തിരുവനന്തപുരത്തു നടന്ന ചര്‍ച്ച് ട്രസ്റ്റ് ബില്‍ റാലി വന്‍ വിജയം

കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ രൂപീകരിച്ചിട്ടുള്ള ചര്‍ച്ച് ട്രസ്റ്റ് ബില്‍ സംഘടനകളുടെ സംയുക്ത സമിതിയായ AKCAAC-യുടെ നേതൃത്വത്തിലും ങഅഇഇഅആകയുടെ സഹകരണത്തോടെയും സംഘടിപ്പിച്ച തിരുവനന്തപുരം ചര്‍ച്ച് ട്രസ്റ്റ് ബില്‍ റാലിയില്‍ ഏകദേശം രണ്ടു ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍പങ്കെടുത്ത് വിജയിപ്പിച്ചു. തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ച നവംബര്‍ 27, 2019ലെ പ്രകടനം കേരളജനതയേയും സര്‍ക്കാരിനേയും ഉണര്‍ത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ഇനി തര്‍ക്കമുണ്ടാകാന്‍ വഴിയില്ല. പ്രവര്‍ത്തി ദിവസമായിരുന്നിട്ടും ഇത്രയേറെ ആളുകള്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതു തന്നെ ഈ സമരത്തിന്‍റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. നൂറുപേര്‍ വരുകയില്ലായെന്ന് പരിഹസിച്ചവര്‍ ലക്ഷങ്ങള്‍ പങ്കെടുത്ത റാലി കണ്ടു വിശ്വസിച്ചെന്ന് കരുതണം. ഈ ചരിത്ര സമരത്തില്‍ പങ്കെടുത്തവര്‍ക്ക് അഭിനന്ദനങ്ങള്‍! “ജയ് ജയ് ചര്‍ച്ചാക്റ്റ്… ചര്‍ച്ചാക്റ്റ് നിയമമാക്കുക.”എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ നടന്നു നീങ്ങിയ ജനക്കൂട്ടം ഒന്നേ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നൊള്ളു: ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിത്തരുക.ഒന്നരലക്ഷത്തിലധികം പേര്‍ ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാന…

ഫൊക്കാന വാഷിങ്ങ്ടണ്‍ ഡി.സി റീജിയന്‍ കോര്‍ കമ്മിറ്റി മീറ്റിങ്ങ് നടത്തി

ഫൊക്കാന വാഷിങ്ങ്ടണ്‍ ഡി.സി കോര്‍ കമ്മിറ്റി മീറ്റിങ്ങ് മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് എറിക് വി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 22 വെള്ളിയാഴ്ച സില്‍വര്‍ സ്പ്രിങ്ങില്‍ യോഗം ചേര്‍ന്ന് ഫൊക്കാനയുടെ റീജിയണല്‍ കണ്‍വെന്‍ഷന്‍ നടത്തുന്നതിനെപറ്റിയും റീജിയന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയും വിലയിരുത്തി. എറിക് വി മാത്യു പങ്കെടുത്തവര്‍ക്ക് സ്വാഗതം രേഖപ്പെടുത്തി, ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബേര്‍ ബെന്‍ പോള്‍, യൂത്ത് നാഷണല്‍ കമ്മിറ്റി മെംബര്‍ സ്റ്റാന്‍ലി ഏതുനിക്കല്‍ , ഫൊക്കാന ഫൗണ്ടേഷന്‍ സെക്രട്ടറി വിപിന്‍ രാജ് എന്നിവര്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു. 2020 ജൂലൈ 9 മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനില്‍ വാഷിങ്ങ്ടണ്‍ റിജിനില്‍ നിന്നും മാക്‌സിമം ആള്‍ക്കാരെ പങ്കെടുപ്പിക്കുവാനും അതിനുള്ള പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു. ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വദിക്കുവാന്‍…

മാപ്പിന്റെ പ്രവര്‍ത്തന തേര് തെളിക്കാന്‍ ഇനി ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത് ടീം

ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2020 ലെ പ്രവര്‍ത്തന തേര് തെളിക്കാന്‍ യുവത്വത്തിന്റെ പ്രതീകമായ ശാലു പുന്നൂസ് പ്രസിഡന്റായും, ബിനു ജോസഫ് സെക്രട്ടറിയായും, ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നര പതിറ്റാണ്ടിലധികമായി ജനോപകാരപ്രദമായ നിരവധി വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഫിലഡല്‍ഫിയാ മലയാളികളുടെ ഇഷ്ട സംഘനയായി മാറിയ മാപ്പിന്റെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ആളാണ് മുപ്പത്തിയേഴുകാരനായ ശാലു പുന്നൂസ്. 2016 2017 കാലയളവില്‍ മാപ്പ് കമ്മറ്റി മെമ്പര്‍ ആയും, 2018 ല്‍ ട്രഷറാര്‍ ആയും, 2019 ല്‍ സ്‌പോര്‍ട്ട്‌സ് ചെയര്‍മാനായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശാലു, അദ്ദേഹത്തിന്റെ ഇടവകയായ ഫെയര്‍ലെസ്സ് ഹില്‍സ് സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോഡോക്‌സ് ചര്‍ച്ച് ട്രഷറാറായും, ഫിലാഡല്‍ഫിയാ എക്യൂമെനിക്കല്‍ പ്രസ്ഥാനം ട്രഷറാര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് , ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ജനറല്‍…

Include 8 vitamins in your diet; We can live without sickness

Eating foods that are rich in vitamins are essential for the stability of our bones and teeth. It is a misconception that if we eat something full of wire we will be healthy. Therefore, a diet rich in vitamin A is essential for bone health. The efficient functioning of each part of the body requires separate vitamins. The food we eat helps our children get the vitamins needed for their body. We need 8 vitamins to stay healthy. You should have at least a small amount of these in your daily diet. These include Vitamin A, Vitamin…

MUMBAI SHANKARANARAYANAN AND HIS BONHOMIE WITH MRIDANGAM

INTRODUCTION:- As we all know, in a concert, whether it is Carnatic or Hindustani, all musical instruments are of equal importance and each one of them plays a predominant, but a vivid role and occupies a majestic place in the music world. Any concert, sans instruments will not be able to impress the audience nor the musician, as it will not produce the desired impact or result. Therefore, the quality/type of the instrument, the timbre(quality of voice)of the singer and the overall sound system employed in the concert are of…

മഹാരാഷ്ട്ര ജനവിധിയെ അവര്‍ വഞ്ചിച്ചു: അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൂപ്പു കുത്തിയതിനു പിന്നാലെ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സഖ്യം ഉപേക്ഷിച്ച് പോയ ശിവസേനയ്ക്ക് എതിരെ അമിത് ഷാ ആഞ്ഞടിച്ചു. മോദിയുടെ പോസ്റ്ററുകള്‍ വെച്ച് പ്രചാരണം നടത്തി വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു. അജിത് പവാറിന്റെ സഖ്യനീക്കത്തെ കുറിച്ചും ഷാ പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന പല ധാരണകളും തകര്‍ത്തവര്‍ ഇന്ന് തങ്ങള്‍ക്കെതിരെ തിരിച്ചടിക്കുകയാണ്. ശിവസേന മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശങ്ങളെ ഇല്ലാതാക്കി മൂല്യങ്ങളെ തകര്‍ക്കുന്ന മൂന്നുപാര്‍ട്ടികളും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് മുഖ്യമന്ത്രി പദവി സംബന്ധിച്ച് ശിവസേനക്ക് യാതൊരു ഉറപ്പും നല്‍കിയിരുന്നില്ലെന്ന് ഞാന്‍ വീണ്ടും വ്യക്തമാക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉണ്ടായിരുന്നവരാണ്. അന്നാരും ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ…

ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും; ഇന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ശിവസനേ-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. നാളെ വൈകിട്ട് അഞ്ച് മണിയ്ക്ക് ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കായി ബിജെപി നേതാവ് കാവിദാസ് കൊളംബ്കറെ പ്രോട്ടേം സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തിലാണ് ഉദ്ധവിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. സഖ്യനേതാക്കള്‍ക്കൊപ്പം രാത്രി തന്നെ ഉദ്ധവ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടു. എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീലും കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹെബ് തോറാട്ടും ഉപമുഖ്യമന്ത്രിമാരാകും. അതേ സമയം വിശ്വാസ വഞ്ചന കാണിച്ച് പിതാവിനെ വേദനിപ്പിച്ച വിഷമമൊന്നും കാണിക്കാതെ ശരത് പവാറിന്റെ മകളും വലം കൈയ്യുമായ സുപ്രിയ സുലെ കസിന്‍…

കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തിലെത്തി

ചെന്നൈ: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരം. ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ (റിമോട്ട് സെന്‍സിങ്) ഉപഗ്രഹ ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജ് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3 യും അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളുമാണ് കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചത്. ചന്ദ്രയാന്‍ രണ്ടിന് ശേഷം ഐഎസ്ആര്‍ഒയുടെ നിര്‍ണായക ഉപഗ്രഹ വിക്ഷേപണ ദൗത്യമാണിത്. 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് കാര്‍ട്ടോസാറ്റിനെ എത്തിക്കുക. വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം. ഉയര്‍ന്ന റസലൂഷനില്‍ ഭൂമിയുടെ സൂക്ഷ്മമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കാര്‍ട്ടോസാറ്റിന് ശേഷിയുണ്ട്. കാലാവധി അഞ്ച് വര്‍ഷം. നഗരാസൂത്രണം, ഗ്രാമീണ…

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ 22 പേരടങ്ങുന്ന ഐഎസ് സംഘത്തിലൊരാള്‍ കാസര്‍ഗോഡ് സ്വദേശിനി അയിഷയാണെന്ന് സൂചന

ആഗോള ഭീകര സംഘടനയായ ഐ എസില്‍ ചേരാന്‍ 2016ല്‍ രാജ്യം വിട്ട് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐ.എസ് സംഘത്തിലെ മലയാളി യുവതികളിലൊരാള്‍ കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനാണെന്ന് തിരിച്ചറിഞ്ഞതായി സൂചന. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫോട്ടോ കണ്ടാണ് അയിഷയെ തിരിച്ചറിഞ്ഞെതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഐ.എസ് സംഘത്തിലെ അംഗങ്ങള്‍ കീഴടങ്ങിയതായും അതില്‍ ഇന്ത്യക്കാരുള്ളതായും വിവരമില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍റാഷിദിന്റെ ഭാര്യയാണ് എറണാകുളം വൈറ്റില സ്വദേശിനിയായ അയിഷ. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഭീകരര്‍ കീഴടങ്ങിയെന്ന…