്‍ കാവ്യസന്ധ്യയുടെ ഇദംപ്രഥമമായ ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയായി. ഇനിയും സംഭാവനകള്‍ നല്കാന്‍ ഉദ്ദേശിക്കുന്നവര്‍ കാവ്യസന്ധ്യയുടെ www.kavyasandhya.org/donate എന്ന വെബ് സൈറ്റ് ലിങ്ക് വഴി സെപ്റ്റംബര്‍ 15 വരെ പണമടക്കാവുന്നതാണ്. സംഭാവനകള്‍ നല്‍കി സഹായിച്ച എല്ലാവരോടും നന്ദിരേഖപ്പെടുത്തുന്നതോടൊപ്പം മുഴുവന്‍ സംഭാവനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. ചടങ്ങിന് കാവ്യസന്ധ്യയുടെ…

വിറ്റിൽസി മലയാളി അസോസിയേഷന്റെ (W MA )’ഓണപ്പുലരി ‘ സെപ്റ്റംബർ 7 ശനിയാഴ്ച

എപ്പിംഗ് :-വിറ്റിൽസിമലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ‘ ഓണപ്പുലരി ‘ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 മണി വരെ ഗ്രീൻസ്ബറോ സെർബിയൻ ഓർത്ത് ഡോക്സ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.11 മണി മുതൽ രണ്ട് മണി വരെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ചടങ്ങിന് അതിഥിയായി ബഹു. എനർജി മിനിസ്റ്റ്ർ ലിലി.ഡി. അംബ്രേസിയാ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 മുതൽ മലയാളി മങ്കമാരും മറ്റ് യുവകലാകാരൻമാരും അവതരിപ്പിക്കുന്ന നൃത്ത ഇനങ്ങളും സംഗീത പരിപാടികളും നടക്കും. ഓർക്കെസ്ട്രാ മുതൽ സെമിക്ലാസ്സിക്കൽ ഡാൻസ്, ബോളിവുഡ്, ഫ്യൂഷൻ ഡാൻസ്, കേരളോൽസവം, മിക്സ് ഡാൻസ്, കോമഡി സ്കിറ്റ്, മല്ലു ഡാൻസ്, ടിക് ടോക്ക് , സിനിമാറ്റിക് ഫോക് ഡാൻസ്, തുടങ്ങിയ വിവിധ ഇനം കലാപരിപാടികൾ കൊണ്ട് നിറഞ്ഞതാണ് ഈ വർഷത്തെ ഓണം., 5 മണിക്ക് ചായസൽക്കാരവും തുടർന്ന് 6 മണിക്ക് വടംവലി…