റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു – 57 യുദ്ധ വിമാനം തകര്‍ന്നു വീണു

മോസ്കോ: റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ് യു – 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകര്‍ന്നു വീണതായി വിമാന നിര്‍മ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത്തരത്തിലുള്ള വിമാനത്തിന്റെ ആദ്യത്തെ അപകടമാണിത്. കിഴക്കന്‍ പ്രദേശത്തെ ഖബറോവ്സ്ക് മേഖലയിലാണ് സംഭവം നടന്നതെന്നും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നെന്നും വിമാനം നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള റഷ്യയുടെ യുണെറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (യുഎസി) യുടെ പത്രക്കുറിപ്പില്‍ പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഒരു കമ്മീഷന്‍ രൂപീകരിക്കും. ഇത് സ്റ്റിയറിംഗ് സംവിധാനത്തിലെ പരാജയം മൂലമാണെന്ന് തോന്നുന്നു. രണ്ട് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് ആളപായമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. വന്‍തോതില്‍ നിര്‍മ്മിക്കുന്ന ഒന്നാണ് നഷ്ടപ്പെട്ട വിമാനം. ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍…

മോഷ്ടിച്ച 108 പാക്കറ്റുകളുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

കാലിഫോര്‍ണിയ: ക്രിസ്തുമസ്സിനു മുമ്പുള്ള ദിവസങ്ങളില്‍ മെയില്‍ ബോക്സുകളില്‍ നിന്ന് മോഷ്ടിച്ചെന്ന് കരുതുന്ന നൂറിലധികം പാക്കറ്റുകളും കവറുകളും ഒരു വാഹനത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്തേണ്‍ കാലിഫോര്‍ണിയ പോലീസ് അറിയിച്ചു. തന്ത്രപൂര്‍‌വ്വം രക്ഷപ്പെടല്‍, ഐഡന്റിറ്റി മോഷണം, മെയില്‍ മോഷണം, നിരീക്ഷണ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് ജെറമി ബ്ലംലെന്‍ (41), ബ്രിയാന മേയര്‍ (26) എന്നിവരെ അറസ്റ്റ് ചെയ്തതായി ബ്യൂട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1:50 ന് ഡര്‍ഹാം ഏരിയ മെയില്‍ ബോക്സുകളില്‍ നിന്ന് ഒരാള്‍ മെയില്‍ എടുക്കുന്നതായി അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ആരംഭിച്ചത്. മെയില്‍ മോഷണവുമായി ബന്ധപ്പെട്ട വാഹനത്തിന് സമാനമായ ഒരു വാഹനം പട്രോളിംഗിനിടെ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് സംശയം തോന്നി പിന്തുടര്‍ന്നെങ്കിലും വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. എന്നാല്‍, നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ് സൈഡിലേക്ക്…

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക – പുതിയ ഭാരവാഹികള്‍ ജനുവരി 1-ന് സ്ഥാനമേല്‍ക്കും

ഹൂസ്റ്റണ്‍: ഒന്നര ദശാബ്ദത്തെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പുതിയ പ്രസിഡന്റായി ഡോ. ജോര്‍ജ് കാക്കനാട്ടും (ഹൂസ്റ്റണ്‍), ജനറല്‍ സെക്രട്ടറിയായി സാമുവേല്‍ ഈശോയും (സുനില്‍ ട്രൈസ്റ്റാര്‍, ന്യൂജേഴ്‌സി) ട്രാഷറരായി ജീമോന്‍ ജോര്‍ജുംജനുവരി ഒന്നിനു സ്ഥാനമേല്‍ക്കും. മറ്റു ഭാരവാഹികള്‍: ബിജു കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ് ചിക്കാഗോ), ബിജിലി ജോര്‍ജ് (ജോ. സെക്രട്ടറി ഡാളസ്), ഷിജോ പൗലോസ് (ജോ. ട്രഷറര്‍ ന്യൂയോര്‍ക്ക്), സജി ഏബ്രഹാം, ബിനു ചിലമ്പത്ത് (ഓഡിറ്റര്‍മാര്‍), സുനില്‍ തൈമറ്റം (പ്രസിഡന്റ് ഇലക്ട്). ആഴ്ചവട്ടം ഓണ്‍ലൈനിന്റെ ചീഫ് എഡിറ്ററായ ഡോ. ജോര്‍ജ് കാക്കനാട്ട് സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. ഒരു ദശാബ്ദത്തിലേറെ ആഴ്ചവട്ടം പ്രിന്റ് എഡിഷനായി പുറത്തിറക്കി. കാല്‍ നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്…

മറിയാമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി

ഗാര്‍ലാന്‍ഡ് (ഡാലസ് ): തിരുവല്ല കറ്റോട് മാകാട്ട് പുത്തന്‍വീട്ടില്‍ പരേതനായ എം ഇ ഈപ്പന്‍റെ സഹധര്‍മിണി മറിയാമ്മ ഈപ്പന്‍ (94) ഡാലസില്‍ നിര്യാതയായി. മക്കള്‍ : റേച്ചല്‍ അബ്രഹാം – എം എ അബ്രഹാം, ശോശാമ്മ സഖറിയ – ഇ എം സഖറിയ, പരേതനായ എം ഇ വറുഗീസ് – മണി വറുഗീസ്, മാത്യു ഈപ്പന്‍ – ഏലിയാമ്മ മാത്യു, മറിയാമ്മ മാത്യു – രാജന്‍ മാത്യു (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്‍റ്), ലില്ലി മാത്യു – കെ സി മാത്യു, ആനി അലക്സ് – അലക്സ് ഈശോ (എല്ലാവരും ഡാളസ് )   പൊതു ദര്‍ശനം : സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഗാര്‍ലാന്‍ഡ് ഡിസംബര്‍ 26 വ്യാഴം വൈകീട്ട് 6 മുതല്‍ സംസ്കാര ശുശ്രുഷ :സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഡിസംബര്‍…

Pope’s Christmas message appeals for peace in global flashpoints

VATICAN CITY (AFP) – Pope Francis appealed for peace in many of the world’s hotspots, singling out the crises in the Middle East, Venezuela and Lebanon as well as armed conflicts ravaging many African countries. “May Christ bring his light to the many children suffering from war and conflicts in the Middle East and in various countries of the world,” the 83-year-old pontiff said in his traditional Christmas message at the Vatican. “May he bring comfort to the beloved Syrian people who still see no end to the hostilities that…

1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല

പാരീസ്: 200 വര്‍ഷത്തിനുശേഷം ആദ്യമായി പാരീസിലെ നോട്രെഡാം കത്തീഡ്രലിന് ഈ വര്‍ഷത്തെ ക്രിസ്മസ് ഈവ് കുര്‍ബ്ബാന നടത്താന്‍ കഴിഞ്ഞില്ല.  കഴിഞ്ഞ ഏപ്രിലില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്നാണിത്. ഫ്രഞ്ച് കത്തോലിക്കര്‍ കത്തീഡ്രലിന്‍റെ റെക്ടര്‍ പാട്രിക് ചൗവെറ്റിനോടൊപ്പം നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള സെന്‍റ് ജെര്‍മെയ്ന്‍ എല്‍ ആക്സറോയിസിന്‍റെ പള്ളിയിലാണ് ഇത്തവണ കൃസ്മസ് ആഘോഷത്തിന് തടിച്ചുകൂടിയത്. ‘എന്തു തന്നെയായാലും ഇത് ക്രിസ്മസ് അല്ലേ… എവിടെ ആഘോഷിച്ചാലും ഇന്ന് രാത്രി നോട്രെഡാമിനെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല,’ 16 കാരിയായ ജൂലിയറ്റ് പറഞ്ഞു. കുടുംബത്തോടൊപ്പം 700 കിലോമീറ്റര്‍ യാത്ര ചെയ്താണ് ജൂലിയറ്റ് എത്തിയത്. ‘ഏപ്രില്‍ 15 മുതല്‍ ഞങ്ങള്‍ വളരെ ദുഃഖിതരാണ്. ഇന്ന് അതിലും കൂടുതല്‍ ദുഃഖമനുഭവിക്കുന്നു,’ പാരീസിലെ ആ ലാന്‍ഡ്മാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത പാരീസുകാരി ഡാനിയേല പറഞ്ഞു. എന്നിരുന്നാലും, ക്രിസ്മസ് രാവിലെ മാസ് അവതരിപ്പിച്ച നോട്രെഡാം ഗായകസംഘത്തെ അവര്‍ അനുമോദിച്ചു. അതേസമയം, തൊഴിലാളികള്‍…

സാന്താക്ലോസിന്‍റെ ഡെലിവറി റൂട്ട് ട്രാക്ക് ചെയ്യാന്‍ യുഎസ് ബഹിരാകാശ യാത്രികരും

വാഷിംഗ്ടണ്‍: പതിറ്റാണ്ടുകളായി കനേഡിയന്‍, അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ നോറാഡ് സാന്താക്ലോസിന്‍റെ അന്താരാഷ്ട്ര സമ്മാന വിതരണ പാതയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കിവരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യമായി യുഎസ് ബഹിരാകാശയാത്രികര്‍ ഒരു കൈ സഹായം നല്‍കുകയാണ്. ‘സാന്ത നിലവില്‍ ഇന്ത്യക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ദൃശ്യമാകുന്നു’ എന്നാണ് ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രൂ മോര്‍ഗന്‍ ഒരു വീഡിയോ ലിങ്ക് വഴി അറിയിച്ചിരിക്കുന്നത്. പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ പൊങ്ങിക്കിടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ‌എസ്‌എസ്) നിന്നാണ് അദ്ദേഹം ഈ സന്ദേശം അയച്ചിരിക്കുന്നത്. നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (നോറാഡ്), ആര്‍എസ്എസ് ഭൂമിയില്‍ നിന്ന് 250 മൈല്‍ അകലെ മണിക്കൂറില്‍ 17,000 മൈല്‍ (27,000 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കുകയാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ‘വര്‍ഷത്തിലൊരിക്കല്‍ ലോകമെമ്പാടും സഞ്ചരിക്കുന്ന സാന്തയെ കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ ഒരു വലിയ ലക്ഷ്യമുണ്ട്’ അദ്ദേഹം പറയുന്നു. കേണല്‍ മോര്‍ഗന്‍റെയും ഐ‌എസ്‌എസ് ടീമിന്‍റെയും…

അച്ചാമ്മ കുര്യാക്കോസ് (70) ഹൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റണ്‍: ചേലാട് , ഇലവുംപറമ്പ് കൗങ്ങുംപിള്ളില്‍ വര്‍ക്കി കുര്യാക്കോസിന്റെ സഹധര്‍മ്മണി അച്ചാമ്മ കുര്യാക്കോസ് (70) ഡിസംബര 23-നു തിങ്കളാഴ്ച കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.പരേത അടിമാലി ആനവിരട്ടി മുതിരക്കാലയില്‍ കുടുംബാഗമാണ്. പ്രത്യാശയുടെ തീരത്ത് വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ, അപ്പച്ചനും മക്കളും ചെറുമക്കളും. ജീസ് കുര്യാക്കോസ് ,സിന്ധു ജീസ് ,ആന്‍ മറിയ ,ബേസില്‍ ,ക്രിസ്റ്റല്‍ ,ജിബു കുര്യാക്കോസ് സ്മിത ജിബു സാന്ദ്ര ,ആര്‍ദ്ര ,ജീന കുര്യാക്കോസ് അനബെല്‍ ,അഞ്ജലി. ഹ്യൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് . സംസ്കാരം പിന്നീട് . വര്‍ക്കി കുര്യാക്കോസ് 281 8185227, ജീന കുര്യാക്കോസ് 832 8581842.

പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ ഇന്ത്യ പുറത്താക്കി

ന്യൂഡല്‍ഹി: ചെന്നൈയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥി ജാക്കോബ് ലിന്‍ഡെന്താലിനോട് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) അധികൃതര്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിലെ എക്സ്ചേഞ്ച് പ്രോഗ്രാമില്‍ ഡ്രസ്ഡെന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ലിന്‍ഡെന്താല്‍ വിസ ചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ചു. ‘ഇന്ത്യന്‍ ഭരണഘടന മതേതരമാണ്, ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് വിവേചനത്തിന്‍റെ വ്യക്തമായ രൂപമാണ്. ഞാന്‍ ജര്‍മ്മനിയില്‍ നിന്നുള്ളയാളാണ്, ഈ വിവേചനം കൂടുന്തോറും എന്താണ് സംഭവിക്കുക എന്ന് എനിക്ക് അറിയാം,’ പ്രതിഷേധത്തില്‍ പങ്കെടുത്ത ലിന്‍ഡെന്താല്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും സിഎഎ വിരുദ്ധ പ്രതിഷേധത്തെക്കുറിച്ചും ലിന്‍ഡന്തലിനെ തിങ്കളാഴ്ച ബിഒഐ ഓഫീസിലേക്ക് വിളിപ്പിച്ചു ചോദിച്ചിരുന്നു. അതിനുശേഷം ഉടന്‍ രാജ്യം വിട്ട് പോകാനും വീണ്ടും ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കണമെന്നും അറിയിച്ചു. ലിന്‍ഡന്തറിന്റെ ജീവിതം…

കുട്ടികള്‍ മണ്ണ് തിന്നെന്ന് പറഞ്ഞു; ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ദീപക്കിനെ തരംതാഴ്‌ത്തി

തിരുവനന്തപുരം: ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ്പി ദീപക്കിനെതിരെ സിപിഎം നടപടി. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് ദീപക്കിനെ തരംതാഴ്ത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് കൈതമുക്കില്‍ കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നെന്ന് പറഞ്ഞതിനാണ് നടപടി. പരാമര്‍ശം വിവാദമായതിന് പിന്നാലെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ദീപക്കിനെ നീക്കിയിരുന്നു. ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിമല്‍ കുമാറിനെയും നീക്കിയിട്ടുണ്ട്. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നെന്ന് അറിയിച്ചത് പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണെന്ന് എസ്പി ദീപക്ക് നേരത്തെ പറഞ്ഞിരുന്നു. കൈതമുക്ക് റെയില്‍വേ പുറമ്പോക്ക് കോളനയില്‍ കഴിയുന്ന ആറ് കുട്ടികളില്‍ നാല് പേരെ അമ്മയുടെ ആവശ്യപ്രകാരം ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ മണ്ണ് തിന്നേണ്ടി വന്നിട്ടില്ലെന്ന് കണ്ടെത്തി. അമ്മയുടെ…