കെസിആര്‍എം നോര്‍ത്ത് അമേരിക്ക (KCRMNA) നവംബര്‍ 06, 2019 ബുധനാഴ്ച് സംഘടിപ്പിച്ച ടെലികോണ്‍ഫെറന്‍സില്‍ ആള് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ (AKCAAC) ആഭിമുഖ്യത്തില്‍ നവംബര്‍ 27, 2019ല്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുന്നതിനുവേണ്ടിഎല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ട്രെഷറര്‍ ശ്രീ ജോര്‍ജ് നെടുവേലില്‍, ടെലികോണ്‍ഫെറന്‍സ് മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് തുടങ്ങിയവര്‍ കെസിആര്‍എം നോര്‍ത് അമേരിക്കയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ സംബന്ധിക്കുന്നതുമാണ്. സഭാസ്വത്തുക്കള്‍ ഇന്ന് ഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും മെത്രാന്മാരും വൈദികരുമാണ്. അല്മായപ്രതിനിധികള് പൊതുയോഗത്തിലോ പാരീഷ് കൗണ്‍സിലിലോപങ്കെടുത്താലും അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമില്ല; ഉപദേശകാവകാശമേയുള്ളു. അതിന്റെ ഫലമായിപല ക്രിസ്ത്യന്‍ സഭകളിലും ഈ അടുത്ത കാലത്ത് അനധികൃതവും തട്ടിപ്പ് നിറഞ്ഞതുമായ ഭൂമി ക്രയവിക്രയങ്ങളും സാമ്പത്തിക തിരിമറികളും നടക്കുകയുണ്ടായി.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള നിയമ പരിഷ്കരണ കമ്മീഷന് ക്രിസ്ത്യന്‍ സഭകളുടെ…
Day: November 24, 2019
ഫൊക്കാനാ ഫ്ളോറിഡാ റീജിയണല്‍ കണ്വെന്ഷന് ടാമ്പയില്‍, പ്രസിഡന്റും ദേശീയ നേതാക്കളും പങ്കെടുക്കും
ഫ്ളോറിഡ: ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പത്തൊന്‍പതാമത് കണ്വന്ഷന് 2020 ജൂലൈ 9 മുതല്‍ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നു . ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വളരെ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്ഓഫ് അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന റീജിണല്‍ കണ്വെന്ഷന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു. ഫ്ലോറിഡ ഫൊക്കാന റീജിണല്‍ കണ്വെന്ഷന് നവംബര്‍ 30 തിയതി ശനിയാഴ്ച വൈകിട്ട് 5 മണിമുതല്‍ KNAI THOMMAN SOCIAL HALL ല്‍ വെച്ച് (225 North Dover Road, Dover, Tampa, FL 33527) നടത്തുന്നു . റീജിണല്‍ കണ്‍വെന്‍ഷനും കിക്ക്ഓഫും അതിവിപുലമായ രീതിയില്‍ നടത്തുന്നതിനോടൊപ്പം…
നക്ഷത്ര ഫലം (25-11-2019)
അശ്വതി: മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതിസമര്‍പ്പിക്കാൻ തയാറാകും. ആരാധനാലയ ദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. ഭരണി: മംഗളകര്മങ്ങളില് പങ്കെടുക്കും. യാത്രാക്ലേശം വര്‍ധിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. കാര്‍ത്തിക: അറിയാത്ത കാര്യങ്ങളില്‍ ഹിതം പറയരുത്. സ്വന്തം ചുമതലകള്‍ അന്യരെ ഏല്പിക്കരുത്. ഉദാസീനമനോഭാവവും അലസതയും വര്‍ധിക്കും. രോഹിണി: വിദഗ്ധനിര്‍ദേശം സ്വീകരിക്കും. ഭിന്നാഭിപ്രായങ്ങള്‍ക്ക് ഏകീകരണ രൂപം ഉണ്ടാക്കും. പുതിയ കര്‍മമേഖലകള്‍ക്ക് പണം മുടക്കും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. മകയിരം: ചര്‍ച്ചകളില്‍ വിജയിക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. തിരുവാതിര: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പ്രവര്‍ത്തനരംഗം വിപുലപ്പെടുത്തും. നിക്ഷേപസമാഹാരണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. പുണര്‍തം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആത്മവിശ്വാസത്തോടുകൂടി പ്രയത്നിക്കാൻ സന്നദ്ധനാകും. പൂയം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സമന്വയസമീപനം സര്‍വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. മംഗളകര്മങ്ങളില് പങ്കെടുക്കും. ചര്‍ച്ചകള്‍ വിജയിക്കും. ആയില്യം: മംഗളകര്‍മങ്ങള്‍ക്ക് സജീവസാന്നിദ്ധ്യമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും. കാര്യനിര്‍വഹണശക്തിയും കുടുംബത്തില്‍ സ്വസ്ഥതയും ദാമ്പത്യസൗഖ്യവും ഉണ്ടാകും. മകം:…
മലയാളി കൂട്ടായ്മ കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുടുംബം മലയാളി കൂട്ടായ്മ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സെൻട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയയിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ചു നടത്തിയ രക്തദാന ക്യാമ്പില്‍ അന്‍പതിലധികം പേര് രക്തദാനം നടത്തി. പ്രസിഡന്റ് വിജയന് ഇന്നാസ്യയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ജ. സുശീല ഉദ്ഘാടനം നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ മാസത്തില്‍ ക്രമീകരിച്ച പരിപാടിയാണ് നടത്തുന്നതെന്ന് രക്ഷാധികാരി സുധാ പ്രസാദ് അറിയിച്ചു. രക്തദാതാക്കള്‍ക്ക് പ്രശംസാപത്രവും ഉപഹാരങ്ങളും നല്കി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജലീല്‍ കെ.കെ, ശ്യാംലാല്‍ ഗഫൂര്‍, ഇര്‍ഷാദ് ചിന്നു റോയ്, പ്രമോദ്, പ്രസീദ, നാസര്‍ മക്കി, സന്തോഷ്, കൃഷ്ണന്‍കുട്ടി, ഇര്‍ഷു കുവൈറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം പി. രാജീവ് ഉദ്ഘാടനം ചെയ്യും
മെല്‍ബണ്‍ : ഓസ്ടല്രേിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദയയുടെ ദേശീയ സമ്മേളനം ഞായറാഴ്ച മെല്‍ബണില്‍ നടക്കും. ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം മുന്‍ രാജ്യസഭാംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, കലാപരിപാടികള്‍, ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിക്ക് സമ്മേളനം അന്തിമ തീരുമാനമെടുക്കും. ഓസ്ട്രേലിയയിലെ തൊഴില്‍, വിദ്യാഭ്യാസ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ഒരു ഹെല്പ് ഡസ്ക് രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. കെ ജി സജീവ് അറിയിച്ചു. സുനു സൈമണ്‍ (ചെയര്മാന്), എബി പൊയ്ക്കാട്ടില്‍ (കണ്‍വീനര്‍) എന്നിവരടങ്ങുന്ന സ്വാഗത സംഘം വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പിങ്ക് ബോള്‍ ടെസ്റ്റ്: ശ്രീലങ്കയുടെ പ്രകടനത്തെ തിരുത്തിയെഴുതി ഷമിയും ഉമേഷും ഇഷാന്തും
കൊല്‍ക്കത്ത: കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ മണ്ണില്‍ എതിരാളികളെ ഇന്ത്യ വീഴ്ത്തിയത് സ്പിന്നര്‍മാരുടെ കരുത്തിലായിരുന്നു. എന്നാല്‍ അശ്വിനും ജഡേജയുമെല്ലാം അടങ്ങുന്ന സ്പിന്‍ സ്ക്വാഡിനെ കാഴ്ചക്കാരക്കി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാനിധ്യമായി മാറിയിരിക്കുകയാണ് പേസ് നിര. ക്രിക്കറ്റ് ആരാധകര്‍ അത്ഭുതത്തോടെ തന്നെയാണ് ഇന്ത്യന്‍ പേസിന്റെ വേഗതയെയും കൃത്യതയെയും നോക്കി കാണുന്നത്. രണ്ട് ഇന്നിങ്സുകളിലുമായി വീണ ബംഗ്ലാദേശിന്റെ 19 വിക്കറ്റും ഇന്ത്യന്‍ പേസര്‍മാര്‍ വീഴ്ത്തിയതായിരുന്നു. ഇന്ത്യന്‍ വിജയം അനായാസവും ആധികാരികവുമാക്കിയതും പേസര്‍മാരുടെ പ്രകടനം തന്നെ. ഇന്ത്യയ്ക്കുവേണ്ടി പേസര്‍മാര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മത്സരം കൂടിയായിരുന്നു കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റ്. ശ്രീലങ്കയുടെ 17 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനത്തെയാണ് ഷമിയും ഉമേഷും ഇഷാന്തും ചേര്‍ന്ന് തിരുത്തിയെഴുതിയത്. പിങ്ക് ബോളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആധിപത്യം ഏറ്റെടുത്തപ്പോള്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് അതിവേഗം കൂടാരം കയറി. ആദ്യ ഇന്നിങ്സില്‍ ഇഷാന്ത് അഞ്ച് വിക്കറ്റ് നേട്ടം…
ബിനോയ് കൊലക്കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: അത്താണിയില്‍ ബിനോയിയെ വെട്ടിക്കൊന്ന കേസില്‍ പ്രധാന പ്രതികളെന്നു സംശയിക്കുന്ന വിക്രമന്, ഗ്രിന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരെ പോലീസ് പിടികൂടി. ബിനോയിയോടുള്ള തീരത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിടികൂടപ്പെട്ടവര്‍ പോലീസിന് മൊഴി നല്കി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം ആസൂത്രണം ചെയ്തത് വിനുവാണെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞു. അത്താണി ബോയ്സ് എന്ന ഗുണ്ടാ സംഘം വളരാന്‍ ബിനോയിയെ ഇല്ലാതാക്കണമെന്നും ബിനോയിയെ കൊലപ്പെടുത്തിയാല്‍ നെടുമ്പാശേരി, അങ്കമാലി മേഖലകളിലെ ക്വട്ടേഷനുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതികള്‍ കരുതിയിരുന്നതായും പോലീസ് പറയുന്നു. നവംബര്‍ 17ന് രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടി കൊലപ്പെടുത്തിയത്. അത്താണിയിലെ ബാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടിയത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ബിനോയ് നേരത്തെ അത്താണി ബോയ്സ് എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ…
മഹാരാഷ്ട്ര: ബിജെപി – എന്‍സിപി സഖ്യത്തിന് ഉലച്ചില്‍; അജിത് പവാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി – ബിജെപി സഖ്യം സര്‍ക്കാരുണ്ടാക്കിയതിനു പിറകെ ശരത് പവാറിന്റെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. താൻ എൻസിപിയിൽ തന്നെയാണെന്നും ശരദ് പവാറാണ് തന്റെ നേതാവെന്നും ബിജെപി-എൻസിപി സഖ്യം മാഹാരാഷ്ട്രയിൽ സ്ഥിരരതയുള്ള സർക്കാരുണ്ടാക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയെ തള്ളിയാണ് ശരദ് പവാറിന്റെ മുന്നറിയിപ്പ്. അജിത് കുമാറിന്റെ പ്രസ്താവന ആശയകുഴപ്പം സൃഷ്ടിക്കാനാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അജിത് ശ്രമിക്കുന്നതെന്നും ശരദ് പവാർ ട്വിറ്ററിൽ കുറിച്ചു. “ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്കും കോൺഗ്രസിനുമൊപ്പം നിൽക്കാൻ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. അജിത് പവാറിന്റെ പ്രസ്താവന തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കാനാണിത്.” മാഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്നതിനിടയിലാണ് ഞായറാഴ്ച വൈകിട്ടോടെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ട്വീറ്റ്. ശരദ് പവാറാണ് തന്റെ നേതാവെന്ന് അജിത് പവാർ. ഇപ്പോഴും എൻസിപിയിലാണെന്നും എന്നും എൻസിപിയിൽ തന്നെ തുടരുമെന്നും അജിത് പവാർ ട്വിറ്ററിൽ കുറിച്ചു. ഒപ്പം…
മഹാരാഷ്ട്ര: ഉടൻ വോട്ടെടുപ്പില്ല; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
ന്യൂദല്‍ഹി: ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂർത്തിയായി. ഭൂരിപക്ഷം അവകാശപ്പെടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഗവർണറുടെയും കത്തുകൾ തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇന്നലെ നടന്ന അസാധാരണമായ സർക്കാർ രൂപീകരണത്തിനെതിരെ ശിവസേന, കോൺഗ്രസ്, എൻസിപി എന്നിവരുടെ ഹരജി പരിഗണിച്ച ശേഷമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. . “ഫ്ലോർ ടെസ്റ്റ് ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഔപചാരികതകളൊന്നും ആവശ്യമില്ല,” കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചിരുന്നു. ഗവർണറുടെ തീരുമാനം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്ന് ബിജെപി അവകാശപ്പെട്ടു. കത്തുകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത് കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നിർദേശപ്രകാരം കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് അശോക് ഭൂഷൺ , ഫഡ്നാവിസ് പിന്തുണാ കത്ത് സമർപ്പിച്ചത് എപ്പോഴാണെന്ന്…
അമേരിക്കന്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വാര്‍ഷികയോഗം നടന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ 2019-ലെ വാര്‍ഷിക ഹോളിഡേ പാര്‍ട്ടിയും ജനറല്‍ ബോഡിയും നവംബര്‍ 23 ശനിയാഴ്ച ആറു മണിക്ക് ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ വച്ചു നടന്നു. പ്രസിഡന്റ് റോയി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ഡെന്റല്‍ ഹെല്‍ത്ത് ബ്രോങ്ക്സ് സൈക്യാട്രിക്ക് സെന്റര്‍ മുന്‍ ചീഫ് ഡോ. സ്റ്റീവ് ആന്ഡ്മാനും ന്യൂയോര്‍ക്ക് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഡേവിഡ് സ്കൗട്ട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. അസോസിയേഷന് സജീവ അംഗമായ ജെയ്ലി ജോണിന്റെ അകാലവിയോഗത്തില്‍ ദുഃഖാചരണവും അനുസ്മരണവും നടന്നു. ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നുള്ള നിരവധി സോഷ്യല്‍വര്‍ക്കേഴ്സ് കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. അസോസിയേഷന് അംഗങ്ങളുടെ കുട്ടികളുടെ നിരവധി കലാപരിപാടികളും ഇതോടൊപ്പം നടന്നു. വിഭവസമൃദ്ധമായ സദ്യയും ഇതോടൊപ്പം ഉണ്ടായിരുന്നു. സെക്രട്ടറി സാജന് തോമസ് നന്ദി രേഖപ്പെടുത്തി.