അര്‍ദ്ധരാത്രിയെ ഭയപ്പെടുന്ന ജനതയാണ് ഇന്ത്യയിലേതെന്ന് ഇപ്പോള്‍ പറയേണ്ട അവസ്ഥയാണ്. എന്നാല്‍ നേരെ മറിച്ചാണ് ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്, അവര്‍ അര്‍ദ്ധരാത്രിയെ ഇഷ്ടപ്പെടുന്നവരാണ്. ജനങ്ങള്‍ ഉറങ്ങുമ്പോള്‍ ജനത്തെ അടിച്ചമര്‍ത്താനുള്ള നിയമ നിര്‍മ്മാണത്തിനും ഭരണഘടനയെ ഇരുട്ടിന്റെ മറവില്‍ വളച്ചൊടിക്കാനും കഴി യുന്നതുകൊണ്ടാണ് ജനാധിപത്യ ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ അര്‍ദ്ധരാത്രി ഇഷ്ടപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയ്ക്ക് മുന്‍പ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും അര്‍ദ്ധരാത്രിയെ ഇഷ്ടപ്പെട്ടിരുന്നുയെന്നു വേണം കരുതാന്‍. അതുകൊണ്ടായിരിക്കാം പകല്‍ സ്വാതന്ത്ര്യം നല്‍കാതെ രാത്രിയില്‍ സ്വാതന്ത്ര്യം നല്‍കിയത്. സ്വാതന്ത്ര്യമെന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കി നില്ക്കുന്ന കാഴ്ച ഇന്ത്യന്‍ ജനത കാണരുതെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് നിര്‍ബന്ധമുണ്ടായിരുന്നുയെന്നു വേണം അതിനെ കരുതാന്‍. അരമനയിലെ രഹസ്യം അങ്ങാടി പാട്ടാണെന്നതുപോലെ മറ്റൊരു രഹസ്യവും അതില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യാ പാക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ച് റാഡ്ക്ലീഫ് താന്‍ ഇന്ത്യ വിട്ടതിനുശേഷമെ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് നല്‍കാവുയെന്ന് നിര്‍ദ്ദേശിച്ചുവത്രേ. കാരണം ഇന്ത്യന്‍ ജനതയുടെ…
Day: December 6, 2019
എന്നെ ഈ നിലയിലാക്കിയവര്ക്ക് വധശിക്ഷ കിട്ടുന്നത് എനിക്ക് കാണണം”, മരിക്കുന്നതിനു മുന്‍പ് ഉന്നാവ് യുവതി അവസാനമായി പറഞ്ഞു
ഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിനിരയാകുകയും പിന്നീട് പ്രതികള്‍ പൊള്ളലേറ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ”എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നെ ഈ നിലയിലാക്കിയവര്ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” എന്നാണ് മരണത്തിനു മുന്‍പ് യുവതി പറഞ്ഞ വാക്കുകള്‍. സഹോദരനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്. രാത്രി 11.10ഓടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രാഥമിക ചികിത്സ ലഭ്യമാകാന്‍ വൈകിയതും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയെ തീകൊളുത്തിയിട്ടും പ്രതികളുടെ വൈരാഗ്യം തീര്‍ന്നിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെ വധഭീഷണിയുണ്ട്. കേസുമായി മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഭീഷണിസ്വരങ്ങള്‍. ശുക്ലഗഞ്ചില്‍ വാടകയ്ക്കു താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവനു നേര്‍ക്കാണ് ഭീഷണിമുഴക്കിയത്. കട നടത്തി ഉപജീവനം കണ്ടെത്തുന്ന ഇയാളുടെ…
ഏഞ്ചല മേലേല് മിസ്സിസ് ഇന്ത്യ ഗ്ലോബല്‍ വിജയി
ന്യൂഡല്‍ഹി: വിഷ്യനാര ഗ്ലോബല്‍ മിസ്സിസ് ഇന്ത്യ 2019-20 വര്‍ഷത്തെ പ്രീമിയര്‍ സൗന്ദര്യ മത്സരത്തിനുള്ള വിജയികളെ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പ്രചാരത്തിലുള്ള സൗന്ദര്യ മത്സരങ്ങള്‍ നടത്തുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ് വിഷനാര ഗ്ലോബല്‍. 201920 വര്‍ഷത്തില്‍ യുഎഇയിലെ ദുബായില്‍ നിന്നുള്ള ഏഞ്ചല മേലലിനെ മിസ്സിസ് ഇന്ത്യ ഗ്ലോബലായി കിരീടം ചൂടി. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന ഏക മലയാളിയാണ്. മിസ്സിസ് കേരള, മിസ്സിസ് സ്പെക്ടാകുലര്‍ ഐസ് ടൈറ്റിലുകളും നേടി. മിസ്സിസ് ഇന്ത്യ, മിസ്സിസ് ഇന്ത്യ ഫിറ്റ്നെസ്, മിസ്സിസ് ഇന്ത്യ ഗ്രേഷ്യസ്, മിസ്സിസ് ഇന്ത്യ ഗ്ലോബല്‍, മിസ്സിസ് ഇന്ത്യ ഓവര്‍സീസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായിരുന്നു മത്സരം. കഠിനമായ ഓഡിഷനുകള്‍ക്കും പരിശീലന സെഷനുകള്‍ക്കും ശേഷം, ഒടുവില്‍ രാജ്യത്തൊട്ടാകെയുള്ള 32 മത്സരാര്‍ത്ഥികളുമായി നവംബര്‍ 30 ന് ഗ്രാന്‍ഡ് ഫൈനലില്‍ മത്സരം ഡല്‍ഹിയില്‍ നടന്നു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മഴുക്കീര്‍ കുറ്റിക്കാട്ടില്‍ റോബിന് ജോസിന്റെ ഭാര്യയും റാന്നി മേലേല്…
ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെ കടത്തിവെട്ടി ഗുജറാത്തിലെ ഏകതാ പ്രതിമ
ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഗുജറാത്തിലെ ഏകതാ പ്രതിമ ജനശ്രദ്ധയാകര്‍ഷിക്കുന്നു. 133 വര്‍ഷം പഴക്കമുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണവും ഏകതാ പ്രതിമയിലെ സന്ദര്‍ശകരുടെ എണ്ണവും താരതമ്യം ചെയ്തപ്പോഴാണ് കണക്കുകള്‍ ലഭ്യമായത്. നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ സ്മാരകം ദിനംപ്രതി ശരാശരി 15,000 വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതായാണ് കണക്കുകള്‍. ആദ്യ വര്‍ഷത്തെ ദൈനംദിന ശരാശരിയേക്കാള്‍ 74 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷത്തില്‍ ഉണ്ടായത്. അതായത് 2018 നവംബര്‍ 1 മുതല്‍ 2019 ഒക്ടോബര്‍ 31 വരെ, ഈ രണ്ടാം വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ പ്രതിദിന ശരാശരി 15,036 സന്ദര്‍ശകരാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വാരാന്ത്യ ദിവസങ്ങളില്‍ ഈ കണക്ക് ഇരിട്ടിയാകാറുണ്ട്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡിന്റെ പ്രസ്താവനയില്‍ ആണ് ഈ…
ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റ് നേരിടേണ്ടിവരും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റ് നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഇംപീച്ച്മെന്റ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭൂരിപക്ഷ ജനപ്രതിനിധി സഭ പുറത്തുവിട്ടു. വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കായി ട്രംപ് ദേശീയ താല്‍പ്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്നതിന് ഉക്രയിനില്‍ നിന്നും സഹായം തേടിയതായി ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രയിന് പ്രസിഡന്റും ട്രംപും തമ്മിലുള്ള ടെലിഫോണിക് ചര്‍ച്ചകളില്‍ ഇത് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ എതിരാളികളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ട്രംപ് നിയമവിരുദ്ധമായി ഉക്രയിനില്‍ നിന്ന് സഹായം തേടിയതായി ആരോപണമുണ്ട്. എതിരാളിക്കും മകനും എതിരെ അന്വേഷണം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു. ചരിത്രപരമായ ഒരു പ്രഖ്യാപനമാണ് പെലോസി നടത്തിയത്. ‘നമ്മുടെ ജനാധിപത്യം അപകടത്തിലാണ്, നടപടിയെടുക്കുകയല്ലാതെ…
വിപിഎന്‍ വഴി അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന
ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാരും സമ്മതിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പോണ്‍ഹബ് ഉള്‍പ്പെടെ 857 അശ്ലീല സൈറ്റുകള്‍ നിരോധിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം ഉപയോക്താക്കളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നോണം ‘വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) എന്ന സമാന്തര അശ്ലീല വെബ്സൈറ്റുകളിലൂടെ അവര്‍ സംതൃപ്തി കണ്ടെത്തി. തന്മൂലം ഈ വെബ്സൈറ്റുകളുടെ ഉപയോഗത്തില്‍ 400% വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് 857 അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിലക്ക് വീണത്. അതിനുശേഷം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ഈ വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) അനുസരിച്ച് അശ്ലീല വെബ്സൈറ്റുകളുടെ ഉള്ളടക്കം അധാര്‍മികവും അശ്ലീലവുമാണെന്ന് അവര്‍ പറയുന്നു. നിരോധനം നടപ്പിലാക്കിയ ശേഷം,…
ദക്ഷിണേഷ്യൻ ഗെയിംസ്: ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു; ഇതുവരെ 63 സ്വർണ്ണമടക്കം 132 മെഡലുകൾ
കാഠ്മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ വ്യാഴാഴ്ച 56 മെഡലുകൾ നേടി കുതിപ്പ് തുടരുന്നു. 30 സ്വർണവും 18 വെള്ളിയും 8 വെങ്കലവുമാണ് ഇന്ത്യ വ്യാഴാഴ്ച നേടിയത്. ഇതോടെ 63 സ്വർണവും 45 വെള്ളിയും 24 വെങ്കലവുമായി 132 മെഡലുകൾ നേടിയ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആതിഥേയരായ നേപ്പാളാണ് രണ്ടാം സ്ഥാനത്ത്. 37 സ്വർണവും 27 വെള്ളിയും 39 വെങ്കലവും അടക്കം 103 മെഡലുകളാണ് നേപ്പാൾ നേടിയത്. 110 മെഡലുകളുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്താണ് (18 സ്വർണം, 36 വെള്ളി, 56 വെങ്കലം). വ്യാഴാഴ്ച ഇന്ത്യഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് നീന്തലിലാണ്. 11 എണ്ണം. ഭാരോദ്വഹന മത്സരങ്ങളുടെ ആദ്യ ദിവസം ഇന്ത്യക്കാർ നാല് സ്വർണ്ണ മെഡലുകൾ നേടി. വനിതകളുടെ 55 കിലോഗ്രാം മത്സരത്തിൽ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവ് മണിപ്പൂരിന്റെ സോറോഖൈബാം…
“സിസ്റ്റത്തിന്റെ പോരായ്മകള്‍ക്ക് പരിഹാരം കാണേണ്ടത് കയ്യില്‍ കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല”- ഹൈദരാബാദ് കേസിലെ പ്രതികളെ കൊന്നതില്‍ വിയോജിപ്പുകള്‍ ഉയരുന്നു
ഹൈദാരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുമ്പോള്‍ തന്നെ പ്രതികള്‍ ഇത്തരത്തില്‍ കൊല്ലപ്പെടരുതായിരുന്നുവെന്ന് ഒരു വിഭാഗം. പ്രതികള്‍ കൊല്ലപ്പെട്ടത് ഏറ്റമുട്ടലിലല്ല, അവരെ വെടിവെച്ച് കൊല്ലുക തന്നെയായിരുന്നുവെന്നും ഇത്തരത്തിലുള്ള ശിക്ഷ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് യോജിക്കുന്നതല്ലെന്നുമാണ് ജസ്റ്റിസ് കമാല്‍ പാഷ പറയുന്നത്. ചോദ്യം ചെയ്യലിനിടെ ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് വെടിവെച്ചുവെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ല. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാലും കൊല്ലുകയല്ലായിരുന്നു വേണ്ടത്. പ്രതികള്‍ നിര്‍ദാക്ഷിണ്യം വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. പ്രതികളെ വെടിവെച്ചു കൊന്ന സംഭവം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്ഹിക്കുന്നുണ്ടായിരിക്കും. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത്…
കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിനു പുതിയ നേതൃത്വം
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജയകൃഷ്ണന് കരിമ്പാലൻ (പ്രസിഡന്റ്), വിവേക് ശിവരാമന് (വൈസ് പ്രസിഡന്റ്), പ്രദീപ് ചന്ദ്ര (സെക്രട്ടറി), രശ്മി ജയകുമാര്‍ (ജോയിന്റ് സെക്രട്ടറി), ജയകൃഷ്ന്‍ നായര്‍ (ട്രഷറര്‍), ശ്രീജിത്ത് ശങ്കര്‍ ( ജോയിന്റ്. ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ടി.കെ. ശ്രീകുമാര്‍, സുകുമാരന്‍ പോളക്കില്, ഗിരീഷ് ആലക്കാട്ട്, രഞ്ജിത് നാഥ്, ശിവ പ്രസാദ് നായര്‍, വിജയകുമാര്‍ മുട്ടയക്കല്‍, വിനോദ് മോഹന്‍ദാസ്, ഷിജി ചീറോത്ത് എന്നിവരേയും തെരഞ്ഞെടുത്തു.
ഹൈദരാബാദ് പൊലീസ് നടപടി: സ്വാഗതം ചെയ്ത് പൊതുജനം
ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ വെടിവെച്ച് കൊന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും ഈ നടപടിയെ സ്വാഗതം ചെയ്യുകയാണ് പൊതുജനം. പോലീസിന് മുദ്രാവാക്യം വിളിക്കുന്ന ജനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പ്രദേശത്ത് കൂടി കടന്ന് പോകുകയായിരുന്ന കോളേജ് ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ പോലീസിന് ജയ് വിളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് തടിച്ച് കൂടിയ ജനക്കൂട്ടം പോലീസിനെ വാഴ്ത്തി ആഹ്ളാദപ്രകടനം നടത്തി. പോലീസിനെ തോളിലേറ്റി മധുരം വിളമ്പിയാണ് ജനം ആഹ്ളാദ പ്രകടനം നടത്തിയത്. പ്രതികളെ വെടിവെച്ച് കൊന്ന അതേ സ്ഥലത്ത് വെച്ച് പോലീസുകാര്‍ക്ക് മേല്‍ ജനം പുഷ്പവൃഷ്ടി നടത്തി. പോലീസുകാരെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചു. ഡോക്ടറുടെ അയല്‍വാസികളായ സ്ത്രീകളെത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മധുരം നല്കി. രാഖി കെട്ടിക്കൊടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ…