കുറിയാക്കോച്ചന്‍ കാലായില്‍ ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളി ഇടവകാംഗം കുറിയാക്കോച്ചന്‍ കാലായില്‍, റാന്നി നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് 1.30-നു നിര്യാതനായി. ഭാര്യ: സുമോള്‍ കോണമല കുടുംബാംഗമാണ്. സഹോദരങ്ങള്‍: രാജു കാലായില്‍ (റാന്നി), മാത്തുക്കുട്ടി കാലായില്‍ (ഹാര്‍ട്ട്‌ഫോര്‍ഡ്), മറിയാമ്മ (എറണാകുളം), സുമ (പിറവം), ലാലി (കോട്ടയം). മണിമോള്‍ കോണമല, റോജിമോന്‍ കോണമല എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷ നവംബര്‍ 16-നു ശനിയാഴ്ച 9 മുതല്‍ 12 വരെ കൊളോണിയല്‍ ചാപ്പല്‍ 6250 നോര്‍ത്ത് മില്‍വോക്കി അവന്യൂ ചിക്കാഗോ ഫോണ്‍: 773 774 0366-ലും തുടര്‍ന്നു സംസ്കാരം മേരി ഹില്‍ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്. ക്‌നാനായ വോയ്‌സ് ഡോട്ട്‌കോമില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവക്ക് ഹൂസ്റ്റണില്‍ വന്‍ വരവേല്‍പ്പ് നല്‍കി

ഹൂസ്റ്റണ്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ദ്രശ്യ തലവനും പ. പത്രോസിന്റെ ശ്ശെഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്ദിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് ഹൂസ്റ്റണിനില്‍ രജോജിതമായ വരവേല്‍പ്പ് നല്‍കി . നവംബര്‍ 2 ന് ഹ്യൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ.പിതാവിന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വികാരി റവ.ഫാ. പോള്‍ തോട്ടക്കാട്ട് പ .പിതാവിനെ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു.അന്നേ ദിവസം വൈകുന്നേരം ഹൂസ്റ്റണിലെ പ്ര്ശസതമായ സഫാരി റാഞ്ച് കണ്‍വെന്‍ഷെന്‍ സെന്ററില്‍ വച്ച് പ .ബാവക്കു പ്രൗഡഗംഭീരമായ സ്വീകരണം നല്കപ്പെട്ടു .ഭദ്രാസന മെത്രാപ്പോലീത്തയും പാത്രീയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയും,അങ്കമാലി ഭദ്രാസന മെത്രാപോലീത്ത എബ്രഹാം മാര്‍ സേവേറിയോസ് ,കിഴക്കന്‍ യുഎസ്എ അതിഭദ്രാസനത്തിന്റെ പാത്രിയാര്‍ക്കല്‍ വികാരി മോര്‍ ഡയനീഷ്യസ് ജോണ്‍ കാവാക് ,വടക്കേ അമേരിക്കയിലെ പാത്രിയര്‍ക്കീസ് ഡയറക്ടര്‍ റബാന്‍ ഔഗീന്‍ കൗറി…

Shiv Sena’s demands not acceptable; BJP won’t share the Chief Minister’s Post: Amit Shah

New Delhi | BJP president Amit Shah on Wednesday said Shiv Sena’s demands, including sharing the chief minister’s post, were “unacceptable” to his party and rejected the opposition’s criticism of President’s rule in Maharashtra as “outright politics” to gain public sympathy. In his first comments on the political crisis in the state, Shah, also the Union home minister, said he was not in favour of mid-term elections in the state and noted that all parties have six months to stake claim to form government if they manage a majority. In…

Chidambaram is not getting proper treatment: Family says

New Delhi | Hours after a Delhi court extended P Chidambaram’s judicial custody in the INX media money laundering case till November 27, his family said the treatment being given to him in Tihar jail for Crohn’s disease is not satisfactory and he continues to lose weight due to “aggravation” of the disease. The family sources told PTI that Chidambaram has lost around 8-9 kgs since his detention. “We are not satisfied with the treatment given to him in the prison. He is suffering a lot. He has to be…

വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ: വെണ്‍മണിയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച്, വിശാഖപട്ടണത്തുവെച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികള്‍ കുടുങ്ങിയത്. എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്തിരുന്ന ഇരുവരെയും വിശാഖപട്ടണത്തുവെച്ച് ആര്‍പിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. ഇത് ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്തതാണെന്നാണ് നിഗമനം. പ്രതികളെ ഉടന്‍ കേരള പൊലീസിന് കൈമാറുമെന്ന് ആര്‍പിഎഫ് അറിയിച്ചു. കവര്‍ച്ചാശ്രമത്തിനിടെ ഇരട്ടക്കൊലപാതകം നടത്തിയ പ്രതികള്‍, സംസ്ഥാനം വിട്ടേക്കാമെന്ന് പൊലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് ഈ സൂചന ലഭിച്ചത്. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ്…

“കടുത്ത മാനസിക സമ്മര്‍ദ്ദമാണ്, ഉറങ്ങാന്‍ പറ്റുന്നില്ല”; മനോരോഗ വിദഗ്ധനെ കാണണമെന്ന് വാശിപിടിച്ച് ജോളി

കോഴിക്കോട്: തനിക്ക് മനോരോഗ വിദഗ്ധനെ കാണണമെന്ന് വാശിപിടിച്ച് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. ഇക്കാര്യം അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേസില്‍ നിന്നും ഊരിപ്പോരാനുള്ള ഇവരുടെ തന്ത്രമാണിതെന്നാണ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ട്. ഉറങ്ങാന്‍ സാധിക്കുന്നില്ല. ഓര്‍മ്മക്കുറവുമുണ്ട്. അതുകൊണ്ടാണ് മനോരോഗ വിദഗ്ധനെ കാണണമെന്ന് പറയുന്നതെന്ന് ജോളി പറയുന്നു. ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറെയോ കണ്ടാല്‍ തീരുന്നതല്ല, തന്റെ പ്രശ്‌നമെന്നും ജോളി വാദിക്കുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരും ജയില്‍ അധികൃതരും. കുറുക്ക് മുറുകിയപ്പോള്‍ ജോളി രക്ഷപ്പെടാനുള്ള പഴുത് തേടുകയാണ്. അഭിഭാഷകന്റെ ഉപദേശവും ഇതിന് പിന്നിലുണ്ടാകാം. തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കോടതിയില്‍ ജോളി പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പലപ്പോഴും നിസഹകരണമാണ് ജോളി സ്വീകരിക്കുന്നത്. ഇത് ബോധപൂര്‍വ്വമാണോയെന്ന്…

“എന്റെ കുഞ്ഞിന് ഷൂസിന്റെ വള്ളി കെട്ടാന്‍ പോലും അറിയില്ല….. കൊന്നതാ എന്റെ കുഞ്ഞിനെ”; മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മനം നൊന്ത് മാതാപിതാക്കള്‍

”എന്റെ മോള് പഠിക്കുന്ന കാര്യം മാത്രം ചിന്തിച്ച് ജീവിച്ചവളാ. കൊന്നതാ എന്റെ കുഞ്ഞിനെ. എന്റെ കുഞ്ഞിന് അറിയില്ല.. ഷൂസിന്റെ വള്ളി കെട്ടാനും ഒന്നും അറിയില്ല. പ്ലാസ്റ്റിക്ക് കയറില്‍… എനിക്ക് അറിഞ്ഞൂടാ… എന്റെ മോള് ചെയ്യത്തില്ല.” മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ ഉമ്മ തകര്‍ന്ന മനസ്സുമായി പറയുന്നു. അന്ന് വൈകിട്ട് അവളുടെ സാറ് റിയാദില്‍ നിന്ന് വിളിച്ചു. സാറിന്റെ മോനെ അവള് പഠിച്ച സ്‌കൂളില്‍ ചേര്‍ക്കുന്ന കാര്യമൊക്കെ മെസേജ് അയച്ചു, വാട്‌സ്ആപ്പില്‍. ലാസ്റ്റ് മോളുമായി സംസാരിച്ചത് അപ്പോഴാ, ഇക്കാര്യം പറയാന്‍. അപ്പോള്‍ മോളുടെ ഫോണ്‍ ഓഫ്. ഇതുവരെ ഐഐടിയില്‍ പോയിട്ട് മോളുടെ ഫോണ്‍ ഓഫായിട്ടില്ല. എന്റെ മോള്‍ക്ക് ചുരിദാറിന്റെ പാന്റിന്റെ വള്ളി കെട്ടാന്‍ പോലുമറിയില്ല. അവള്‍ക്ക് നല്ല പൊക്കമുണ്ട്. നിങ്ങള്‍ ചെന്ന് നോക്കിയാലറിയാം. എനിക്ക് ഉറപ്പാണ്, എന്റെ മോളെ അപായപ്പെടുത്തിയതാണ്. അടങ്ങിയൊതുങ്ങി പഠിക്കാന്‍…

“രാമജന്മ ഭൂമിയില്‍ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കില്ല; മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം”; അയോധ്യ മേയര്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്‍മ ഭൂമിയില്‍ മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് സ്ഥലം നല്‍കാനാവില്ലെന്ന് അയോധ്യ മേയര്‍. 67 ഏക്കര്‍ വരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇവിടെ മുസ്ലീം പള്ളിയ്ക്ക് സ്ഥലം നല്‍കാന്‍ പറ്റില്ല. അയോധ്യയില്‍ മറ്റെവിടെയെങ്കിലും ഭൂമി നല്‍കാമെന്നും മേയര്‍ റിഷികേശ് ഉപാധ്യായ വ്യക്തമാക്കി. പള്ളിക്ക് വേണ്ടിയുള്ള ഇതുവരെ ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും മുസ്ലീംകള്‍ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു കേസില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി. മൂന്ന് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കണം. ട്രസ്റ്റിന് കീഴിലാകണം ക്ഷേത്രം പണിയേണ്ടതെന്നും മുസ്ലീംകള്‍ക്ക് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അയോധ്യയില്‍ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് വേണം പള്ളി നിര്‍മ്മിക്കാനുള്ള അഞ്ചേക്കര്‍…

ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: സുപ്രീം കോടതിയുടെ സുപ്രധാന വിധി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. പൊതുതാല്‍പ്പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു. സുതാര്യതയുടെ പേരില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒരുമിച്ചുപോകണമെന്നും വിധിയില്‍ പറയുന്നു. തീരുമാനത്തോട് ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ യോജിക്കുകയും രണ്ട് ജഡ്ജിമാര്‍ വിയോജിക്കുകയും ചെയ്തു. ജഡ്ജി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഈ വിധി നിര്‍ണായകമാകും. 2009 നവംബര്‍ 24-നാണ് സുപ്രീംകോടതിയ്ക്കും ചീഫ് ജസ്റ്റിസിനും വിവരാവകാശ നിയമം ബാധകമാക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണ്. അതിനാല്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് പൗരന്‍മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കേണ്ടത് അവരുടെ നിയമപരമായ…

ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ

ന്യൂദൽഹി: ശബരിമല ക്ഷേത്രത്തിൽ യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ (വ്യാഴാഴ്ച) വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30നാണ് 56 പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക. 10 മുതല്‍ 50 വയസ്സ് വരെ പ്രായമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനത്തിനുണ്ടായിരുന്ന വിലക്കാണ് സുപ്രീം കോടതി 2018 സെപ്റ്റബര്‍ 28-ലെ വിധിയിലൂടെ നീക്കം ചെയ്തത്. ഈ വിധിക്കെതിരെ റിവ്യൂ-റിട്ട് ഹര്‍ജികളടക്കം 65 പരാതികളാണ് സുപ്രീം കോടതിക്ക് മുന്നിലുളളത്. സുപ്രീം കോടതി വിധിക്ക് ശേഷം കേരളം സാക്ഷ്യം വഹിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ പ്രഖ്യപിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ വിധിക്കെതിരെ നിലപാടെടുത്തു. നിരവധി വനിതകൾ മല ചവിട്ടാൻ വന്നു. നിലയ്ക്കലും…