More India protests as Hindu hardliners flex muscles

NEW DELHI (AFP) – Indians took to the streets again on Thursday in yet more protests against a citizenship law, a day after pro-government Hindu hardliners staged a show of force complete with horses, drums and batons. Two weeks of at times violent demonstrations have killed at least 27 people as anti-government protesters have vented their anger nationwide in the biggest challenge to Prime Minister Narendra Modi since he stormed to power in 2014. Modi denies accusations that the law, which eases naturalisation procedures for non-Muslim minorities from three nations,…

2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍ (അവലോകനം)

മനസ്സില്‍ പതിഞ്ഞ ഓര്‍മ്മകളുമായി 2019 എന്ന വര്‍ഷവും ഇനി ചരിത്രമായി മാറുന്നു. മുന്‍കാലങ്ങളെപ്പോലെ പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു വര്‍ഷമാണ് കടന്നുപോയത്. ഭീകരാക്രമണങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും മുന്‍ വര്‍ഷങ്ങളെപ്പോലെ കഴിഞ്ഞുപോയ വര്‍ഷത്തിനും മാറ്റമില്ലായിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദങ്ങള്‍ക്കുപകരം മുറവിളികളുടെയും ഒച്ചപ്പാടുകളുടെയും അക്രമങ്ങളുടെയും ശബ്ദമായിരുന്നു എവിടെയും! പ്രത്യക്ഷമായും പരോക്ഷമായും 2019ലെ രാഷ്ട്രീയ തീരുമാങ്ങള്‍ ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇന്ത്യയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളും അസംബ്‌ളി തിരഞ്ഞെടുപ്പുകളും ജനങ്ങളുടെ വികാരങ്ങളെയും ആവേശങ്ങളെയും തീവ്രമായി ഉണര്‍ത്തിയിരുന്നു. ചന്ദ്രയാന്‍, പൗരത്വ ഭേദഗതി നിയമങ്ങള്‍, സ്ത്രീകളുടെ സുരക്ഷിതത്വം, തെരുവുകളിലെ ശക്തമായ പ്രകടനങ്ങള്‍ മുതലായവകള്‍ 2019 ലെ പ്രധാനപ്പെട്ട ചര്‍ച്ചകളായിരുന്നു. ഹോങ്കോങ്ങില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതും പാരീസില്‍ 850 വര്‍ഷം പഴക്കമുള്ള കത്തീഡ്രല്‍ തീകത്തി നശിച്ചതും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോണ്‍ഗ്രസ്സ് പ്രമേയത്തിലൂടെ ഇമ്പിച്ചു ചെയ്തതും ആഗോള വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. 2019 ഭാരതത്തെ സംബന്ധിച്ചിടത്തോളം…

സമൂഹത്തിന് രാഷ്ട്രിയ ദിശാബോധം നല്‍കുന്നത് കാമ്പസുകള്‍: ഷംസീര്‍ ഇബ്രാഹീം

പാലക്കാട്: സമൂഹത്തിന് രാഷ്ട്രിയ ദിശാബോധം നല്‍കുന്നത് കാമ്പസുകളാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം. ഇന്ന് രാജ്യത്ത് നടക്കുന്ന എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലെല്ലാം അത് ദര്‍ശിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി സിസം. 23, 24 തിയ്യതികളില്‍ ആലത്തൂര്‍ മോഡല്‍ സെന്‍ട്രല്‍ സ്ക്കൂളില്‍ സംഘടിപ്പിച്ച ഹയര്‍ സെക്കന്‍ററി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ വൈ. ഇര്‍ഷാദ്, സി.പി ഹബീബ് റഹ്മാന്‍, ഇര്‍ഫാന്‍ കൊട്ടപ്പറമ്പന്‍ കാവനൂര്‍, ഫയാസ് ഹബീബ്, ലബീബ് കായക്കൊടി, നുജൈം പി കെ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ‘പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും’ എന്ന വിഷയത്തില്‍ നടന്ന സംവാദം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്റിന്‍ നയിച്ചു. വിവിധ സാമൂഹികരാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സ്കിറ്റുകള്‍ വ്യത്യസ്ത ഗ്രൂപ്പുകളായി…

ഹേമന്ദ് സോറന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന്; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് മോദി സര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷ ഐക്യനിരയാകും. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമേ, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ വന്‍നിരയാണ് ഡിസംബര്‍ 29ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നത്. പ്രണബ് മുഖര്‍ജിക്ക് പുറമേ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, പി.ചിദംബരം, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തും. പൗരത്വ ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിപക്ഷം ഒന്നിച്ച സാഹചര്യത്തില്‍ ഇവരുടെ കൂടിയിരുത്തത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അടുത്തിടെ ഇത്രയും മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്നിട്ടുമില്ല. റാഞ്ചിയിലെ മൊറാബാദി മൈതാനത്താണ് സത്യപ്രതിജ്ഞാ…

അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഫോമയുടെ ആദരം

ഡാളസ്: വ്യവസായ പ്രമുഖനും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന മുന്‍മന്ത്രിയും നിലവില്‍ കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ ഫോമാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ ഫോമയുടെ നേതൃത്വത്തില്‍ ടെലികോണ്‍ഫറന്‍സ് വഴി അനുശോചനയോഗം സംഘടിപ്പിക്കുകയും അമേരിക്കയിലും കേരളത്തിലും നിന്നുള്ള നിരവധി സാംസ്കാരിക സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ചെയ്തു. ഫോമ പ്രസിഡണ്ട് ശ്രീ ഫിലിപ് ചാമത്തില്‍ അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയും സെക്രട്ടറി ജോസ് അബ്രഹാം സ്വാഗതം ആശംസിക്കുകയും ചെയ്തു. ഫോമയുടെ നാഷണല്‍ സമിതി അംഗങ്ങളും മുന്‍ ഭാരവാഹികളും അതുപോലെ തോമസ് ചാണ്ടിയുടെ നിരവധി സുഹൃത്തുക്കളും അമേരിക്കയില്‍നിന്നും കേരളത്തില്‍ നിന്നും പങ്കെടുത്തു. കേരളത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തെ പ്രമുഖരായ തോമസ് ചാഴിക്കാടന്‍ എം പി രാജു എബ്രഹാം എംഎല്‍എ മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍…

ജീവിതത്തിന്റെ പുതു പ്രതീക്ഷകളാണ് ക്രിസ്മസും പുതുവത്സരവും: ജോയ് ഇട്ടന്‍

പുതിയ ജീവിതത്തിന്റെ പ്രതീക്ഷയും നിറവുമാണ് ക്രിസ്തുമസും പുതു വത്സരവും നമുക്ക് സമ്മാനിക്കുന്നതെന്ന് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും, ഫൊക്കാനാ ചാരിറ്റി മുന്‍ ചെയര്‍മാനമായ ജോയി ഇട്ടന്‍ ക്രിസ്മസ് പുതുവത്സര ആശംസ കുറിപ്പില്‍ അറിയിച്ചു. ക്രിസ്മസും പുതുവത്സരവും ലോകത്തുള്ള എല്ലാ ജനങ്ങള്‍ക്കും നല്‍കുന്ന ആനന്ദം വര്‍ണ്ണനാതീതമാണ്. കാലിത്തൊഴുത്തില്‍ പിറന്നു വീണ ഒരു മഹാനുഭാവന്‍ ലോകത്ത് അശരണരായ ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷയും പ്രത്യാശയും ചെറുതല്ല. ലോകം നന്മയിലേക്ക് നയിക്കേണ്ടതിന്റെ  ആവശ്യകത തന്റെ പ്രവൃത്തിയിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത യേശുദേവന്റെ തിരുപ്പിറവി ജാതി മത വര്‍ഗ്ഗ വിത്യാസമില്ലാതെ ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ സമൂഹത്തിന് ലഭിക്കുന്ന സന്ദേശം നന്മയിലധിഷ്ഠിതമായ ഒരു ജീവിതത്തെ ലോകത്തിന് അടയാളപ്പെടുത്തല്‍ കൂടിയാണ് ക്രിസ്മസ് നമുക്ക് നല്‍കുന്നത്. ക്രിസ്മസിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം പുതുവത്സരം കൂടി കടന്നു വരുന്നോള്‍ ഒരു പുതിയ വര്‍ഷത്തിന്റെ പിറവി മാത്രമല്ല പുതിയ ജീവിതങ്ങളുടെ തുടക്കം കൂടിയാണ്…

മനോരോഗി പരാമര്‍ശം: മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം; സംഘടനകള്‍ക്ക് കത്തയച്ചു

കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിക്കുന്നതായി ഷെയ്ൻ നിഗം. മാപ്പു ചോദിച്ചുകൊണ്ട് അമ്മയ്ക്കും ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഷെയ്ൻ നിഗം കത്ത് നല്‍കി. വിഷയം രമ്യമായി പരിഹരിക്കണമെന്ന് ഷെയ്ൻ നിഗം കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതിന് ഫേസ്ബുക്കിലൂടെ ഷെയ്ൻ നിഗം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ആ മാപ്പ് സ്വീകരിക്കില്ലെന്നും മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. മാപ്പ് ചോദിച്ചുകൊണ്ടുള്ള ഷെയ്‌നിന്റെ കത്തില്‍ ‘അമ്മ’യുടെ ഭാഗത്ത് നിന്ന് ഉടന്‍ ഒരു പ്രതികരണമുണ്ടാവില്ല. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് കഴിഞ്ഞാല്‍ മാത്രമേ ഷെയ്‌നിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കൂ. ജനുവരിയിലാകും അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. അങ്ങിനെ യോഗം ചേര്‍ന്ന് ഷെയ്‌നിന്റെ ഉത്തരവാദിത്വം അമ്മ ഏറ്റെടുത്താല്‍ മാത്രമേ, നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നീക്കുപോക്കുണ്ടാകൂ. ഷെയിന്‍ അയച്ച കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച വിദേശ വനിത ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

കൊച്ചി: കൊച്ചിയില്‍ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദേശം. വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നോര്‍വീജിയന്‍ സ്വദേശിയായ യാനേ ജോണ്‍സണോട് (71) രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലിലെത്തി അന്ത്യശാസനം നല്‍കി. കഴിഞ്ഞ ദിവസം കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മാര്‍ച്ചില്‍ യാനേ ജോണ്‍സണ്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോസ് ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഈ ചിത്രങ്ങള്‍ കണ്ട കൊച്ചി എഫ്ആര്‍ഐയിലെ ഉദ്യോഗസ്ഥര്‍ യാനേയെ സമീപിച്ച് വിശദീകരണം ചോദിച്ചു. എന്നാല്‍ യാനേ നല്‍കിയ വിശദീകരണത്തില്‍ ഉദ്യോഗസ്ഥര്‍ തൃപ്തരായില്ല. തുടര്‍ന്നാണ് രാജ്യം വിടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഉടനടി രാജ്യം വിട്ടില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചതായും സ്വദേശത്ത് മടങ്ങുകയാണെന്നും ജാനി മെറ്റി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കാരണം എഴുതി നല്‍കാന്‍ പറഞ്ഞുവെങ്കിലും അധികൃതര്‍ അതിന്…

ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം ചുവടുകള്‍ വെച്ച് രാഹുല്‍ ഗാന്ധി; വീഡിയോ

റായ്പൂര്‍: ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിന് ചുവടുകള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു രാഹുലിന്റെ നൃത്തം. വേദിയില്‍ കലാകാരന്‍മാര്‍ക്കൊപ്പം രാഹുല്‍ നൃത്തം വെയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗോത്രവര്‍ഗക്കാരുടെ തലപ്പാവണിഞ്ഞ് ചെണ്ടപോലുള്ള വാദ്യോപകരണവും കയ്യിലേന്തിയുള്ള രാഹുലിന്റെ നൃത്തം ഇതിനോടകം വൈറലായിക്കഴിഞ്ഞു. #WATCH Chhattisgarh: Congress leader Rahul Gandhi takes part in a traditional dance at the inauguration of Rashtriya Adivasi Nritya Mahotsav in Raipur. pic.twitter.com/HpUvo4khGY — ANI (@ANI) December 27, 2019

പാക്കിസ്ഥാനിൽ നിന്നും പറന്നു പറന്നെത്തി രാജസ്ഥാനിലും ഗുജറാത്തിലുമുള്ള കർഷകരെ കണ്ണീരുകുടിപ്പിച്ച് വെട്ടുകിളിക്കൂട്ടം

വഡോദര: വടക്കൻ ഗുജറാത്തിലും പടിഞ്ഞാറൻ രാജസ്ഥാനിലും വയലുകളിൽ പാക്കിസ്ഥാനിൽ നിന്നും പറന്നെത്തിയ വെട്ടുകിളികളുടെ (locust) ആക്രമണം. വയലുകളിലേക്ക് ഇരച്ചെത്തി ഇവ വിളകൾ നശിപ്പിക്കുകയാണ്. പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ സംസ്ഥാനങ്ങളിലേക്കയച്ചു. പാക്കിസ്ഥാനിലെ മരുപ്രദേശങ്ങളിൽ നിന്നാണു വെട്ടുകിളികൾ കൂട്ടത്തോടെയെത്തുന്നതെന്ന് വിദഗ്ധ സംഘം പറഞ്ഞു. പുൽച്ചാടിക്കു സമാനമായ ചെറുജീവികളാണു വെട്ടുകിളികൾ. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണിത്. ആവണക്ക്, ജീരകം, കടുക്, നിലക്കടല, പരുത്തി, ഗോതമ്പ്  തുടങ്ങിയ വിളകൾക്കെല്ലാം വലിയ ഭീഷണിയായിട്ടുണ്ട് . 25-30 ശതമാനം വിളവാണ്  ഇവ നശിപ്പിക്കുന്നത്. വെട്ടുകിളികളെ തുരത്താൻ ഉച്ചത്തിൽ സംഗീതം വെക്കുക, സ്റ്റീൽ പ്ലേറ്റുകളും ഡ്രമ്മുകളും തട്ടുക തുടങ്ങിയവയ്ക്ക് പുറമെ കീടനാശിനി തളിക്കാനും ആരംഭിച്ചിട്ടുണ്ട്. വടക്കൻ ഗുജറാത്തിലെ വിവിധ ജില്ലകളിലെ വയലുകളിലേക്ക് പറന്നിറങ്ങുകയാണ് വെട്ടുകിളികൾ. ഇവയുടെ ആക്രമണത്തിന്റെ വൻ ആഘാതം ഏറ്റത് 33 ജില്ലകളുള്ള ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ്. പടിഞ്ഞാറൻ…