Lancaster City Council in California to start day with Hindu mantras on January 26

Hindu prayer will open Lancaster City Council (California) meeting on January 26, containing verses from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures remotely before Lancaster City Council. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and root language of Indo-European languages. Zed, who is the President of Universal Society of Hinduism, will recite from Rig-Veda, the oldest scripture of the world still in common use; besides lines from Upanishads and Bhagavad-Gita (Song…

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – മനാമ ഏരിയാ സമ്മേളനം നടന്നു

കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള മനാമ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ മനാമ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ സെക്രെട്ടറിയും, സോഷ്യൽ ആക്ടിവിസ്റ്റും ആയ ഷെമിലി പി. ജോൺ ഉത്‌ഘാടനം ചെയ്തു, സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലയുടെ സാമൂഹ്യ സാംസ്കാരിക വ്യാവസായിക പുരോഗതിയെ കുറിച്ചും കൊല്ലത്തുക്കാരുടെ ഐക്യത്തെകുറിച്ചും മുഖ്യപ്രഭാഷകൻ സംസാരിച്ചത് അവിടെ കൂടിയവർക്ക് അഭിമാനനിമിഷങ്ങളാണ് സമ്മാനിച്ചത്. കോവിഡ് 19 -ന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് സ്വന്തം ജീവൻ പണയപ്പെടുത്തി സന്നദ്ധ പ്രവർത്തനത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച 5 നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു.…

After Hindu protest, California ecommerce firm apologizes & will remove Hindu gods’ briefs

Los Gatos (California) based ecommerce firm Whimzy Tees has apologized and promised to remove “swim briefs” carrying images of Hindu deities Lord Shiva and Lord Ganesha after Hindus protested; calling these “highly inappropriate”. Anita Smahi (Davenport), Founder and CEO of Whimzy Tees, in an email to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: …We apologize if you or those in the Hindu community found the item offensive.  It was definitely not our intention…We apologize to the global Hindu community for the inadvertent misuse… Zed, who is President…

കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോൺസ് ഫുഡ് പാൻട്രിക്ക്‌ സഹായഹസ്തം

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ സംഭരിച്ച് ധനസമാഹരണവും നടത്തി ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് ജോൺസ് ഫുഡ് പാൻട്രിക്ക്‌ സഹായ ഹസ്തമേകി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന അനേകം പേർക്ക് സാന്ത്വനമേകി ഈ ക്രിസ്തുമസ് പുതുവത്സരാഘോഷവേളയിൽ ഇത്തരമൊരു ജീവകാരുണ്യപ്രവർത്തിക്ക് നേതൃത്വം കൊടുത്ത കേരള സമാജം ഓഫ് ന്യൂജേഴ്‌സി അംഗങ്ങൾ പ്രത്യേക അനുമോദനങ്ങൾ അർഹിക്കുന്നുവെന്നു ഫുഡ് പാന്‍‌ട്രി ഡയറക്ടർ ടെറി റയൻ അഭിപ്രായപ്പെട്ടു. ഡിസംബർ ഇരുപതിന്‌ സംഘടിപ്പിച്ച സംഭാവന ദാന ചടങ്ങിൽ കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് സിറിയക് കുര്യൻ, സെക്രട്ടറി ജിയോ ജോസഫ്, ട്രഷറർ നിതീഷ് തോമസ്, കമ്മിറ്റി അംഗങ്ങളായ ഹരികുമാർ രാജൻ, ബോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. സെബാസ്റ്റ്യൻ ജോസഫ് ഈ ജീവകാരുണ്യ സംരംഭത്തിന്റെ മുഖ്യസംഘാടകനായി പ്രവർത്തിച്ചു.

നായകന്റെ വിവാഹ ദിനത്തിൽ വഴിയെയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ലോകോത്തര താരങ്ങൾ

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത വഴിയെ എന്ന പരീക്ഷണ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആസ്‌ട്രേലിയൻ നടൻ റോജർ വാർഡും ബ്രിട്ടീഷ് നടൻ കാൾ വാർട്ടണും കൂടി പുറത്ത് വിട്ടു. ചിത്രത്തിലെ നായകനായ ജെഫിൻ ജോസഫിന്റെ വിവാഹ ദിവസത്തിലാണ് ജെഫിന്റെ പോസ്റ്റർ പുറത്തിറക്കിയത്. കണ്ണൂർ ചെറുപുഴ സ്വദേശിയായ ജെഫിന്റെ വധു കാസർഗോഡ് പെരിയങ്ങാനം സ്വദേശിയായ ജീന ജോസഫാണ്. സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് കണ്ണിവയലിലെ ദേവാലയത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയാണ് വഴിയെ. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നതെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹാലോവീൻ ദിനത്തിൽ ഹോളിവുഡ് താരം ക്രിസ്റ്റഫർ എം. കുക്ക് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കിയിരുന്നു. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച്…

ഐസക് മത്തായി (73) നിര്യാതനായി

ഫിലഡല്‍ഫിയ: ഡെലവെയര്‍വാലി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗവും, ചെന്നിത്തല മൂന്നാംവിളയില്‍ കുടുംബാംഗവുമായ ഐസക്ക് മത്തായി (73) നിര്യാതനായി. സംസ്‌കാരം ജനുവരി 4 തിങ്കളാഴ്ച ചെന്നിത്തല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍. ഭാര്യ: ഏലിയാമ്മ ഐസക്. മക്കള്‍: ലിന്‍സി ഏബ്രഹാം, ലിജ പ്ലാമൂട്ടില്‍. മരുമക്കള്‍: കുരുവിള ഏബ്രഹാം, റോഷിന്‍ പ്ലാമൂട്ടില്‍. കൊച്ചുമക്കള്‍: നോഹ, ജോന, ഏഞ്ചല്‍, റോസ്മേരി, ബെഞ്ചമിന്‍.

ഡാളസ് കൗണ്ടിയില്‍ ബുധനാഴ്ച കോവിഡ് മരണം 15, രോഗം സ്ഥിരീകരിച്ചവര്‍ 2292

ഡാളസ്: ഡാളസ് കൗണ്ടിയില്‍ ശക്തമായ നിലവിലുണ്ടായ ഡിസംബര്‍ 30 ബുധനാഴ്ച കേവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചും, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2292 ആയും ഉയര്‍ന്നതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച വരെ ഡാളസ് കൗണ്ടിയില്‍ മാത്രം 1611 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ 170747. ഇതുകൂടാതെ 20797 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി സംശയിക്കുന്നു. ബുധനാഴ്ച മരിച്ചവര്‍ 20-നും 60-നും ഇടയിലുള്ളവരാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതുപോലെ അത്രയും വര്‍ധിച്ചിട്ടില്ല എന്നത് മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അല്പമെങ്കിലും ആശ്വാസത്തിന് വകനല്‍കുന്നത്. താങ്ക്‌സ് ഗിവിംഗ്, ക്രിസ്മസ് ആഘോഷപരിപാടികളുടെ ഫലമായാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനു കാരണം. പുതുവത്സര ഒഴിവ് ദിനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

പുതുവത്സരത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍

ആരും ഭാവി പ്രവചിക്കാതിരുന്ന ഒരാണ്ട് നമ്മെ കടന്നുപോകുകയാണ്. 2020 ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ നിശ്ശബ്ദമായ പ്രതീതി ഉണര്‍ത്തി. ഒരുപക്ഷേ, ഒരു മഹായുദ്ധത്തേക്കാള്‍ ഭീകരമായി, മാരകമായി. ലക്ഷങ്ങള്‍ മരണപ്പെട്ടു. ചൈനയിലെ വൂഹാനില്‍ നിന്നു വീശിയ മാരക വിഷവായു സൂനാമി കണക്കെ ഭൂമിയെ വിഴുങ്ങി. ഭൂഖന്ധങ്ങള്‍ വിറച്ചു. ബന്ധങ്ങള്‍ അറ്റുവീണു. പുതിയ പ്രമാണങ്ങള്‍ എഴുതപ്പെട്ടു. മുഖംമൂടി ധരിച്ച മനുഷ്യര്‍, കൈയ്യുറ ധരിച്ചവര്‍. അവര്‍ അകലം പാലിച്ചു. മരണദൂതന്‍ എങ്ങും പാഞ്ഞുനടന്നു. വിറങ്ങലിച്ച മനുഷ്യര്‍ നിസ്സഹായരായി പകച്ചുനിന്നു. ആര്‍ക്ക് ആരെ കുറ്റപ്പെടുത്താനാകും? ആരാണുത്തരവാദികള്‍? ആര്‍ക്കുമറിയില്ല! സാമൂഹ്യ നിയമങ്ങള്‍ പൊളിച്ചെഴുതപ്പെട്ടു. വിവാഹം, മരണം, ആദ്ധ്യാത്മികം, രാഷ്ട്രീയം ഇവയൊക്കെ പുതിയ മാനദണ്ഡങ്ങള്‍ തേടി. എന്തിന് സാമൂഹ്യ ബന്ധങ്ങളള്‍ തന്നെ ശിഥിലമായി. ഭൂമിയില്‍ മനുഷ്യര്‍ അന്യഗ്രഹ ജീവികളായി. തൊട്ടുകൂടായ്മ നമ്മെ കാണാമറയത്ത് ജീവിക്കാന്‍ പഠിപ്പിച്ചു. അയിത്തം എവിടെയും ! അയിത്തം, ഭൃഷ്ടു കല്പിച്ച് ജാതിവ്യവസ്തകളിലൂടെ വേര്‍തിരിച്ച്…

മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

മെസ്കീറ്റ് (ടെക്‌സസ്): മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ ഡിസംബര്‍ 24-ന് വൈകിട്ട് 6.30-ന് ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷയും, തീജ്വാല ശുശ്രൂഷയും തുടര്‍ന്ന് വികാരി റവ.ഫാ. ഏലിയാസ് അരമത്തിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും നടന്നു. മുന്‍ വികാരി റവ.ഫാ. പോള്‍ തോട്ടയ്ക്കാടും ശുശ്രൂഷകളില്‍ സംബന്ധിച്ചു. ഗബ്രിയേല്‍ മാലാഖ ഉദ്‌ഘോഷിച്ച “സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാ സന്തോഷം” ലോകത്തിന് ശാന്തിയും സമാധാനവും പ്രത്യാശയും നല്‍കുന്നതാണെന്ന് ഏലിയാസ് അച്ചന്‍ തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം പായ്ക് ചെയ്ത ക്രിസ്മസ് ഡിന്നര്‍ സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും നല്‍കി. കോവിഡ് 19-ന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാവരും ശുശ്രൂഷകളില്‍ പങ്കെടുത്തത്.

Biloxi City Council in Mississippi to start day with Hindu mantras on January 5

Hindu prayer will open Biloxi City Council (Mississippi) meeting on January five, containing verses from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures remotely before Biloxi City Council. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and root language of Indo-European languages. Zed, who is the President of Universal Society of Hinduism, will recite from Rig-Veda, the oldest scripture of the world still in common use; besides lines from Upanishads and Bhagavad-Gita (Song…