അശ്വതി: ശുഭകര്‍മങ്ങള്‍ക്ക് പുറപ്പെടരുത്. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും. സുകൃതകര്മങ്ങള്ക്ക് പണം ചെലവാക്കും. ഭരണി: മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. മംഗളവേളകളില് പങ്കെടുക്കാനവസരമുണ്ടാകും. പുത്രന്റെ പ്രകീര്ത്തിയില് സന്തോഷം തോന്നും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. കാര്‍ത്തിക: അമിതാവേശം നിയന്ത്രിക്കണം. പട്ടണവികസനം ഉണ്ടാകുമെന്നറിവ് ലഭിച്ചതിനാല്‍ ഭൂമിവിൽപ്പന തത്കാലം ഉപേക്ഷിക്കും. ഔദ്യോഗിക ചര്‍ച്ചകള്‍ മാറ്റിവെക്കും. രോഹിണി: കലാകായികരംഗങ്ങളില് പരിശീലനം തുടങ്ങും. പുതിയ വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. കുടുംബതര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാകും. മകയിരം: ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ജോലിക്കൂടുതല്‍ അനുഭവപ്പെടും. ആശയവിനിമയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. തിരുവാതിര: സന്താനസൗഖ്യവും മനസമാധാനവും ആത്മവിശ്വാസവും ഉണ്ടാകും. വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ പങ്കെടുക്കും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. പുണര്‍തം: പ്രലോഭനങ്ങളില്‍ അകപ്പെടരുത്. പുത്രന് വരുത്തിവെച്ച കടം തീര്‍ക്കാന്‍ ഭൂമിവിൽക്കാന്‍ തയാറാകും. ശുഭകര്‍മങ്ങള്‍ക്ക് പുറപ്പെടരുത്. ജാമ്യം നില്‍ക്കരുത്. പൂയ്യം: മംഗളവേളയില്‍ പങ്കെടുക്കും. ഉന്നതരെ പരിചയപ്പെടാനവസരമുണ്ടാകും. തൊഴില്‍ മേഖലയിലുള്ള അനിഷ്ടങ്ങള്‍…
Day: December 16, 2019
ദേശീയ പൗരത്വ നിയമ ഭേദഗതി – സത്യവും മിഥ്യയും: സന്ദീപ് വചസ്പതി
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതു മുതല്‍ രാജ്യത്ത് നുണപ്രചരണങ്ങളുടെ വേലിയേറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന തരത്തില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പടച്ചു വിടാന്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും ഏറെ ഉത്സാഹം കാണിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരുടെ വിശദീകരണങ്ങളും ഭേദഗതി നിര്‍ദ്ദേശങ്ങളും മുന്നിലുണ്ടായിട്ടും സമൂഹത്തില്‍, പ്രത്യേകിച്ച് മുസ്ലീം മതവിഭാഗങ്ങളുടെ ഇടയില്‍ ഭീതി വളര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രത്തിന്റെ ആധുനിക പാഠം. ദേശീയ പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും മതവിഭാഗത്തിന് എതിരാണോ?. മുസ്ലീങ്ങളെ ഭാരതത്തില്‍ നിന്ന് പുറത്താക്കുകയാണോ ഇതിന്റെ ഉദ്യേശം?. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണോ ബിജെപി ശ്രമം?. എന്തിനാണ് പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത്?. ഇത്തരത്തിലുള്ള നിരവധി സംശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ ഇടയിലുണ്ട്. ചില വസ്തുതകള്‍ പരിശോധിക്കാം. 1.…
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സംയുക്ത വിദ്യാര്‍ത്ഥി സമിതി പ്രതിഷേധം
തേഞ്ഞിപ്പലം: പൗരത്വ വിവേചന നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. ഹാദി ഹസ്സന്, ഹുസ്ന, റിയാസ്, നിഷാന്‍ എന്നിവര്‍ നേതൃത്വം നല്കി.
മോഷ്ടിച്ച പണത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് പോലീസ് പിടിയിലായി
നോര്‍ത്ത് കരോലിന: മോഷ്ടിച്ച പണത്തിന്റെ ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തതായി നോര്‍ത്ത് കരോലിനയിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യുണെറ്റഡ് സ്റ്റേറ്റ്സ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു. താന്‍ ജോലി ചെയ്തിരുന്ന വെല്‍സ് ഫാര്‍ഗോ ബാങ്കിന്റെ ലോക്കറില്‍ നിന്നാണ് പണം മോഷ്ടിച്ചതെന്ന് അര്‍ലാന്‍ഡോ ഹെന്ഡേഴ്സണ് സമ്മതിച്ചതായി പോലീസ് പറയുന്നു. ഏകദേശം 88,000.00 ഡോളറാണ് പല തവണകളായി ഹെന്ഡേഴ്സണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് ഹെന്ഡേഴ്സണ് പണം മോഷ്ടിക്കാന്‍ തുടങ്ങിയത്. ജോലിയുടെ ഭാഗമായി ലോക്കറിന്റെ താക്കോല്‍ കൈയ്യിലുണ്ടായിരുന്നതാണ് മോഷ്ടിക്കാന്‍ എളുപ്പമായത്. പതിനെട്ടു തവണകളായിട്ടാണ് താന്‍ മോഷണം നടത്തിയതെന്ന് ഹെന്ഡേഴ്സണ് പറഞ്ഞു. വ്യത്യസ്ഥ അവസരങ്ങളില്‍ താരതമ്യേന ചെറിയ തുകകളില്‍ തുടങ്ങി, ആയിരക്കണക്കിന് ഡോളറിലേക്ക് വേഗത്തില്‍ വര്‍ദ്ധിച്ചുവെന്ന് പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. ബാങ്കില്‍ നിന്ന് മോഷ്ടിക്കുന്ന പണം തൊട്ടടുത്തുള്ള എടിഎമ്മില്‍ കൂടി അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. കൃത്രിമമായി…
‘മെക്സിക്കോയില്‍ തുടരുക’ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത 50,000 അഭയാര്‍ത്ഥികളില്‍ അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രം
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ ‘മെക്സിക്കോയില്‍ തുടരുക’ എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു പേര്‍ക്ക് മാത്രമേ അഭയം നല്‍കിയിട്ടുള്ളൂ എന്ന് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നു. സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ ട്രാന്സാക്ഷണല് റെക്കോര്‍ഡ്സ് ആക്സസ് ക്ലിയറിംഗ് ഹൗസ് (TRAC) പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നത് സെപ്റ്റംബര്‍ വരെ 47,313 പേരില്‍ പ്രോഗ്രാമില്‍ പങ്കെടുത്ത 10,000ത്തില്‍ താഴെ കേസുകള്‍ പൂര്‍ത്തിയായതായും 37,000 ത്തിലധികം പേര് ശേഷിക്കുന്നുവെന്നും പറയുന്നു. കേസുകള്‍ പൂര്‍ത്തിയായവരില്‍ 5,085 പേര്‍ക്ക് പുറത്താക്കല്‍ ഉത്തരവുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 4,471 കേസുകള്‍ തീരുമാനമില്ലാതെ തള്ളുകയും കുറഞ്ഞത് 4 പേരെങ്കിലും ‘സ്വമേധയാ പിന്‍വലിക്കല്‍’ വഴി അവശേഷിക്കുകയും ചെയ്തു. അതേസമയം, അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രമാണ്, അതായത് പൂര്‍ത്തിയായ എല്ലാ കേസുകളിലും 0.1 ശതമാനം മാത്രം. വിവാദമായ ‘റിമെയ്ന്‍ ഇന്‍ മെക്സിക്കോ’…
വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറ; സ്കൂള്‍ സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു
വിസ്കോണ്‍സിന്‍: സ്കൂളില്‍ നിന്ന് ഫീല്‍ഡ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിസ്കോണ്‍സിന്‍ ഹൈസ്കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം മൂന്ന് ദിവസത്തെ യാത്രയ്ക്കിടെ മാഡിസണ്‍ ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മിനിയാപൊളിസ് ഡൗണ്ടൗണിലെ ഹയാത്ത് റീജന്‍സിയിലാണ് താമസിച്ചതെന്ന് വിസ്കോണ്‍സിന്‍ സ്റ്റേറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ ഹയാത്ത് റീജന്‍സിയില്‍ താമസിച്ചത്. അവര്‍ താമസിച്ച മുറികളിലാണ് ഒളിക്യാമറകള്‍ കണ്ടെത്തിയതെന്ന് മിനിയാപൊളിസ് പോലീസ് സ്ഥിരീകരിച്ചു. സംഭവം അറിഞ്ഞയുടന്‍ വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു സ്റ്റാഫ് അംഗത്തെ ഡിസംബര്‍ 8-ന് അവധിയില്‍ പ്രവേശിപ്പിച്ചതായി മാഡിസണ്‍ മെട്രോപൊളിറ്റന്‍ സ്കൂള്‍ ജില്ലാ വക്താവ് തിമോത്തി ലെമണ്ട്സ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ കീഴ്വഴക്കമനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിയാണിത്. പോലീസ് അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. യാത്രയില്‍ വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്ത ഏക സ്കൂള്‍…
ക്രിസ്പി ചിക്കന്‍ ബര്‍ഗര്‍
ചേരുവകള്‍ • ചിക്കന്‍ ബ്രസ്റ്റ് 2 എണ്ണം • ഗാര്‍ലിക് പൗഡര്‍ 1/2 ടീസ്പൂണ്‍ • കുരുമുളകുപൊടി 1/2 ടീസ്പൂണ്‍ • മുളക് പൊടി 1 ടീസ്പൂണ്‍ • സോയ സോസ് 1 ടീസ്പൂണ്‍ • ഉപ്പ് ആവശ്യത്തിന് കോട്ടിങിന് ആവശ്യമുള്ള ചേരുവകള്‍ • മൈദ 1 കപ്പ് • കോണ്‍ഫ്ലോര്‍ 3 ടേബിള്‍ സ്പൂണ്‍ • മുട്ട ഒന്ന് • ഗാര്‍ലിക് പൗഡര്‍ 1/2 ടീസ്പൂണ്‍ • കുരുമുളകുപൊടി 1/2 ടീസ്പൂണ്‍ • പാല്- 2 ടേബിള്‍ സ്പൂണ്‍ • എണ്ണ വറുക്കാന്‍ ആവശ്യത്തിന് • മയോ സോസ് • ചില്ലി സോസ് • ടൊമാറ്റോ സോസ് • മയോണൈസ് തയ്യാറാക്കുന്നവിധം ചിക്കന്‍ ബ്രെസ്റ്റ് എടുക്കുക അതിനെ കനം കുറച്ച് മുറിക്കുക പിന്നെ ഹാമ്മര്‍ ഉപയോഗിച്ചു അടിച്ചു പരത്തുക. (ചപ്പാത്തി പലകയില്‍ പ്ലാസ്റ്റിക് ഷീറ്റ്…
സേമിയ കട്ലറ്റ് (അടുക്കള): ശ്രീജ
ആവശ്യമായ ചേരുവകള്‍ • സേമിയ- അര കപ്പ് • ഉരുളക്കിഴങ്ങ്- രണ്ട് • ഉള്ളി- ഒരെണ്ണം • ഇഞ്ചി- ചെറിയ കഷ്ണം • വെളുത്തുള്ളി- ആറ് അല്ലി • കറിവേപ്പില- ഒരുപിടി • മല്ലിയില • കാപ്സിക്കം- ചെറിയ കഷ്ണം • ചിക്കന്‍- നാല് കഷ്ണം • മുളകുപൊടി- ഒരു ടീസ്പൂണ്‍ • മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍ • ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍ • ഉപ്പ് • വെളിച്ചെണ്ണ തയ്യാറാക്കുന്നവിധം സേമിയ ആദ്യം വറുത്തത് വേവിച്ചെടുക്കുക. ഇത് അരിപ്പയില്‍ വെള്ളം വാര്‍ത്ത് മാറ്റിവെക്കാം. ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, ചിക്കന്‍, ഉപ്പ്, ചിക്കന്‍ മസാല എന്നിവ എല്ലാം കൂടെ കുക്കറില്‍ വേവിക്കാം. ഇത് ചൂടാറിയശേഷം ഉടച്ചെടുക്കാം. മറ്റൊരു പാന്‍ എടുത്ത് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കറിവേപ്പില ഇടാം. അതിനുശേഷം ഉടച്ചെടുത്ത കൂട്ട് ചേര്‍ക്കാം. മല്ലിയില,…
സുന്ദരികളായ സ്ത്രീകളെ കണ്ടാല്‍ അയ്യപ്പന് കണ്ണുതുറക്കുകയില്ല, എന്നാല്‍ ഭക്തരുടെ മനസ്സ് ചാഞ്ചല്യപ്പെടുമെന്ന് യേശുദാസ്
ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗാനഗന്ധര്വ്വന് കെജെ യേശുദാസ്. അയ്യപ്പന്റെ അടുത്ത് ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും പോകാം. പക്ഷേ, അണിഞ്ഞൊരുങ്ങി സുന്ദരിയായ ഒരു സ്ത്രീയാണ് പോകുന്നതെന്ന് കരുതൂ, അയ്യപ്പന് കണ്ണു തുറന്നു നോക്കാന്‍ ഒന്നും പോകുന്നില്ല. പക്ഷേ, അയ്യപ്പഭക്തന്മാര് സ്ത്രീകളെ കാണും അത് മനസ്സിന് ചാഞ്ചല്യം ഉണ്ടാക്കും. ഉദ്ദേശം മാറിപോകുമെന്നും യേശുദാസ് പറയുന്നു. അതുകൊണ്ട് താന്‍ സ്ത്രീകള്‍ പോകണ്ട എന്ന് പറയുന്നതിനോട് യോജിക്കുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്, അവിടെയൊക്കെ പോകാമല്ലോ എന്നും യോശുദാസ് പറയുന്നു. ഇന്ത്യാമഹാരാജ്യത്ത് പല മതങ്ങള്‍ നിലനില്‍ക്കുന്നുണ്ട് പല അനാചാരങ്ങളും മിക്ക മതങ്ങളും വച്ചുപുലര്‍ത്തുന്നുണ്ട്, എന്നാല്‍ എല്ലാ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്ക് ഉപരിയായി നിലനില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന ലിംഗനീതി, തുല്യത എന്ന അവകാശത്തെ അടിസ്ഥാനമാക്കിയാണ് ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചത്.
ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി; കര്‍ശന നടപടി; ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് പ്രമുഖ മുസ്ലിം സംഘടനകളും സി.പി.എമ്മും
തിരുവനന്തപുരം: ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ചില സംഘടനകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി . ഹര്‍ത്താല്‍ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് ഹെക്കോടതിയുടെ ഉത്തരവ്. അത്തരത്തില്‍ ഒരു സംഘടനയും 17-ാം തിയതി ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്നും നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കടകള്‍ അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള എസ്ഡിപിഐ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് പിന്നില്‍. എന്നാല്‍ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം…