കൂവള്ളൂര്‍ കുടുംബത്തില്‍ നിന്നും മറ്റൊരു വൈദികന്‍ കൂടി സഭാ സേവനത്തിലേക്ക്

ന്യൂയോര്‍ക്ക്: നിരവധി വൈദികരേയും, കന്യാസ്ത്രീകളേയും, അദ്ധ്യാപകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും കത്തോലിക്കാ സഭക്കും സമൂഹത്തിനും സംഭാവന നല്‍കിയിട്ടുള്ള കൂവള്ളൂര്‍ ഫാമിലിയില്‍ നിന്നും പുതിയൊരു വൈദികന്‍ കൂടി പൗരോഹിത്യ പദവിയിലേക്ക് പ്രവേശിക്കുന്നു. റവ ഫാ ജോസഫ് കൂവള്ളൂര്‍ (സീനിയര്‍), റവ ഫാ ജോസഫ് കൂവള്ളൂര്‍ (ജൂനിയര്‍) എന്നിവരുടെ പിന്‍ഗാമിയായി വൈദിക പദവിയിലേക്ക് പ്രവേശിക്കുന്ന സീക്കന്‍ ജോസഫ് കൂവള്ളൂര്‍ (റ്റിബിന്‍), നാലാം തലമുറയില്‍ നിന്നുള്ള അംഗമാണ്. 2020 ജനുവരി 4 ന് രാവിലെ 9.15 ന് സീക്കന്‍ ജോസഫ് കൂവള്ളൂര്‍, പാലാ രൂപതയില്‍പെട്ട കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് പാലാരൂപത സഹായ മെത്രാന്‍, അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കല്‍ പിതാവിന്റെ കൈവെപ്പോടെ പൗരോഹിത്യം സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്. റ്റിബിന്റെ പിതാവ് റോബര്‍ കൂവള്ളൂര്‍, കെ റ്റി കൂവള്ളൂര്‍ എന്നിവരുടെ എട്ട് മക്കളില്‍ ഇളയ മകനാണ്. മാതാവ് ജയമോള്‍…

ബാങ്ക് കവര്‍ച്ച നടത്തി പണം റോഡില്‍ വിതറിയ ആളെ അറസ്റ്റു ചെയ്തു

ഡെന്‍വര്‍ (കൊളറാഡോ): ബാങ്ക് കൊള്ളയടിച്ച് കിട്ടിയ പണം ക്രിസ്മസ് തലേന്ന് ‘മെറി ക്രിസ്മസ്’ എന്ന് പറഞ്ഞ് റോഡില്‍ വിതറിയ 65-കാരനെ പോലീസ് അറസ്റ്റു ചെയ്തു. വെളുത്ത താടിയും മുടിയുമുള്ള ഒരാള്‍ ‘ഹൊ ഹൊ ഹൊ, മെറി ക്രിസ്മസ്’ എന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നോട്ടുകള്‍ വിതറി അഭിവാദ്യം ചെയ്തപ്പോള്‍ അത് സാന്താക്ലോസ് ആണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. എന്നാല്‍, കൊളറാഡോയിലെ അക്കാദമിക് ബാങ്കില്‍ കവര്‍ച്ച നടന്നതായി പിന്നീട് കണ്ടെത്തി. വാസ്തവത്തില്‍, ‘ക്രിസ്മസ് സമ്മാനം’ നല്‍കിയത് ബാങ്ക് കൊള്ളയടിച്ച വ്യക്തി തന്നെയായിരുന്നു. ആയിരക്കണക്കിന് ഡോളര്‍ വായുവില്‍ എറിഞ്ഞതായി പോലീസും പ്രാദേശിക മാധ്യമങ്ങളും പറഞ്ഞു. 65 കാരനായ ഡേവിഡ് വയാന്‍ ഒലിവര്‍ എന്ന വ്യക്തിയെ പിന്നീട് ഒരു കോഫി ഷോപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതി ബാങ്കില്‍ പ്രവേശിച്ച് വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വലിയൊരു തുകയുമായാണ് രക്ഷപ്പെട്ടത്. പ്രതി ബാങ്കില്‍ നിന്ന് എത്ര പണം…

നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (ഡിസംബര്‍ 22 മുതല്‍ 28 വരെ)

അശ്വതി: ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. അസുഖങ്ങളാല്‍ അവധിയെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് ലഭിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകും. പാര്‍ശ്വഫലങ്ങളുളള ഔഷധങ്ങള്‍ ഉപേക്ഷിക്കും. വ്യാപാരമേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകും. ഭരണി: അർധമനസോടുകൂടി പ്രത്യേകവിഭാഗത്തിന്‍റെ ചുമതല ഏറ്റെടുക്കും. വിപണന വിതരണ മേഖലകളില്‍ മാന്ദ്യം അനുഭവപ്പെടും. ഉത്സാഹവും ഉന്മേഷവും പ്രവര്‍ത്തനക്ഷമതയും കുറയും. പാരമ്പര്യപ്രവൃത്തികളുടെ‌ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കും. അശ്രദ്ധകൊണ്ട് വാഹനാപകടത്തിന് യോഗമുണ്ട്. വരവും ചെലവും തുല്യമായിരിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ പദ്ധതിസമര്‍പ്പണത്തിന് തയാറാകും. കാര്‍ത്തിക: പുത്രപൗത്രാദികളോടൊപ്പം ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അവതരണശൈലിയില്‍ അബദ്ധങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അവധിദിനങ്ങളിലും ജോലിചെയ്യേണ്ടതായി വരും. ഉത്തരവാദിത്വങ്ങള്‍ വർദിക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. ബന്ധുവിന്‍റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കും. വ്യവഹാരവിജയമുണ്ടാകും. രോഹിണി: കുടുംബാംഗങ്ങളോടൊപ്പം പുണ്യതീര്‍ത്ഥയാത്രയ്ക്ക് യോഗമുണ്ട്. ഔദ്യോഗിക മായി അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാന്‍ നിയമസഹായം തേടും. ഭയഭക്തി ബഹുമാനത്തോടുകൂടിയുളള പ്രവര്‍ത്തനങ്ങള്‍…

പേരക്കുട്ടികള്‍ക്ക് മുത്തഛന്റെ വക ക്രിസ്മസ് സമ്മാനം സ്‌കൂള്‍ ബസ് !

ഓറിഗണ്‍: ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കൈമാറുന്ന ക്രിസ്മസ് സീസണില്‍ ഓറിഗണില്‍ ഒരു മുത്തഛന്‍ തന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു സ്‌കൂള്‍ ബസ്. ഡഗ് ഹെയ്സ് എന്ന മുത്തഛനാണ് വേറിട്ടൊരു സമ്മാനം നല്‍കി തന്റെ പത്ത് പേരക്കുട്ടികളെ അത്ഭുതപ്പെടുത്തിയത്. ഓറിഗണിലെ ഗ്ലാഡ്സ്റ്റോണില്‍ കത്തോലിക്കാ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും വരാനുമാണ് അവര്‍ക്ക് സ്വന്തമായി ഒരു സ്കൂള്‍ ബസ് നല്‍കിയതെന്ന് ഡഗ് ഹെയ്സ് പറയുന്നു. ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ‘ഗ്രാന്‍ഡ് ഫാദര്‍ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ബസ് ഹെയ്സ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയതെന്ന് കെജിഡബ്ല്യു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ അവധിക്കാലത്തും കുടുംബം പല സ്ഥലങ്ങളിലും ഉല്ലാസ യാത്ര പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം സ്കൂള്‍ ആരംഭിച്ചതു മുതല്‍ അവര്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നു തോന്നിയതാണ് ബസ് വാങ്ങിക്കാന്‍ കാരണമെന്ന് മുത്തഛന്‍ ഹെയ്സ് പറഞ്ഞു.…

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം

ന്യൂജേഴ്‌സി: ശാന്തിയുടേയും, സമാധാനത്തിന്റെയും ദൂതുമായി, കാലിത്തൊഴുത്തില്‍ പിറന്ന്, കടലോളം കരുണപകര്‍ന്ന് ലോകത്തിന് മുഴുവന്‍ വെളിച്ചമായ് മാറിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്തുമസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വൈകീട്ട് നടന്ന പിറവി തിരുനാളിലും, തിരുക്കര്‍മ്മങ്ങളിലും എഴുനൂറില്‍പ്പരം വിശ്വാസികള്‍ സജീവമായി പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ വൈകീട്ട് 6:00 മണിക്ക് ദേവാലയത്തിലെ ഗായക സംഘത്തിന്റെ കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് പിറവിതിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. “രാജാക്കന്മാരുടെ രാജാവേ…”എന്ന ഗാനം ആലപിച്ചുകൊണ്ട് വികാരിയച്ചനും ഗായക സംഘത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഡിവൈന്‍ മേഴ്‌സി ഹീലിംഗ്…

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐ പി നെറ്റ്‌വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു . അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളുടെയും കരോള്‍ ഗാനങ്ങളുടെയും നേര്‍ക്കാഴ്ചയാണ് യു എസ് വീക്കിലി റൗണ്ടപ്പില്‍ ഈയാഴ്ച. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂളില്‍ വെച്ച് നടന്നു. ചിക്കാഗോയില്‍ നിന്നുള്ള കരോള്‍ ഗാനങ്ങള്‍, ഹിസ് വോയിസ് എന്ന ഗായക സംഘം ഒരുക്കിയ ഗാനം. കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടന്നു. ന്യൂജേഴ്‌സി സെന്റ്…

ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് കരുതുന്നു: മോഹന്‍ ഭഗവത്

പാരമ്പര്യപ്രകാരം ഈ രാജ്യം ഹിന്ദുക്കളുടേതാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘ മേധാവി മോഹന്‍ ഭാഗവത് തെലങ്കാനയില്‍ പറഞ്ഞു. നാം നാനാത്വത്തില്‍ ഐക്യം തേടുകയല്ല, മറിച്ച് വൈവിധ്യമുള്ള ഐക്യമാണ് ഞങ്ങള്‍ തേടുന്നത്, ഐക്യം കൈവരിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. ഹെദ്രാബാദ്: മതവും സംസ്കാരവും എന്തുതന്നെയായാലും ഇന്ത്യയിലെ 130 കോടി ജനസംഖ്യയെ ഹിന്ദു സമൂഹമായി സംഘ് കണക്കാക്കുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍എസ്എസ്) മേധാവി മോഹന്‍ ഭാഗവത്. ദേശീയത പുലര്‍ത്തുന്നവരും മതത്തിനും സംസ്കാരത്തിനും അതീതമായി ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും ഹിന്ദുക്കളാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളെ ഹിന്ദുക്കളായി ആര്‍എസ്എസ് കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹം മുഴുവന്‍ നമ്മുടേതാണെന്നും സംഘടിത സമൂഹം കെട്ടിപ്പടുക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭഗവത് പറഞ്ഞു, ‘ഭാരത് മാതാവിന്‍റെ മകന്‍, ഏത് ഭാഷ സംസാരിച്ചാലും, അവന്‍ ഏതെങ്കിലും പ്രദേശത്തുനിന്നുള്ളവനാണെങ്കിലും, ഏത് രൂപത്തില്‍ ആരാധിക്കുന്നുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള…

തമിഴ്നാട്ടില്‍ ജാതി വിവേചനം ആരോപിച്ച് 3,000 ദലിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ നാദൂര്‍ ഗ്രാമത്തിലെ ദലിത് സമുദായത്തിലെ നിരവധി പേര്‍ വിവേചനം ആരോപിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നു. മതില്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് 17 അംഗങ്ങള്‍ അടുത്തിടെ മരിച്ച കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ പലരും. ജനുവരി അഞ്ചിന് ഇസ്ലാം മതം സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 3000 പട്ടികജാതിക്കാര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരെല്ലാവരും ദലിത് സംഘടനയായ പുലിഗല്‍ കാച്ചി (ടിപികെ) യുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. ഇവരെല്ലാം ജനുവരി 5 ന് പല ഘട്ടങ്ങളിലായി ഇസ്ലാം മതം സ്വീകരിക്കും. ഞായറാഴ്ച മേട്ടുപാളയത്തില്‍ നടന്ന യോഗത്തിലാണ് ടിപികെ ഇസ്ലാം സ്വീകരിക്കാനുള്ള തീരുമാനം എടുത്തത്. ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചവരില്‍ നിരവധി പേര്‍ അടുത്തിടെ നടന്ന മതില്‍ തകര്‍ച്ചയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ്. ഡിസംബര്‍ രണ്ടിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള മേട്ടുപാളയം ഗ്രാമത്തിലെ നാദൂര്‍ ഗ്രാമത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരു ഉയര്‍ന്ന ജാതിക്കാരന്‍ നിര്‍മ്മിച്ച…

ലച്ചുവിന് കല്യാണം; പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഫ്ലവേഴ്സ് ചാനലിന്റെ പൊടിക്കൈ

ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയില്‍ ‘ലച്ചുവിന്റെ വിവാഹ വാര്‍ത്ത’ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു. ലൈവ് വിവാഹത്തിന്റെ പ്രമോ വീഡിയോയും ഫോട്ടോയുമാണ് ഇപ്പോള്‍ സംസാരവിഷയം. ഷെയ്ന്‍ നിഗം ഇതിനിടെയില്‍ അതിഥിയായി എത്തിയതും ശ്രദ്ധേയമായിരുന്നു. ലച്ചുവിന്റെ വരന്‍ ഷെയ്ന്‍ നിഗം ആണെന്നുള്ള പ്രചരണവുമുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ത്ഥ വരനെ പ്രേക്ഷകര്‍ ഇന്നലെയാണ് കണ്ടത്. ടെലിവിഷനിലെ താരം ഡെയ്ന്‍ ഡേവിസ് ആണ് വരന്‍. ഇരുവരുടെയും വിവാഹ ഫോട്ടോകളാണ് പിന്നീട് നിറഞ്ഞത്. യഥാര്‍ത്ഥ കല്യാണമാണോ എന്നുവരെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരത്തിലായിരുന്നു ലൈവ് വിവാഹാഘോഷം. കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി വിവാഹപന്തലിലേക്ക് എത്തുന്ന നായിക. ശരിക്കും വിവാഹാഘോഷം തന്നെ. കണ്ണീര്‍ സീരിയലുകളില്‍ നിന്ന് പുതുമ നിറച്ചെത്തിയ പരമ്പരയായിരുന്നു ഉപ്പും മുളകും. വളരെ രസകരമായി പരമ്പര മുന്നോട്ടുപോകുന്നു. മുന്‍പും സീരിയലുകളില്‍ ലൈവ് വിവാഹം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സീത എന്ന പരമ്പരയിലെ സീതയുടെ വിവാഹം ലൈവ് ആയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം വൈറലായ വിവാഹമായിരുന്നു…

മനസ്സിലും ഫോണിലും നീയാണ്; നയന്‍‌താരയോട് കാമുകന്‍ വിഘ്‌നേശ്

ക്രിസ്തുമസ് ദിനത്തില്‍ തന്റെ പങ്കാളിയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേശ് ശിവന്‍ ആശംസ നേര്‍ന്നു. മനസ്സിലും ഫോണിലും നീയാണെന്ന് പറയുന്ന ഫോട്ടോയാണ് വിഘ്‌നേശ് ശിവന്‍ ഷെയര്‍ ചെയ്തത്. ഇത് ഡിസംബര്‍ കാതല്‍ എന്ന് ആരാധകര്‍ പങ്കുവെച്ചു. നയന്‍താരയെ ചേര്‍ത്തുപിടിച്ചുള്ള പ്രണയം തുളുമ്പുന്ന ഫോട്ടോയാണ് വൈറലായത്. ഹൃദയം നിറഞ്ഞ സന്തോഷം നിറഞ്ഞ ക്രിസ്തുമസും പുതുവര്‍ഷവും വിഘ്‌നേശ് നേരുന്നു. പോസിറ്റീവ് വൈബ്‌സിനെ മാത്രം തെരഞ്ഞെടുക്കാനും സന്തോഷത്തോടെ ഇരിക്കാനും വിഘ്‌നേശ് ആരാധകരോട് പറയുന്നു. ഇരുവരും എന്ന് വിവാഹിതരാകും എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അടുത്തവര്‍ഷം ഇവര്‍ വിവാഹിതരാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.