GOPIO-CT hosts youth and young professionals annual meeting

Indian American High School students from Southern Connecticut joined young professionals at a networking luncheon event in Stamford on December 24th. Organized by the Global Organization of People of Indian Origin-Connecticut Chapter (GOPIO-CT) at the Hampton Inn and Suites in Stamford,it was a house full event. GOPIO-CT has been organizing this event for the last twelve years. The program brings together an opportunity for the high school students to interact with college students and young professionals. The program was put together by Dr. Beena Ramachandran, a teacher at Greenwich High…

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനെ നയിക്കാന്‍ പുതിയ നേതൃത്വം

ഡിട്രോയിറ്റ്: കേര നിരകളാടും ഒരു ഹരിത ചാരു തീരം, പുഴയോരം കള മേളം, കവിത പാടും തീരം. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി, അമേരിക്കന്‍ ഐക്യ നാടുകളിലെ, വടക്ക്കിഴക്കന്‍ സംസ്ഥാനമായ മിഷിഗണില്‍ കുടിയേറിയ ഒരു ചെറിയ കൂട്ടം മലയാളികള്‍ 1980ല്‍ ആരംഭിച്ച മലയാളി സാംസ്ക്കാരിക സംഘടനയാണ് ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡി. എം. എ.). നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറം, അമേരിക്കയിലും നാട്ടിലുമൊക്കെയായി ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും, മലയാള ഭാഷയുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുകയും, പുതു തലമുറയെ ദൈവത്തിന്റെ സ്വന്ത നാടിനേയും, അതിന്റെ സംസ്ക്കാരത്തേയും പരിചയപ്പെടുന്നതിലൂടെയും മാതൃകയായി, മിഷിഗണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായി ഡി.എം.എ. വളര്‍ന്നു. കേരളത്തെ നടുക്കിയ കഴിഞ്ഞ പ്രളയകാലത്ത് ഏകദേശം ഒരു ലക്ഷം ഡോളര്‍ ($100,000/-) സംഭാവനയായി പരിച്ചെടുത്ത്, നാട്ടില്‍, എല്ലാം നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് വീടുകളും, നിത്യ വൃത്തിക്കായി കടകളും, പശുക്കളും തുടങ്ങി, ഓട്ടോ…

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം ഭക്തിനിര്‍ഭരമായി

ന്യൂയോര്‍ക്ക്: കര്‍ത്താവിന്റെ ജനനപ്പെരുന്നാള്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 25-നു ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി ഷോ. മാര്‍ത്തമറിയം സമാജം, മെന്‍സ് ഫോറം എന്നിവര്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. ഈവര്‍ഷത്തെ സെന്റ് തോമസ് ഹൈസ്കൂള്‍ സ്‌കോളര്‍ഷിപ്പിനു അക്‌സാ വര്‍ഗാസ് ഒന്നാം സ്ഥാനവും, ഡേവിഡ് കുര്യാക്കോസ് രണ്ടാം സ്ഥാനവും നേടി. ഇരുവര്‍ക്കും പള്ളിയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഈവര്‍ഷത്തെ ആദ്യഫല ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക പള്ളിയിലേക്ക് സംഭാവന ചെയ്ത വര്‍ക്കി – സാലി പതിക്കല്‍ കുടുംബത്തെ പ്ലാക്ക് നല്‍കി ആദരിച്ചു. ജോയിച്ചന്‍ പുതുക്കുളം

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്‌ക്കോളര്‍ഷിപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ്. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എന്തുകൊണ്ട് നേഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത ലേഖനം എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. അവസാന തീയതി: 2020 ജനുവരി 20. വിലാസം: ഫോമ സ്‌ക്കോളര്‍ഷിപ്പ്, എന്‍ എന്‍ 89, പേരൂര്‍ക്കട, തിരുവനന്തപുരം 695005, fomaawfscholarship@gmail.com

എന്റെ നിലപാട് വ്യക്തമാക്കിയത് മതേതര ഇന്ത്യക്കു വേണ്ടിയാണെന്ന് ശശി തരൂര്‍ എം.പി.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. പ്രസ്താവന ആരെയും വേദിപ്പിക്കാനുള്ളതായിരുന്നില്ലെന്നും പോരാട്ടം മതത്തിനു വേണ്ടിയുള്ളതല്ലെന്നും ഇന്ത്യക്കു വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കുകയാണുണ്ടായതെന്നും കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നമ്മില്‍ അധികപേര്‍ക്കും ഈ പോരാട്ടം ഇന്ത്യക്കു വേണ്ടിയാണ്, ഇസ്ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല എന്ന കാര്യം വ്യക്തമാക്കിയതാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടിയുള്ളതാണിത്. ഇത് ബഹുസ്വരത സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഇത് ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ല. തരൂര്‍ ട്വീറ്റ് ചെയ്തു. പ്രക്ഷോഭങ്ങള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിക്കുമ്പോഴും ബാരിക്കേഡ് തീര്‍ക്കുമ്പോഴും കണ്ണീര്‍ വാതകം ഉപയോഗിക്കുമ്പോഴും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ… എന്ന മുദ്രാവാക്യമടങ്ങിയ വീഡിയോ റീട്വീറ്റ് ചെയ്ത് തരൂര്‍ പങ്കുവച്ച ട്വീറ്റാണ് വിവാദത്തിലായത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍.ആര്‍.സി) എതിരെ…

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; മൂടൽ മഞ്ഞിൽ മുങ്ങി ദൽഹി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അതിശൈത്യം തുടരുകയാണ്. ഇതേത്തുടർന്ന് വാഹനഗതാഗതം ആകെ താറുമാറായി. വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ദല്‍ഹിയ്ക്കു സമീപം വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. ട്രെയിൻ ഗതാഗതവും താറുമാറായി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 30 ട്രെയിനുകൾ വൈകിയോടുകയാണ്. ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഞ്ഞ് മൂടിയതിനാല്‍ വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള  പ്രവര്‍ത്തനം തടസ്സപ്പെട്ടു. ന്യൂദൽഹി വിമാനത്താവളത്തിലെ മൂടൽ മഞ്ഞ് കാരണം അഞ്ഞൂറിലധികം വിമാനങ്ങൾ വൈകിയതായും 21 വിമാനങ്ങൾ വഴിതിരിച്ചു വിട്ടതായും 5 വിമാനങ്ങൾ റദ്ദാക്കിയതായും ഔദ്യോഗിക വക്താവ് അറിയിച്ചു. സിഎടി III ബി സംവിധാനമുള്ള വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ലാന്‍ഡിങ് നടത്തുന്നത്. ഗ്രേറ്റര്‍ നോയ്ഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാൽ മണിയോടെയായിരുന്നു അപകടം. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. അഞ്ച്…

നാവികസേനയിൽ സമൂഹമാദ്ധ്യമങ്ങള്‍ക്കും സ്മാർട്ട്ഫോണിനും വിലക്ക്; ചാരവൃത്തിക്കേസ് അന്വേഷിക്കാൻ എൻ.ഐ.എ

ന്യൂദൽഹി: നാവികസേനയിൽ ഇനി മുതൽ സമൂഹമാദ്ധ്യമങ്ങള്‍ക്ക് വിലക്ക്. ഫെയ്സ്ബുക്ക്, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മറ്റ് സമൂഹമാദ്ധ്യമ സൈറ്റുകള്‍ എന്നിവയ്ക്കും വിലക്ക് ബാധകമാണ്. ശത്രുരാജ്യങ്ങള്‍ വ്യാപകമായ തോതില്‍ ചാരവൃത്തിക്ക് സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന് നാവികസേന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാവികസേനയില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ സ്റ്റാഫിന് ഉള്‍പ്പടെ ഈ വിലക്ക് ബാധകം ആണ്. കപ്പലുകളിലും നേവല്‍ബേസിലും കപ്പല്‍ശാലകളിലും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതിനും നാവികസേന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാവികസേനാ അംഗങ്ങള്‍ ഉള്‍പ്പെട്ട ചാരവൃത്തി കേസിനെക്കുറിച്ച് എന്‍ ഐ എ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നറിയുന്നു. ഇക്കഴിഞ്ഞ 27-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെയും ഒരു ഹവാല ഏജന്റിനേയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് വഴി നാവിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സ്ത്രീകള്‍ നാവികസേനാ  ഉദ്യോഗസ്ഥരെ ചാരവൃത്തിയിലേക്കു നയിക്കുകയായിരുന്നു. വിശാഖപട്ടണം, മുംബൈ, കാര്‍വാര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നതിനിടെ…

മേരി കോമിന് എതിരെയല്ല പ്രതികരിച്ചതെന്ന് നിഖാത് സരീന്‍

ഹൈദരാബാദ്: മേരി കോമിന് എതിരെയല്ലായിരുന്നു തന്റെ പോരാട്ടമെന്ന് ഒളിമ്പിക്സ് യോഗ്യതയ്ക്കായുള്ള ട്രയല്‍സില്‍ മേരി കോമിനെതിരെ പരാജയപ്പെട്ട നിഖാത് സരീന്‍ പ്രതികരിച്ചു. “ട്രയല്‍സ് നടത്താതെ ഒരു താരത്തെ യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. മേരിയോട് എനിക്ക് വ്യക്തിപരമായി യാതൊരു പരിഭവവും ഇല്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നതല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെതാണ്.”- നിഖാത് സരീന്‍ പറഞ്ഞു. മത്സരശേഷം മേരി കോം സരീന് കൈ കൊടുക്കാന്‍ തയ്യാറാവാഞ്ഞത് വിവാദമായിരുന്നു. തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും തന്നോട് ബഹുമാനം കാട്ടാത്തവരോട് തിരിച്ച് ബഹുമാനം കാട്ടുന്നതെങ്ങിനെയെന്നും മേരി കോം ചോദിച്ചിരുന്നു. “മേരി എന്നോട് ദേഷ്യപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്കെതിരെ വ്യക്തിപരമായി സംസാരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഞാന്‍ അതിന് പ്രതികരിക്കുന്നില്ല. ഫെഡറേഷനെതിരെയോ മേരി കോമിനെതിരെയോ ആയിരുന്നില്ല എന്റെ പോരാട്ടം. എല്ലാ മത്സരങ്ങള്‍ക്കും മുന്‍പായി ട്രയല്‍സ് നടത്തണമെന്നാണ് എന്റെ ആവശ്യം. അതിനായാണ് ഞാന്‍…

ലോക കേരള സഭയിലേക്ക് ഫോമായ്ക്കു ക്ഷണം; പ്രസിഡന്‍റ് ഫിലിപ് ചാമത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ലോകമെമ്പാടും അതിജീവനത്തിനായി കുടിയേറിയ പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കുന്ന ലോക കേരള സഭയില്‍ അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ച് ഫോമാ പ്രസിഡന്‍റ് ഫിലിപ് ചാമത്തില്‍ സംസാരിക്കുന്നതായിരിക്കും. കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോക മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഫോമായ്ക്കു ലോകകേരള സഭയിലേക്കു പ്രത്യേക ക്ഷണം. രണ്ടാമതും കേരളം പ്രളയകെടുതിയില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ അതിനെ അതിജീവിക്കുന്ന രീതിയില്‍ പടുത്തുയര്‍ത്തിയ ഫോമാ ഗ്രാമം കേരള സര്‍ക്കാരിന്‍റെ പോലും പ്രശംസക്കു പാത്രമായിട്ടുണ്ട്. കേരളത്തിലുള്ള തണല്‍ എന്ന സംഘടനയുമായി ചേര്‍ന്നുകൊണ്ടു നിര്‍മ്മിച്ച നാല്പതോളം വീടുകള്‍ ആണ് ഇത്തരത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. നിരവധി വിഷയങ്ങള്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്ന ലോക കേരള സഭയില്‍ പ്രവാസി സമൂഹത്തിലെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ കേരള മോഡല്‍ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയെക്കുറിച്ചും അതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ഗുണങ്ങളെക്കുറിച്ചും ലോകകേരള സഭയില്‍ സംസാരിക്കുന്നതായിരിക്കും അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസി…

നിയമം സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷനായിരിക്കില്ലെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടാല്‍ പിന്നെ അത് രാജ്യത്തെ നിയമമാണ്. അത് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നതൊന്നും തല്‍ക്കാലം എന്റെ വിഷയമല്ല. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ നിയമമായി എന്നതിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണ്ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണ്ണര്‍ നിലപാട് വ്യക്തമാക്കിയത്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അഭിമുഖങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍: ‘താനാണ് തീരുമാനിക്കുന്നതെങ്കില്‍ ഭരണം പോയാലും വേണ്ടില്ല, ബലം പ്രയോഗിച്ച് പൗരത്വനിയമഭേദഗതി നടപ്പാക്കും. കാരണം, പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് മഹാത്മാഗാന്ധിയും നെഹ്റുവും കൊടുത്ത വാഗ്ദാനമാണിത്. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ അങ്ങേയറ്റത്തെ പീഡനം നേരിടുന്നു. ഞാന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമത്തെയാണു പിന്തുണച്ചത്. ഒരു പാര്‍ട്ടിയുടെയും വക്താവല്ല. രാജ്ഭവനു മുന്നിലും…