പൗരത്വ ഭേദഗതി ബില്ലിനെ ന്യായീകരിക്കാനുള്ള അമിത് ഷായുടെ വാദങ്ങള്‍ പച്ചക്കള്ളം

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി ബില്‍ 2019 പാസ്സാക്കിയതിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന മുസ്ലിംകളില്‍ നിന്ന് പൗരത്വം ഭേദഗതി ബില്‍ ഒഴിവാക്കുന്നു. അതിനാല്‍, ഇത് വിവേചനപരമാണെന്ന് വിമര്‍ശിക്കപ്പെടുന്നു. ഇത് ഇന്ത്യയുടെ മതേതര ഘടന മാറ്റുന്നതിനുള്ള ഒരു പടിയായിട്ടാണ് കാണപ്പെടുന്നത്. ഇതുവരെ അവരുടെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ക്കും ഇന്ത്യന്‍ പൗരത്വം നിഷേധിക്കപ്പെട്ടിട്ടില്ല. ലോക്സഭയില്‍ 2019 ലെ പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ച് പ്രതിപക്ഷം ഗൗരവതരമായ ആശങ്ക ഉന്നയിക്കുകയും അതിനെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തപ്പോള്‍ കേന്ദ്ര ആഭ്ര്യന്തരമന്ത്രി അമിത് ഷാ ബില്ലിനെ ന്യായീകരിക്കാന്‍ നിരവധി വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍, അതിന്‍റെ കൃത്യതയെക്കുറിച്ച്…

ഇന്ത്യന്‍ ക്രസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ന്

ചിക്കാഗോ: ചിക്കാഗോയിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളും, പള്ളികളും ചേര്‍ന്നു നടത്തുന്ന ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-നു വെള്ളിയാഴ്ച റോളിംഗ് മെഡോസിലുള്ള മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ (2950 Golf Road) വച്ച് വൈകിട്ട് 6.30-നു ആരംഭിക്കുന്നതാണ്. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നല്‍കും. അമേരിക്കയിലെ വിവിധ വിശിഷ്ടാതിഥികളെക്കൊണ്ട് തിങ്ങിനിറയുന്ന ആഘോഷ പരിപാടികളില്‍ യു.എസ് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍, കോണ്‍ഗ്രസ്മാന്‍ രാതാ കൃഷ്ണമൂര്‍ത്തി, യു.എസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍, സെനറ്റര്‍ ലാറാ മര്‍ഫി, സെനറ്റര്‍ റാം വില്ലിവാലം, സെനറ്റര്‍ ലാറാ എന്‍വാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സുധാകര്‍ ദെലേല, മേയര്‍ ടോം ഡിലി എന്നിവര്‍ പങ്കെടുക്കും. ഈ സമ്മേളനത്തിന്റെ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കീര്‍ത്തി റാവുരി, കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ എന്നിവരാണ്.…

തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ – 1

ഭാരതത്തില്‍ അതിപുരാതനകാലം മുതലേ തിരുവിതാംകൂര്‍ രാജവംശമുണ്ടായിരുന്നു. തിരുവന്‍കോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന്നിങ്ങനെ തിരുവിതാംകൂറിനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടിരുന്നു. കേരളത്തിലുള്ള തിരുവനന്തപുരം ജില്ലയും അവിടെനിന്നുള്ള തെക്കന്‍ പ്രദേശങ്ങളും പത്താം നൂറ്റാണ്ടുവരെ തമിഴ്‌നാടിന്റെ ഭാഗമായിരുന്നു. തമിഴിന്റെ ഭാഗമായിരുന്നെങ്കിലും ജാതി വിത്യാസം കേരളത്തിലുണ്ടായിരുന്നില്ല. പാണന്‍, പറയന്‍, ചാന്നാന്‍, എന്നിങ്ങനെ ജാതി തിരിച്ചിരുന്നെങ്കിലും തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഉച്ഛനീചത്വങ്ങളോ തൊട്ടു കൂടായ്മയോ തിരുവിതാംകൂറിലില്ലായിരുന്നു. പ്രാചീന മനുഷ്യര്‍ ഇവിടെ വസിച്ചിരുന്നുവെന്ന തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കുറിപ്പുകളും സംഘം കൃതികളും, തമിഴ് പ്രാചീന ഗ്രന്ഥങ്ങളും തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ചന്ദനത്തടികളും സുഗന്ധദ്രവ്യങ്ങളും സുലഭമായിരുന്ന തിരുവിതാകൂര്‍ പ്രദേശങ്ങളെ പഴങ്കാലങ്ങളില്‍ വിദേശക്കച്ചവടക്കാര്‍ ഇഷ്ടപ്പെട്ടിരുന്നതായും കാണാം. പൗരാണിക ‘ചേര’ രാജാക്കന്മാര്‍ക്ക് മധുര, കോയമ്പത്തൂര്‍ മുതല്‍ കന്യാകുമാരി, തിരുവിതാംകൂര്‍ വരെ രാജ്യവിസ്തൃയുണ്ടായിരുന്നതായും കരുതപ്പെടുന്നു. അവരെ പെരുമാക്കന്മാരെന്നും ആദരവോടെ വിളിച്ചിരുന്നു. മദ്ധ്യകാല യുഗങ്ങളില്‍ തിരുവിതാംകൂറിലും കേരളമാകെയും നമ്പൂതിരിമാരുടെ കുടിയേറ്റങ്ങളാരംഭിച്ചിരുന്നു.…

2020 ലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്ന് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെതിരെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മോസ്കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍ റഷ്യന്‍ വിദേശകാര്യമന്ത്രി അത് നിഷേധിച്ചു. തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനെതിരായ ഇംപീച്ച്മെന്റ് വിവരങ്ങള്‍ ഹൗസ് ഡെമോക്രാറ്റുകള്‍ അനാവരണം ചെയ്ത ദിവസം തന്നെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ട്രം‌പും വൈറ്റ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയതായും, റഷ്യയുമായുള്ള പോരാട്ടം പരിഹരിക്കാന്‍ ഉക്രയിനുമായി ബന്ധപ്പെടാന്‍ റഷ്യയെ പ്രേരിപ്പിച്ചതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ട്രം‌പുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ലാവ്‌റോവ്, വൈറ്റ് ഹൗസില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു.  ട്രംപിന് അനുകൂലമായി 2016 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ…

സൗദി സൈനികര്‍ക്ക് അമേരിക്കയില്‍ നല്‍കിവരുന്ന പരിശീലനം താത്ക്കാലികമായി നിര്‍ത്തിവെച്ചു

വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഫ്ലോറിഡയിലെ നേവല്‍ ആസ്ഥാനത്ത് സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പെന്‍റഗണ്‍ അറിയിച്ചു. സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പരിശീലനം തുടരുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനു ശേഷമേ പ്രവര്‍ത്തന പരിശീലനം നല്‍കുകയുള്ളൂ എന്ന് പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദി റോയല്‍ എയര്‍ഫോഴ്സിലെ ലെഫ്റ്റനന്‍റ് മുഹമ്മദ് അല്‍ഷമ്രാനി എന്ന 21 കാരനാണ് വെള്ളിയാഴ്ച ഫ്ലോറിഡയിലെ പെന്‍സകോള നേവല്‍ എയര്‍ സ്റ്റേഷനിലെ ക്ലാസ് മുറിയില്‍ വെടി വെയ്പ് നടത്തിയത്. വെടിവെയ്പില്‍ മൂന്ന് അമേരിക്കന്‍ നാവികര്‍ കൊല്ലപ്പെടുകയും മറ്റ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിശീലനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ പശ്ചാത്തല പരിശോധനാ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് നോര്‍ക്വിസ്റ്റ് ഉത്തരവിട്ടു. പ്രവര്‍ത്തന പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് നിലവില്‍…

From space, Italian astronaut urges UN summit to save ‘beautiful’ Earth

MADRID (Reuters) – Awed by the blue-green hues swirling across the marble-like surface of the Earth below, an Italian astronaut made an emotional appeal from space on Wednesday for world leaders to pull their “heads out of the sand” over climate change. Speaking via video link from the International Space Station, Luca Parmitano told a session at a U.N. summit in Madrid that his vantage point afforded him a unique perspective on the devastating impact of hurricanes and floods. “Our planet is incredibly beautiful. We also see its incredible fragility,”…

U.S. panel recommends sanctions against Indian ministers over legislation to strip Muslims of citizenship

NEW DELHI (Reuters) – The U.S. Commission on International Religious Freedom (USCIRF) has recommended the United States to weigh sanctions against India’s Home Minister Amit Shah and other principal leadership, if the south Asian nation adopts legislation to exclude Muslims from a path to citizenship for religious minorities from its neighbours through passage of the Citizenship Amendment Bill (CAB). “If the CAB passes in both houses of parliament, the United States government should consider sanctions against the Home Minister and other principal leadership,” the panel said in a statement, referring…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ട് മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഇത്തവണ അറസ്റ്റിലായത് രണ്ട് മലപ്പുറം സ്വദേശികളാണ്. മലദ്വാരത്തിലാണ് ഇവര്‍ 1.6 കിലോ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച് പിടിക്കപ്പെട്ടത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരായിരുന്നു ഇവര്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം വിവരം നല്‍കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.34 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തും പിടിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഡിആര്‍ഐയാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 111.64 ഗ്രാം തൂക്കം വീതമുള്ള 30 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. കൂടിയ അളവില്‍ ഒരുമിച്ച് എത്തിക്കാനാണ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ ഇത്തരത്തില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് കൊണ്ട് വരുന്നതെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി.…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡികെയ്ഡ് മെഡികെയര്‍ സെമിനാര്‍ നടത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, പുതുതായി നാട്ടില്‍ നിന്നും അമേരിക്കയില്‍ വന്ന സിറ്റിസണ്‍ അല്ലാത്തവര്‍ക്കും, സീനിയര്‍ സിറ്റിസണ്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള സെമിനാര്‍ വന്‍ വിജയകരമായി പര്യവസാനിച്ചു. ഷിക്കാഗോ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് നെല്ലുവേലി ആശംസയും ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസ് കോലഞ്ചേരിയാണ് സെമിനാര്‍ നയിച്ചത്. സ്‌റ്റേറ്റിന്റെയും, ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനുകൂല്യങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന വിവരം, ഇതില്‍ അപേക്ഷിക്കേണ്ട നിബന്ധനകളും ഉള്‍പ്പെടുന്നതായിരുന്നു സെമിനാര്‍.

മുംബൈ ഭീകരാക്രമണം: ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് പാക്കിസ്താന്‍ വഴങ്ങുന്നു; ഹാഫിസ് സയ്യിദിന് കുറ്റപത്രം

ലാഹോര്‍: 166 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തുറന്നു കാണിച്ചിട്ടും നാളിതുവരെ അതിന്റെ ആസൂത്രകനെതിരെ നടപടി സ്വീകരിക്കാത്ത പാക്കിസ്താന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി. ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരഗ്രൂപ്പായ ജമാത്തുദ് ദവയുടെ തലവനുമായ ഹാഫീസ് സയീദിനെതിരെ പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തി. ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്ന കേസിലാണ് കുറ്റം ചുമത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിലെ ഭീകരര്‍ക്ക് സയ്യിദും കൂട്ടാളികളും ധനസഹായം എത്തിച്ചെന്ന് ഭീകരവിരുദ്ധ കോടതി ജഡ്ജി മാലിക് അര്‍ഷദ് ഭൂട്ടാ ചൂണ്ടിക്കാട്ടി. ഭീകരര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഹാഫീസ് സയീദിനും കൂട്ടാളികള്‍ക്കും എതിരെ ജൂലൈയില്‍ 23 കേസുകളാണ് പാക് ഭീകരവിരുദ്ധ വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. അതിന് പിന്നാലെ അറസ്റ്റിലായ ഹാഫീസിനെ ജയിലിലടച്ചു. 2008 നവംബര്‍ 26നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണ പരമ്പര മുംബൈയില്‍ നടന്നത്. 166 പേരുടെ ജീവനെടുത്തതിനു പുറമെ 327 പേര്‍ക്കു…