അനിയന്‍ ജോര്‍ജ്ജ്, രേഖാ ഫിലിപ്പ്, തോമസ് ചാണ്ടി എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു

ന്യൂജേഴ്‌സി: ഈ വരുന്ന ഫോമാ തെരഞ്ഞെടുപ്പില്‍ 2020 2022 ലെ ഫോമ പ്രസിഡന്റായി മത്സരിക്കുന്ന അനിയന്‍ ജോര്‍ജ്ജിനും, വൈസ് പ്രസിഡന്റായി മത്സരിക്കുന്ന രേഖാ ഫിലിപ്പിനും, ജോയിന്റ് ട്രഷറാറായി മത്സരിക്കുന്ന തോമസ് ചാണ്ടിക്കും ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു. റീജിയണല്‍ വൈസ്പ്രസിഡന്റ് ബോബി തോമസിന്റെ നേതൃത്വത്തില്‍, റീജിയന്റെ കീഴിലുള്ള എല്ലാ അംഗ സംഘടനകളുടെയും പ്രതിനിധികള്‍ ഒത്തു ചേര്‍ന്നു നടത്തിയ ടെലികോണ്‍ഫറന്‍സിലാണ് ഇവര്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. ഫോമയുടെ സ്ഥാപക സെക്രട്ടറിയായ അനിയന്‍ ജോര്‍ജ്ജ് , ഫോമയുടെ നന്മയ്ക്കും വളര്‍ച്ചക്കും വേണ്ടി ഒരു സന്തതസഹചാരിയായി എന്നും നിലകൊണ്ടുകൊണ്ട് പുരോഗമനപരവും പ്രശംസനീയവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഫോമയുടെ എക്കാലത്തെയും അഭിമാന നേട്ടമായി വിജയഗാഥ രചിച്ചു വെന്നിക്കൊടി പാറിച്ച ഫോമാ വില്ലേജ് പ്രോജക്റ്റ് ചെയര്‍മാന്‍ സ്ഥാനം മുതല്‍ ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വന്‍ വിജയമാക്കിത്തീര്‍ത്തുകൊണ്ട് … ഇപ്പോഴും വളരെ ഊര്‍ജ്ജസ്വലതയോടെ…

ന്യൂയോര്‍ക്കില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബത്തെ കൂട്ടത്തോടെ നാടു കടത്തുന്നു

ന്യൂയോര്‍ക്ക്: 2017-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഭൂഗര്‍ഭ റെയില്‍‌വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബാംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. അവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഗ്രീന്‍ കാര്‍ഡ് ഉള്ളവരാണ്. ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള കുടുംബത്തിലെ നിരവധി അംഗങ്ങള്‍ പറയുന്നത് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും മുസ്ലീങ്ങള്‍ക്ക് ‘കൂട്ടായ ശിക്ഷ’ നല്‍കുന്നതിന്റെ ഭാഗമാണ് ഈ നാടുകടത്തല്‍ എന്നാണ്. ഇത് അന്യായമാണെന്നും അവര്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഉല്ലാഹ് കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് നാടുകടത്തല്‍ ഭീഷണിയില്‍. തങ്ങള്‍ ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും നിയമപരമായി ബംഗ്ലാദേശില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണെന്നും, എന്നാല്‍ കുടുംബത്തിലെ മറ്റൊരു അംഗമായ അകയ്ദ് ഉല്ലാഹ് 2017 ല്‍ നിരവധി ഭീകരവാദ കുറ്റങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായതായും പറയുന്നു. 28 കാരനായ അകയ്ദ്, വീട്ടില്‍ പൈപ്പ് ബോംബ് നിര്‍മ്മിക്കുകയും അതേ വര്‍ഷം ഡിസംബറില്‍ ന്യൂയോര്‍ക്ക്…

London Bridge attack suspect identified as Usman Khan

LONDON (AFP) – A man suspected of stabbing two people to death in a terror attack on London Bridge was an ex-prisoner convicted of terrorism offences and released last year, police said Saturday. The knifeman, wearing a suspected hoax explosive device, was shot dead by police after Friday’s daylight assault that also saw bystanders intervene to try and disarm him. Three more people were wounded in the stabbing spree that came less than two weeks before Britain votes in a general election, and revived memories of a three-man attack two…

മിനി ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഹൊപ്പോഗില്‍ താമസിക്കുന്ന കുമ്പനാട് കണ്ടത്തിന്‍കര വര്‍ഗീസ് കെ ജോര്‍ജിന്‍റെ (ജോജി) ഭാര്യ മിനി ജോര്‍ജ് (51) നിര്യാതയായി. വാളകം വിളയില്‍ ഷാംഗ്രിലയില്‍ മറിയാമ്മ മാത്യുവിന്റേയും പരേതനായ കെ.സി. മാത്യുവിന്‍റെയും മകളാണ് പരേത. മക്കള്‍: ജസ്റ്റിന്‍, ആഷ്‌ലി. പൊതുദര്‍ശനം : ഡിസംബര്‍ 4 ബുധനാഴ്ച്ച വൈകുന്നേരം 5:00 മുതല്‍ 9:00 വരെ മോളോണി ഫ്യൂണറല്‍ ഹോമില്‍ (840 Wheeler Road (Rte. 111), Hauppauge, New York 11788). സംസ്കാര ശുശ്രുഷകള്‍: ഡിസംബര്‍ 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശാലേം മാര്‍ത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടര്‍ന്ന് സംസ്കാരം പെന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയില്‍ വച്ചും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് കെ ജോര്‍ജ് (ജോജി)…

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് എന്തിന് തിയ്യേറ്ററുകളില്‍ ആളെക്കൂട്ടണം? സലിം കുമാര്‍

സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് പരാതിപ്പെട്ട നിര്‍മ്മാതാക്കള്‍ക്കെതിരെ നടന്‍ സലീംകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഷെയിന്‍ നിഗം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ അയാള്‍ക്ക് അവസരം നല്‍കണമെന്ന് സലീംകുമാര്‍ പറഞ്ഞു. ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസില്‍ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവന്‍ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേയെന്നും സലീംകുമാര്‍ ചോദിച്ചു. ഷെയ്ന്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വെള്ളപൂശാനല്ല ഞാന്‍ ശ്രമിക്കുന്നത്. വിരലിലെണ്ണാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ തങ്ങളുടെ പടത്തില്‍ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിര്‍മ്മാതാവിനുണ്ട്. ആര്‍ക്കുമൊരു കേടുപാടുമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അതിനെയാണ് നമ്മള്‍ സംഘടനാമികവ് എന്ന് പറയുന്നതെന്നും സലീംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സലീംകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്…. നമസ്‌കാരം. ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല. ഞാനും നിര്‍മ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍…

പണം വേണ്ട സവാള മതി; കടയില്‍ നിന്ന് സവാള മോഷ്ടിച്ചവര്‍ പണപ്പെട്ടി തൊട്ടതേ ഇല്ല !!

കൊല്‍ക്കത്ത: കിലോയ്ക്ക് വില 120 രൂപയായതോടെ സ്വര്‍ണത്തോളം ഡിമാന്‍ഡാണ് ഇപ്പോള്‍ സവാളയ്ക്ക്. ഇതോടെ മറ്റു പച്ചക്കറികളുടെ കൂട്ടത്തില്‍ അലസമായി കിടന്നിരുന്ന സവാളയ്ക്ക് മാന്യസ്ഥാനം ലഭിച്ചിരിക്കുകയാണ്. മോഷണം പേടിച്ച് പല സ്ഥലങ്ങളിലും കച്ചവടക്കാര്‍ സ്ത്രീകള്‍ക്ക് സവാള കൊടുക്കാതെയായി. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്നും ഒരു മോഷണ വാര്‍ത്ത വരുന്നത്. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മേദിനിപ്പൂര്‍ ജില്ലയിലുള്ള സുതാഹതയില്‍ കട കുത്തിത്തുറന്ന മോഷ്ടാക്കള്‍ ചാക്കുകണക്കിന് സവാള എടുത്തുകൊണ്ടുപോയി. എന്നാല്‍ കടയിലുണ്ടായിരുന്ന പണപ്പെട്ടി ഇവര്‍ തൊട്ടതുപോലുമില്ല. കടയുടമസ്ഥന്‍ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 50,000 രൂപയുടെയെങ്കിലും സവാള മോഷ്ടാക്കള്‍ കടത്തിയിട്ടുണ്ടാകുമെന്നാണ് അക്ഷയ് ദാസ് പറയുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ശിവപുരിയില്‍ ട്രക്കില്‍ കൊണ്ടുപോയ 20 ലക്ഷം രൂപ വരുന്ന സവാള മോഷ്ടിക്കപ്പെട്ടിരുന്നു. ഗുജറാത്തിലെ ഒരു കടയില്‍ നിന്നും 25,000 രൂപയുടെ സവാളയും മോഷണം പോയി.…

തന്റെ മകളെ കൊലപ്പെടുത്തിയവരെ ജീവനോടെ കത്തിക്കണമെന്ന് വെറ്ററിനറി ഡോക്ടറുടെ അമ്മ

ഹൈദരാബാദ്: ഒരു തെറ്റും ചെയ്യാത്ത തന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ജീവനോടെ കത്തിക്കണമെന്ന് കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ അമ്മ. “എന്‍റെ മകള്‍ നിരപരാധിയായിരുന്നു. സഹോദരിയെ ഫോണില്‍ വിളിച്ച് അപരിചിതര്‍ തന്‍റെ കേടായ ബൈക്ക് നന്നാക്കാനെത്തിയതും തനിക്ക് ഭയമാകുന്നുവെന്നും പറഞ്ഞതും ഞങ്ങള്‍ അറിഞ്ഞില്ല. പൊലീസും ഞങ്ങളെ ബുദ്ധിമുട്ടിച്ചു. മകളെ കാണാനില്ലെന്ന പരാതിയുമായി മൂത്ത മകള്‍ ആര്‍ജിഐഎ പൊലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, മകള്‍ ഗച്ചിബൗളിയിലേക്ക് പോയിയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് പറഞ്ഞത്. ഷംഷബാദ് പൊലീസ് സ്റ്റേഷനിലേക്ക് പോകാനാണ് ആര്‍ജിഐഎ പൊലീസ് പറഞ്ഞത്. അവരുടെ സമീപനം അംഗീകരിക്കാനാകില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ രണ്ട് പൊലീസുകാര്‍ തിരച്ചിലിനായി എത്തി. പൊലീസ് കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മകള്‍ രക്ഷപ്പെടുമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു പൊലീസ് സ്റ്റേഷനിലെത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുത്തു. നിര്‍ണായകമായ സമയമാണ്…

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; നാലു പേരെ അറസ്റ്റു ചെയ്തു; സമാന സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിനടുത്ത ഷംഷാബാദില്‍ ഇരുപത്തിയാറ് വയസ്സുള്ള വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സൈബറാബാദ് പോലീസ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുന്ത ചെന്നകേശവുലു എന്നിവരാണ് പിടിയിലായത്. ഇവര്‍ എല്ലാവരും ട്രക്ക് ഡ്രൈവര്‍മാരാണെന്നും ഇവരെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ടെന്നും എന്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച രാത്രി പത്തരയോടെ ഷംഷാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയ്ക്കടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് പ്രതികള്‍ യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ യുവതി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം ട്രക്കില്‍ കയറ്റി ഷാഡ്നഗറിലേക്ക് കൊണ്ടുപോയി. അവിടെ ദേശീയപാതയിലെ ഒരു അണ്ടര്‍പാസില്‍ വെച്ച് മൃതദേഹം കത്തിച്ചു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെയാണ് വെറ്ററിനറി ഡോക്ടറെ കാണാതായത്. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ അവര്‍ ഷംഷാബാദ്…

ന്യൂനമർദ്ദം രൂപപ്പെടും; സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും വെള്ളിയാഴ്ച രാത്രി മുതൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുകയാണ്. ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കന്യാകുമാരി മുതലുള്ള തെക്കൻ തീരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. തമിഴ്നാടിന്റെ തെക്കൻ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും ഇത് വ്യാപകമായ മഴയ്ക്ക് ഇടയാക്കുമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യൂണിവേഴ്‍സിറ്റി കോളജ് ഹോസ്റ്റലിൽ പൊലീസ് റെയ്‍ഡ്; 5 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളജ് ഹോസ്റ്റലിൽ പൊലീസ് റെയ്‍ഡ് നടത്തി അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. അഞ്ച് പേരും എസ്എഫ്ഐ പ്രവർത്തകരാണ്. അമൽ മുഹമ്മദ്, വിഘ്നേഷ്, അജ്മൽ, സുനിൽ, ശംഭു ടി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം യൂണിവേഴ്‍സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ എത്തിയത്. ഹോസ്റ്റലിന്‍റെ പിന്നിലൂടെ കയറിയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്ഐ നേതാവായിരുന്ന ‘എട്ടപ്പൻ’ എന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല. പിടിയിലായവര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേര്‍ക്കുള്ള ആക്രമണത്തിലും പങ്കുണ്ടെന്നാണ് പൊലീസ്…