വാഷിംഗ്ടണ്‍: 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ സന്ദേശങ്ങള്‍ പങ്കിടുന്നതിന് സോഷ്യല്‍ മീഡിയ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപനങ്ങളും ആശയങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് ജിഒപി സ്റ്റാഫര്‍മാര്‍ സന്നദ്ധപ്രവര്‍ത്തകരെയും മറ്റ് ട്രംപ് അനുകൂല പ്രവര്‍ത്തകരെയും പഠിപ്പിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസിഡന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും സംഭവങ്ങളെയും സ്റ്റാഫുകളെയും എങ്ങനെ പിന്തുടരാം, നല്ല ചിത്രങ്ങള്‍ എങ്ങനെ എടുക്കാം, 2020 ലെ ഡെമോക്രാറ്റിക് പ്രൈമറി സംവാദങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ടാബുകള്‍ സൂക്ഷിക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും 30,000 ത്തിലധികം ട്രംപ് അനുകൂലികള്‍ക്ക് പാര്‍ട്ടി ഉപദേശം നല്കി. #LeadRight എന്ന ഹാഷ്ടാഗ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ ട്രംപ് അനുകൂല പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന് മറുപടിയായി…
Day: December 20, 2019
അനധികൃത മെക്സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു
വാഷിംഗ്ടണ്‍: മെക്സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന് പിടിക്കപ്പെട്ടവരെ നാടുകടത്തുന്ന പ്രക്രിയ വ്യാഴാഴ്ച ആരംഭിച്ചു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെയാണ് മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നതെന്ന് മുതിര്‍ന്ന യുഎസ്, ഗ്വാട്ടിമാലന്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അരിസോണയിലെ ട്യൂസണില്‍ നിന്ന് മെക്സിക്കോയിലേക്ക് നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള വിമാനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മെക്സിക്കോയുടെ മധ്യ നഗരമായ ഗ്വാഡലജാറയില്‍ എത്തി. യു എസില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ വരവിനെക്കുറിച്ച് തങ്ങളെ അറിയിച്ചതായി ഗ്വാഡലജാറയിലെ ഇമിഗ്രേഷന്‍ ഷെല്‍ട്ടര്‍ അധികൃതര്‍ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നു വര്‍ഷത്തെ ഭരണകാലാവധിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ് നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയുകയെന്നത്. 2020-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ട്രംപ് അതേ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. എന്തുവില കൊടുത്തും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ട്രംപിന്റെ കര്‍ശന നിയമവും സമ്മര്‍ദ്ദവും മൂലം അതിര്‍ത്തിയില്‍ പിടിക്കപ്പെട്ട മധ്യ അമേരിക്കന്‍…
പൗരത്വഭേദഗതി ബില്‍; പ്രതിഷേധക്കാരെ പുച്ഛിച്ച് മേജര്‍ രവി
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം ആളിക്കത്തുമ്പോള്‍ പ്രതിഷേധത്തെയും പ്രതിഷേധക്കാരെയും പുച്ഛിച്ച് മുന്‍ സൈനിക ഉദ്യോഗസ്ഥനും സംവിധായകനുമായ മേജര്‍ രവി. എന്താണ് സിഐബി എന്ന് അറിയാത്തവരാണ് ഈ തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നതെന്ന് മേജര്‍ രവി പറയുന്നു. ഡല്‍ഹിയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് മേജര്‍ രവി വിമര്‍ശിക്കുന്നു. എന്താണ് സിഎബി എന്ന് അവരോട് ചോദിച്ചാല്‍ അവര്‍ക്ക് വെറുമൊരു ക്യാബ് മാത്രമാണിതെന്നും മേജര്‍ രവി പരിഹസിക്കുന്നു. ഹിന്ദുക്കളേയും മുസ്ലീങ്ങളെയും അടിപ്പിക്കുക എന്നതാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളെയും അജന്‍ഡ. അതിനായി ആളുകളെ തെരുവിലേക്ക് അഴിച്ചുവിട്ടിരിക്കുകയാണ്. എന്തിനാണ് ഈ ലഹള എന്ന് മേജര്‍ രവി ചോദിക്കുന്നു. പോലീസിനു നേരെ വിരല്‍ ചൂണ്ടുന്ന പെണ്‍കുട്ടിയെ വലിയ സംഭവമായി കാണിക്കുന്നു. ഇതിനുമുന്‍പും ഇതുപോലുള്ള വിരല്‍ചൂണ്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ദിവസവും പ്രശ്നമുണ്ടാക്കാന്‍ ഓരോ വിഷയം. ഇന്നലെ ഷെയ്ന് നിഗം ആണെങ്കില്‍ ഇന്ന് സിഎബി. നിലവില്‍ ഒരു ഇന്ത്യക്കാരനും യാതൊരു…
പൗരത്വ രജിസ്റ്റര്‍: ജനസംഖ്യാ കണക്കെടുപ്പ് കേരളത്തില്‍ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിൽ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. പുതുക്കിയ ദേശീയ പൗരത്വ നിയമം ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാന്‍ അനുമതി നല്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. 2021-ലാണ് അടുത്ത സെന്‍സസ് നടക്കേണ്ടത്. ഇതിലേക്കുള്ള നടപടികളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ജനസംഖ്യ രജിസ്റ്റിന്റെ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതേ മാതൃകയാണ് ഇപ്പോള്‍ കേരളവും സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്: ദേശീയ…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം
ന്യൂദല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. ജുമാ നമസ്കാരം കഴിഞ്ഞിറങ്ങിയവരാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗവും. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും പ്രതിഷേധത്തിന് നേതൃത്വം നൽകാൻ എത്തിയിട്ടുണ്ട്. അംബേദ്കറുടെ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർ ജന്തര്‍ മന്ദറിലേക്ക് നീങ്ങുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തളളിമാറ്റി. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിനും ക്യാമറാമാനും മര്‍ദ്ദനമേറ്റു. ജമാ മസ്ജ്ദിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ട നിരവധി സ്വകാര്യ വാഹനങ്ങള്‍ തകര്‍ന്നു. നൂറിലധികം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആയിരങ്ങള്‍ പങ്കെടുത്ത ദില്ലിയെ പ്രതിഷേധം മൂന്ന് മണിക്കൂറോളം തുടര്‍ന്നു. ബാരിക്കേഡ്…
തോമസ് ചാണ്ടി അന്തരിച്ചു
കൊച്ചി: കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിലവിൽ എന്‍.സി.പി സംസ്ഥാന പ്രസിഡന്റാണ് തോമസ് ചാണ്ടി. തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍സിപിയിലേക്ക് മാറുകയായിരുന്നു.
ഉന്നാവ് ബലാത്സംഗക്കേസ്: പ്രതി കുല്‍ദീപ് സിങ്ങ് സേംഗറിന് ജീവിതാവസാനം വരെ തടവ്
ന്യൂദല്‍ഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന കോളിളക്കം സൃഷ്ടിച്ച ബലാത്സംഗക്കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ജീവിതാവസാനം വരെ തടവിൽ കഴിയണം. ദല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഇതിൽ പത്ത് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സേംഗറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉന്നാവിൽ നിന്ന് ദൽഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സെന്‍ഗാറിനെതിരായ…
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ഡിസംബര്‍ 28 ന്
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28 ന് ശനിയാഴ്ച വൈകീട്ട് 5:00 മണിമുതല്‍ ഹാര്ട്സ്ഡെയിലിലെ ഔര്‍ ലേഡി ഓഫ് ഷ്കോദ്ര – അല്‍ബേനിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (361 W Hartsdale Ave., Hartsdale, New York 10530) വെച്ച് പുതുമ നിറഞ്ഞ പരിപാടികളോടെ നടത്തുന്നതാണ്. റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ സന്ദേശം നല്‍കും. ആഹ്ളാദത്തിന്റെ കിരണങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഒരു ക്രിസ്തുമസ് കൂടി സമാഗതമാകുന്നു. തിന്മയെ നന്മകൊണ്ട് കീഴടക്കണമെന്ന മാനവികതയുടെ ഉദാത്തമായ പാഠം നമ്മെ ഉപദേശിച്ചു തന്ന, സ്വര്‍ഗ്ഗരാജ്യം നിന്റെ ഹൃദയത്തിലാണെന്ന് നമ്മെ പഠിപ്പിച്ച യേശുദേവന്റെ ജന്മദിനം കൊണ്ടാടുബോള്‍ അത് കലാരൂപങ്ങളാക്കി കാണികള്‍ക്കു വേണ്ടി അവതരിപ്പിക്കുന്നത് ന്യൂയോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകള്‍ ആയ ദേവിക നായര്‍, സാറ്റ്വിക ഡാന്‍സ് അക്കാഡമിയും, ലിസ ജോസഫ്, നാട്യമുദ്ര…
ഡാളസ് സൗഹൃദവേദിയുടെ എട്ടാമത് വാര്‍ഷികവും, ക്രിസ്തുമസ് -പുതുവത്സരാഘോഷവും ഡിസംബര്‍ 28 ശനിയാഴ്ച
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ എട്ടാമത് വാര്‍ഷികവും, ക്രിസ്തുമസ് – പുതുവത്സരാഘോഷവും ഡിസംബര്‍ 28 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് യാക്കോബാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. പ്രസിഡന്റ് അജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മികച്ച വാഗ്മിയും വേദ പണ്ഡിതനുമായ റവ. മാത്യു ജോസഫ് (വികാരി സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, ഡാളസ്) ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന ആഘോഷ പരിപാടികള്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. പ്രസ്തുത സമ്മേളനത്തില്‍ ലാനയുടെ നാഷണല്‍ പ്രസിഡന്റ് ജോസെന് ജോര്‍ജ്, മലയാള സാഹിത്യ രചനകള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ശ്രീമതി സാറാ ചെറിയാന് (റിട്ട. ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപിക) തുടങ്ങിയ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കള്‍ ആശംസകള്‍ നേരും. വര്ണ്ണപൊലിമയേറിയ പുതുപുത്തന്‍ കലാപരിപാടികള്‍ ഉള്‍കൊള്ളിച്ചു ക്രമീകരിച്ചിട്ടുള്ള…
ഗ്രേറ്റ് യാര്‍മൗത്തില്‍ അയ്യപ്പപൂജ ഭക്തിസാന്ദ്രമായി
ന്യൂകാസില്‍: ഗ്രേറ്റ് യാര്‍മൗത്ത് ഗോള്സ്റ്റന് ഹിന്ദു കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അകില് ഹിന്ദു ടെമ്പിളില്‍ ഡിസംബര്‍ 14 നു പ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജ നടത്തി. ഗോള്സ്റ്റന് ഹിന്ദു കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭജന ഭക്തര്‍ക്ക് പ്രതേക അനുഭവമായിരുന്നു. പടിപൂജ, വിളക്ക് പൂജ, അര്‍ച്ചന എന്നീ ചടങ്ങുകള്‍ ഭക്തിപൂര്‍വം നടത്തി. പൂജക്ക് ശേഷം പ്രസാദം, അപ്പം, അരവണ വിതരണവും ഉണ്ടായിരുന്നു. നോര്‍വിച്ച്, ആറ്റില്‍ബറോ എന്നീ സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പടെ നൂറില്‍പരം പേര് പൂജയില്‍ പങ്കെടുത്തു.