പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം; മകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടെന്ന് രക്ഷിതാക്കള്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ മരണത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് വിദഗ്ധര്‍. പരാതിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബ്ബലമാക്കുമെന്നാണ് വിലയിരുത്തല്‍. രക്ഷിതാക്കളെ രണ്ട് തവണ സമീപിച്ചെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് 304 എ വകുപ്പ് അനുസരിച്ച് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് എഫ്ഐആര്‍. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. കുട്ടിയെ എത്തിച്ച രണ്ട് ആശുപത്രികളിലെയും രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചികിത്സയിലെ വീഴ്ചയടക്കം തെളിയിക്കാന്‍ ഇതൊന്നും മതിയാവില്ലെന്നാണ് പ്രമുഖക്രിമിനല്‍ അഭിഭാഷകരുടെ നിലപാട്. മരണകാരണം തെളിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണ്. കോടതിക്ക് മുന്‍പാകെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രധാന തെളിവാകും. ഷഹലയുടെ മാതാപിതാക്കള്‍ അഭിഭാഷകരാണ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനവര്‍ക്ക് താല്പര്യമില്ല,…

Birth of a Saint (Story)

It was the day before Deepavali. Greeting messages were pouring in to my mobile phone from friends and relatives. I was enjoying it all and took a decision to begin responding after receiving all the messages. Then the phone rang again indicating another message. I opened it, but this time it was not a greeting. It was from my brother Harikumar. He informed that he has directed a couple to my home, as they had approached him for my address. He also informed that they wanted to stay with us…

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു. ശ്രീമതി ബിസ്മി രാജ് പ്രസിഡന്‍റും, ശ്രീമതി ശ്രീജ ശ്രീധരന്‍ സെക്രട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ലിഞ്ചു അനു (വൈസ് പ്രസിഡന്‍റ് ), ലക്ഷ്മി സന്തോഷ് കുമാര്‍ (അസി. സെക്രട്ടറി ), ഡോ. ജിഷ വിനു (എന്‍റര്‍റ്റൈന്മെന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയി രജിത സജികുമാര്‍, റസീല മുഹമ്മദ്, സീന നിഹാസ്, ഷാനി അനോജ്, മാനസ രതിന്‍, ഷാനി നിസാര്‍, മിനി മാത്യു, രമ്യ ഗിരീഷ്, ലിജി ശ്യാം, രാജി ചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു. അടുത്ത മാസം വനിതാ വിഭാഗത്തിന്‍റെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സന്യസ്തരും പുരോഹിതരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍

ലോകമെമ്പാടും ലക്ഷകണക്കിന് പുരോഹിതരും സന്ന്യസ്തരും കത്തോലിക്കാ സഭയില്‍ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എങ്കിലും അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. വൈദികവൃത്തിയും സന്യസ്തജീവിതവും ഉപേക്ഷിച്ച് അവര്‍പുറം ലോകത്തേക്ക് പോകുകയും പുതിയതായി അപേക്ഷകര്‍ പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും കടന്നുവരാത്തതുമാണ് അതിനുള്ള പ്രധാന കാരണങ്ങള്‍. സഭാവസ്ത്രം ഉപേക്ഷിച്ചു പോകുന്നവരുടെ ഭാവിക്ഷേമത്തിനായി കത്തോലിക്കാ സഭാധികാരവും അവര്‍ സേവനം ചെയ്തിരുന്ന രൂപതകളോ സന്യാസാശ്രമങ്ങളോ മഠങ്ങളോ കുടുംബക്കാരോ സഭാപൗരര്‍ മൊത്തത്തിലുമോ ക്രിയാത്മകമായി എന്തു ചെയ്യുന്നു എന്നതിലേക്ക് ഒരെത്തിനോട്ടവും അതിലേക്കായി ചില നിര്‍ദേശങ്ങളുമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. പൗരോഹിത്യ/കന്യാസ്ത്രീ ജീവിതത്തില്‍നിന്നും അല്‍മായ ജീവിതത്തിലേക്കുള്ള മാറ്റത്തില്‍ വന്നുകൂടുന്ന ജീവിത പ്രശ്നങ്ങള്‍ വളരെയാണ്. അവര്‍ വേദനാജനകമായ ജീവിത സാഹചര്യങ്ങളില്‍ കൂടിയാണ് കടന്നുപോകേണ്ടത് എന്ന സത്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ചെറുപ്രായത്തില്‍ത്തന്നെ അവര്‍ സഭാസേവനത്തിനായി ചേരുന്നു; അതല്ലെങ്കില്‍ സഭാധികാരികള്‍ അതിനായി അവരെ റിക്രൂട്ടു ചെയ്യുന്നു. കാനോന്‍ നിയമപ്രകാരം17 വയസ് തികഞ്ഞ…

വികസന മേലാപ്പിനു കീഴിലെ മാളങ്ങളിലെ വിഷപ്പാമ്പുകള്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

‘ഓരോ നേരംതോറും നീളും യാമംതോറും നിന്റെ ഓര്‍മ്മയാല്‍ എരിഞ്ഞിടുന്നു ഞാന്‍…’ (ഷഹല ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അസംബ്ലിയില്‍ പാടിയ സിനിമാഗാനത്തിലെ വരികള്‍ – ഫെയ്‌സ്ബുക്കിലൂടെ നാടിന്റെ നൊമ്പരമായി പടരുന്നത്) വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് യഥാസമയം ചികിത്സ ലഭിക്കാതെ മരണപ്പെട്ട പത്തുവയസുകാരി ഷഹല ഇപ്പോള്‍ ഓരോ മലയാളിയുടെയും മനസിന്റെ നോവും നീറ്റലുമാണ്. ‘എന്നെ പാമ്പുകടിച്ചിട്ടുണ്ട്, ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകണം’ എന്ന് കസേരയില്‍ തളര്‍ന്നിരുന്ന് പറഞ്ഞുകൊണ്ടിരുന്നു ആ പത്തുവയസുകാരി. അവളെ വാരിയെടുത്ത് തോളിലിട്ട് ക്ലാസ് മുറിയില്‍നിന്ന് ഇറങ്ങിയോടി താന്‍വന്ന ഓട്ടോറിക്ഷയില്‍ കയറ്റി ചികിത്സതേടിപ്പോകുന്ന ഷഹനയുടെ അച്ഛന്‍. നാല് ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും, മാരകവിഷം ആ കുരുന്നുജീവന്‍ വിഴുങ്ങാന്‍ പോകുകയാണെന്നറിഞ്ഞിട്ടും നിസംഗതയോടെ 89 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ച് സ്വന്തം കടമതീര്‍ത്ത മനുഷ്യത്വം വറ്റിപ്പോയ ഡോക്ടര്‍മാര്‍. ഒന്നിലേറെ കാറുകള്‍ ആ ഹയര്‍…

ഭര്‍ത്താവിനെ ചികിത്സിക്കാന്‍ നാട്ടുകാര്‍ പിരിവെടുത്തു കൊടുത്ത പണവുമായി വീട്ടമ്മ മുങ്ങി, കൂടെ കാമുകനും !!

റാന്നി: ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ചികിത്സക്കായി നാട്ടുകാര്‍ പിരിവെടുത്തു നല്‍കിയ പണവുമായി വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. പത്തനം‌തിട്ട റാന്നിയിലാണ് സംഭവം നടന്നത്. റാന്നിയ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിവെടുത്ത് നല്‍കിയ പൈസയും കൊണ്ട് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയെന്ന് റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം നിഷാ അലക്സ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആതിരക്ക് ഭര്‍ത്താവും അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്. ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് ചികില്‍സിക്കാന്‍ നാട്ടുകാര്‍ പിരിവ് കൊടുത്ത പണവുമായി ആണ് ആതിര ബിജൂവിന് ഒപ്പം പോയത്. ബിജുവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്നും നിഷ കുറിപ്പിലൂടെ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഈ ഫോട്ടോയിൽ കാണുന്ന ചാത്തൻതറയിൽ ഉള്ള ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചാ കഴിഞ്ഞു. ബിജുവിന് ഭാര്യയും രണ്ടു പെണ്കുഞ്ഞുങ്ങളും…

പ്രതി പൂവന്‍‌കോഴിയില്‍ മഞ്ജു വാര്യരുടെ കിടിലന്‍ പെര്‍ഫോര്‍മന്‍സ്; ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികള്‍ക്കിടയിലേക്ക് ശക്തമായ കഥാപാത്രമായി മഞ്ജുവാര്യര്‍ എത്തിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍യു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മലയാളികള്‍ക്ക് തന്ന നിരുപമ അത്ര പെട്ടെന്ന് മാഞ്ഞുപോകിലല്. നിരുപമയ്ക്ക് ശേഷം ശക്തമായ വേഷവുമായിട്ടാണ് പ്രതി പൂവന്‍കോഴിയിലൂടെ മഞ്ജു എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് മഞ്ജുവിന്റെ അടുത്ത വേഷപകര്‍ച്ച ഒപ്പിയെടുത്തുവെന്ന് പറയാം. ആടിയും പാടിയും കുസൃതി നിറഞ്ഞ ഭാവത്തിലൂടെയാണ് മഞ്ജുവിന്റെ വേഷം. ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടും. മഞ്ജുവും അലന്‍സിയറും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. പി ജയചന്ദ്രനും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടെക്‌സ്റ്റൈല്‍സ് സെയില്‍സ് ഗേളായിട്ടാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. അനുശ്രീയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സൈജു കുറുപ്പ്, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും വേഷ,മിടുന്നു. ചിത്രത്തിന്റെ പേര് തന്നെയാണ് ശ്രദ്ധേയം. പ്രതി പൂവന്‍കോഴി. പല നിഗൂഢതകളും…

ആശുപത്രിയില്‍ ആവശ്യമായ സം‌വിധാനങ്ങളുണ്ടായിരുന്നെങ്കില്‍ ഷഹ്‌ലയെ രക്ഷിക്കാമായിരുന്നു: ഡോ. ജിസ മെറിന്‍

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് റൂമില്‍ വെച്ച് പാമ്പു കടിയേറ്റ ഷഹ്‌ലയെ രക്ഷിക്കാമായിരുന്നു എന്ന് ഡോ. ജിസ മെറിന്‍. “വെന്റിലേറ്ററില്ല, ആന്റി സ്‌നേക് വെനം ഇല്ല, ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം വേണ്ടപ്പെട്ടവരില്‍ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പര്‍ പോലുമില്ല. പാമ്പു കടിയേറ്റ് ഷെഹ്‌ലയെ എത്തിക്കുമ്പോള്‍ ആശുപത്രിയിലെ അവസ്ഥ ഇതൊക്കെയായിരുന്നു” ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ പറയുന്നു. ദൈവം കഴിഞ്ഞാല്‍ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത്. ഏതു സമയത്തും എന്ത് ആവശ്യം വന്നാലും രോഗികളെ നോക്കാന്‍ എത്താറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. സംഭവത്തിന് ശേഷം ഡോ.ജിസ മെറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞുമായി പിതാവ് ആശുപത്രിയിലെത്തുന്നത്. സ്‌കൂളില്‍ നിന്ന് പറ്റിയതാ. ക്ലാസില്‍ വെച്ച് ഒരു പൊത്തിലേക്ക് കാലുപോയി. വലിച്ചെടുത്തപ്പോള്‍ എന്തോ കടിച്ചതുപോലെ തോന്നിയെന്ന് പിതാവ് പറഞ്ഞു. പിതാവിനോട് ഒപി ടിക്കറ്റ് എടുത്തുവരാന്‍…

ഷഹ്‌ലയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

സ്കൂള്‍ വിദ്യാര്‍ഥി ഷഹല ഷെറീന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. മാനന്തവാടി എസി‍പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ വെള്ളിയാഴ്ച പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജുവൈനല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ദേവിയെ തൊഴുത് വെള്ളിക്കിരീടം മോഷ്ടിച്ച കള്ളന്‍

ഹൈദരാബാദ്: ഭക്ത്യാദരപൂര്‍‌വ്വം ദേവിയെ വണങ്ങുകയും തുടര്‍ന്ന് ദേവിയുടെ വെള്ളിക്കിരീടം അടിച്ചുമാറ്റുകയും ചെയ്ത കള്ളന്റെ ചിത്രം സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു. ദേവിയുടെ വിഗ്രഹത്തിനുമുന്നില്‍ നിന്നു തൊഴുകയും, ഏത്തമിടുകയും ചെയ്തതിനു ശേഷമാണ് മോഷ്ടാവ് കിരീടം അടിച്ചു മാറ്റിയത്. പിന്നീട് തന്നെ ആരും ശ്രദ്ധിക്കില്ലെന്ന് മനസ്സിലാക്കിയ മോഷ്ടാവ് ദേവിയുടെ വിഗ്രഹത്തിലുള്ള വെള്ളിക്കിരീടം ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചു. ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തിലാണ് സംഭവം. വൈകിട്ടാണ് മോഷണം നടക്കുന്നത്. 35 തോല തൂക്കമുള്ള വെള്ളിക്കിരീടമാണ് കള്ളന്‍ അടിച്ചുമാറ്റിയത്. ഇതിന് 10,000 രൂപയോളം വിലവരും. പൂജാരിയടക്കം സ്ഥലത്തുനിന്ന് മാറിയെന്ന് ഉറപ്പുവരുത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്. ബൈക്കിലാണ് ഇയാള്‍ എത്തിയത്. ക്ഷേത്രത്തില്‍ നിന്ന് ബൈക്കില്‍ കയറി വേഗത്തില്‍ പോകുന്നതും ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.