Rafale Case: Supreme Court closes contempt plea against Rahul Gandhi, asks him to be careful in future

  New Delhi | The Supreme Court on Thursday closed the contempt plea against Congress leader Rahul Gandhi for wrongly attributing to the apex court his “chowkidar chor hai” remark in the Rafale case against Prime Minister Narendra Modi. The court said the remarks made by Gandhi were far from true and he should have refrained from those and could have been careful. “It is unfortunate that without any verification certain remarks were made by the contemnor (Rahul Gandhi) against the prime minister,” a bench comprising Chief Justice Ranjan Gogoi…

നക്ഷത്ര ഫലം (നവംബര്‍ 15, 2019)

അശ്വതി: പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. ചര്‍ച്ചകളില്‍ വിജയിക്കും. ഗുരുകാരണവന്മാരെ നമസ്കരിക്കാനിടവരും. ആത്മവിശ്വാസം വർധിക്കും. ഭരണി: ആത്മാര്‍ത്ഥ ബന്ധുക്കള്‍ വിരുന്നുവരും. ഭൂമിവാങ്ങാന്‍ കരാറെഴുതും. സന്താനങ്ങളോടൊപ്പം പുണ്യതീര്‍ത്ഥ യാത്രപുറപ്പെടും. ചര്‍ച്ചയില്‍ വിജയിക്കും. കാര്‍ത്തിക: സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. സുഹൃത്തുകളോടൊപ്പം ഉല്ലാസ യാത്രപുറപ്പെടും. വാഹന ഉപയോഗം നിയന്ത്രിക്കണം. രോഹിണി: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. മകയിരം: മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. വിജ്ഞാനങ്ങള്‍ കൈമാറും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. ഗൃഹപ്രവേശച്ചടങ്ങ് നിര്‍വഹിക്കും. തിരുവാതിര: പുതിയ ഗൃഹം വാങ്ങാന്‍ തയാറാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. വിവാദങ്ങളെ അതിജീവിക്കും. പ്രത്യുപകാരം ചെയ്യാന്‍ അവസരമുണ്ടാകും. പുണര്‍തം: സുഹൃത്തിന്‍റെ ഗൃഹപ്രവേശചടങ്ങില്‍ പങ്കെടുക്കും. നവദമ്പതികളെ ആശീര്‍വദിക്കാനിടവരും. വാക്കുകള്‍ ഫലപ്രദമായിത്തീരും. പൂയ്യം: സഹപാഠികളോടൊപ്പം വിനോദയാത്ര പുറപ്പെടും. ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കും. ബന്ധുക്കള്‍ വിരുന്നുവരും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും. ആയില്യം: ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചര്‍ച്ചകള്‍ ഫലപ്രദമായിത്തീരും. മകം:…

ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ കീഴടങ്ങി ബംഗ്ലാദേശ്; 150 റൺസിന് പുറത്ത്

ഇൻഡോർ: ബംഗ്ളാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവരുടെ ബാറ്റിങ്ങ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. ഇതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചു. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവരെല്ലാം ഇന്ത്യൻ ബൗളിങ്ങ് നിരയിൽ തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയ അയൽക്കാരെ തകര്‍ത്തത്. ബംഗ്ലാദേശിനുവേണ്ടി 43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും മാത്രമാണ് ഇന്ത്യയുടെ ബൗളര്‍മാര്‍ക്കെതിരേ ചെറുതായി പിടിച്ചുനിന്നത്. ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുള്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13), ലിറ്റണ്‍ ദാസ് (21), മഹ്‌മദുള്ള (10), മെഹ്ദി ഹസന്‍ (0), തൈജുള്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന്‍ (2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്‍മാൻമാർ.…

ശബരിമല വിധി: മൂന്നര മണിക്കൂര്‍ കൊണ്ട് 65 ഹര്‍ജികളുടെ വാദം പൂര്‍ത്തിയാക്കി സുപ്രീം കോടതി

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജികളുടെ ആവശ്യം. പുനഃപരിശോധനാ ഹര്‍ജികളും റിട്ടും അടക്കം 65 പരാതികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നിലെത്തിയത്. മൂന്നരമണിക്കൂറോളം എടുത്താണ് ഇതില്‍ വാദം കേട്ടതും. ഒടുവില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിധി. പുനഃപരിശോധന സംബന്ധിച്ച് 12 അഭിഭാഷകരുടെയും തുടര്‍ന്ന് സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ബിന്ദു, കനകദുര്‍ഗ, രേഷ്മ എന്നിവര്‍ക്കായി ഇന്ദിരാ ജെയ്സിംഗിന്റെയും, തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ കേസില്‍ പി.വി ദിനേശിന്റെയും വാദങ്ങളാണ് 2019 ഫെബ്രുവരിയില്‍ കോടതി കേട്ടത്. ഇതിന് പുറമെ എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാത്തതിനാല്‍ എഴുതി നല്‍കാനും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുവതി പ്രവേശന വിധി ഇങ്ങനെ ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണം. ആര്‍ത്തവം കാരണമാക്കിയുളള വിലക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണ്. ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയില്ല.…

ജിയോ 149 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്റെ കാലാവധി 4 ദിവസം കുറച്ചു

മുംബൈ: റിലയന്‍സ് ജിയോ 149 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ പരിഷ്‌കരിച്ചു. മുൻപുണ്ടായിരുന്ന കാലാവധിയിൽ കുറവു വരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. പ്രതിദിനം 1.5 ജി.ബി ഡാറ്റ പ്രകാരം 28 ദിവസത്തേക്ക് 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. എന്നാൽ പുതുക്കിയ പ്ലാന്‍ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. എന്നാൽ പ്രതിദിനം 1.5 ജി.ബി ഡാറ്റ പ്രകാരം തന്നെ 24 ദിവസത്തേക്ക് 36 ജി.ബി ഡാറ്റ ഉപയോഗിക്കാം. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 300 മിനിറ്റ് സൗജന്യവും ഇതോടൊപ്പം ലഭിക്കും. ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാം. ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്. ജിയോയുടെ 198 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസം കാലാവധി ലഭിക്കും. 28 ദിവസത്തേക്ക് പ്രതിദിനം 2 ജി.ബി ഡാറ്റ നിരക്കിൽ 56 ജി.ബി ഡാറ്റയും ലഭിക്കും. അതേസമയം, ജിയോയുമായി…

റെയില്‍‌പാളത്തിലിരുന്ന് മദ്യപിച്ചു; നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ സുലൂരിനടുത്ത് റാവത്തുർ പിരിവ് റെയില്‍വേ മേല്‍പ്പാലത്തിനടിയിൽ പാളത്തിൽ ഇരിക്കുകയായിരുന്ന 4 എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാളത്തിലിരുന്ന വിദ്യാര്‍ത്ഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചുതെറിപ്പിച്ചത്‌. ഒരു വിദ്യാര്‍ത്ഥി പരിക്കുകളോടെ രക്ഷപ്പെട്ടു. ഡി. സിദ്ദിഖ് രാജ (22-കൊടൈക്കനാൽ) , എം. ഗൗതം(20-രാജപാളയം,വിരുദുനഗർ ), രാജശേഖര്‍ (23-നിലക്കോട്ടൈ,ഡിണ്ടിഗൽ), കറുപ്പസ്വാമി (24-രാജപാളയം,വിരുദുനഗർ ) എന്നിവരാണ് മരിച്ചത്. അവസാന വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ എം. വിഘ്‌നേഷ് (22-തേനി) ഗുരുതരമായി പരിക്കേറ്റ്  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് പ്രദേശവാസികളാണ് റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോതന്നൂര്‍ റെയില്‍വേ പൊലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.  മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. വിദ്യാര്‍ത്ഥികള്‍ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അപകടസ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്‌പോസിബിള്‍ ഗ്ളാസ്സുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം…

“അയ്യര്‍ അയ്യങ്കാര്‍ ടെക്‌നോളജി” അഥവാ മദ്രാസ് ഐഐടി; 21 ആത്മഹത്യകള്‍ നടന്ന “ബ്രാഹ്മണരുടെ അഗ്രഹാരം”

നാല് ദിവസങ്ങള്‍ക്ക് മുമ്പ്…. ഐഐടി മദ്രാസിലെ ഒരു വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റല്‍ റൂമില്‍ മരിച്ചുകിടക്കുന്നു, ആത്മഹത്യയെന്ന് സംശയം ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ്….. 23 വയസ്സുള്ള വിദ്യാര്‍ത്ഥി മദ്രാസ് ഐഐടിയുടെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു.. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്…. രണ്ട് സ്ത്രീകള്‍ മദ്രാസ് ഐഐടി ക്യാമ്പസില്‍ ആത്മഹത്യ ചെയ്ത നിലയില്‍..നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്….. ഐഐടി മദ്രാസില്‍ ഒരു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍, ഒരു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ..!! രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തംഗശൃംഗത്തില്‍ കയറി നില്‍ക്കുന്ന സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐഐടിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളാണിത്. എന്താണ് ഇങ്ങിനെ….? ഈ ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ മദ്രാസ് ഐഐടി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ അഞ്ച് പേരാണ് മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ ഫാത്തിമയെക്കൂടാതെ ഒരു മലയാളി വിദ്യാര്‍ത്ഥിയും കൂടി ഉള്‍പ്പെടുന്നു. പാലക്കാട് സ്വദേശിയായ, ഓഷ്യന്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി എസ്…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 3PM മുതല്‍ 5PM വരെ വിവിധ പരിപാടികള്‍ ഡെസ്‌പ്ലെയിന്‍സിലുള്ള കെസിഎസ്(800 E. Oakton St., Des Plaines, IL) ഹാളില്‍ വച്ച് അരങ്ങേറുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ മാനികോല്ലാസത്തിനും ഒത്തുകൂടുന്നതിനും അന്നേ ദിവസം വിവിധ പരിപാടികളായ Make Up, Hair Style, vegetable Carving, Smoothi- Tissy Njeravelil, Stitching- Betty Augustine, Nail Art-Susan Edamala, Yoga-Sarah Anil എന്നിവയ്ക്കു പുറമെ പ്രശസ്തരായ വനിതകള്‍ നയിക്കുന്ന ‘Prioritizing things in life’-Mercy kuriakose എന്നതിനെ സംബന്ധിച്ചു ക്ലാസുകളും എടുക്കുന്നതാണ്. പരിപാടികളുടെ സ്‌പോണ്‍സേഴ്‌സ് Violet Design o& Ansa Beauty Saloon എന്നിവരാണ്. കൂടുതല്‍ പരിപാടികള്‍ നടത്തുന്നതിനും വിവരങ്ങള്‍ക്കും ലീല ജോസഫ്(224 578 5262), Mercy കുര്യാക്കോസ് (7738652456),…

“നെഹ്‌റുവും അമ്മയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു”- വെളിപ്പെടുത്തി എഡ്വിന മൗണ്ട്ബാറ്റണിന്റെ മകള്‍

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റും ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റണിന്റെ ഭാര്യ എഡ്വിന മൗണ്ട്ബാറ്റണും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി എഡ്വിനയുടെ മകള്‍ പമേല. ‘Daughter of an Empire: My Life as a Mountbatten’ എന്ന പുസ്തകത്തിലാണ് പമേല ഇക്കാര്യം വെളിപ്പെടുത്തുന്നത്. 1947ല്‍ ലോര്‍ഡ് മൗണ്ട്ബാറ്റണ്‍, വൈസ്രായിയായി ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഭാര്യ എഡ്വിന മൗണ്ട്ബാറ്റണെയും പതിനെട്ട് വയസ്സ് പ്രായമുണ്ടായിരുന്ന മകള്‍ പമേലയെയും ഒപ്പം കൂട്ടിയിരുന്നു. അവിടെ വെച്ച് നെഹ്‌റുവിനും അമ്മയ്ക്കും ഇടയില്‍ പ്രണയം മൊട്ടിടതിന് താന്‍ സാക്ഷിയാണെന്ന് പമേല കുറിക്കുന്നു. ഒരു പ്രധാനമന്ത്രിയും ഗവര്‍ണര്‍ ജനറലിന്റെ ഭാര്യയും തമ്മിലുണ്ടാകുന്ന സാധാരണ സൗഹൃദ ബന്ധമായിരുന്നില്ല അവര്‍ക്കിടയില്‍. അത് കൂടുതല്‍ സ്വകാര്യമായ ഒരു അടുപ്പമായിരുന്നു. ഇംഗ്ലീഷില്‍ ‘സോള്‍ മേറ്റ്‌സ്’ എന്നൊക്കെ പറയുന്നതുപോലെ.” പമേല എഴുതുന്നു. “എന്റെ അച്ഛനും അമ്മയും വിപരീത സ്വഭാവക്കാരായിരുന്നു. അച്ഛന്‍ ആരോടും…

രാഹുൽ ഗാന്ധി കൂടുതൽ സൂക്ഷ്മതയോടെ പെരുമാറണമെന്ന് സുപ്രീംകോടതി; കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി

ന്യൂദൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ  സൂക്ഷ്മതയോടെ പെരുമാറണമെന്ന്  സുപ്രീംകോടതി വ്യക്തമാക്കി. റഫാൽ കേസിൽ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്. പുനഃപരിശോധനാ ഹർജിക്കാർ ഹാജരാക്കിയ 3 രഹസ്യരേഖകൾ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ‘ചൗക്കിദാർ ചോർ ഹേ’ എന്നു മോദിയെക്കുറിച്ചു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതിൽ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുല്‍ ഗാന്ധി പിന്നീട് കോടതിയില്‍ മാപ്പു പറയുകയും ചെയ്തു.