വിപിന്‍ രാജ് ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി.റീജിയണിലെ യുവതുര്‍ക്കി വിപിന്‍ രാജ് 2020-2022 ഭരണസമിതിയിലേക്ക് അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു. ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി. മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിന്‍ രാജ് ഡി.സി. മേഖലയിലെ എല്ലാ സംഘടനകളുടെയും പൂര്‍ണ പുന്തുണയോടെയാണ് മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ 16 വര്‍ഷമായി വിവിധ മേഖലകളില്‍ ഫൊക്കാനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ യുവ നേതാവ് ഡി,സി മേഖലയിലെ മലയാളികളുടെ ഇടയില്‍ ഏറെ അറിയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകനാണ്. 2004 ല്‍ ഫൊക്കാനയുടെ യൂത്ത് വിഭാഗത്തില്‍ കമ്മിറ്റി അംഗമായാണ് ഫൊക്കാന നേതൃത്വത്തിലേക്കു കടന്നു വരുന്നത്. തുടര്‍ച്ചയായി രണ്ടു വട്ടം യൂത്ത് വിഭാഗത്തില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ശേഷം 2008 -2010 ല്‍ വീണ്ടും നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010-2012 കാലയളവില്‍ ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡണ്ടായിരുന്നു. പിന്നീട് 2014 മുതല്‍ ഫൊക്കാനയുടെ…

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വി. സെബസ്റ്റ്യനോസിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ലോക വിശുദ്ധരില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജാനുവരി 26 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഹോഷത്തില്‍ രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജനിച്ച വി. സെബസ്ത്യാനോസ് എങ്ങനെയാണ് കേരളത്തിലെ വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായതെന്നും, ഉന്നതകുലജാതനും സേനാനായകനുമായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിച്ചു. വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് അമ്പുകള്‍ എയ്തും, ഗദ കൊണ്ട് അടിച്ചും, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, യൂറോപ്പിലെ പലയിടങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍, വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി അപേക്ഷിച്ചപ്പോള്‍ ശമനം ലഭിച്ചതിനേപ്പറ്റിയും വിവരിക്കുകയും…

വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് മാപ്പ് സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും ഹൃസ്വ സന്ദര്‍ശനത്തിനുമായി എത്തിച്ചേര്‍ന്ന കേരളാ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ യുവജന ഹരമായി മാറിയ കോണ്‍ഗ്രസിന്റെ കരുത്തുറ്റ യുവ നേതാവും, തൃത്താല നിയോജകമണ്ഡലം എം.എല്‍.എയുമായ വി.ടി. ബല്‍റാമിന് മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ജനുവരി 28 ന് ചൊവ്വാഴ്ച മാപ്പ് പ്രസിഡന്‍റ് ശാലു പുന്നൂസ്, വൈസ് പ്രസിഡന്‍റ് തോമസ് ചാണ്ടി, യൂത്ത് കോര്‍ഡിനേറ്റര്‍ കുറിയാക്കോസ് വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം ലാന്‍കാസ്റ്റര്‍ അമിഷ് വില്ലജ് , ഫിലഡല്‍ഫിയാ സിറ്റി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം വൈകിട്ട് മാപ്പിലെത്തിയ യുവജന നേതാവായ വി.ടി. ബല്‍റാം എം.എല്‍.എയെ സ്വീകരിക്കുവാന്‍ മാപ്പിലെ മുതിര്‍ന്ന പ്രവര്‍ത്തകരുള്‍പ്പെട്ട മാപ്പ് കുടുംബാഗങ്ങളെയും കോണ്‍ഗ്രസ് അനുഭാവികളെയും സ്‌നേഹിതരെയും കൂടാതെ രാഷ്ട്രീയ ഭേദമന്യേ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ നിരവധി അനുഭാവികളും എത്തിച്ചേര്‍ന്നിരുന്നു. പ്രവാസ…

Vidyut 2020 – A feast of knowledge and technology

Lamborghini, Jaguar F-type, Porsche superstars in Auto Expo Vidyut 2020, a three-day national level inter-collegiate multi fest organized by Amrita Vishwa Vidyapeetham, Amritapuri Campus is successfully heading forward with numerous events and fun activities. The second day of the fest was permeated with 14 workshops, 13 competitions and various exhibitions. The first day evening was filled with two spectacular shows as part of Revel Proshow. Arjun Guru, famous mentalist took part in the show. The mentalist made everyone awestruck. He finally showed the audience that his performance was solely a…

Despite Hindu protest, College of New Jersey refuses to withdraw its newspaper labeling Hinduism as “unforgiving”

Despite Hindu protest, The College of New Jersey (TCNJ) in Ewing is refusing to withdraw printed copies of its student newspaper “The Signal” from various locations, which states “Hinduism is an unforgiving religion”. “…we decline your requests to retrieve printed copies of The Signal or to remove the article”, “The Signal” Editor-in-Chief Emmy Liederman wrote yesterday in an email to distinguished Hindu statesman Rajan Zed, who spearheaded the protest. The printed January 29 issue of “The Signal” (Spring 2020 No. 1) in PDF, hosted by Issuu, carrying this objectionable statement,…

പൗരത്വ നിയമ ഭേദഗതി രാഷ്ട്ര നിര്‍മ്മാതാക്കളുടെ സ്വപ്നമായിരുന്നുവെന്ന് രാഷ്ട്രപ്തി രാം‌നാഥ് കോവിന്ദ്

ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പൗരത്വനിയമ ഭേദഗതിയിലൂടെ രാഷ്ട്രനിര്‍മ്മാതാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. ഭേദഗതിയിലുടെ ആ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് രാഷ്ട്രപതി പറഞ്ഞു. “പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തും. ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടത്. ഭരണഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണ്. അയോദ്ധ്യ വിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികള്‍ നടപ്പാക്കി. മുസ്ലീം സ്ത്രീകളുടെ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം നടത്തി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി. ഈ ദശാബ്ദം ഇന്ത്യക്ക് ഏറെ…

Senator Thomas Introduces Bill to Freeze Tuition Costs at SUNY and CUNY Universities

(Garden City, NY) State Senator Kevin Thomas (D-Levittown) introduced a bill (S7615) today that would freeze tuition costs at state and city universities for four years. The purpose of the legislation is to provide relief for students and address the widening $139 million “TAP Gap”, the difference between the state’s tuition assistance program funding and actual tuition costs. By freezing tuition, the growth of the TAP gap will remain stagnant for the first time in five years. The bill would also require SUNY and CUNY boards to study and develop…

അറിവിന്റെയും സാങ്കേതിക വിദ്യയുടെയും ഉത്സവമൊരുക്കി അമൃതപുരി ക്യാമ്പസിന്റെ വിദ്യുത് ഫെസ്റ്റ് ​

അമൃത വിശ്വ വിദ്യാപീഠം, അമൃതപുരി കാമ്പസിൽ സംഘടിപ്പിക്കുന്ന ദേശീയ തല അന്തർ കലാലയ മൾട്ടി ഫെസ്റ്റ് വിദ്യുത് 2020 രണ്ടാം ദിവസം പിന്നിട്ടു. പതിനഞ്ചോളം ശില്പശാലകളും, ഇരുപതോളം മത്സരങ്ങളും, വിവിധ പ്രദർശനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി. ‘ഹീൽ ദി വേൾഡ്’ എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കിയാണ് ഒൻപതാമത് വിദ്യുത് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 30 നു ആരംഭിച്ച ഫെസ്റ്റിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. അറിവും കലയും ഒത്തു ചേരുന്ന ഫെസ്റ്റിൽ 15 ലക്ഷം രൂപയുടെ സ്വന്തമാക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കുന്നു. ആദ്യ ദിവസം നടന്ന റെവൽ പ്രോഷോകളിൽ പ്രശസ്ത മെന്റലിസ്റ്റ് അർജുൻ ഗുരുവും അഗം ബാന്‍ഡും ആസ്വാദകരുടെ മനംനിറച്ചു. ഫെസ്റ്റിനോടനുബന്ധിച്ച ഓട്ടോ എക്സ്പോയിൽ വിൻറ്റേജ് വാഹനങ്ങൾ മുതൽ നൂതന രംഗത്തെ പുത്തൻ പതിപ്പുകൾ വരെയുള്ള ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ വിസ്മയകരമായ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ പാരമ്പര്യം,പരിഷ്‌ക്കരണം,യഥാർത്ഥ അഭിനിവേശം എന്നിവ ഒരു കുടകീഴിൽ…

Upset Hindus urge California apparel firm to withdraw Lord Ganesha shorts & apologize

Upset Hindus are urging Santa Ana (California, USA) based athletic clothing brand INKnBURN for immediate withdrawal of shorts carrying image of Hindu deity Lord Ganesha; calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesha was highly revered in Hinduism and was meant to be worshipped in temples or home shrines and not to adorn one’s thighs-hips-buttocks. Inappropriate usage of Hindu deities or concepts or symbols for commercial or other agenda was not okay as it hurt the devotees. Zed, who…

എസ്.ബി അലുംമ്‌നി പ്രെഫ. കെ.കെ. ജോണിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ പ്രൊഫ. കെ.കെ. ജോണിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശേരി കുരിശിങ്കല്‍ കുടുംബാംഗമായ പ്രൊഫ. കെ.കെ. ജോണ്‍ ചങ്ങനാശേരി എസ്.ബി. കോളജ് ഊര്‍ജ്ജതന്ത്ര വിഭാഗം തലവനായും, ദീര്‍ഘകാലം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. ജനുവരി 29 വ്യാഴാഴ്ച (01/29/2020) പുലര്‍ച്ചെയായിരുന്നു അന്ത്യം. സംഘടനാ പ്രസിഡന്റ് ഷാജി കൈലാത്ത്, വൈസ് പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് വടക്കേവീട്, സെക്രട്ടറി ഷീബാ ഫ്രാന്‍സീസ്, മുന്‍ പ്രസിഡന്റുമാരായ ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ജിജി മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍ എന്നിവരും മറ്റു നിരവധി സംഘടനാംഗങ്ങളും പ്രൊഫസര്‍ ജോണിന്റെ ഊര്‍ജ്ജതന്ത്ര വിഷയത്തിലുള്ള അഗാധ പാണ്ഡിത്യത്തേയും സേവന തത്പരതയേയും ഉദ്ധരിച്ചുകൊണ്ട് പരേതന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുകയും, ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഭാര്യ: ത്രേസ്യാമ്മ ജോണ്‍…