മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ് എം എല്‍ എമാരെ റാഞ്ചിയെടുക്കാന്‍ ബിജെപി തയ്യാറെടുക്കുന്നുവെന്ന് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്തില്‍ തുടരവെ എം.എല്‍.എമാരെ റാഞ്ചാനൊരുങ്ങുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് വിജയ് വഡെതവാര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശിവസേന എം.എല്‍.എമാര്‍ക്ക് 50 കോടി രൂപയാണ് ബി.ജെ.പിയുമായി ബന്ധമുള്ളവര്‍ വാഗ്ദാനം ചെയ്തതെന്ന് വിജയ് വഡെതവാര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി റാഞ്ചുമെന്ന ആശങ്ക മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും പ്രകടിപ്പിച്ചു. 44 കോണ്‍ഗ്രസ് എം.എല്‍.എമാരും മുംബൈയില്‍ എത്തിയിട്ടുണ്ട്. റാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന് ശിവസേന തങ്ങളുടെ 56 എം.എല്‍.എമാരെയും പിന്തുണ അറിയിച്ച് ഒമ്പത് സ്വതന്ത്രരെയും നഗരത്തിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് കഴിഞ്ഞദിവസം ശിവസേന എം.എല്‍.എമാരെ കൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രതിജ്ഞയെടുപ്പിച്ചിരുന്നു. എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയാല്‍ പിന്നീട് വരുന്ന തെരഞ്ഞെടുപ്പുകളില്‍ സേന, എന്‍.സി.പി, കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി അവരെ നേരിടുമെന്ന…

ഫിലിപ്പ് ജോണിന്റെ എണ്‍പതാം ജന്മദിനാഘോഷവും, പ്രവര്‍ത്തന മികവിനുള്ള ആദരവും മാപ്പില്‍ കൊണ്ടാടി

ഫിലാഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സീനിയര്‍ മെമ്പറും, വര്‍ഷങ്ങളായി മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ചുമതലക്കാരനുമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ജോണിന്റെ (കുഞ്ഞച്ചന്‍) എണ്‍പതാം ജന്മദിനാഘോഷവും, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുള്ള മാപ്പ് കുടുംബത്തിന്റെ ആദരവും നവംബര്‍ 2 ന് ശനിയാഴ്ച വൈകിട്ട് ആറര മണിയ്ക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായി കൊണ്ടാടി. മാപ്പ് കുടുംബാഗങ്ങളും, ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷ ചടങ്ങ് ബ്രദര്‍ സണ്ണി എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന്, അസോസിയേഷന്‍ സെക്രട്ടറി തോമസ് ചാണ്ടി സ്വാഗതം അരുളുകയും, ഫിലിപ്പ് ജോണിനെയും, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ആലീസിനെയും വേദിയിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ഈ എണ്‍പതാം വയസ്സിലും യുവത്വത്തിന്റെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി മാപ്പിനെ സ്വന്തം കുടുംബം പോലെ സ്‌നേഹിക്കുകയും, സേവിക്കുകയും ചെയ്യുന്നതിന്റെ നന്ദി സൂചകമായി മാപ്പ് പ്രസിഡന്റ് ശ്രീ. ചെറിയാന്‍ കോശിയുടെ നേതൃത്വത്തില്‍…

അനിത നായര്‍ ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍

ഡാളസ്: ഫോമായുടെ അന്തര്‍ദേശീയ റോയല്‍ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കണ്‍വീനറായി ന്യൂ ഇംഗ്ലണ്ട് റീജിയനില്‍ നിന്നുമുള്ള അനിത നായരെ തിരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരില്‍ ആദ്യത്തെ വനിതാ താരമാണ് അനിത നായര്‍, കൂടാതെ ഫോമാ വുമണ്‍സ് ഫോമാ കമ്മറ്റി മെമ്പറുകൂടിയാണ്. ‘മാസ്കോണ്‍’ മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റികട്ട് എന്ന സംഘടയുടെ ബോര്‍ഡ് മെമ്പര്‍ കൂടിയായ അനിത നായരുടെ സേവനം ഈ ക്രൂയ്സ് കണ്‍വന്‍ഷന് ഒരു വലിയ മുതല്‍കൂട്ടായിരിക്കുമെന്ന് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. ഫോമായുടെ എല്ലാ കണവന്‍ഷനുകളിലും കുടുംബസമേതം മുടങ്ങാതെ പങ്കെടുക്കുന്ന അനിത വിവിധ മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. കണ്‍വന്‍ഷന്‍റെ നിരവധി കമ്മറ്റികളില്‍ ഇതിനോടകം പ്രവര്‍ത്തിച്ചു പരിചയവുമുണ്ട്. പടിഞ്ഞാറന്‍ കരീബിയന്‍ ദ്വീപുകളുടെ പ്രകൃതി സൗന്ദ്യര്യത്തിന്‍റെ വശ്യത നെഞ്ചിലേറ്റുന്ന കൊസുമല്‍ സഞ്ചാരികളുടെ പറുദീസയാണ്. ഫോമായുടെ ക്രൂയ്സ് കണ്‍വന്‍ഷന്‍ ഇവിടേക്കാണന്നറിഞ്ഞപ്പോള്‍ മുതല്‍ സഞ്ചാരപ്രിയരായ മലയാളികള്‍ സന്തോഷത്തിലാണ്. ഏര്‍ലി ബേര്‍ഡ് ബുക്കിങ്ങുകള്‍ എല്ലാം…

ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമായുടെ മാതൃകാ ജോയിന്റ് ട്രഷറര്‍

ഡാളസ്: ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018 ലെ കേരളത്തിലെ മഹാപ്രളയം. പ്രകൃതിയുടെ വികൃതിക്ക് മുമ്പില്‍ നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യന്‍. ജാതി, മത, രാഷ്ട്രിയ, വര്‍ണ്ണ, വര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യന്‍ ഒരുമിച്ച് ഒറ്റക്കെട്ടായി ഈ ദുരന്തത്തില്‍ നിന്നും കരകയറി. കേരളക്കരയിലെ മാനവ മൈത്രിയുടെയും കൂട്ടായ്മയുടെയും മുമ്പില്‍ ലോകമെമ്പാടുമുള്ള സംഘടനകളും വ്യക്തികളും സഹായങ്ങളുമായി ഓടിയെത്തി. അങ്ങനെ കേരളം ഈ മഹാപ്രളയത്തില്‍ നിന്നും കരകയറി. ഈ പ്രളയ കാലഘട്ടത്തില്‍, കേരളത്തില്‍ ഉണ്ടായിരുന്ന പ്രവാസിയായ എനിക്ക് ഈ ദുരിതങ്ങളുടെ കഠിന്യവും ആഴവും നേരിട്ട് കാണുന്നതിന് സാധിച്ചു. ഫോമായുടെ നേതൃത്വത്തില്‍, വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയും സഹകരണത്തോടെയും കേരളത്തില്‍ ഉടനീളം വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും, വസ്ത്രവും, മരുന്നുകളും മറ്റ് ആവശ്യമായ എല്ലാ സാമഗ്രികളും എത്തിച്ചു കൊടുക്കുന്നതില്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞു. വിവിധ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുവാനും പ്രവര്‍ത്തനങ്ങള്‍…

മഹത്തായ പാരമ്പര്യം കളഞ്ഞുള്ള രാഷ്ട്രീയ നിലപാടുകള്‍ എന്തിന്

മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ. തോമാശ്ലീഹായുടെ പിന്‍തുടര്‍ച്ചയും ഭാരതത്തിലെ പൗരാണിക പാരമ്പര്യം സഭാമേല്‍ക്കോയ്മ മലങ്കരയില്‍ തന്നെയു ള്ള മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൗരാണിക ഓര്‍ത്തഡോക്സ് സഭകളില്‍ അഞ്ച് ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്നാണെന്ന് പറയുമ്പോള്‍ ആ സഭയുടെ പ്രസക്തിയും പ്രാധാന്യവും എത്രയെന്ന് ഊഹിക്കാന്‍ കഴിയാവുന്നതാണ്. അംഗസംഖ്യയില്‍ കത്തോലിക്കാ സഭയ്ക്കുള്ളത്ര ഇല്ലെങ്കിലും ആഗോള ക്രൈസ്തവ സഭകളില്‍ കത്തോലിക്കാ സഭയ്ക്കൊപ്പമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാനം. വലുപ്പത്തിലോ അധികാരപദവിയ്ക്കപ്പുറമോ എന്നതിനേക്കാള്‍ അംഗീകാരം കൊണ്ട് ആഗോള കത്തോലിക്കാ സഭയുടെയും മറ്റ് പൗരാണികവും പ്രാധാന്യവുമുള്ള സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ. അങ്ങനെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മലങ്കര ഓര്‍ത്തഡോക്സ് സഭ ഈ അടുത്ത കാലത്തായി അവരുടെ സ്ഥാനത്തിനപ്പുറം നിന്നുകൊണ്ട് രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ഏതാനും പൊതു തിരഞ്ഞെടുപ്പുകളില്‍ ഓര്‍ത്തഡോക്സ്…

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ശാന്തന്‍‌പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: ശാന്തന്‍പാറയില്‍ കൊല ചെയ്യപ്പെട്ട റിജോഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് കണ്ടെത്തി. കയറോ തുണിയോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. മരണസമയത്ത് റിജോഷ് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമെന്നും പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോര്‍ട്ട് ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവര്‍ ജോലി ചെയ്യുന്ന സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി. ഇവരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോള്‍ ചാക്കില്‍കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം…

ഭിന്നിപ്പും സ്വാര്‍ത്ഥതയുമല്ല ഫൊക്കാനയെ വളര്‍ത്തിയത്: അതിന്റെ ജനകീയ മുഖം മതേതരത്വമാണ്

ഫൊക്കാനയുടെ 36 വര്‍ഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന കണ്‍‌വന്‍ഷന് കൊടി ഉയരുവാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്. ലോകത്തു ആയിരക്കണിക്കിന് പ്രവാസി സംഘടനകള്‍ ഉണ്ട്. ഓരോ സംഘടകള്‍ക്കും ഓരോ അജണ്ടകള്‍. ചില സംഘടനകള്‍ മത സംഘടനകള്‍, ചിലത് ജാതി സംഘടനകള്‍ ഒക്കെയാണ്. ഇത്തരം സംഘടനകളില്‍ നിന്നും സാമുഹ്യ സാംസ്കാരിക സംഘടനകളെ വേറിട്ടു നിര്‍ത്തുന്നത് അതിന്‍റെ മതേതര ബോധമാണ്. സമുഹത്തിലെ എല്ലാ ആളുകള്‍ക്കും കടന്നുവന്നിരിക്കാന്‍ ഒരിടം. പിറന്ന നാടും വീടും വിട്ടു വരുമ്പോള്‍ ഒന്നിച്ചുകൂടി ഓണവും ക്രിസ്തുമസും വിഷുവും റംസാനുമൊക്കെ ആഘോഷിക്കുവാന്‍ ഒരു വേദി. അതിനപ്പുറത്ത് വിവരമുള്ള ഒരാളും സാമൂഹ്യ സാംസ്കാരിക സംഘടനകളെ ജാതിയുടെയും മതത്തിന്‍റെയും പിന്നാമ്പുറത്ത് കൊണ്ടുകെട്ടുകയില്ല. എന്തുകൊണ്ടാണ് ഫൊക്കാന ജനകീയമായത് ? വളരെ ലളിതമാണ് ഉത്തരം. മലയാളികളുടെ ഒരു സംഘടിതശക്തിയായി മാറാന്‍ ഇന്നുവരെ സാധിച്ചതാണ് ഫൊക്കാനയുടെ…

ക്രൈം ത്രില്ലര്‍ സിനിമയെ വെല്ലുന്ന സയനൈഡ് കൊലപാതക പരമ്പര; ഒരു വര്‍ഷത്തിനിടെ കൊന്നത് കുടുംബാംഗങ്ങളടക്കം പത്തു പേരെ !!

ഹൈദരാബാദ്: കോഴിക്കോട് കൂടത്തായിയിലെ സയനൈഡ് കൊലപാതക പരമ്പര അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായതോടെ സമാനമായ വാർത്തകളുടെ കുത്തൊഴുക്കാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ. ഏറ്റവുമൊടുവിൽ ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. 14 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയെന്ന കേസാണ് കൂടത്തായിയിലെ ജോളിക്കെതിരെയെങ്കിൽ ഒരു വര്‍ഷത്തിനിടയില്‍ 10 പേരെ കൊലപ്പെടുത്തിയെന്ന കേസാണ് ആന്ധ്രാപ്രദേശിലെ വെള്ളങ്കി സിംഹാദ്രി എന്ന ശിവയ്ക്കെതിരെയുള്ളത്.ഈ സീരിയല്‍ കില്ലറെ ആന്ധ്രാ പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കുന്നതിനായി പ്രസാദത്തില്‍ സയനൈഡ് നല്‍കി ഒരു വര്‍ഷത്തിനിടെ പത്ത് പേരെ കൊലപ്പെടുത്തിയെന്നാണ് ശിവക്കെതിരേയുള്ള കേസ്. 2018 ഫെബ്രുവരിക്കും 2019 ഒക്ടോബര്‍ 16 നും ഇടയില്‍ കൃഷ്ണ, ഈസ്റ്റ് ഗോദാവരി ജില്ലകളിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ചായിരുന്നു ശിവയുടെ തട്ടിപ്പ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം, കോടികള്‍…

ശിവസേന വഴങ്ങുന്ന മട്ടില്ല; അനുനയ ശ്രമവുമായി ആര്‍ എസ് എസ്; മഹാരാഷ്ട്രയില്‍ രാഷ്‌ട്രീയ പ്രതിസന്ധി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കാലാവധി അവസാന മണിക്കൂറുകളിലേക്ക് കടക്കവേ, സര്‍ക്കാര്‍ രൂപീകരണം എങ്ങുമെത്തിയില്ല. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ വേണ്ടി ഇപ്പോള്‍ ആര്‍എസ്എസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആര്‍എസ്എസിന്റെ ദൂതന്‍ ഉദ്ദവ് താക്കറയുടെ കുടുംബ വീടായ മാതോശ്രീയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. അധികാരം നഷ്ടമായാലും വീണ്ടും ജനവിധി തേടേണ്ടി വന്നാലും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ശിവസേന അറിയിച്ചു. ബിജെപിയെ പേടിച്ച് എംഎല്‍എമാരെ റിസോര്‍ട്ടിലൊളിപ്പിച്ചും സമവായ ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടച്ചും കനത്ത സമ്മര്‍ദ്ദമാണ് ശിവസേന ഉയര്‍ത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദവി ഒഴിച്ച് മറ്റേത് വിഷയത്തിലും വിട്ടുവീഴ്ച ചെയ്യാമെന്നാണ് ബിജെപിയും നിലപാടെടുത്തിരിക്കുന്നത്. അതേസമയം ശിവസേന എംഎല്‍എമാരുടെ യോഗം ഇന്ന് ചേരും. എല്ലാ എംഎല്‍എമാരോടും മുംബൈയിലെത്താന്‍ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ വൈകിട്ട് നാല് മണിവരെ…

മലപ്പുറത്ത് വസ്ത്രവ്യാപാര സ്ഥാപനം കത്തി നശിച്ചു; ഭിത്തി തുരന്ന നിലയില്‍; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടെന്ന് സംശയം

മലപ്പുറം: രണ്ടത്താണിയില്‍ വസ്ത്രവ്യാപാര സ്ഥാപനം തീയിട്ട നിലയില്‍. മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്നാണ് സംശയം. കടയുടെ താഴത്തെ നിലയിലെ ഭിത്തി തുരന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീ പിടിച്ചത് എന്നാണ് വിവരം. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് വസ്ത്രസ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.