ഡോ. ജോര്‍ജ് എം. കാക്കനാട്ടിന്റെ ‘ഡെഡ്‌ലൈന്‍’ പുസ്തകപ്രകാശനം ഡിസം. 30-ന്, പ്രഭാവര്‍മ്മ പ്രകാശിപ്പിക്കും

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് എം. കാക്കനാട്ടിന്റെ ഡെഡ്‌ലൈന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 30-ന് തിരുവനന്തപുരത്ത്. പ്രകാശനം പ്രശസ്ത കവി പ്രഭാവര്‍മ്മ നിര്‍വഹിക്കും. പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭയുടെ സമാപന സമ്മേളനത്തിലാണ് പുസ്തകപ്രകാശനം. തിരുവനന്തപുരം മാസ്‌കോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രകാശനചടങ്ങ്. നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള വേദിയില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകന്റെ പുസ്തക പ്രകാശനമെന്നത് ഏറെ അനുയോജ്യമായി. ഹ്യൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചവട്ടം എന്ന ആഴ്ചപത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ സമാഹാരാണ് ഈ പുസ്തകം. അതാതു സമയത്ത് പ്രസിദ്ധീകരിച്ച കാലികപ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായ പ്രഭാത് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശക്തമായ ചൂടും ചൂരും നിറഞ്ഞു നില്‍ക്കുന്ന അക്ഷരജ്വാലയാണ് പുസ്‌കത്തിലുള്ളതെന്ന് അവതാരികയില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറയുന്നു. മലയാളത്തില്‍ ഏറെക്കാലത്തിനു ശേഷമാണ്…

ലോക കേരള സഭയിലേക്കു വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ തെമറ്റത്തിന് ഇന്ത്യ പ്രസ് ക്ലബിന്‍റെ അഭിനന്ദനം

ലോക കേരള സഭയിലേക്കു വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ തെമറ്റത്തിന് ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡാ ചാപ്റ്റര്‍ അഭിനന്ദനം രേഖപ്പെടുത്തി. പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രസിഡന്‍റായും നാഷണല്‍ സെക്രട്ടറിയായും സ്തുത്യര്‍ഹമായ സേവനം ചെയ്ത ആളാണ് സുനില്‍. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ലോക കേരള സഭാംഗമായി താന്‍ ചെയ്ത വിലപ്പെട്ട സേവനത്തിന് അംഗീകാരമാണ് ഈ പുനര്‍നിയമനം എന്ന് പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റര്‍ പ്രസിഡന്‍റ് മാത്യു വര്‍ഗീസ് പ്രസ്താവിച്ചു. ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 1, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരും. ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതും പുതിയ ആളുകളെ തെരഞ്ഞെക്കുന്നതും ആണ്. കേരളത്തിന്‍റെ വളര്‍ച്ചയിലും വികസന പ്രവര്‍ത്തനത്തിലും പ്രവാസികളുടെ പങ്കു ഉറപ്പു വരുത്താനാണ് ലോക കേരള സഭ എന്ന ആശയം നടപ്പിലാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും…

പോലീസ് തടഞ്ഞ വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്ന് പ്രിയങ്ക ഗാന്ധി പോലീസിനെ ഇളിഭ്യരാക്കി

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച യു.പി.യിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ എസ്.ആര്‍ ദാരാപുരിയെ അറസ്റ്റു ചെയ്തതില്‍ അവരുടെ കടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയുടെ കാര്‍ തടഞ്ഞ യോഗി ആദിത്യനാഥിന്റെ പോലീസിനെ ഇളിഭ്യരാക്കി പ്രിയങ്ക ഗാന്ധി. ദാരാപുരിയുടെ കുടുംബത്തെ കാണാന്‍ ലഖ്നൗവിലെത്തിയ പ്രിയങ്ക പോലീസുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെങ്കിലും കാര്‍ കടത്തിവിടാന്‍ പൊലീസ് സന്നദ്ധമായില്ല. ഇതോടെ, പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനൊപ്പമാണ് പ്രിയങ്ക ദാരാപുരിയുടെ വീട്ടിലെത്തിയത്. ഡിസംബര്‍ 21നാണ് ദാരാപുരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ, പ്രതിഷേധക്കാര്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയെയും യു.പി സര്‍ക്കാറിനെയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയെയും പ്രിയങ്ക ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയോട് ബഹുമാനമില്ലാതെ ആയിരിക്കുന്നുവെന്ന് പ്രിയങ്ക…

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം; മരടില്‍ ആശങ്കയും പ്രതിഷേധവും കനക്കുന്നു; കളക്ടറുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നാട്ടുകാര്‍

കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആശങ്കയൊഴിയുന്നില്ല. ഫ്‌ളാറ്റിന് ചുറ്റും താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പരിസരവാസികളുടെ എതിര്‍പ്പിന് കാരണമായിരിക്കുകയാണ്. ആല്‍ഫാ സെരിന്‍ ഫ്‌ളാറ്റിന് സമീപം താമസിക്കുന്ന നാല്‍പതോളം കുടുംബങ്ങള്‍ ഇതിന്റെ ഭാഗമായി ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കും. നിയന്ത്രിത സ്‌ഫോടനത്തിന് മുന്നോടിയായി പരമാവധി കെട്ടിട അവശിഷ്ടങ്ങള്‍ ഫ്‌ളാറ്റുകളില്‍ നിന്ന് മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് മൂലം പരിസരത്ത് പൊടിയും ശബ്ദവും വര്‍ധിച്ചിട്ടുണ്ട്. പൊടി ഉയരാതിരിക്കാന്‍ റോഡില്‍ വെള്ളം തളിച്ചതിന് ശേഷം ടിപ്പര്‍ ലോറികളിലാണ് അവശിഷ്ടങ്ങള്‍ കയറ്റി കൊണ്ടുപോകുന്നത്. എങ്കിലും അന്തരീക്ഷം പൊടിപടലകള്‍ കൊണ്ട് മലിനമായിട്ടുണ്ട്. ഇതോടെ പത്തിലേറെ കുടുംബങ്ങള്‍ വാടക വീടുകളിലേക്ക് താമസം മാറ്റി. എച്ച്ടുഒ ഫ്‌ളാറ്റിന് സമീപം ഒരു വീടിന് വിള്ളല്‍ സംഭവിച്ചു. നഗരസഭ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിസരവാസികള്‍ മുഖ്യമന്ത്രിയെ…

സിനിമകളുടെ വ്യാജപതിപ്പ് അപ്‌ലോഡ്-ഡൗണ്‍‌ലോഡ് ചെയ്താല്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും; നിയമം കര്‍ശനമാക്കി കേന്ദ്രം

ന്യൂദൽഹി: ഓൺലൈനുകളിൽ എത്തുന്ന വ്യാജ ചലച്ചിത്ര പ്രിന്റുകളെ നിയമപരമായി നേരിടാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ സിനിമാ വ്യവസായത്തെ തകർക്കുന്ന വൻ വിപത്തായി വ്യാജ പതിപ്പ് ബിസിനസ് മാറിയെന്ന് കണ്ട് നിയമം ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമകൾ റിലീസ് ചെയ്ത് നിമിഷങ്ങൾ ക്കുള്ളിൽ അതിന്‍റെ വ്യാജ പതിപ്പുകൾ ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തുകയാണ്. നേരത്തെ, നിയമനടപടികൾ ശക്തമാക്കിയതോടെ മന്ദീഭവിച്ചിരുന്നെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ് വ്യാജപതിപ്പുകളുടെ കച്ചവടം. ഈ പശ്ചാത്തലത്തിലാണ് നിയമം വീണ്ടും ശക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള നിയമമായ  സിനിമാറ്റോഗ്രാഫ് ആക്ട് 1952-ലെ 6എ വകുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിര്‍മ്മാതാവിന്‍റെ കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും നല്‍കുന്നതാണ് ഭേദഗതി. സിനിമാ മേഖലയിലുള്ളവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.…

‘പൗരത്വ’ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍; സര്‍ക്കുലര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ ദക്ഷിണ കന്നഡയിലെ കോളേജുകളോട് നിര്‍ദേശിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. ഡിസംബര്‍ 19ന് ദക്ഷിണ കന്നഡ കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും ഒരു പോലെ രംഗത്തെത്തി. സര്‍ക്കുലര്‍ വിവേചനപരമാണെന്നും ഇത് കര്‍ണാടകയെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സര്‍ക്കുലര്‍ തയ്യാറാക്കിയപ്പോള്‍ തെറ്റ് സംഭവിച്ചതാണെന്നും സര്‍ക്കുലറിന്റെ ഉദ്ദേശം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷയായിരുന്നെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള തീരുമാനം ഉദ്യേഗസ്ഥ തലത്തിലാണ് ഉണ്ടായത്. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടിയെന്നോണമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനും…

ലോക കേരളസഭ ആര്‍ക്കും ഗുണം ചെയ്യാത്ത ഒരു പ്രഹസനം; ഖജനാവിലെ പണം മുടക്കി ആഡംബരവും ധൂര്‍ത്തും: രമേശ് ചെന്നിത്തല

ലോക കേരള സഭ ആര്‍ക്കും ഗുണമില്ലാത്ത വെറുമൊരു പ്രഹസനമാണെന്ന് രമേശ് ചെന്നിത്തല. തുടക്കത്തില്‍ തന്നെ കല്ലുകടിച്ച ഈ സഭ കൊണ്ട് ആര്‍ക്കും ഒരു ഗുണവും ഉണ്ടാകാനിടയില്ല എന്ന് മുന്‍‌കൂട്ടി അറിഞ്ഞതുകൊണ്ടാണ് താന്‍ രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു. നികുതിദായകരുടെ പണം മുടക്കി ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് നടത്തുന്ന ഈ സഭ ആഡംബരത്തിന്‍റെയും ധൂര്‍ത്തിന്‍റെയും പര്യായമായി മാറിയെന്നും, ഇത് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ലോക കേരള മഹാസഭയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചത്. പ്രവാസികള്‍ക്ക് മഹാസഭ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. ഇനി ഉണ്ടാകുകയുമില്ല. കേരളത്തിലെത്തി വ്യവസായം തുടങ്ങാന്‍ ശ്രമിക്കുന്ന പ്രവാസികളെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. സര്‍ക്കാര്‍ പിടിപ്പുകേടുകൊണ്ട് ആത്മഹത്യ ചെയ്ത പ്രവാസികളുടെ കുടുംബത്തിന് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പിന്നെന്താണ് കേരള മഹാസഭ…

“ഭരണഘടന തകര്‍ന്നുവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല”; ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ എതിര്‍ത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ് ഉല്‍ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്ക് പ്രസംഗം നിര്‍ത്തി മടങ്ങേണ്ടിവന്നു. ചരിത്ര കോണ്‍ഗ്രസിന് എത്തിയ പ്രതിനിധികളില്‍നിന്ന് തന്നെയാണ് ഗവര്‍ണര്‍ക്ക് പ്രതിഷേധം നേരിടേണ്ടി വന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട് ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന പ്രസംഗത്തിലും ആവര്‍ത്തിച്ചു. ഇതോടെയാണ് സദസ്സില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നത്. ഭരണഘടന ആക്രമിക്കപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തിയപ്പോഴാണ് താന്‍ പ്രതികരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വിഷയം സംസാരിക്കാനല്ല താന്‍ വന്നത്. മറ്റൊരു പ്രസംഗമാണ് എഴുതി തയ്യാറാക്കിയിരുന്നത്. അവര്‍ അവിടെ ഈ വിഷയം ഉയര്‍ത്തി. ഇതോടെ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഭരണഘടന തകര്‍ന്നുവെന്ന് പറയുന്നത് അംഗീകരിക്കാന്‍ തനിക്കാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് നേരെ ഷെയിം ഷെയിം…

പൗരത്വ ഭേദഗതി നിയമം: രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ക്ക് താക്കീതായി പുലാപ്പറ്റയില്‍ ബഹുജന പ്രക്ഷോഭ റാലി

പുലാപ്പറ്റ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വിഭജിച്ച് ഒരു മതവിഭാഗത്തിന് പൗരത്വം നിഷേധിക്കുന്ന ഭരണകൂട നിലപാടുള്‍ക്കെതിരെ ആയിരങ്ങള്‍ അണിനിരന്ന് പുലാപ്പറ്റ ജനകീയ സമിതി സംഘടിപ്പിച്ച ബഹുജന റാലിയില്‍ പ്രതിഷേധമിരമ്പി. പുലാപ്പറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിയാണ് പൗരത്വ നിയമത്തിന് എതിരെ നടന്നത്. കോണിക്കയില്‍ നിന്ന് ആരംഭിച്ച ബഹുജന റാലി പുലാപ്പറ്റയില്‍ സമാപിച്ചു. സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ജനങ്ങള്‍ റാലിയില്‍ അണിനിരന്നു. എന്‍.ആര്‍.സി., സി.എ.എ നിയമങ്ങളിലൂടെ ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്. ഭരണകൂടത്തിന്‍റെ ഭിന്നിപ്പിക്കല്‍ ശ്രമങ്ങളെ പരാജയപ്പെടുത്തി ജനങ്ങള്‍ ഒറ്റക്കെട്ടായി ഭരണഘടനാവിരുദ്ധമായ ഈ നിയമങ്ങള്‍ക്കെതിരെ നിലകൊള്ളും എന്ന സന്ദേശമാണ് റാലിയില്‍ ഉയര്‍ത്തിപ്പിടിച്ചത്. എന്‍ആര്‍സി, സി.എ.എക്ക് എതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും, രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും, ഭരണഘടനയുടെ സംരക്ഷണത്തിനും പുലാപ്പറ്റയിലേ ബഹുജനം ഇനിയും ഒത്തുചേരും എന്ന പ്രഖ്യാപനം കൂടിയായിരുന്നു…

ഇന്‍ഫാം ദേശീയ സമ്മേളനത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

കട്ടപ്പന: ജനുവരി 15 മുതല്‍ 18 വരെ നടക്കുന്ന ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ സമ്മേളനം ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്‍ഫാം ദേശീയ സമ്മേളനത്തോടെ സംഘടിത രൂപം കൈവരിക്കുമെന്നും അസംഘടിത കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങുമ്പോള്‍ വന്‍ ശക്തിയായി മാറുമെന്നും വരും നാളുകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാക്ഷണം നടത്തി. ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക…