തൃശൂർ: രക്താര്‍ബുദം ബാധിച്ച് നാലു വര്‍ഷം അമേരിക്കയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി കഴിച്ചു കൂട്ടിയ അമേരിക്കന്‍ പ്രവാസി ഫ്രാന്‍സീസ് തടത്തിലിന്റെ പൂര്‍വകാല പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ ‘നാലാം തൂണിനപ്പുറം’ പ്രകാശിതമാകുന്നു. ഓര്‍മകളുടെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത മൂര്‍ച്ചയേറിയ അനുഭവങ്ങളെ കോര്‍ത്തിണക്കിയ രചന സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ആരേയും കോരിത്തരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ആയതുകൊണ്ടുകൂടിയാണ് ഈ രചന അമേരിക്കയിലെ ‘ഇന്ത്യ പ്രസ് ക്ളബ് പുരസ്കാരം’ നേടിയത്. ഡിസംബര്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 4.30 നു തൃശൂര്‍ പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ‘നാലാം തൂണിനപ്പുറം’ പ്രകാശിതമാകും. മന്ത്രി വി.എസ്. സുനില്‍കുമാറും ടി.എന്‍. പ്രതാപന് എംപിയും ചേര്‍ന്നാണു പുസ്തകം പ്രകാശനം ചെയ്യുന്നത്. കേരളത്തിലെ രക്തദാന പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റും തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്‍ ഡയറക്ടറുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷനാകും. ഓണ്‍ലൈന്‍ പ്രസാധകരായ കേരള…
Day: December 7, 2019
അമ്മയെ തല്ലിയവനെ യുവതി ഓടിച്ചിട്ടു തല്ലി
കഴിഞ്ഞ ദിവസം കോട്ടയം കടുത്തുരുത്തിയിലാണ് യുവാവ് സ്ത്രീയെ ആക്രമിച്ചത്. അമ്മയും മകളും പോകവെ യുവാവ് അമ്മയെ തല്ലി താഴെയിടുകയായിരുന്നു. അമ്മയെ ആക്രമിച്ച യുവാവിനെ പെണ്‍കുട്ടി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതി വട്ടുകുളം സ്വദേശി രഞ്ജിത്തിനെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ചക്ക വില്പനക്കാരിയാണ് പെണ്‍കുട്ടിയുടെ അമ്മ. കടുത്തുരുത്തി കോതങ്ങല്ലൂര് ജംങ്ഷനില്‍ അമ്മയും മകളും രാത്രിയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന രഞ്ജിത്ത് അവിടെ എത്തുകയും അമ്മയെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ അമ്മ താഴെ വീഴുകയും റോഡില്‍ തല ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി യുവാവിന് നേരെ തിരിയുകയായിരുന്നു. എന്നാല്‍ തനിക്കെതിരെ തിരിഞ്ഞ പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചു. പെണ്‍കുട്ടിയുടെ മുഖത്തും മുതുകത്തും പരിക്കേറ്റു. അമ്മയും മകളും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും യുവാവിനെ പിടിച്ചുമാറ്റുകയുമായിരുന്നു. വിവരമറിഞ്ഞ്…
ബാലയും അമൃതയും വിവാഹമോചിതരായി
ഏറെ നാളത്തെ തര്‍ക്കത്തിനുശേഷം നടന് ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി. വര്‍ഷങ്ങളായി പിരിഞ്ഞ് താമസിച്ച ഇവര്‍ക്ക് ഇപ്പോഴാണ് നിയമപരമായി വിവാഹമോചനം ലഭിച്ചത്. രണ്ടുപേരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത് എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ്. ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴായിരുന്നു നടന് ബാലയുമായി പ്രണയത്തിലാകുന്നത്. താരം ജഡ്ജസായി എത്തിയിരു്നനു. പിന്നീട് ഇവര്‍ സൗഹൃദത്തിലാകുകയും പ്രണയിക്കുകയുമായിരുന്നു. 2010 ലാണ് വിവാഹിതയാകുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. നടന് ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന്…
താക്കോലില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍
സിനിമ തന്നെ ഒരു താക്കോലായി മാറുന്ന തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് താക്കോല്‍ എന്ന സിനിമ സമ്മാനിക്കുന്നത്. സിനിമയിലെ ഓരോ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഓരോ ഷോട്ടുകളിലും വരെ നിരവധി അര്‍ത്ഥ തലങ്ങളെ സന്നിവേശിപ്പിച്ചിരിക്കുകയാണ്. മുരളി ഗോപി അവതരിപ്പിക്കുന്ന മോണ്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലി എന്ന പുരോഹിതന്റെയും അദ്ദേഹം അടിമയോ മകനോ എന്ന് നിശ്ചയമില്ലാത്തവണ്ണം വളര്‍ത്തി ഒരു പുരോഹിതനാക്കുന്ന ആംബ്രോസ് വാസ് പൊഞ്ഞമ്പള്ളിയുടെയും കഥയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. വ്യത്യസ്തമായ ആഖ്യാനമാണ് സിനിമയുടേത്. സൈക്കോളജിയും മിസ്റ്ററിയും ഫിലോസഫിയും എല്ലാം ഇവിടെ വ്യത്യസ്തമോ വിചിത്രമോ ആയ രീതിയില്‍ സമ്മേളിക്കുന്നു. സിനിമയുടെ ഓരോ രംഗങ്ങളിലും അടക്കം ചെയ്തിരിക്കുന്ന അര്‍ത്ഥങ്ങളെ കണ്ടെത്തുക എന്ന ഭാരിച്ച ജോലിയിലാണ് ഈ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ഏര്‍പ്പെടേണ്ടത്. എന്തുകൊണ്ടാണ് മാങ്കുന്നത്ത് പൈലി എന്ന പുരോഹിതന് ഡ്യൂഡി എന്ന് വിളിക്കുന്ന ആംബ്രോസ് എന്ന ബാലനോട് ക്രൂരമായി പെരുമാറുന്നത്? എന്തുകൊണ്ടാണ് അവന്റെ ബാല്യകാല…
നക്ഷത്ര ഫലം (08-12-2019)
അശ്വതി: വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കും. ദേഹക്ഷീണം വർധിക്കും. ഔദ്യോഗിക പ്രതിസന്ധികള്‍ക്ക് വിരാമം ഉണ്ടാകും. ഭരണി: മനോധൈര്യം കുറയും. അധ്വാനഭാരം വർധിക്കും. ഈശ്വരപ്രാര്‍ത്ഥനകള്‍ സമാധാനത്തിനു വഴിയൊരുക്കും. ശമ്പളം കുറഞ്ഞ ഉദ്യോഗം ലഭിക്കും. കാര്‍ത്തിക: ആരെയും അന്ധമായി വിശ്വസിക്കരുത്. ഉദര-ദന്തരോഗങ്ങള്‍ വർധിക്കും. പണവിഷയത്തില്‍ വളരെ സൂക്ഷിക്കണം. രോഹിണി: പുതിയ പദ്ധതിക്ക് രൂപകല്പന തയാറാകും. കുടുംബത്തില്‍ സമാധാന മുണ്ടാകും. ചെലവിന് നിയന്ത്രണം വേണം. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. മകയിരം: സന്ധിസംഭാഷണത്തില്‍ വിജയിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പ്രവര്ത്തനക്ഷമതയുണ്ടാകും. തിരുവാതിര: കഫ-നീർദോഷരോഗങ്ങള്‍ വർധിക്കും. ഗൃഹനിർമാണത്തിന് ഭൂമി വാങ്ങും. ചര്‍ച്ചകള്‍ വിജയിക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വർധിക്കും. പുണര്‍തം: ചര്‍ച്ചകള്‍ വിജയിക്കും. അര്‍പ്പണബോധത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരും. അറിയാതെ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാനിടവരും. പൂയ്യം: പണം കടം കൊടുക്കരുത്, മിഥ്യാധാരണകള്‍ ഒഴിവാക്കണം. ലക്ഷ്യപ്രാപ്തിക്ക് അഹോരാത്രം പ്രവര്‍ത്തിക്കണം. വാത-പ്രമേഹരോഗങ്ങള്‍ വർധിക്കും. ആയില്യം:…
അമേരിക്ക ‘തിന്മയുടെ രാഷ്ട്ര’മാണെന്ന് ഫ്ലോറിഡ നേവല്‍ ബേസില്‍ വെടിവെയ്പ് നടത്തിയ സൗദി സൈനികന്
മയാമി (ഫ്ലോറിഡ): ഫ്ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച വെടിവയ്പ്പ് നടത്തുന്നതിന് മുമ്പ് ട്വിറ്ററില്‍ അമേരിക്കയെ ‘തിന്മയുടെ രാഷ്ട്രം’ എന്ന് സൗദി സൈനികന് അപലപിച്ചതായി കണ്ടെത്തി. പോലീസ് വെടിവെച്ച് കൊല്ലുന്നതിനുമുമ്പ് ഇയാള്‍ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു. അക്രമി സൗദി അറേബ്യയില്‍ നിന്നുള്ളയാളാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 9/11 ആക്രമണത്തില്‍ ഉള്‍പ്പെട്ട 19 പേരില്‍ 15 പേരുടെയും അതേ ദേശീയതയുള്ളയാള്‍, അവരില്‍ ചിലര്‍ ഫ്ലോറിഡയിലെ സിവിലിയന്‍ ഫ്ലൈറ്റ് സ്കൂളില്‍ ചേര്‍ന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജിഹാദി മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ‘ദ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ്’ (The SITE Intelligence Group) അക്രമി മുഹമ്മദ് അല്‍-ഷമ്രാനിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ‘ഞാന്‍ തിന്മയ്ക്കെതിരാണ്, അമേരിക്ക മൊത്തത്തില്‍ ഒരു തിന്മയുടെ രാജ്യമായി മാറിയിരിക്കുന്നു’ – ട്വിറ്ററില്‍ അയാളുടെ ഒരു പോസ്റ്റില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ‘അമേരിക്കക്കാരനായതിന് ഞാന്‍ നിങ്ങള്‍ക്ക് എതിരല്ല, നിങ്ങളുടെ സ്വാതന്ത്ര്യത്തെ…
കെ. ഗോപിനാഥന് നായര്‍ (75) നിര്യാതനായി
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന് ലൈഫ് മെമ്പറും മുന്‍ സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥന് നായര്‍ (75) ഡിസംബര്‍ 7 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില് നിര്യാതനായി. പരേതന് ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥന് ആയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം കുടുംബ സമേതം ബ്രൂക്ക്ലിനില് താമസിച്ചുവരികയായിരുന്നു. ഭാര്യ: ലീലാ ഗോപിനാഥ്, മക്കള്‍: സ്വപ്നാ നായര്‍, സ്മിതാ നായര്‍. ഡിസംബര്‍ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിമുതല്‍ 4:00 മണി വരെയും, വൈകിട്ട് 6:00 മണിമുതല്‍ 9:00 മണിവരെയും തോമസ് എഫ് ഡാല്ടണ് ഫ്യൂണറല്‍ ഹോമില്‍ (Thoms F. Dalton Funeral Home, 125 Hillside Ave, North New Hyde Park, NY-11040) പ്രാര്‍ത്ഥന ഉണ്ടായിരിക്കും. ഡിസംബര്‍ 10 ചൊവ്വാഴ്ച്ച രാവിലെ 8:00 മണി മുതല്‍ ഇതേ സ്ഥലത്ത് പ്രാര്‍ത്ഥനയും, തുടര്‍ന്ന് 10:00 മണി മുതല്‍ 10.30 വരെ…
പെന്‍ഗ്വിനും മനുഷ്യനും തമ്മിലുള്ള അപൂര്‍വ്വ സ്നേഹം: അയ്യായിരത്തോളം മൈലുകള്‍ താണ്ടി ജിങ്ജിങ് എത്തി; അപ്പൂപ്പനെ കാണാന്‍..!!
ലോകത്തില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള അപൂര്‍വ്വ സ്നേഹത്തിന്റെ പല ഉദാഹരണങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ ഇപ്പോഴും ഒരു അത്ഭുതം പോലെ ആളുകള്‍ കരുതുന്ന ഒന്നാണ് ജാവോ അപ്പൂപ്പനും ജിങ്ജിങ് എന്ന കുഞ്ഞ് പെന്‍ഗ്വിനും തമ്മിലുള്ള ബന്ധം. തന്നെ രക്ഷിച്ച അപ്പൂപ്പനെ കാണാന്‍ എല്ലാ വര്‍ഷവും 5000ത്തോളം മൈലുകള്‍ താണ്ടി ഈ പെന്ഗ്വിന് എത്തുന്നുവെന്നതാണ് ഏവര്‍ക്കും അമ്പരപ്പേകുന്നത്. 2011ലാണ് ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്ക് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാത്ത പെന്‍ഗ്വിനെ കിട്ടുന്നത്. ജാവോ അപ്പൂപ്പന് പെന്‍ഗ്വിനെ നല്ലതുപോലെ ശുശ്രൂഷിച്ചു. പെന്ഗ്വിന് ജിങ്ജിങ് എന്ന് പേരിടുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യം വീണ്ടു കിട്ടിയതോടെ അപ്പൂപ്പന് പെന്‍ഗ്വിനെ സമീപത്തെ ദ്വീപില്‍ കൊണ്ടുപോയി സ്വതന്ത്രമാക്കി. എങ്കിലും എല്ലാ വര്‍ഷവും ഡിന്‍ഡിം, അപ്പൂപ്പനെ കാണാന്‍ വരും. സെപ്തംബറിലോ ഒക്ടോബറിലോ ആണ് ജിങ്ജിങ്, അപ്പൂപ്പനെ കാണാന്‍ എത്തുന്നത്. എന്നിട്ട്…
“ഹൈദരാബാദ് പോലീസ് ചെയ്തതുപോലെ എന്റെ മകളെ ഇല്ലാതാക്കിയവരെ വെടിവെച്ചു കൊല്ലണം”; ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്
ഉന്നാവ് (ഉത്തർ പ്രദേശ്): “എന്റെ മകളെ ഇല്ലാതാക്കിയവരെ ഹൈദരാബാദിലെ കുറ്റവാളികളോട് ചെയ്തതുപോലെ വെടിവെച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. അത് കാണാന്‍ എനിക്കാഗ്രഹമുണ്ട്. അല്ലാതെ എനിക്ക് പണമോ മറ്റേതെങ്കിലും സഹായമോ ആവശ്യമില്ല..” ഇത് പറയുന്നത് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ചുട്ടു കരിയ്ക്കപ്പെട്ട യുവതിയുടെ പിതാവ് . ബിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ ജന്മഗ്രാമത്തിൽ കടുത്ത ദുഃഖവും അമർഷവും താളം കെട്ടി നിൽക്കുകയാണ്. യുവതിയുടെ വീടിന്റെ പടിവാതിൽക്കൽ ഇരിക്കുകയാണ് പിതാവ്. അവർക്ക് നീതി ഉറപ്പാക്കാൻ ആരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ടോ എന്ന് പി.ടി ഐ പ്രതിനിധി ചോദിച്ചപ്പോൾ എംഎൽഎയോ ഉദ്യോഗസ്ഥരോ സഹായിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മറുപടി. “ഞങ്ങൾക്ക് നീതി നിഷേധിക്കാൻ പ്രതികൾ പണത്തിന്റെ അധികാരം ഉപയോഗിച്ചിരുന്നു. കോടതിയുടെ നിർദ്ദേശത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്”- അദ്ദേഹം പറഞ്ഞു. ശവസംസ്കാരം എപ്പോൾ, എവിടെയാണ് നടത്തേണ്ടതെന്നും കുടുംബത്തിന് അറിയില്ല. മരിക്കുന്നതിന് മുമ്പ് പ്രതികളെ…
വാളയാര്‍ കേസിലെ പ്രതിയെ നാട്ടുകാര്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു
അട്ടപ്പളം: വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച പ്രതിയ്ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. രണ്ട് പെണ്‍കുട്ടികളില്‍ മൂത്തയാളെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് അട്ടപ്പളത്ത് വെച്ച് മര്‍ദ്ദനമേറ്റത്. മുഖത്ത് പരുക്കേറ്റ മധുവിനെ പൊലീസെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരോട് അസഭ്യം പറഞ്ഞതിനാണ് മര്‍ദ്ദനമെന്നാണ് വിവരം. മുന്‍വൈരാഗ്യത്തോടെ രാഷ്ട്രീയ എതിരാളികളാണ് മര്‍ദ്ദിച്ചതെന്ന് മധുവിന്റെ അമ്മ ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരുകൂട്ടം നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണോ ഈആക്രമണമെന്ന് വ്യക്തമല്ല. കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബർ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ…