ചിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച് ഓഫ് കേരള ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച് ഓഫ് കേരളയുടെ 36-മത് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 7-ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വര്‍ണ്ണാഭമായി നടത്തപ്പെട്ടു. എല്ലാവര്‍ഷവും 15 പള്ളികള്‍ ഒരുമിച്ച് നടത്തുന്ന ക്രിസ്മസ് ആഘോഷത്തില്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇന്നത്തെ സമൂഹത്തില്‍ എളിമയുടേയും, സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ക്രിസ്മസ് സന്ദേശം ഏറെ അനുഗ്രഹപ്രദമായിരുന്നു. 15 പള്ളികളും ഉന്നത നിലവാരമുള്ള പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ഏവരുടേയും പ്രശംസ പടിച്ചുപറ്റി. റവ. ഫാ. ഡാനിയേല്‍ ജോര്‍ജ് ചെയര്‍മാനും, ജേക്കബ് ജോര്‍ജ് (ഷാജി) കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിപുലമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. റവ.ഫാ. ബാബു മഠത്തിപറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. സുനീത് മാത്യു (വൈസ് പ്രസിഡന്റ്), ജോര്‍ജ് പി. മാത്യു (ബിജോയ്)- സെക്രട്ടറി, സിനില്‍ ഫിലിപ്പ് (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവരുടെ…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍‌ലാന്‍ഡിലെ സന മരിന്‍

ഫിന്‍‌ലാന്‍ഡ്: 34ാം വയസ്സില്‍ സന മരിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ പോകുന്നു. ഫിന്‍ലാന്‍ഡിലെ വനിതാ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിന് അവര്‍ നേതൃത്വം നല്‍കും. പ്രധാനമന്ത്രി ആന്‍റി റിനയുടെ രാജിക്ക് ശേഷം ഗതാഗത മന്ത്രിയായിരുന്ന സനയെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അവര്‍ക്ക് ഈ ആഴ്ച സത്യപ്രതിജ്ഞ ചെയ്യാം. അഞ്ച് പാര്‍ട്ടികളുടെ സഖ്യത്തിന് സന മരിന്‍ നേതൃത്വം നല്‍കുന്നു. ഈ പാര്‍ട്ടികളുടെയെല്ലാം പ്രസിഡന്‍റുമാര്‍ സ്ത്രീകളാണെന്നതാണ് പ്രത്യേകത. രാജ്യത്തെ തപാല്‍ പണിമുടക്കിനെ നേരിടാനുള്ള സഖ്യത്തിന്‍റെ വിശ്വാസം പ്രധാന മന്ത്രി ആന്‍റി റിനയ്ക്ക് നഷ്ടമായതിനാല്‍ അവര്‍ക്ക് സ്ഥാനമൊഴിയേണ്ടി വന്നതിനാലാണ് സന മരിന് നറുക്കു വീണത്. തപാല്‍ പണിമുടക്ക് കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ആന്റി റിനയ്ക്ക് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം. അഞ്ചു പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഫിന്‍ലാന്‍ഡില്‍ ഭരണം നടത്തുന്നത്. ‘ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്’…

ഇല്ലിനോയി സ്‌റ്റേറ്റ് അസ്സംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന് പിന്തുണയുമായിഫണ്ട് റൈസിങ്ങ് ഉജ്ജ്വലമാക്കി

ചിക്കാഗോ: അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നതിന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്നും ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന്റെ ഫണ്ട് റൈസിംഗ് മീറ്റിങ്ങ് ചരിത്ര വിജയമാക്കി കൊണ്ട് ചിക്കാഗോ മലയാളി സമൂഹം. മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട ഫണ്ട് റൈസിങ്ങ് മീറ്റിങ്ങില്‍ നാനാ തുറയില്‍ പെട്ട നൂറുകണക്കിന് മലയാളികളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്. ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയില്‍ 49th ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന കരീന വില്ല മുഖ്യാതിഥിയായി നടത്തപ്പെട്ട സമ്മേളനത്തില്‍ കരീന വില്ലയും മലയാളി സമൂഹത്തില്‍ നിന്നും നിരവധി നേതാക്കളും പ്രസംഗിച്ചു. തന്‍റെ പ്രഥമ തെരെഞ്ഞെടുപ്പില്‍ അക്ഷീണം പ്രവര്‍ത്തിച്ച് വിജയം സുനിശ്ചിതമാക്കുവാന്‍ തന്നോടൊപ്പം കഠിനാദ്ധ്വാനം ചെയ്ത കെവിനെ സ്‌റ്റേറ്റ് റെപ്രസന്റിറ്റിവ് കരീന അനുസ്മരിച്ചപ്പോള്‍ കരഘോഷത്തോടെയാണ് മലയാളി സമൂഹം സ്വീകരിച്ചത്. കെവിനേ പോലെ ഊര്‍ജ്വസ്വലനും, കഠിനാദ്ധ്വാനിയും പൗരബോധവുമുള്ള ഒരു വ്യക്തിയെ വാര്‍ത്തെടുക്കുവാന്‍ പിന്തുണച്ച…

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിഭജിക്കുന്നതിനെതിരെ ഐ‌യു‌ഡി‌എഫ്

ന്യൂയോര്‍ക്ക്: അമേരിക്ക വിശ്വസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കടന്നാക്രമിക്കുന്നതിനെ പുതുതായി രൂപീകരിച്ച തിങ്ക് ടാങ്ക്, ഇന്തോ-യുഎസ് ഡെമോക്രസി ഫൗണ്ടേഷന്‍ (ഐ.യു.ഡി.എഫ്) അപലപിച്ചു. ഇന്ത്യയെ മതാധിഷ്ടിത രാജ്യം അഥവാ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ മാര്‍ഗത്തെ വിമര്‍ശിച്ചതിന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്ന (കാലിഫോര്‍ണിയ), പ്രമീള ജയ്‌പാല്‍ (വാഷിംഗ്ടണ്‍) എന്നിവരെയാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട, ഇന്ത്യന്‍ സമൂഹത്തിന്‍റെ നല്ല സുഹൃത്തായ ന്യൂയോര്‍ക്കിലെ റിപ്പബ്ലിക് ടോം സുവോസിയെയും അവര്‍ ഭീഷണിപ്പെടുത്തി. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ദലിതരെയും മറ്റുള്ളവരെയും രണ്ടാംകിട പൗരന്മാരായി നിലനിര്‍ത്താനും, അവരുടെ പൂര്‍വ്വികരില്‍ തുല്യത നിഷേധിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് സ്വീകാര്യമല്ല.…

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന് നവ നേതൃത്വം

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (മാഗ്) പുതിയ പ്രസിഡന്റായി ഡോ. സാം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടതില്‍ മലയാളികള്‍ ആഹ്ലാദത്തിമര്‍പ്പില്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ഡോ. സാം ജോസഫിന്റെ പാനല്‍ സ്വന്തമാക്കിയത്. ഇന്നലെ നടന്ന വിക്ടറി പാര്‍ട്ടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിലും മലയാളികളുടെ യശസ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള വിജയമാണ് ഡോ. സാം ജോസഫ് നടത്തിയതെന്ന് പരിപാടിയുടെ ഉദ്ഘാടനകനായ ശശിധരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മലയാളികളെ ഒരു കുടക്കീഴീല്‍ നിര്‍ത്തിക്കൊണ്ടു മുന്നോട്ടു കൊണ്ടു പോകാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെന്‍ മാത്യു കീനോട്ട് സ്പീക്കര്‍ ആയിരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നിന്നും സണ്ണി കാരിക്കല്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എം എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് പുഷ്പങ്ങള്‍ നല്‍കി ആശംസകള്‍ നേരാന്‍ നിരവദി പേര്‍ എത്തിയിരുന്നു. സൗത്ത്…

ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ 2020-21 കാലത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ജോര്‍ജ് ജോസഫ് (പ്രസിഡന്റ്), ഡോ. കൃഷ്ണ കിഷോര്‍ (വൈസ് പ്രസിഡന്റ്) റെജി ജോര്‍ജ് (ജനറല്‍ സെക്രട്ടറി) ടാജ് മാത്യു (ട്രഷറര്‍) ഷോളി കുമ്പിളുവേലി (ജോ. സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. പ്രസ് ക്ലബിന്റെ തുടക്കക്കാരിലൊരാളായ ജോര്‍ജ് ജോസഫ് നാഷണല്‍ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇ-മലയാളി ഡോട്ട് കോം, ഇന്ത്യാ ലൈഫ് ഡോട്ട് യു.എസ്. എന്നീ പോര്‍ട്ടലുകളുടെ പത്രാധിപര്‍. മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററും ഇന്ത്യാ എബ്രോഡില്‍ ഡപ്യൂട്ടി മാനേജിംഗ് എഡിറ്ററുമായിരുന്നു. കോട്ടയം പ്രസ് ക്ലബിന്റെ പ്രസിഡന്റുമായിരുന്നു. തിളക്കമാര്‍ന്ന, സമഗ്രമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെ പ്രവാസി സമൂഹത്തിനു നിര്‍ണായക സംഭാവനകള്‍ നല്‍കി ലോക മലയാളികള്‍ക്ക് സുപരിചിതനായ പ്രതിഭയാണ് ഡോ. കൃഷ്ണ കിഷോര്‍. അമേരിക്കയിലെ മുഖ്യധാര വാര്‍ത്തകളും, അമേരിക്കന്‍ മലയാളികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ലോകമെമ്പാടും എത്തിക്കുന്നതില്‍ വലിയ…

ഉത്തേജക മരുന്നുപയോഗം: റഷ്യയ്ക്ക് വാഡ നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി

മോസ്കോ: വരുന്ന നാല് വര്‍ഷത്തേക്ക് റഷ്യ ഒരു അന്താരാഷ്ട്ര കളിയുടെയും ഭാഗമാകില്ല. വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി (WADA) തിങ്കളാഴ്ച ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. 2020 ഒളിമ്പിക്സ്, വിന്റര്‍ ഗെയിംസ്, ലോകകപ്പ് 2022 എന്നിവയില്‍ റഷ്യ ഇനി പങ്കെടുക്കില്ല. ഡോപ്പിംഗ് കാരണമാണ് റഷ്യക്കെതിരെ ഈ കടുത്ത തീരുമാനമെടുത്തത്. സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നില്‍ നടന്ന വാഡയുടെ യോഗത്തിന്‍റേതാണ് തീരുമാനം. അടുത്ത വര്‍ഷം ടോക്കിയോയിലാണ് ഒളിമ്പിക് ഗെയിംസ് നടക്കുന്നത്. റഷ്യ ഇനി അതിന്റെ ഭാഗമാകില്ല. തിങ്കളാഴ്ച നടന്ന പ്രത്യേക യോഗത്തിന് ശേഷമാണ് വാഡ ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ഡോപ്പിംഗിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് റഷ്യക്ക് വാഡ ഇതിനകം തന്നെ നാല് വര്‍ഷത്തെ വിലക്ക് ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശകളുടെ മുഴുവന്‍ വിവരങ്ങളും ഏകകണ്ഠമായി അംഗീകരിച്ചതായി വാഡ വക്താവ് ജെയിംസ് ഫിറ്റ്സ്‌ജെറാള്‍ഡ് പറഞ്ഞു. റഷ്യന്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി നാല് വര്‍ഷമായി നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് വാഡ…

പാക്കിസ്താനെതിരെ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍ സൈനികര്‍

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ സൈനികരും കശ്മീര്‍ വംശജരും ഇന്ത്യന്‍-അമേരിക്കക്കാരും വാഷിംഗ്ടണിലെ പാക്കിസ്താന്‍ എംബസിക്ക് മുന്നില്‍ പാക്കിസ്ഥാന്റെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന നയത്തിനെതിരെ പ്രകടനം നടത്തി. ‘പാക്കിസ്താന്‍ താലിബാന്‍’, ‘പാക്കിസ്താന്‍ ഒരു തീവ്രവാദ രാജ്യം’, ‘ഒസാമ ബിന്‍ ലാദന്‍ എവിടെയായിരുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍ പാക്കിസ്താനെ ഭീകരതയുടെ സ്പോണ്‍സറായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ‘അമേരിക്കയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഞാനെത്തിയത്. താലിബാനെ പിന്തുണച്ചുകൊണ്ട് പാക്കിസ്താന്‍ അമേരിക്കന്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൊല്ലുന്നു, ഇത് പലപ്പോഴും അമേരിക്കന്‍ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. നികുതിദായകര്‍ക്ക് ഇക്കാര്യം അറിയില്ല’ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഡേവിഡ് ഡീന്‍സ്റ്റാഗ് പറഞ്ഞു. വിർജീനിയയില്‍ നിന്ന് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന അലീഷ്യ ആന്‍ഡ്രൂസും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. തീവ്രവാദ സംഘടനകള്‍ നിരന്തരം ലക്ഷ്യമിടുന്നവരെ പിന്നോട്ട് നിര്‍ത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിരവധി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ അവഗണിക്കാനാവില്ല.’…

മഹാരാഷ്ട്രയിലെ അതിദാരുണമായ കൊലപാതകം; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ നാഗ്പൂരിനടുത്ത് കല്‍മേശ്വരില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൃഷി ചെയ്യുന്ന പാടത്ത് നിന്നും മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തല പൊട്ടിപ്പൊളിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നപോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതുമായി നടത്തിയ അന്വേഷണത്തില്‍ 32 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കുന്നതിനിടെ കുട്ടി ഒച്ചവെച്ചപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.   അറസ്റ്റിലായ പ്രതി സഞ്ജയ് പുരിയും ഫാമിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെപ്പോലെ ഒരു കാര്‍ഷിക തൊഴിലാളിയാണെന്ന് നാഗ്പൂര്‍ റൂറല്‍ പോലീസ് സൂപ്രണ്ട് രാകേഷ് ഓല പറഞ്ഞു. ജില്ലയിലെ മൊഹ്ഗാവ് ഗ്രാമത്തിലെ താമസക്കാരനാണ് പുരി. ഐപിസി 376 (ബലാത്സംഗം), ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), ഐപിസ് 302 (കൊലപാതകം) എന്നീ വകുപ്പുകള്‍…

ദേശീയ പൗരത്വ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 296 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 82 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും ഡിഎംകെയും എന്‍സിപിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. അതേസമയം ശിവസേനയും ടിഡിപിയും ബിജു ജനതാദളും അനുകൂലിച്ചു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ബില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിഎംകെ സഭ ബഹിഷ്‌കരിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പറഞ്ഞു. എന്നാല്‍ ബില്‍ ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു.