അല ഫിലാഡൽഫിയ ഘടകം 2000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

ഫിലാഡൽഫിയ: അമേരിക്കയിലെ പുരോഗമന കലാ സാംസ്കാരിക സംഘടന ആയ Art Lovers of America (അല) യുടെ ഫിലാഡൽഫിയ ഘടകം 2020 ഡിസംബറിൽ രൂപീകൃതമായി. അലയുടെ ദേശീയ സെക്രട്ടറി കിരൺ ചന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഐപ്പ് പരിമണം, ജസ്റ്റിൻ ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ, ജേക്കബ് ചാക്കോ (റെജി) പ്രസിഡൻ്റായും ഹരീഷ് കൃഷ്ണൻകുട്ടി സെക്രട്ടറിയായും വിനോദ് മാത്യു ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ജനാധിപത്യ അമേരിക്കയുടെ ജന്മനഗരമായ ഫിലാഡൽഫിയയുടെ കലാ സാംസ്ക്കാരിക മണ്ഡലത്തിൽ ഒരു പുരോഗമന മലയാളി സാന്നിധ്യമായി പ്രവർത്തിക്കുകയാണ് അലയുടെ ഈ ഘടകത്തിൻ്റെ പ്രവർത്തന ലക്ഷ്യം. ഘടകത്തിൻ്റെ പ്രാരംഭ പരിപാടിയായി ഈ ക്രിസ്തുമസ് നവവത്സര കാലത്ത് തന്നെ, ഫിലാഡൽഫിയയിലെ നിരാലംബർക്ക് 2000 ഭക്ഷണപ്പൊതികൾ എത്തിക്കാനും കഴിഞ്ഞതിൻ്റെ ചരിതാർത്ഥ്യത്തിലാണ് അലയുടെ ഫിലാഡൽഫിയ നേതൃത്വം. റിപ്പോർട്ട്: അജു വാരിക്കാട്

മാർട്ടിൽ ലൂഥർ കിംഗ് ജന്മദിനത്തിന് ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക പ്രസംഗ മത്സരം നടത്തുന്നു

ഫിലഡൽഫിയ: ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ മാർട്ടിൽ ലൂഥർ സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മാർട്ടിൽ ലൂഥർ കിംഗ് ജയന്തിയാഘോഷമായി അഖില അമേരിക്കാ പ്രസംഗ മത്സരം നടത്തുന്നു. “മാർട്ടിൻ ലൂഥർ കിംഗും മഹാത്മാ ഗാന്ധിയും നമ്മെ നയിക്കുമ്പോൾ – When Martin Luther King and Mahatma Gandhi lead us” എന്നതാണ് വിഷയം. 22 വയസ്സിൽ താഴെയുള്ളവർക്കാണ് മത്സരം. സമ്മാനം ക്യാഷ് അവാർഡുൾപ്പെടെയാണ്. വാട്സാപ്പ് വീഡിയോ, യൂ റ്റ്യൂബ് വീഡിയോ, ഫെയ്സ് ബുക്ക് മെസഞ്ചർ വീഡിയോ എന്നീ മാധ്യമങ്ങളിൽ ഏതെങ്കിലും ഒന്നിൽ, അഞ്ചു മിനിട്ടിൽ കവിയാത്ത പ്രസംഗം ഇംഗ്ളീഷിൽ ലഭിക്കണം. gandhistudycircleamerica@gmail.com എന്ന ഇ മെയിലിൽ ജനുവരി 12-ാം തിയ്യതിക്കുള്ളില്‍ ലഭിക്കണം. വിജയിയെ നിശ്ചയിക്കുന്നത് ജഡ്ജ്മാരുടെ തീർപ്പിന് വിധേയമായാണ്. വിജയികളെ ജനുവരി 15 ന് പ്രഖ്യാപിക്കും. ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ മാർട്ടിൽ ലൂഥർ…

പുതുവത്സരാഘോഷം തടയാൻ ഫ്രാൻസ് ഒരു ലക്ഷം പോലീസ് സേനയെ വിന്യസിക്കുന്നു

പുതുവർഷത്തോടനുബന്ധിച്ച് കർശനമായ കർഫ്യൂ നടപ്പാക്കാനും പൊതുസ്ഥലങ്ങളിൽ ഒത്തുചേരൽ തടയാനും ഫ്രഞ്ച് സര്‍ക്കാര്‍ രാജ്യത്തൊട്ടാകെ ഒരു ലക്ഷം പോലീസ് സേനകളെ വിന്യസിക്കാനൊരുങ്ങുന്നു. കർഫ്യൂ ആരംഭിക്കുന്ന പ്രാദേശിക സമയം 20:00 മുതൽ നഗര കേന്ദ്രങ്ങളിലും ഫ്ലാഷ് പോയിന്റ് പ്രാന്തപ്രദേശങ്ങളിലും സുരക്ഷാ സം‌വിധാനമൊരുക്കാന്‍ ഉത്തരവിട്ടതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ വ്യാഴാഴ്ച അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇത്തവണ പുതുവത്സരാഘോഷ വേളയിൽ വാഹനങ്ങൾ കത്തിക്കുന്നത് സുരക്ഷാ സേന അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2005 മുതൽ തലസ്ഥാനമായ പാരീസിലും മറ്റ് പ്രധാന നഗരങ്ങളിലും ഇത് ഒരു വാർഷിക സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പുതുവത്സരാഘോഷത്തിൽ രാജ്യത്തുടനീളം ഏകദേശം 1,457 കാറുകൾ കത്തിച്ചു. പാരീസിൽ മെട്രോ പാതകളുടെ പകുതി വൈകുന്നേരം അടച്ചിടുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള പൊതുഗതാഗതം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക നേതാക്കൾക്ക് രേഖാമൂലം അയച്ച സന്ദേശത്തിൽ സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇതൊരു…

കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തില്ലെനില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂഡൽഹി: പുതുക്കിയ കാര്‍ഷിക ബില്ലിനെച്ചൊല്ലി തലസ്ഥാനത്തു നടക്കുന്ന സമരങ്ങള്‍ക്ക് അറുതി വരുത്താതെ നിര്‍ബ്ബന്ധ ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ ആവശ്യപ്പെടുന്ന മിനിമം താങ്ങുവില ഉറപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടെ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപി-ജെജെപി സഖ്യം കനത്ത പരാജയം നേരിട്ടതിന് പിന്നാലെയാണ് ഖട്ടാറിന്റെ പ്രസ്‌താവന. കർഷക രോഷമാണ് ബിജെപിയുടെ കനത്ത തോൽവിക്ക് കാരണം എന്നാണ് പൊതു വിലയിരുത്തൽ. “ഹരിയാനയിൽ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് ഞങ്ങൾ പ്രതിജ്‌ഞാബദ്ധരാണ്. താങ്ങുവില അവസാനിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ രാഷ്‌ട്രീയം ഉപേക്ഷിക്കും,”- മനോഹർ ലാൽ ഖട്ടാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഹരിയാന ഉപമുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ…

നെയ്യാറ്റിന്‍‌കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സഹായ ധനം കൈമാറി

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ മുമ്പില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കളായ രാഹുലിനും രഞ്ജിത്തിനും യൂത്ത് കോണ്‍ഗ്രസ് സഹായം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാദ്ധ്യക്ഷന്‍ ശബരിനാഥനും വീട്ടിലെത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ‘അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെക്കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മ്മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ്സ് 5 ലക്ഷം രൂപയും ങ്കുവച്ച് ഷാഫി കുറിച്ചു. കെപിസിസിയും ആദ്യഗഡുവായി 5 ലക്ഷം രൂപ നല്‍കി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റു മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സര്‍ക്കാരും കുട്ടികളുടെ സഹായത്തിനെത്തി. ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പത്ത്…

കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ പ്രമേയത്തെ അനുകൂലിച്ച രാജഗോപാലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്ന് ആര്‍ എസ് എസ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരായ നിയമസഭാ പ്രമേയത്തിന് ഏക ബിജെപി എം‌എൽ‌എയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഒ രാജഗോപാല്‍ പിന്തുണച്ചതിൽ ആർ‌എസ്‌എസും ബിജെപിയും അമര്‍ഷം പ്രകടിപ്പിച്ചു. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് സംഘടനാ കാര്യങ്ങള്‍ക്കായി തലസ്ഥാനത്തെത്തിയപ്പോഴാണ് ഒ. രാജഗോപാലിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം നടന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ബി.ജെ.പി സര്‍ക്കാരിനെ പിന്നില്‍ നിന്നും നയിക്കുന്ന ആര്‍.എസ്.എസിന്റെ തലവന്‍ സംസ്ഥാനത്ത് തമ്പടിക്കുന്ന ദിവസങ്ങളില്‍ മുതിര്‍ന്ന നേതാവായ രാജഗോപാല്‍ ഇത്തരമൊരു നീക്കം നടത്തിയതാണ് ബി.ജെ.പി- ആര്‍.എസ്.എസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ നിര്‍ണായക നീക്കങ്ങള്‍ മുമ്പ് ഇടത് സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയപ്പോഴും സമാന നിലപാടാണ് രാജഗോപാല്‍ സ്വീകരിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രമേയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെതിരെ രാജഗോപാൽ നിലപാടെടുത്തിരുന്നു. പാർട്ടിയിലെ അദ്ദേഹത്തിന്റെ സ്ഥാനവും ആർ‌എസ്‌എസുമായുള്ള അടുപ്പവും കാരണം ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടില്ല. എന്നാല്‍ നിലവിലെ നിയമത്തിനെതിരായ…

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 5376 പേര്‍; 30 പേര്‍ മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. 63,887 സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചപ്പോള്‍ ഇന്ന് 58,283 പരിശോധനകളാണ് നടന്നത്. ഇതില്‍ 5215 പേർക്കാണ് രോഗ ബാധ സ്‌ഥിരീകരിച്ചത്‌. 5376 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 30 പേര്‍ മരിക്കുകയും ചെയ്തു. 4621 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. എന്നാല്‍, ഉറവിടം അറിയാത്ത 405 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 65,202 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ആരോഗ്യരംഗത്തുള്ള 67 പേരുണ്ട്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 8.95 ആണ്. ഇന്നത്തെ 5215 രോഗബാധിതരില്‍ 122 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍: കാസര്‍ഗോഡ് 84, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 245 പേര്‍ക്കും, കോഴിക്കോട് 474, മലപ്പുറം 359, വയനാട് ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള…

യുകെയിൽ നിന്നെത്തിയവരുടെ കോവിഡ്-19 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു; ആര്‍ക്കും അക്യൂട്ട് വൈറസിന്റെ സാന്നിധ്യമില്ല

തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് സംസ്ഥാനത്ത് എത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനുശേഷം എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളിൽ നിന്നാണ് ഫലങ്ങൾ ലഭിച്ചത്. ജനിതകമാറ്റം വരുത്തിയ അക്യൂട്ട് വൈറസിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. 29 പേര്‍ക്കാണ് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 22 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസ് ലോകത്ത് വിവിധ ഇടങ്ങളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മാത്രവുമല്ല അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ഇന്ത്യയില്‍ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചിരിക്കുന്നത് 7 പേര്‍ക്കാണ്…

കഴക്കൂട്ടത്ത് അമ്മയും പെൺമക്കളും താമസിച്ചിരുന്ന ഷെഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കി; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയും മൂന്ന് പെൺമക്കളും താമസിച്ചിരുന്ന ഷെഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കി അവരെ പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പുറമ്പോക്കിലാണ് ഷെഡ് കെട്ടിയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. സമാന സംഭവത്തില്‍ നെയ്യാറ്റിൻകരയിലെ ഒരു കുടുംബനാഥനും ഭാര്യയും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറും മുൻപാണ് കഴക്കൂട്ടത്ത് നിന്നും മറ്റൊരു ഒഴിപ്പിക്കൽ വാർത്ത പുറത്ത് വരുന്നത്. കഴക്കൂട്ടം സൈനിക നഗറിലെ എച്ച് ബ്ലോക്കിലാണ് ടാർപോളിൻ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡിലാണ് സുറുമിയും മൂന്ന് പെൺമക്കളും താമസിച്ചിരുന്നത്. അടുത്തുള്ള ഒരു സ്ഥലം വിൽക്കാന്‍ വഴിയുടെ ആവശ്യത്തിനാണ് ഇവരെ ഒഴിപ്പിച്ചതെന്ന് ആരോപണമുണ്ട്. ഡിസംബർ 17നാണ് സംഭവം നടന്നത്. പതിനൊന്നും, ഒമ്പതും, ഏഴും വയസ്സുള്ള പെൺമക്കൾക്കൊപ്പം ആറു വർഷമായി പുറമ്പോക്ക് ഭൂമിയിലെ ഷെഡിലാണ് സുറുമി താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ വാടക കൊടുക്കാനാകാത്തതിനെ തുടർന്ന് രണ്ടാഴ്‌ച മുൻപ് ഇവിടേക്ക് തന്നെ തിരിച്ചെത്തി.…

ഹജ്ജ് ഹൗസ് വിമൻസ് ബ്ലോക്ക് നിർമ്മാണം; സ്ഥലം സന്ദര്‍ശിച്ച് മലപ്പുറം ജില്ലാ കളക്ടര്‍

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ ഗോപാലകൃഷ്ണൻ ഐ.എ.എസ് മുടങ്ങിക്കിടന്നിരുന്ന ‘ഹജ്ജ് ഹൗസ് വിമന്‍സ് ബ്ലോക്ക്’ നിർമ്മാണ സ്ഥലം സന്ദർശിച്ചു. ഹജ്ജ് ഹൗസ് വിമൻസ് ബ്ലോക്കിന്റെ നിര്‍മ്മാണം അനിശ്ചിതകാലത്തേക്ക് നീളുന്നതിനെതിരെ ഹജ്ജ് വെൽഫെയർ അസോസിയേഷനും എസ്‌വൈ‌എസും ഉൾപ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഗോപാലകൃഷ്ണന്‍ ഐ‌എ‌എസ് സൈറ്റ് സന്ദർശിച്ചത്. രണ്ടാഴ്‌ചക്കുള്ളിൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ വേണ്ട നടപടികൾ എടുക്കുമെന്ന് കളക്‌ടർ ഉറപ്പ് നൽകിയതായി എസ്‌വൈഎസ്‌ ജില്ലാ ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലാണ് കളക്‌ടർ നിർമ്മാണ സ്‌ഥലം സന്ദർശിച്ചത്. ചുമതലയേറ്റെടുത്തു എട്ടുമാസങ്ങൾക്ക് ശേഷമാണ് ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ എന്ന നിലയിൽ ഇതാദ്യം ഗോപാലകൃഷണൻ ഐഎഎസ് ഇവിടെ സന്ദർശനം നടത്തുന്നത്. ഇദ്ദേഹത്തിന്റെ നിസംഗതയിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു. 2019 ജൂലൈയിലാണ് വനിതാ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടത്.…