സാംസ ‘വര്‍ണോത്സവ് 2019’ ശ്രദ്ധേയമായി

ബഹ്റൈന്‍: സാംസ ‘വര്‍ണോത്സവ് 2019’ സീസണ്‍ 4 കുട്ടികള്‍ക്കായുള്ള ചിത്ര രചനാ മത്സരവും ക്യാമ്പും ഏറെ ശ്രദ്ധേയമായി. നവംബര്‍ 29-ന് കര്‍ണ്ണാടക സോഷ്യല്‍ ക്ലബ്ബില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആമുഖ ഭാഷണം അനില്‍ അഞ്ചല്‍ നടത്തി. ചിത്രകലയിലെ പുതിയ സാങ്കേതികതകള്‍ വളരെ ലളിതമായി ഹീരാ ജോസഫും, രാജീവ് കണ്ണൂരും കുട്ടികള്‍ക്കായി വിശദീകരിച്ചു. തുടര്‍ന്ന് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ യഥാക്രമം കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് എന്നിങ്ങനെ അഞ്ചു മത്സരങ്ങളില്‍ 100 ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രാജീവ് പത്മനാഭന്‍, ദിനേശ് മാവൂര്‍, രാജീവന്‍ കണ്ണൂര്‍ എന്നിവരടങ്ങിയ വിധി നിര്‍ണ്ണയ പാനല്‍ കുട്ടികളുടെ ചിത്രങ്ങള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തിയതായി പറയുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. സബ് ജൂനിയര്‍ കളറിംഗ് : ഫിയോന സതീഷ്…

ലിഷാര്‍ എടപ്പാള്‍ ലോക കേരള സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു

സിയാറ്റില്‍: ഇന്‍ഫോസിസില്‍ പ്രിന്‍സിപ്പല്‍ കോണ്‍സള്‍ട്ടന്റായ ലിഷാര്‍ എടപ്പാള്‍ ലോക കേരള സഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു . പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗില്‍ സീനിയര്‍ പ്രൊഡക്റ്റ് മാനേജരായി സിയാറ്റിലിലാണ് ജോലി. 2001 മുതല്‍ ടിസിഎസ്, ഇന്‍ഫോസിസ് എന്നീ ഐ ടി സ്ഥാപനങ്ങള്‍ക്കായി അമേരിക്കയില്‍ ജോലി ചെയ്യുന്ന ലിഷാര്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്. കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് കോഴിക്കോട് ആസ്ഥാനമായി ‘സാന്ത്വനം കെയര്‍ ഫൗണ്ടേഷന്‍’ രൂപികരിച്ചു. അതിലൂടെ നിരവധി സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2018 ലെ പ്രളയ കാലത്ത് സാന്ത്വനം ഫൗണ്ടേഷനിലൂടെ, അമേരിക്കന്‍ മലയാളി സുഹൃത്തുക്കളുടെയും, നന്മ പോലുള്ള സംഘടനകളുടെയും പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, ക്യാമ്പുകളില്‍ നേരിട്ട് ഇടപെട്ടു പ്രവര്‍ത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വിദേശ മലയാളികളില്‍ നിന്ന് സ്വീകരിക്കുന്ന വിഭവങ്ങള്‍…

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൃഗബലി നടക്കുന്നത് നേപ്പാളില്‍; കൊടും ക്രൂരതക്കെതിരെ മൃഗസ്‌നേഹികളും സംഘടനകളും രംഗത്ത്

ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നേപ്പാളില്‍ ഗാദിമെ ഉത്സവത്തില്‍ നടക്കാന്‍ പോകുന്നു. അതോടൊപ്പം കഴിയുന്നത്ര മൃഗങ്ങളെ രക്ഷിക്കാന്‍ ആക്റ്റിവിസ്റ്റുകള്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നു. പൊതുജന സമൂഹത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഗാദിമയി ദേവിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഉത്സവം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുകയും പതിനായിരക്കണക്കിന് മൃഗങ്ങളെ ആചാരപരമായി ബലി കൊടുക്കുകയും ചെയ്യുന്നു. 2009-ല്‍ ഈ ഉത്സവം നടന്നപ്പോള്‍ 500,000 മൃഗങ്ങളെ കൊന്നൊടുക്കിയെന്നാണ് കണക്ക്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള മൈതാനത്തില്‍ അയ്യായിരം പോത്തുകളെ തലവെട്ടിയാണ് ഉത്സവം ആരംഭിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് മൃഗബലിയെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നിരുന്നാലും, പ്രാദേശിക, അന്തര്‍ദേശീയ മൃഗസംരക്ഷണ ഗ്രൂപ്പുകളുടെ നിരന്തര പരിശ്രമം കാരണം ഈ എണ്ണം 2014 ല്‍ 30,000 ആയി കുറഞ്ഞു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ബരിയാര്‍പൂര്‍ ഗാദിമയി ക്ഷേത്രത്തിന് സമീപമാണ് ചടങ്ങുകള്‍ നടക്കുന്നത്.…

ടെന്നസി ജയിലില്‍നിന്ന് രക്ഷപ്പെട്ട കൗമാരക്കാരില്‍ രണ്ടു പേര്‍ കൊലപാതക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന് പോലീസ്

ടെന്നസി: നാഷ്‌വില്ലിലുള്ള ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്‍ററില്‍ നിന്ന് രക്ഷപ്പെട്ട നാല് കൗമാരക്കാരില്‍ രണ്ടു പേര്‍ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന് പോലീസ്. ശനിയാഴ്ച രാത്രിയാണ് നാഷ്‌വില്ലിലെ ഡേവിഡ്സണ്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്‍ററില്‍ നിന്ന് നാലു പേരും രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ മെട്രോ നാഷ്‌വില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലുപേരെയും അപകടകാരികളായി കണക്കാക്കുന്നുവെന്നും, രക്ഷപ്പെട്ടവരെ കണ്ടാല്‍ ഉടന്‍ തന്നെ പ്രാദേശിക അധികാരികളെ വിവരമറിയിക്കണമെന്നും പോലീസ് പറഞ്ഞു. ഡെകോറിയസ് റൈറ്റ് (16), മോറിസ് മാര്‍ഷ് (17), ബ്രാന്‍ഡന്‍ കാരൂതേഴ്സ് (17), കാള്‍‌വിന്‍ ഹൊവ്സ് (15) എന്നിവരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൗമാരക്കാര്‍. ശനിയാഴ്ച രാത്രി ഏകദേശം 9:45ന് ഇവര്‍ അവസാനമായി സൗത്ത് രണ്ടാം സ്ട്രീറ്റില്‍ ജെഫേഴ്സണ്‍ സ്ട്രീറ്റിലേക്ക് ഓടി രക്ഷപ്പെടുന്നത് കണ്ടവരുണ്ടെന്ന് പോലീസ് പറഞ്ഞു. ജയിലിനകത്ത് ഇവരെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ജയില്‍ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഇവര്‍ രക്ഷപ്പെട്ട…

മഹാരാഷ്ട്ര തടഞ്ഞത് സര്‍വ്വാധിപത്യത്തിന്റെ കുതിപ്പ്: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

അടുത്തദിവസംവരെ അവിശ്വസനീയവും അചിന്ത്യവുമായിരുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അതിന്റെ ആന്റി ക്ലൈമാക്‌സിലാണ് ഹിന്ദുത്വത്തിന്റെ മഹാരാഷ്ട്രാ പര്യായമായ താക്കറെ കുടുംബത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ നിത്യവൈരികളായ ശിവസേനയും, കോണ്‍ഗ്രസും- എന്‍.സി.പിയും ചേര്‍ന്നുള്ള മുന്നണി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നത്. അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബാല്‍ താക്കറെ ശിവസേനയ്ക്ക് ജന്മം നല്‍കിയ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍തന്നെ പുതിയ ത്രികക്ഷി മുന്നണിയായ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. അവിശ്വസനീയമായ പലതും തുടരെത്തുടരെ നടത്താന്‍ ഹിന്ദുത്വ അജണ്ടയുമായി നീങ്ങുന്ന മോദി ഭരണഘടനതന്നെ തകര്‍ക്കുകയാണെന്ന സ്ഥിതി ഉയര്‍ന്നപ്പോഴുണ്ടായ സുപ്രിംകോടതിയുടെ അസാധാരണ ഇടപെടലാണ് ഇതിനു വഴിയൊരുക്കിയത്. ഒപ്പം മഹാരാഷ്ട്രയിലെ ജനങ്ങള്‍ മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവന്നതോടെ കോണ്‍ഗ്രസ് – എന്‍.സി.പി – ശിവസേനയുടെ നിത്യവൈരുദ്ധ്യം ഒരു പൊതുമിനിമം പരിപാടിക്കു വഴിമാറി. അതാണ് അസാധ്യമായത് സാധ്യമാക്കിയതിന്റെ പിന്നിലെ…

The London Bridge attacker is gone, but questions remain about his early release from prison

Nine years before Usman Khan killed two people in a stabbing spree on London Bridge, he was overheard by British security services discussing how to use an Al Qaeda manual he had memorised to build a pipe bomb. It was a snippet of conversation, along with other intelligence about a plot to bomb the London Stock Exchange, that prompted British police to arrest Khan — then 19 years old — and a group of older men on December 20, 2010. Sentenced to a minimum of eight years in prison in…

റഷ്യയില്‍ മഞ്ഞുറഞ്ഞ നദിയിലേക്ക് ബസ് വീണ് 19 പേര്‍ മരിച്ചു

മോസ്കോ: സൈബീരിയയില്‍ പാലത്തില്‍ നിന്ന് മഞ്ഞുറഞ്ഞ നദിയിലേക്ക് ബസ് തെറിച്ചുവീണ് 19 പേര്‍ മരിച്ചു. 40 ലധികം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. കിഴക്കന്‍ സൈബീരിയയിലെ സബെകാല്‍സ്കി മേഖലയിലെ കുവെങ്ക നദിക്ക് കുറുകെയുള്ള പാലം കടക്കുമ്പോള്‍ ബസ്സിന്റെ ടയര്‍ പൊട്ടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ 19 പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് സബെകാല്‍സ്കി മേഖലയിലെ ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് മെഡിക്കല്‍ ഹെലികോപ്റ്ററുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തരം ഗുരുതരമായ സംഭവങ്ങള്‍ അന്വേഷിക്കുന്ന റഷ്യയുടെ അന്വേഷണ സമിതി, ഗതാഗത സുരക്ഷാ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. റഷ്യയില്‍ റോഡപകടങ്ങള്‍ സാധാരണമാണ്. മിക്കപ്പോഴും മദ്യം, റോഡുകളുടെ മോശം അവസ്ഥ എന്നീ കാരണങ്ങളാല്‍ പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ റോഡപകട മരണങ്ങളുടെ എണ്ണം പ്രതിവര്‍ഷം 20,000…

സൗത്ത് ഡക്കോട്ടയില്‍ വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ നടന്ന വിമാനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിംഗിള്‍ എഞ്ചിന്‍ ടര്‍ബോപ്രോപ്പ് പിലാറ്റസ് പിസി 12 വിമാനം ചേംബര്‍ലെയ്ന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഏകദേശം ഒരു മൈല്‍ യാത്ര ചെയ്തതിന് ശേഷം തകര്‍ന്നുവീഴുകയായിരുന്നു. 12 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ടഷ്രേന്‍ അറിയിച്ചു. മരിച്ചവരില്‍ വിമാനത്തിന്റെ പൈലറ്റും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബ്രൂള്‍ കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണിയുടെ ഓഫീസിനെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അപകട കാരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിന്റെ ട്വീറ്റില്‍ പറയുന്നു.

നക്ഷത്ര ഫലം (ഡിസംബര്‍ 2, 2019)

അശ്വതി: മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. ബന്ധുക്കള്‍ വിരുന്നുവരും. സുഹൃ ത്തിന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് യാത്രവേണ്ടിവരും. ഭാര്യാ-ഭര്‍ത്തൃഐക്യതയുണ്ടാകും. ഭരണി: ആഗ്രങ്ങഹള്‍ സഫലമാകും. കാര്യനിര്‍വഹണശക്തി വർധിക്കും. മംഗളകര്‍മ്മ ങ്ങള്‍ക്ക് നേതൃത്വം നല്‍കും. അധ്യാത്മിക-ആത്മീയപ്രഭാഷണങ്ങള്‍ കേള്‍ക്കും. കാര്‍ത്തിക: സുഖദുഃഖമിശ്രഫലങ്ങള്‍ അനുഭവിക്കും. വരവും ചെലവും തുല്യമായിരിക്കും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. രോഹിണി: പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സാമ്പത്തികവരുമാനം വർധിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. മകയിരം: ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. സാന്ത്വന സമന്വയ സമീപനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യും. ആഗ്രഹങ്ങള്‍ സാധിക്കും. തിരുവാതിര: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സുവ്യക്തമായ കര്‍മപദ്ധതി കള്‍ക്കു പണം മുടക്കും. പുതിയ ഗൃഹം വാങ്ങുവാന്‍ തയാറാകും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. പുണര്‍തം: സുപരിചിതമായ മേഖലകളില്‍ പണം മുടക്കും. ആത്മവിശ്വാസം വർധിക്കും. ശുചിത്വപരിപാലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും. പൂയം: പുതിയ പാഠ്യപദ്ധതിക്കു ചേരുവാന്‍ അന്യദേശയാത്രപുറപ്പെടും. മംഗളവേള യില്‍ പങ്കെടുക്കും. കുടുംബസംരക്ഷചുമതല ഏറ്റെടുക്കും. വ്യവസ്ഥകള്‍ പാലിക്കും.…

പെയ്ഡ് ന്യൂസ് വഴി ഷെയിനിനെ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് സം‌വിധായകന്‍

ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ വിലക്ക് ഏ‍ര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തെ പിന്തുണച്ച്‌ സിനിമ താരങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യാഹിയ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂ‍ര്‍ണരൂപം എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിന്റെ കൂടെ ആയിരിക്കും.. മോജു മോഹന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജ് ആണിത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ…