2020 ലെ തെരഞ്ഞെടുപ്പില്‍ പിതാവ് വിജയിച്ചാല്‍ വൈറ്റ് ഹൗസില്‍ തുടരില്ലെന്ന് ഇവാങ്ക ട്രം‌പ്

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്‍റെ പിതാവ് വീണ്ടും വിജയിച്ചാല്‍ വൈറ്റ് ഹൗസിലെ തന്‍റെ റോളില്‍ തുടരില്ലെന്ന് ഇവാങ്ക ട്രം‌പ്. സിബിഎസിന് നല്‍കിയ അഭിമുഖത്തിനിടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകളും ഉപദേശകയുമായ ഇവാങ്കയോട് അടുത്ത വര്‍ഷം തലസ്ഥാനത്ത് തന്‍റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫെയ്സ് ദി നേഷനോട് പറഞ്ഞത്, ‘എന്‍റെ കുട്ടികളും അവരുടെ സന്തോഷവുമാണ് എന്റെ ഒന്നാമത്തെ പരിഗണന’ എന്ന്. ഇവാങ്കയ്ക്കും 38 കാരനുമായ ഭര്‍ത്താവ് ജാരെഡ് കുഷ്നറിനും മൂന്ന് മക്കളുണ്ട്: അറബെല്ല (8), ജോസഫ് (6), തിയോഡോര്‍ (3). ‘എന്‍റെ തീരുമാനങ്ങള്‍ എല്ലായ്പ്പോഴും എന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമവും പ്രധാനവുമായി പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ അവരുടെ ആ ഉത്തരമാണ് എനിക്ക് പ്രധാനം,’ ഇവാങ്ക കൂട്ടിച്ചേര്‍ത്തു. ‘എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ ഇവിടെ വന്നതിന് ഒരു നിശ്ചിത ലക്ഷ്യമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനിടെ…

മോളി രാജു ഹൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റണ്‍: പള്ളിപ്പാട് ബഥേല്‍ തറയില്‍ കുടുംബാംഗമായ പാസ്റ്റര്‍ രാജു ജോണിന്റെ ഭാര്യ മോളി രാജു (67) ഡിസംബര്‍ 27-നു നിര്യാതയായി. കുഴിക്കാല കൊച്ചുമലയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിന്നി, ഫെബാ, പ്രെഡി, ഫെബിള്‍. മരുമക്കള്‍: റജി, ഷാജിമോന്‍, സോളി. സഹോദരങ്ങള്‍: ഗ്രേസിക്കുട്ടി (പരേത), ബാബാ, അമ്മിണി (പരേത), കുഞ്ഞുമോള്‍, ഓമന, റോസമ്മ, ലിസി, സൂസന്‍, പാസ്റ്റര്‍ റോയിമോന്‍ കോശി (എല്ലാവരും അമേരിക്കയില്‍). 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ കുടിയേറിയ മോളി രാജു, കേരളത്തില്‍ ഐ.പി.സിയുടെ സഭകളില്‍ ആലുവ യു.സി കോളജ്, കുന്നുംകുളം, തെപ്പുപാറ, ആന്‍ഡമാന്‍സ്, താംബരം, പട്ടബിരം, അമേരിക്കയിലെ ലോസ്ആഞ്ചലസ്, ചിക്കാഗോ എന്നിവടങ്ങില്‍ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഗാനരചയിതാവും, ടിവി പ്രഭാഷക, ഗ്രന്ഥകാരി തുടങ്ങിയ നിലകളിലും മോളി രാജു തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. “വറ്റാത്ത ഉറവ’ എന്ന സിഡിയും പ്രകാശനം ചെയ്തിട്ടുണ്ട്. മെമ്മോറിയല്‍ സര്‍വീസ് ഡിസംബര്‍ 30-നു തിങ്കളാഴ്ച…

Citizenship Amendment Bill; Indian police treat the protesters more brutally than the British

– The British left India in 1947, but the lathi stayed in use to help police ‘regulate crowds’ – The bamboo batons have been used with brutal effect in the ongoing protests As Indian protests against a new citizenship law have intensified, so has police use of “lathis”, sturdy sticks used to whack, thwack and quell dissent since British colonial times – to sometimes deadly effect. At least 27 people have died in the past two weeks of protests, mostly from bullets, but hundreds more have been injured in clashes…

Two Killed in Drive-By ‘Ambush’ During Music Video Shoot in Texas

Houston: Two men were killed and seven others were wounded by gunfire when a group filming a rap music video was “ambushed” near Houston, Harris County Sheriff Ed Gonzalez said. The Harris County sheriff’s office said Saturday morning that 20-year-old Gonzalo Gonzalez and 22-year-old Jonathan Jimenez died at the scene Friday night. The sheriff’s office said the seven injured were taken to hospitals and ranged in age from 17 to 23. The sheriff’s office said Saturday that they did not know a motive or have any suspects. “We don’t know…

സന്തോഷ് ഏച്ചിക്കാനത്തിന് പത്മപ്രഭ പുരസ്‌കാരം

കൽപ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച  ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യമികവിനുള്ള പത്മപ്രഭ പുരസ്‌കാരം 1996-ലാണ് ഏര്‍പ്പെടുത്തിയത്. കൽപ്പറ്റ നാരായണന്‍ അദ്ധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. അറിയിച്ചു. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത എഴുത്തുകാരില്‍ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. “നവീന ഭാവുകത്വത്തിന്റെ പന്ഥാവില്‍ സഞ്ചരിക്കേ തന്നെ കഥനത്തിന്റ പാരമ്പര്യ വെളിച്ചത്തെ ഉള്‍ക്കൊള്ളാനും മലയാള ചെറുകഥയുടെ ആധുനികദശയില്‍ അതിനു വന്നു ഭവിച്ച ദുര്‍ഗ്രഹതയില്‍നിന്ന് കഥയെ വിമുക്തമാക്കുവാനും ഈ എഴുത്തുകാരനു കഴിഞ്ഞു. സമകാലിക ലോകകഥയുടെ സൗന്ദര്യതലത്തിലേക്ക് മലയാളകഥയെ ഉയര്‍ത്തി പ്രതിഷ്ഠിക്കുന്നതില്‍ സന്തോഷ് ഏച്ചിക്കാനം വഹിച്ച പങ്ക് നിസ്തുലമാണ്.കാല്‍ നൂറ്റാണ്ടു പിന്നിടുന്ന…

രണ്ടു പതിറ്റാണ്ട് നീണ്ട അവരുടെ മോഹം സഫലമായി; കൊച്ചനിയനും ലക്ഷ്മിയമ്മാളും വൃദ്ധസദനത്തില്‍ വിവാഹിതരായി

ഇരുപതുവര്‍ഷത്തെ സ്‌നേഹം അറുപത്തിയേഴുകാരന്‍ കൊച്ചനിയനെയും അറുപത്തിയാറുകാരി ലക്ഷ്മിയമ്മാളിനെയും കാലം ഇന്ന് ഒരുമിപ്പിച്ചു. സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ വിവാഹിതരാകുന്ന ആദ്യ അന്തേവാസികളെന്ന ഇരട്ടിമധുരവും ഇതോടെ ഇവര്‍ക്കു സ്വന്തം. രാമവര്‍മപുരം ഗവ. വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താല്‍ വാങ്ങിയ താലിമാല അമ്മാളിന്റെ കഴുത്തില്‍ കൊച്ചനിയന്‍ അണിഞ്ഞു. മന്ത്രി വി എസ് സുനില്‍കുമാര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. തൃശ്ശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. സ്വാമിയുടെ പാചക സഹായിയായിരുന്നു കൊച്ചനിയന്‍. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവര്‍ താല്‍പര്യംകാണിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷംമുമ്പാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തിയത്. കൊച്ചനിയന്‍ അമ്മാളെ കാണനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ…

ഇസ്രായേലില്‍ ലിക്കുഡ് പാര്‍ട്ടി നേതൃസ്ഥാനം ബെഞ്ചമിന്‍ നെതന്യാഹുവിന്

ജറുസലേം: ഇസ്രായേലില്‍ (Likud – National Liberal Movement) പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. പുതിയ പാര്‍ട്ടി തലവനായി നെതന്യാഹു തെരഞ്ഞെടുക്കപ്പെട്ടു. ഗിദിയോണ്‍ സാര്‍ ആയിരുന്നു തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ എതിരാളി.നെതന്യാഹു 72.5 ശതമാനം വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഗിദിയോണിന് 27.5 ശതമാനം വോട്ടാണ് നേടാനായത്. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നെതന്യാഹുവായിരിക്കും പാര്‍ട്ടിയെ നയിക്കുക. തോല്‍വി സമ്മതിക്കുന്നെന്നും നെതന്യാഹുവിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സാര്‍ പറഞ്ഞു. 12 മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇസ്‌റായേലില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ഇദ്ദേഹം. ഒട്ടേറെ അഴിമതി ആരോപണങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ലിക്കുഡ് പാര്‍ട്ടിയില്‍ കാര്യമായ പിന്തുണയുള്ള ആളാണ് നെതന്യാഹുവെങ്കിലും അഴിമതിയാരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബാധിച്ചേക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തന്നെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരെഞ്ഞെടുത്തതിന് നെതന്യാഹു ട്വിറ്ററിലൂടെ നന്ദിയറിയിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്‍; ഇന്ത്യയുടെ സ്ഥിരതക്ക് മോദിയുടെ നയം ഭീഷണിയാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്

ഹോങ്ങ് കോങ്ങ്: ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് ഹോങ്ങ് കോങ്ങ് ഇംഗ്ലീഷ് പത്രമായ ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’. പത്രത്തിന്‍റെ മുഖപ്രസംഗത്തിലാണ് മോദിയുടെ നയങ്ങളെ വിമര്‍ശിക്കുന്നത്. മോദിയുടെ ദേശീയ നയങ്ങള്‍ ഇന്ത്യയുടെ സ്ഥിരത, സമ്പദ് വ്യവസ്ഥ, നയതന്ത്ര ബന്ധം എന്നിവ അപകടത്തിലാക്കുന്നുവെന്ന് മുഖപ്രസംഗം പറയുന്നു. കഴിഞ്ഞ മാസം പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തില്‍ ചേരാന്‍ അദ്ദേഹം വിസമ്മതിച്ചത് ഏഷ്യന്‍ സ്വതന്ത്ര വ്യാപാരമേഖലയില്‍ നഷ്ടമുണ്ടാക്കുകയും രാജ്യത്തിന് വളരെയധികം ആവശ്യമായ സാമ്പത്തിക ഉത്തേജനം നേടുന്നതില്‍ നിന്ന് തടയുകയും ചെയ്തതായി മുഖപ്രസംഗം അവകാശപ്പെട്ടു. മുസ്ലിംകളോടുള്ള വിവേചനം കാണിക്കുന്ന പുതിയ നിയമവുമായി മുന്നോട്ട് പോകുന്നത് രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമാവുകയും അയല്‍ക്കാരുമായുള്ള ബന്ധത്തെ തകര്‍ക്കുകയും ചെയ്യും. ഇന്ത്യക്കാര്‍ക്കും ഏഷ്യക്കാര്‍ക്കും ലോകത്തിനും ആവശ്യമുള്ളത് സഹകരണവും പ്രാദേശികവാദവുമാണ്, സംരക്ഷണവാദവും ഒറ്റപ്പെടുത്തലുമല്ല. രണ്ടാം തവണയും അധികാരത്തില്‍ കയറിയപ്പോള്‍ മോദിയും അദ്ദേഹത്തിന്‍റെ…

ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗർണ്ണർക്കെതിരെ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ യൂത്ത്കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാന്‍ ഗവർണ്ണര്‍ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ് പൗരത്വ ഭേഭഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണ്ണറെ മാറ്റി നിര്‍ത്തണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച്  പ്രസ്താവന നടത്തിയ ഗവർണ്ണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഗവർണ്ണർ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് കെ സുധാകരൻ എംപിയും കണ്ണൂർ കോർപ്പറേഷൻ മേയറും ദേശീയ ചരിത്ര കോൺഗ്രസിൽ നിന്ന് വിട്ട് നിന്നു.

അയനം (കവിത)

ഇലപൊഴിയുന്നു വീണ്ടും മനസ്സിലെ ശിശിരമഞ്ഞിന്റെ താഴ്‌വാരഭൂമിയില്‍ പഴയകാലം വസന്തമായ് വിടരുന്ന കുയിലുണര്‍ത്തുന്ന പാട്ടുകള്‍ക്കപ്പുറം ഇരുളു വീഴ്ത്തിക്കടന്നു പോകുന്നൊരു ഗ്രഹണകാലമീസൂര്യസ്വപ്നങ്ങളില്‍ അരികിലോടിക്കളിക്കുന്ന ബാല്യത്തിന്‍ അഴികളില്ലാത്ത ജാലകക്കാഴ്ച്ചകള്‍ മഴ പൊഴിയലിന്‍ ഗ്രാമം കടന്നിതാ മനസ്സു നഗരഗാന്ധാരത്തിലേറവെ ചിറകിലായിരം തീവെട്ടിയേറ്റുന്ന കനലുമായൊരു തീപ്പക്ഷിപായവെ മിഴിയിലേറ്റും നെരിപ്പോടിനുള്ളിലെ കളമെഴുത്തിന്റെ തീക്ഷ്ണവര്‍ണ്ണങ്ങളില്‍ പുകമറകള്‍ വളര്‍ന്നുയര്‍ന്നീടുന്നു അതിരുകള്‍ മുള്ളുവേലിപാകീടുന്നു തിരിവുകള്‍ വളര്‍ന്നാകാശമേറുന്നു മതിലുയര്‍ന്നൊരു മൗനമായീടുന്നു മനസ്സില്‍ നിന്നും ഹൃദയം തൊടാനായ് ചിറകടിച്ചു പറന്ന വെണ്‍പ്രാവുകള്‍ പകുതിദൂരം പറന്നുതീരും മുന്‍പ് ചിതകളില്‍ വീണെരിഞ്ഞുപോയീടുന്നു സ്മൃതികളില്‍ തൊട്ടു നില്‍ക്കുന്നൊരാതിര ക്കുളിരു പോലും നിശ്ശബ്ദമായീടവെ സിരകളില്‍ മേഘഗര്‍ജ്ജനം പോലൊരു പടഹവാദ്യം, ഒരാണവസ്ഫോടനം ചിതറിവീഴുന്ന ഭൂപടച്ചില്ലിലെ രുധിരമൂറ്റിക്കുടിക്കുന്ന വ്യാളികള്‍ ഒലിവിലകളെവിടെ? മനസ്സിന്റെ ഹരിത താഴ്‌വാരഭൂമി ചോദിക്കവെ! മഴകളും, ഇന്ദ്രഗര്‍‌വ്വപ്രളയവും ഇരുളുമേറി വലഞ്ഞു പോയെങ്കിലും ചിമിഴില്‍ മണ്‍വിളക്കില്‍ ഭൂമിയേറ്റിയ പല ഋതുക്കള്‍ കടന്നു വന്നെത്തിയ പുതിയ സംവല്‍സരത്തിന്റെ ചില്ലയില്‍ അയനസൂര്യന്റെ സൂര്യകാന്തിപ്പൂക്കള്‍!