രാജ്യം മുഴുവന്‍ നിങ്ങളെ തിരിച്ചറിയുന്നത് നിങ്ങളുടെ വസ്ത്രങ്ങളിലൂടെ മാത്രമാണ്: മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്ഘട്ടിലെ സത്യാഗ്രഹ വേദിയില്‍ നിന്ന് ശക്തമായ ഭാഷയില്‍ അപലപിച്ചു. പൊതുജനങ്ങളുടെ ശബ്ദം ബ്രിട്ടീഷുകാരെ ഇളക്കിമറിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ഈ ശബ്ദം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മാറ്റി. ആ ശബ്ദമില്ലാതെ ഇന്ത്യ നിലനില്‍ക്കില്ല. രാജ്യത്തിന്‍റെ ശത്രുക്കള്‍ ഈ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഈ ശത്രുക്കള്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ജനങ്ങളുടെ ശബ്ദം ഇത് സംഭവിക്കാന്‍ അനുവദിച്ചില്ല. രാഹുല്‍ പറഞ്ഞു, “രാജ്യത്തിന്‍റെ ശത്രുക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ജോലി, ഇന്ന് നരേന്ദ്ര മോദി അത് ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുകയാണ്. നമ്മുടെ പുരോഗതി നശിപ്പിക്കപ്പെടണമെന്നും രാജ്യത്തിന്‍റെ ശബ്ദം ശാന്തമാക്കണമെന്നുമാണ് അവരുടെ ശ്രമം. നരേന്ദ്ര മോദി ജുഡീഷ്യറിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അദ്ദേഹം രാജ്യത്തിന്‍റെ ശബ്ദത്തെ വ്രണപ്പെടുത്തുന്നു. അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍, രാജ്യത്തിന്‍റെ ശബ്ദം ശാന്തമാക്കാന്‍ അവര്‍ ശ്രമിക്കുന്നു.…

പാക്കിസ്താനില്‍ ഹിന്ദു പെണ്‍‌കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ചു

കറാച്ചി: പാക്കിസ്താനില്‍ ഹിന്ദു, സിഖ് വംശജരായ പെണ്‍‌കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്നത് തുടര്‍ക്കഥയാകുന്നു. ചില പെണ്‍‌കുട്ടികളെയാകട്ടേ പിന്നീട് കണ്ടെത്താനായിട്ടുമില്ല. കറാച്ചിയിലെ ഡിഫന്‍സ് ഹൗസിംഗ് അഥോറിറ്റി (ഡിഎച്ച്എ) പ്രദേശത്ത് നിന്ന് ഡിസംബര്‍ 13 ന് കാണാതായ 22 കാരിയായ മഹേക് കെസ്വാനി എന്ന പെണ്‍കുട്ടിയെക്കുറിച്ചും സമാനമായ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മഹേകിന്റെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതിന് ശേഷം സംശയങ്ങള്‍ ബലപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാം മതം സ്വീകരിച്ച് ഒരു മുസ്ലീം ആണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന് മഹേക് പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം. മഹേക് തന്‍റെ പുതിയ പേര് മഹേക് ഫാത്തിമ എന്നാണെന്നും പറഞ്ഞു. വീഡിയോയില്‍, ഭര്‍ത്താവ് ആശറിനൊപ്പം ഇരിക്കുന്നതായി കാണപ്പെടുന്ന മഹേക്, “ഞാന്‍, മഹേക് ഫാത്തിമ, ഇസ്ലാം സ്വമേധയാ സ്വീകരിച്ച് എന്റെ സഹപാഠിയായ മുഹമ്മദ് ആശറിനെ വിവാഹം കഴിച്ചു. സ്കൂള്‍ മുതല്‍ എന്നെ ഇസ്ലാം…

കുട്ടിയായിരുന്നപ്പോള്‍ മൂക്കില്‍ കുടുങ്ങിപ്പോയ ബട്ടണ്‍ 20 വര്‍ഷത്തിന് ശേഷം പുറത്തെടുത്തു; തിരുവനന്തപുരത്ത് അപൂര്‍വ്വ ശസ്ത്രക്രിയ

കുട്ടിയായിരുന്നപ്പോള്‍ മൂക്കിനുള്ളില്‍ അറിയാതെ കയറിപ്പോയ പ്ലാസ്റ്റിക് ബട്ടണ്‍ ഇരുപത് വര്‍ഷത്തിന് ശേഷം പുറത്തെടുത്തു. തിരുവനന്തപുരം പട്ടത്തുള്ള എസ്‌യുടി ബിആര്‍ ലൈഫ് ആശുപത്രിയിലെ ഡോ. അമ്മു ശ്രീപാര്‍വ്വതിയാണ് 22 വയസ്സുള്ള യുവതിയുടെ മൂക്കില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുത്തത്. ചെറുപ്പം മുതല്‍ മൂക്ക് വേദനയുമായി പലയിടത്തും ചികിത്സ തേടിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല. മൂക്കടപ്പിനുള്ള നിരവധി ചികിത്സകള്‍ നടത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂക്കില്‍ നിന്നും പതിവായി പഴുപ്പ് വരാന്‍ തുടങ്ങി. ബട്ടണിന് മുകളില്‍ മാംസം വളരാന്‍ തുടങ്ങിയതോടെ അസ്വസ്ഥത കൂടുകയായിരുന്നു. ഇതോടെയാണ് ബാഹ്യ വസ്തുക്കളെന്തെങ്കിലും ഉള്ളിലുണ്ടോയെന്ന് ഡോ. അമ്മു സംശയിച്ചത്. ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുത്തതോടെ കെട്ടിക്കിടന്ന പഴുപ്പ് പുറത്തേയ്‌ക്കൊഴുകി. പഴയ കാലത്തെ പ്ലാസ്റ്റിക് ബട്ടണായിരുന്നു മൂക്കിനുള്ളില്‍ നിന്നും കിട്ടിയത്. ബട്ടണ്‍ എന്നാണ് മൂക്കില്‍ കടന്നതെന്ന് യുവതിയ്ക്കും വീട്ടുകാര്‍ക്കും ഓര്‍മ്മയില്ലായിരുന്നു. അസാധാരണ സംഭവമാണിതെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

തേങ്ങ വൈന്‍ കുടിച്ച് എട്ട് മരണം; 120 പേര്‍ ഗുരുതരാവസ്ഥയില്‍

മനില: ഫിലിപ്പീന്‍സില്‍ തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര്‍ മരിച്ചു. 120 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളില്‍ ഇന്ന് രാവിലെ നടന്ന ക്രിസ്തുമസ് പാര്‍ട്ടിയ്ക്കിടെയാണ് സംഭവം. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈനില്‍ നിന്നാണ് വിഷ ബാധയുണ്ടായിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. അവധിക്കാലങ്ങളിലും ആഘോഷവേളകളിലും ഈ മേഖലയില്‍ തേങ്ങ വൈന്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാകാം ഈ വിഷബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്. ലഹരി കൂട്ടാന്‍ ചില നിയമവിരുദ്ധ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി. തെങ്ങിന്റെയും പനയുടെയും കൂമ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഈ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മെഥനോള്‍ കൂട്ടി തേങ്ങ വൈന്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലഗൂണ മേയര്‍ അറിയിച്ചു.

സി.എസ്.ഐ സഭ വടക്കേ അമേരിക്ക സംയുക്ത ക്രിസ്തുമസ് കരോള്‍ ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: സി.എസ്.ഐ സഭയുടെ വടക്കേ അമേരിക്കന്‍ ഒന്നും രണ്ടും റീജിയനുകളിലെ ഇടവകകളുടെ ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 28-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ഫിലാഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവകയുടെ (500 സോമര്‍ട്ടന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. പന്ത്രണ്ട് ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ഒത്തുചേരുന്ന ഈ കരോള്‍ സന്ധ്യയിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ മുന്‍ ബിഷപ്പ് മോസ്റ്റ് റവ.ഡോ. സി.വി. മാത്യു മുഖ്യാതിഥിയായിരിക്കുന്നതും, ക്രിസ്തുമസ് സന്ദേശം നല്‍കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. പ്രിന്‍സ് ജോണ്‍ (വികാരി, ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച്) 215 688 2289, ആനന്ദ് മാത്യു (കണ്‍വീനര്‍, സംയുക്ത കരോള്‍) 302 300 9320, കോശി വര്‍ഗീസ് (സെക്രട്ടറി, ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച്) 267 312 5373, അജി സാം…

ഝാര്‍ഖണ്ഡില്‍ വ്യക്തമായ ഭൂരിപക്ഷവുമായി മഹാസഖ്യം; ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെഎംഎം- ആർ.ജെ.ഡി-കോണ്‍ഗ്രസ് മഹാസഖ്യം കേവല ഭൂരിപക്ഷം നേടി മുന്നേറുകയാണ്. 81 സീറ്റുകളില്‍ 43 സീറ്റിലും ജെഎംഎം- ആർ.ജെ.ഡി-കോണ്‍ഗ്രസ് മഹാസഖ്യമാണ് മുന്നില്‍. പട്ടിക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കും കോണ്‍ഗ്രസിനും ആര്‍ജെഡിക്കും  ലഭിച്ചെന്നാണ് വിലയിരുത്തല്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ധാരണയായതായി കോൺഗ്രസ്സ് വക്താവ് കെ.സി വേണുഗോപാല്‍ അറിയിച്ചു. അതേസമയം, ബി.ജെ.പി യ്ക്ക് വൻ തിരിച്ചടിയാണ് ജാര്‍ഖണ്ഡില്‍ ഉണ്ടായത്. പൗരത്വ ഭേദഗതി നിയമവും വിലക്കയറ്റവും വോട്ടുകളുടെ ധ്രുവീകരണത്തിന് വഴിയൊരുക്കിയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. എ.ജെ.എസ്.യുവുമായുള്ള സഖ്യം തിരഞ്ഞെടുപ്പിന് മുൻപ് പൊളിഞ്ഞതും തിരിച്ചടിയായി. 65 സീറ്റ് എന്ന ലക്ഷ്യം വെച്ച്  പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബര്‍ദാസിനും ബിജെപിക്കും കനത്ത നഷ്ടം സംഭവിച്ചു. ജാര്‍ഖണ്ഡിലെ ഗോത്രമേഖലകളിൽ തിരിച്ചടി നേരിട്ടു. ശക്തമായ പോരാട്ടം നടന്ന ജംഷഡ്പൂര്‍ ഈസ്റ്റില്‍…

ജയ്ബു കുളങ്ങര ഫൊക്കാന എക്‌സികൂട്ടീവ് വൈസ് പ്രസിഡന്റായി മല്‍സരിക്കുന്നു

ചിക്കാഗോ: ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജയ്ബു മാത്യു കുളങ്ങരയെ ഫോക്കാനാ എക്‌സികൂട്ടിവ് വൈസ് പ്രസിന്റായും നിലവിലെ പ്രസിഡന്റ് ജോര്‍ജ് പണിക്കരെ ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്കും മല്‍സരിപ്പിക്കുന്നതിന് ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ എക്‌സികൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. കോട്ടയം ബസേലിയോസ് കോളേജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി കലാലയ രാഷ്ട്രീയത്തില്‍ വിദ്യാത്ര്‍ത്ഥി പ്രസ്താനത്തിന്റെ നേതൃ സ്ഥാനത്ത് എത്തിയ ജെയ്ബു 35 വര്‍ഷമായി ചിക്കാഗോയില്‍ Tax consultancy and investment സ്ഥാപനം നടത്തി വരുന്നു.ചിക്കാഗോയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജെയ്ബുവിന്റെ വിജയം അമേരിക്കന്‍ മലയാളികളുടെ വിജയമായിരിക്കുമെന്ന് ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ വിലയിരുത്തി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ രണ്ടു ടേം പ്രസിഡന്റ് പദം അലങ്കരിച്ച ജോര്‍ജ് പണിക്കര്‍ ചിക്കാഗോയിലെ കലാ സാംസ്ക്കാരിക രാഷ്ട്രീരംഗത്തെ നിറ സാന്നിദ്ധ്യമാണ്. പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്‌സികൂട്ടിവ് വൈസ് പ്രസിഡന്റും…

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ഡിസംബര്‍ 22-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫേണ്‍ ക്ലിഫ് മാനര്‍ (A Unique Residential Schoo for Children with Developmentel Disablities) സന്ദര്‍ശിച്ചു. കുട്ടികളും മാതാപിതാക്കളും ഉള്‍പ്പടെ അമ്പതില്‍പ്പരം പേര്‍ ഈ സംഘത്തിലുണ്ടായിരുന്നു. ക്രിസ്തുമസ് പാട്ടുകള്‍ പാടിയും, സമ്മാനങ്ങള്‍ നല്‍കിയും അവിടെ താമസിക്കുന്ന അന്തേവാസികളെ സംഘം സന്തോഷിപ്പിച്ചു. ഈ സംരംഭം വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ ആശീര്‍വാദത്തോടെ ഡോ. ആലീസ് വെട്ടിച്ചിറ, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണി വര്‍ഗീസ് എന്നിവര്‍ കോര്‍ഡനേറ്റ് ചെയ്തു.

സുകൃതജപ പുണ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക

ചിക്കാഗോ: സുകൃതജപപുണ്യത്തില്‍ പിറവി തിരുനാളിന് ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ഇടവക. നല്‍കപ്പെട്ട സുകൃതജപം ചുരുങ്ങിയ സമയത്തീ നുള്ളില്‍ ഏറ്റവും കൂടുതല്‍ എഴുതിയ വര്‍ക്കാണ് സമ്മാനം ഒരുക്കിയത് . 5 – 10 വയസ്സ് പ്രായമായവരില്‍ മരിയന്‍ ജോസ്കരികുളം (781), ജൂലിയ വാക്കേല്‍ (650), സാന്ദ്രാ കുന്നശ്ശേരില്‍ (543) എന്നിവരും 11- 15 വയസ്സില്‍ അലീഷ വാക്കേല്‍ (2027), ബോണി കുടിലില്‍ (1002), ജോസ് ലിന്‍ ആലപ്പാട്ട് (381) എന്നിവരും 1625 വയസ്സില്‍ ജോസ് ലിന്‍ കുടിലില്‍ (1520) ,ഫെയ്മി പൂതൃക്കയില്‍ (108), ഷേര്‍ലില്‍ തറത്തട്ടേല്‍ (101) എന്നിവരും 26- 40 വയസ്സില്‍ റ്റീന വാക്കേല്‍ (2025) ഭാവനകീഴവല്ലിയില്‍ (1840) മിന്റു മണ്ണൂക്കുന്നേല്‍ (1234) എന്നിവരും 4160 വയസ്സില്‍ ഷൈനി തറത്തട്ടേല്‍ (2201), ലിന്‍സി പിണര്‍ക്കയില്‍ (2151), സാലി കിഴക്കേക്കുറ്റ് (2020) എന്നിവരും , 61 വയസ്സില്‍…

പര്‍‌വേസ് മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ലണ്ടനില്‍ പ്രതിഷേധം

ലണ്ടന്‍: പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍‌വേസ് മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ബ്രിട്ടീഷ് തലസ്ഥാനത്ത് ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. ഓള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗിലെ (എപിഎംഎല്‍) പ്രവര്‍ത്തകര്‍ പാക്കിസ്താന്‍ ഹൈഹെക്കമ്മീഷന് പുറത്ത് തടിച്ചുകൂടി പര്‍വേസ് മുഷറഫിന് നീതി ആവശ്യപ്പെടുകയും അവരുടെ നേതാവിനെതിരായ രാഷ്ട്രീയ പ്രേരിത കേസുകള്‍ അവസാനിപ്പിക്കാനും നിവേദനം നല്‍കി. പാക്കിസ്താന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 6 പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത ശേഷം മുഷറഫിന് വധശിക്ഷ അര്‍ഹിക്കുന്നില്ലെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുഷറഫിനെ പിന്തുണയ്ക്കുന്ന പ്രകടനക്കാര്‍ മുദ്രാവാക്യം വിളിക്കുകയും, മുഷറഫ് പാക്കിസ്താനിലേക്ക് വളരെയധികം വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും, അദ്ദേഹത്തിന് കീഴില്‍ പാക്കിസ്താന്‍ ലോകത്തിന്‍റെ ബഹുമാനം നേടുകയും ചെയ്തുവെന്നും പറഞ്ഞു. ഇസ്ലാമാബാദ് പ്രത്യേക കോടതിയുടെ വിധി ‘അന്യായ’മെന്ന് വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ മുഷറഫിന്‍റെ അധികാരത്തിലിരുന്ന വര്‍ഷങ്ങള്‍ പാക്കിസ്താനെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ കാലഘട്ടമാണെന്നും, അദ്ദേഹം തീവ്രവാദത്തെ ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും…