ശബരിമല വിധിയുടെ മറപിടിച്ച് മല ചവിട്ടാന്‍ വനിതാ ആക്റ്റിവിസ്റ്റുകള്‍ തയ്യാറെടുക്കുന്നു; എന്തു വില കൊടുത്തും തടയുമെന്ന് സംഘ്പരിവാര്‍

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി സര്‍ക്കാരിനെ വെട്ടിലാക്കി. പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാലബഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തോടെ നിലവിലെ വിധി തുടരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അങ്ങനെയെങ്കില്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള മറ്റൊരു മണ്ഡലകാലവും സംഘര്‍ഷഭരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മുന്‍ വര്‍ഷത്തെപ്പോലെ ഈ മണ്ഡലകാലത്തും യുവതീപ്രവേശനം അനുവദിച്ചാല്‍ തടയുമെന്ന നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ രാഷ്ട്രീയമായും പ്രതിരോധത്തിലായി. പ്രവേശനത്തിനായി 36 യുവതികള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷകളും സര്‍ക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നു. ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മസേന ദേശീയ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് മുന്നറിയിപ്പ് നല്‍കി. ഇത്തവണയും ശബരിമലയില്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനായജ്ഞം നടത്തും. ഒരു കാരണവശാലും യുവതികളെ സന്നിധാനത്തേക്ക് കയറ്റിവിടില്ല. തങ്ങളെ മറികടന്ന് കയറാന്‍ ശ്രമിച്ചാല്‍ എങ്ങനെ നേരിടണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് നിലപാട്…

“സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കും, നിലപാടില്‍ മാറ്റമില്ല”- യെച്ചൂരി

കോഴിക്കോട്: സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ നിലപാടില്‍ മാറ്റമില്ല. സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മതനിരപേക്ഷയെ തകര്‍ക്കാന്‍ ഉള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അസാമിലെ പൗരത്വ രജിസ്റ്റര്‍, കശ്മീരിലെ പ്രശ്‌നം, മുസ്ലീംകള്‍ അല്ലാത്ത കുടിയേറ്റവര്‍ക്ക് പൗരത്വം നല്‍കുക, എന്നിങ്ങനെയുള്ളവ അവര്‍ കാണിക്കുന്ന മതനിരപേക്ഷതയ്ക്ക് തെളിവാണ്. അയോധ്യവിധി വന്നപ്പോള്‍ വിശ്വാസത്തിന് മുകളിലാണ് കോടതിവിധിയെന്നും ശബരിമലവിധി വന്നപ്പോള്‍ കോടതിവിധിയ്ക്ക് മുകളിലാണ് വിശ്വാസം എന്നും പറഞ്ഞവരാണ് ബിജെപി സര്‍ക്കാരെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഏതൊരു പൗരനെയും ഭീകരനാക്കാനുള്ള ഒരു വകുപ്പാണ് യുഎപിഎ. അറസ്റ്റ് ചെയ്യപ്പെടുന്ന ആള്‍ തന്നെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും കണ്ടെത്തേണ്ട അവസ്ഥയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീ പ്രവേശനം: പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചതിനെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീം കോടതി വിധി. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് ശബരിമല വിധി പുന:പരിശോധിക്കാനായി വിട്ടത്. ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടാന്‍ തീരുമാനമെടുത്തപ്പോള്‍ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും വിയോജിച്ചു. റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്നായിരുന്നു ഇരുവരുടെയും നിലപാട്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ജസ്റ്റിസ് നരിമാന്‍ വായിച്ച ന്യൂനപക്ഷ വിധിയില്‍ പറയുന്നു. അതേസമയം ജസ്റ്റിസ് ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ സുപ്രീംകോടതിയുടെ പഴയ വിധി പുന:പരിശോധിക്കണമെന്ന് വ്യക്തമാക്കി. മതത്തിന് വലിയ പ്രധാന്യം ഉണ്ട്. മതവിശ്വാസം സംബന്ധിച്ച് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത്  ഒഴിച്ചുകൂടാനാകാത്തതാണോയെന്ന് കോടതി ചോദിച്ചു. മതപരമായ ആചാരങ്ങള്‍ പൊതുക്രമത്തിനും മറ്റ്‌ പൊതു സദാചാരത്തിനും വിരുദ്ധമാകരുതെന്നും കോടതി പറഞ്ഞു. അതേസമയം പഴയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുമില്ല. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങളിലാണ് തീരുമാനമെടുക്കാനാണ്‌…

ചാച്ചാജി സ്മരണയില്‍ ശിശുദിനമാഘോഷിച്ച് തീരൂര്‍ ടിഐസി വിദ്യാര്‍ത്ഥികള്‍

തിരൂര്‍: ശിശുദിനത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിച്ച് തിരൂര്‍ പയ്യനങ്ങാടി ടി ഐ സി സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ചാച്ചാജിയുടെ വസ്ത്രങ്ങളണിഞ്ഞും ഫോട്ടോകളെന്തിയും അദ്ദേഹത്തെ സ്മരിച്ചു. ഇന്ത്യയുടെ രൂപത്തെ ആവിഷ്കരണവും വൈവിധ്യമായ കലാരൂപങ്ങളെ പരിചയപ്പെടുത്തി വിവിധ കലാപരിപാടികളും നടന്നു. മോണ്ടിസോറി, ലോവര്‍ പ്രൈമറി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. സ്കൂള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ അബ്ദുല്‍ ലത്തീഫ് ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ നജീബ് പി പരീത് അധ്യക്ഷനായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കോട്ടയില്‍ ഇബ്രാഹീം, വൈസ് പ്രിന്‍സിപ്പള്‍ എം.ടി ഹാരിസ്, എം.ടി.എ പ്രസിഡണ്ട് ജസീന സഹീര്‍, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, എല്‍.പി ഹെഡ് റഷീദ മയ്സിന്‍, മോണ്ടിസോറി ഹെഡ് സംഗീത ബിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ടി.സി ഫിലിപ്പ് (85) പെന്‍സില്‍വേനിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: മാരാമണ്‍ തോട്ടത്തില്‍ ഫിലിപ്പ് (ടി.സി ഫിലിപ്പ്, 85) നവംബര്‍ 11-നു പെന്‍സില്‍വേനിയയിലെ റീഡിങില്‍ നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമാണ്. മക്കള്‍: Dr. Sheila, Dr. Jenny. 1956- ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാഭ്യാസത്തിനുശേഷം കേരള ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപകനായി ജോലി ആരംഭിച്ചു. തുടര്‍ന്ന് 1963 മുതല്‍ ബോര്‍ണിയോ മലേഷ്യ, 1966- 1991 വെസ്റ്റ് ആഫ്രിക്കയിലെ സിയേറ, ലിയോണ്‍, നൈജീരിയ, ഗാംബിയ എന്നിവിടങ്ങളിലും, സൗത്ത് ആഫ്രിക്കയിലെ ഉറുഗ്വേയിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992 മുതല്‍ 2000 വരെ പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000-ല്‍ അമേരിക്കയിലേക്ക് കുടിയേറുകയും 2010 വരെ ക്യു.വി.സി ഇന്‍കില്‍ നിന്നു വിരമിച്ച് ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയും ചെയ്യുകയായിരുന്നു. നവംബര്‍ 15-നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വസതിയില്‍ ( 3505 Regency Drive PA…

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23-ന്

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 23-നു ശനിയാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന 13-മത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറമ്പിലും, റവ.ഡോ. ബാനു സാമുവേലും അറിയിച്ചു. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Recplex 420 w Demster ST-ലെ വിശാലമായ കോര്‍ട്ടില്‍ വച്ചാണ് ഇത്തവണത്തെ മത്സരങ്ങള്‍ അരങ്ങേറുന്നത്. 2007-ല്‍ നടന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ യുവാക്കളെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തോട് ചേര്‍ത്തുകൊണ്ടുവരിക എന്ന ആശയത്തിലാണ് “സ്‌പോര്‍ട്‌സ് മിനിസ്ട്രി’ എന്ന സംരംഭം ആരംഭിച്ചത്. ചിക്കാഗോയിലെ 15 ദേവാലയങ്ങളിലെ യുവനജങ്ങള്‍ക്ക് ഒന്നിച്ചുകൂടുന്നതിനും ആത്മീയതയ്‌ക്കൊപ്പം അവരുടെ കായിക താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ 13 വര്‍ഷമായി ഈ ടൂര്‍ണമെന്റ് ഉന്നത നിലവാരംപുലര്‍ത്തി മുന്നേറുന്നത്. ഈവര്‍ഷത്തെ ടൂര്‍ണമെന്റില്‍ ചിക്കാഗോയിലെ 9 ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരിക്കുമെന്നു യൂത്ത് കോര്‍ഡിനേറ്ററായി…

സോഷ്യല്‍ മീഡിയയില്‍ ട്രമ്പിന് ഭീക്ഷണി മുഴക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു

ഷ്രെവപോര്‍ട്ട് (ലൂസിയാന): സോഷ്യല്‍ മീഡിയായില്‍ ട്രമ്പിനെതിരെ ഭീഷിണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്ക് (31) യു.എസ്. മജിസ്രേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ആഴ്ചയില്‍ അറസ്റ്റിലായ പ്രതിയെ നവംബര്‍ 13 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയും പാഴായിരുന്ന ജഡ്ജിയുടെ ഉത്തരവ്. ഫെഡറല്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്രതിക്ക് ബോണ്ട് സമര്‍പ്പിച്ച് ജാമ്യം നല്‍കണമേ എന്ന് പ്ിന്നീട് കോടതി തീരുമാനിക്കും. നവംബര്‍ 6 നായിരുന്നു ഫ്രൈഡിനെ പോലീസ് അറസ്റ്റ് ചെയ്തത്. കാഡൊ പാരിഷ് ഷെറിഫ് ഓഫിസാണ് സോഷ്യല്‍ മീഡിയയിലെ ഭീഷിണി കണ്ടെത്തിയത്. തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും, യു.എസ്. മാര്‍ഷല്‍ പരിശോധിക്കുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ഹ്രസ്വകാല സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ചു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട്, മുന്‍ ഐ.ഒ.സി പ്രസിഡന്റ് ജയചന്ദ്രന്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പോള്‍ കറുകപ്പള്ളില്‍ എന്നിവരും സന്നിഹിതരായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐ.ഒ.സിയുടെ പുതിയ പ്രസിഡന്റ് ലീല മാരേട്ടിനെ അഭിനന്ദിക്കുകയും, മാരേട്ടിന്റെ പിതാവ് തോമസ് സാറിന്റെ കോണ്‍ഗ്രസുമായുള്ള ശക്തമായ ബന്ധവും, അദ്ദേഹം പ്രസ്ഥാനത്തിനു നല്‍കിയ ശക്തമായ അടിത്തറയും ഓര്‍മ്മിക്കുകയുണ്ടായി. കേരളത്തിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശകലനം ചെയ്തു. ഐ.ഒ.സി പ്രസിഡന്റ് ലീല മാരേട്ടിന്റെ ജില്ലയില്‍ നിന്നുള്ള ഷാനിമോള്‍ ഉസ്മാന്റെ…

ആളിക്കത്തുന്ന തീയ്യില്‍ നിന്നും രണ്ട് സഹപ്രവര്‍ത്തകരെ രക്ഷിച്ച് ലഫ്റ്റനന്റ് മരണത്തിന് കീഴടങ്ങി

മാസ്സച്യുസെറ്റ്‌സ്: ആളിക്കത്തുന്ന തീ അണക്കുന്നതിനിടയില്‍ വീടിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ രണ്ട് അഗ്നിശമന സേനാംഗങ്ങളെ രക്ഷിക്കുന്നതിനിടയില്‍ ലഫ്റ്റ്‌നന്റ് ജേസന്‍ മെനാര്‍ഡ് (39) കത്തിയമര്‍ന്ന തീയില്‍ സ്വയം മരണത്തിന് കീഴടങ്ങി. നവംബര്‍ 13 ബുധനാഴ്ച രാവിലെ ബോസ്റ്റണില്‍ നിന്നും 45 മൈല്‍ അകലെയുള്ള വോര്‍സെസ്റ്റിലെ മൂന്ന് നിലകളുള്ള വീടിനാണ് തീ പിടിച്ചത്. അടിയന്തിര സന്ദേശം കിട്ടിയതിനെത്തുടര്‍ന്നാണ് ലഫ്റ്റ്‌നന്റിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം എല്ലാ സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തിയത്. വീടിനകത്ത് അഗ്നിയില്‍ അകപ്പെട്ട ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ രക്ഷിക്കാനാണ് ലഫ്റ്റ്‌നന്റ് സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ച് മുകളിലേക്ക് ഓടിക്കയറിയത്. ഗോവണി വഴി ഒരാളെ താഴേക്ക് ഇറക്കിവിടുന്നതിനും, മറ്റൊരാളെ ജനല്‍ വഴി രക്ഷപ്പെടുത്തുന്നതിനും മനാര്‍ഡിന് കഴിഞ്ഞു. ഇതിനകം മൂന്നാം നില മുഴുവനായും അഗ്നിനാളങ്ങള്‍ വിഴുങ്ങി കഴിഞ്ഞിരുന്നു. മനാഡ് അവിടെ കത്തിയമരുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മനാഡിന്റെ മരണം സഹപ്രവര്‍ത്തകരേയും പ്രത്യേകിച്ച്…

ലോകത്തില്‍ ആദ്യമായി ഇരട്ട ശ്വാസകോശങ്ങള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ ഡിട്രോയിറ്റില്‍ നടന്നു

ഡിട്രോയിറ്റ്: ലോകത്തില്‍ ആദ്യമായി ശസ്ത്രക്രിയയിലൂടെ ഇരട്ട ശ്വാസകോശങ്ങള്‍ വിജയകരമായി മാറ്റി വെച്ച് ഡിട്രോയിറ്റ് സിറ്റി ഹെന്‍ട്രി ഫോര്‍ഡ് ഹെല്‍ത്ത് സിസ്റ്റം ഡോക്ടര്‍മാര്‍ ചരിത്രം സൃഷ്ടിച്ചു. ഇ-സിഗററ്റ് ഉപയോഗിച്ചതിനാല്‍ ഇരു ശ്വാസകോശങ്ങളും തകരാറിലായ പേരു വെളിപ്പെടുത്താത്ത 17 വയസ്സുകാരന്റെ ശ്വാസകോശങ്ങളാണ് മാറ്റി വെച്ചതെന്ന് നവംബര്‍ 11 തിങ്കളാഴ്ച ആശുപത്രി മെഡിക്കല്‍ സ്റ്റാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായ ഇ-സിഗററ്റ് ഉപയോഗം മൂലം അമേരിക്കയില്‍ ഇതുവരെ 39 പേര്‍ മരിക്കുകയും 2000 ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇ സിഗററ്റ് എന്ന പകര്‍ച്ചവ്യാധിയെ ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും ഇപ്പോള്‍ നടത്തിയ വിജയകരമായ ശസ്ത്രക്രിയ ഇത്തരം രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡോ. ഡേവിഡ് ക്രിസ്റ്റാനി അഭിപ്രായപ്പെട്ടു. ഇത്തരം ശസ്ത്രക്രിയയ്ക്ക ആവശ്യമായ ഡോണറെ ലഭിക്കുക എന്നതു അപൂര്‍വ്വമാണെന്നും…