ന്യൂജെഴ്സിയില്‍ വെടിവെയ്പ്; പോലീസ് ഓഫീസറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു

ന്യൂജെഴ്സി: ജെഴ്സി സിറ്റിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെയ്പില്‍ ഒരു ഡിറ്റക്റ്റീവ് അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ മണിക്കൂറുകറോളം നടന്ന ഏറ്റുമുട്ടലിലും വെടിവെയ്പിലുമാണ് മൂന്നു സിവിലിയന്മാരും പോലീസ് ഓഫീസറുമടക്കം നാലു പേരും അക്രമികളായ രണ്ടു പേരും കൊല്ലപ്പെട്ടതെന്ന് ജെഴ്സി സിറ്റി പോലീസ് മേധാവി മൈക്കല്‍ കെല്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജെഴ്സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഡിറ്റക്റ്റീവ് ജോസഫ് സീല്‍സ് ആണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. 15 വര്‍ഷമായി ജെഴ്സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം ചെയ്യുന്നു. അക്രമ വിരുദ്ധ സ്ക്വാഡിലെ അംഗമായിരുന്ന സീല്‍സ് ന്യൂജെഴ്സി സംസ്ഥാനത്തെ തെരുവുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വിദഗ്ധനായിരുന്നു എന്ന് പോലീസ് മേധാവി പറഞ്ഞു. തെരുവുകളില്‍ ഭീതി പരത്തിയ അക്രമികളെ കീഴ്പ്പെടുത്തുന്നതിനിടയിലാണ് സീല്‍സിന് വെടിയേറ്റത്. അദ്ദേഹത്തെ പതിയിരുന്ന് ആക്രമിച്ചതാകാമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് കെല്ലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.…

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയ്ക്ക് പുതിയ നേതൃത്വം

ചിക്കാഗോ; കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ 2020- 2022 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച റോസ് മേരി കോലഞ്ചേരിയെ പ്രെസിഡന്റയായി ജനറല്‍ ബോഡി ഏകകണ്ഠമായി തിരഞ്ഞെടുത്തു. തുടര്‍ന്ന് സുബാഷ് ജോര്‍ജ്, പ്രമോദ് സകരിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായും. ഡോ. ബിനോയ് ജോര്‍ജിനെ ജനറല്‍ സെക്രട്ടറിയായും, ഫിലിപ്പ് നങ്ങച്ചിവീട്ടില്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആന്റോ കവലക്കല്‍ ട്രഷറര്‍ സ്ഥാനത്തില്‍ തുരടുകയും, ആന്‍ജോസ് തോമസ് ജോയിന്റ് ട്രഷറര്‍റായും തിരഞ്ഞെടുത്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി അസോസിയേഷന്‍ സ്ഥാപക പ്രെസിഡന്റായാ ഡോ. പോള്‍ ചെറിയാനേയും, വൈസ് ചെയര്‍മാനായി സന്തോഷ് അഗസ്റ്റിനെയും തിരഞ്ഞെടുത്തു. യൂത്ത് ചെയര്‍മാനായി ജിറ്റോ കുര്യന്‍, വുമണ്‍ ചെയര്‍പേഴ്‌സണ്‍ റോഷ്മി കുഞ്ചെറിയ. മീഡിയ…

കോടിയേരിയും സി.പി.എമ്മും അജണ്ടകളാകുമ്പോള്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

കഴിഞ്ഞ ആഴ്ചയില്‍ മാധ്യമങ്ങള്‍ കേരളത്തില്‍ സി.പി.എം വാര്‍ത്തകള്‍കൊണ്ട് ആറാട്ടുനടത്തുകയായിരുന്നു. പാര്‍ട്ടിക്ക് ആക്ടിംഗ് സെക്രട്ടറിയെ നിയോഗിച്ചും സി.പി.എം മന്ത്രിമാരെ യഥേഷ്ടം അഴിച്ചുപണിതും. വ്യാഴാഴ്ച വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒറ്റവരി നിഷേധക്കുറിപ്പ് ആകാശം നിറച്ച വര്‍ണ്ണബലൂണുകളുടെയെല്ലാം കാറ്റുപോക്കി. ‘ചികിത്സയ്ക്കുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധി അപേക്ഷ നല്‍കിയെന്നും പുതിയ താല്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്’ – എന്നാണ് നിഷേധക്കുറിപ്പ്. സി.പി.എം മന്ത്രിമാരുടെയോ മന്ത്രിസഭയുടെതന്നെയോ അഴിച്ചുപണിയുണ്ടാകുമെന്ന വാര്‍ത്ത സി.പി.എം നിഷേധിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയെന്നും പകരം ‘പുതിയൊരു’ ആക്ടിംഗ് സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ പോകുന്നു എന്നതുമാണ് നിഷേധിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ അവസാനം അമേരിക്കയില്‍ ഹൂസ്റ്റണിലെ ആശുപത്രിയില്‍ പോയതുമുതല്‍ നവംബര്‍ മൂന്നാംവാരം തിരുവനന്തപുരത്ത് തിരിച്ചെത്തിയതുവരെ കോടിയേരി ചികിത്സയിലാണ്, അതിനു ശേഷവും. അതിന് സി.പി.എമ്മിലെ ചട്ടവട്ടങ്ങളനുസരിച്ച് അപേക്ഷ കൊടുക്കേണ്ടതോ അനുവദിക്കേണ്ടതോ ഇല്ല. ഹൂസ്റ്റണിലെ…

വാള്‍മാര്‍ട്ട് സ്വയം ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യും

ഹ്യൂസ്റ്റണ്‍: 2020 ജനുവരി മുതല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് റോബോട്ടിക് കമ്പനിയായ ന്യൂറോയുടെ സഹകരണത്തോടെ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. 2011 മുതലാണ് വാള്‍മാര്‍ട്ട് പലചരക്ക് വിതരണ ബിസിനസിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചത്. തന്നെയുമല്ല, പലചരക്ക് സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തതും വാള്‍മാര്‍ട്ടാണ്. മുമ്പ് കമ്പനി വാഹനങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചിരുന്ന കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വാള്‍മാര്‍ട്ട് ഈ പുതിയ പദ്ധതി ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള ഒരു വാള്‍മാര്‍ട്ട് സ്റ്റോറില്‍ പരീക്ഷിക്കും. ജനസംഖ്യാനുപാദമനുസരിച്ച് അമേരിക്കയിലെ നാലാമത്തെ വലിയ നഗരമാണ് ഹ്യൂസ്റ്റണ്‍. വാള്‍മാര്‍ട്ടിന്റെ ഈ പുതിയ ദൗത്യം പണം ലാഭിക്കാന്‍ ജനങ്ങളെ സഹായിക്കുകയെന്നതിനാല്‍ അവര്‍ക്ക് മികച്ച രീതിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് ന്യൂറോ പ്രതികരിച്ചു. വാള്‍മാര്‍ട്ടിന്‍റെ ഉപഭോക്താക്കളോടുള്ള സമര്‍പ്പണം മെച്ചപ്പെട്ട…

Rohingya call for Myanmar’s Suu Kyi to acknowledge atrocities

UKHIA (AFP) – From squalid refugee camps in Bangladesh, Rohingya who fled a brutal Myanmar military crackdown are calling on Aung San Suu Kyi to acknowledge the mass atrocities as she defends her country against genocide charges at the UN’s top court. The Nobel peace laureate arrived Tuesday at the International Court of Justice in The Hague to lead the defence against claims brought by Gambia that Myanmar’s military tried to systematically wipe out the Muslim minority in 2017. The violence sparked a mass exodus of some 740,000 Rohingya to…

Two Algeria ex-PMs get heavy jail terms in graft trial

ALGIERS (AFP) – An Algerian court sentenced two former prime ministers to long jail terms Tuesday in the first of a string of high-profile corruption trials launched after longtime president Abdelaziz Bouteflika resigned in the face of mass protests in April. Ahmed Ouyahia was sentenced to 15 years and Abdelmalek Sellal to 12, the state-run APS news agency reported. A former industry minister, Abdeslam Bouchouareb, who is on the run abroad, was sentenced in absentia to 20 years, it added.

Two impeachment articles expected against Trump: reports

WASHINGTON (AFP) – Democrats are expected to announce on Tuesday two articles of impeachment against Donald Trump, US media reported Monday evening, after laying out their case at a hearing against a president they branded a “clear and present danger” to national security.  The articles will focus on abuse of power and obstruction of Congress, The Washington Post said, citing three official familiar with the matter. It added that the full House of Representatives would vote on the articles next week, ahead of a trial in the Senate. CNN said…

ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് പാക്കിസ്താന്‍

ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ പക്ഷപാതപരമാണെന്നും, അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഇന്ത്യക്ക് ഈ നീക്കം ദോഷകരമായി ഭവിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആര്‍എസ്എസിന്‍റെ ‘ഹിന്ദു രാഷ്ട്രം’ എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ ബില്‍ എന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഈ ബില്ലിനെ അപലപിക്കുന്നു. ഇത് വിവേചനപരമാണ് ഒപ്പം പ്രസക്തമായ എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും മാനദണ്ഡങ്ങളും ഇന്ത്യ ലംഘിക്കുകയാണ്. അയല്‍രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഇന്ത്യയുടെ ക്ഷുദ്ര ശ്രമമാണിത്. ഈ നിയമത്തിന്‍റെ അടിസ്ഥാനം തന്നെ കള്ളപ്രചരണമാണ്. മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ വിവേചനം ഇല്ലാതാക്കുന്നതിനുള്ള ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെയും മറ്റു അന്താരാഷ്ട്ര കരാറുകളെയും ഈ ബില്‍ പൂര്‍ണ്ണമായും ലംഘിക്കുന്നു’വെന്നും പാക് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ സമൂലമായ ‘ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെയും ആധിപത്യ വര്‍ഗ്ഗത്തിന്‍റെ അഭിലാഷങ്ങളുടെയും’ സംയോജനമാണ് ബില്‍ എന്നും മതത്തിന്‍റെ അടിസ്ഥാനത്തില്‍…

Upset Hindus urge Vancouver athleisure brand to withdraw Lord Ganesha legging & apologize

Upset Hindus are urging Greater Vancouver (Canada) based athleisure brand NoMiNoU for immediate withdrawal of legging and capri carrying images of Hindu deity Lord Ganesha and sacred syllable “Om”; calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that Lord Ganesha was highly revered in Hinduism and was meant to be worshipped in temples or home shrines and not to adorn one’s legs. Inappropriate usage of Hindu deities or concepts or symbols for commercial or other agenda was not okay as it…

Amyotrophic Lateral Sclerosis (ALS) ഗവേഷണത്തിന് ധനസമാഹരണം നടത്താന്‍ ‘ഐസ് ബക്കറ്റ് ചലഞ്ച്’ ആരംഭിച്ച പീറ്റ് ഫ്രേറ്റ്സ് അന്തരിച്ചു

ന്യൂയോർക്ക്: മാരകമായ ന്യൂറോ ഡീജനറേറ്റീവ് രോഗത്തെ നേരിടാൻ ആഗോളതലത്തിൽ ‘ഐസ് ബക്കറ്റ് ചലഞ്ച്’ എന്നറിയപ്പെടുന്ന സാമൂഹിക മാദ്ധ്യമ പ്രതിഭാസത്തിന് പ്രചോദനമായ പീറ്റ് ഫ്രേറ്റ്സ് 34-ആം വയസ്സിൽ മരിച്ചു. ബോസ്റ്റണിൽ നിന്നുള്ള  മുൻ യുഎസ് കോളജ് ബേസ്ബോൾ കളിക്കാരനാണ് പീറ്റ് ഫ്രേറ്റ്സ്. 2014-ലാണ്  ‘ഐസ് ബക്കറ്റ് ചലഞ്ച്’  സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായത്. ന്യൂറോ ഡീജനറേറ്റീവ് രോഗത്തിനുള്ള മെഡിക്കൽ ഗവേഷണത്തിന് സംഭാവന നൽകുന്നതിനും രോഗം ബാധിച്ചവരെ ധൈര്യപ്പെടുത്തുന്നതിനുമായി തുടങ്ങിയ  ‘ഐസ് ബക്കറ്റ് ചലഞ്ച്’  ദശലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തു. ഒരു ബക്കറ്റ് തണുത്ത ഐസ് വെള്ളം തലയിലൊഴിച്ച് അതിന്റെ വീഡിയോ ഓൺലൈനിൽ പോസ്റ്റുചെയ്യുകയായിരുന്നു വെല്ലുവിളി. ടോം ക്രൂസ്, സ്റ്റീവൻ സ്പിൽബെർഗ്, ബിൽ ഗേറ്റ്സ്, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവരുൾപ്പെടെ സെലിബ്രിറ്റികൾ, ഉന്നത വ്യക്തികൾ, കായിക താരങ്ങൾ തുടങ്ങിയവർ ഈ വെല്ലുവിളി  ഏറ്റെടുത്തു. ഇന്ത്യയിലും നിരവധി പ്രമുഖർ ഈ…