റെജി കുര്യന്‍ ഫൊക്കാന ഹൂസ്റ്റണ്‍ റീജണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഏക മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ സജീവ പ്രവര്‍ത്തകനും, മികച്ച ബിസിനസുകാരനുമായ റെജി കുര്യന്‍ ഫൊക്കാന ഹൂസ്റ്റണ്‍ റീജണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കി. റാന്നി സ്വദേശിയായ ഇദ്ദേഹം പ്രമുഖ എണ്ണ ഖനന വ്യവസായ മേഖലയില്‍ ബിസിനസ് രംഗത്ത് മുന്നിട്ടു നില്‍ക്കുന്നു. അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കുന്ന ഇദ്ദേഹം “പ്രേക്ഷിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ പ്രസിഡന്റാണ്. മലയാളി അസോസിയേഷന്റെ ബില്‍ഡിംഗ് കമ്മിറ്റി അംഗവും, മാര്‍ത്തോമാ സഭയുടെ മണ്ഡലം മെമ്പറുമായി സേവനം അനുഷ്ഠിക്കുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, മികച്ച സംഘാടകനുമായ ഇദ്ദേഹം ഫൊക്കാനയുടെ മുന്‍ റീജണല്‍ പ്രസിഡന്റുകൂടിയാണ്. ഇത്രയും പരിചയ സമ്പത്തുള്ള ഇദ്ദേഹം ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നു ലീല മാരേട്ട് (പ്രസിഡന്റ് സ്ഥാനാര്‍ത്ഥി), അലക്‌സ് തോമസ് (സെക്രട്ടറി സ്ഥാനാര്‍ത്ഥി) എന്നിവര്‍ അഭിപ്രായപ്പെട്ടു. ലീല മാരേട്ട് നേതൃത്വം നല്‍കുന്ന പാനലിലെ സ്ഥാനാര്‍ത്ഥിയായി രിക്കും റെജി…

ജോര്‍ജ് മാത്യു ഫോമാ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍: സണ്ണി പൗലോസും സ്റ്റാന്‍ലി കളരിക്കാമുറിയും കമ്മീഷണര്‍മാര്‍

ഡാളസ് : 2020 22 വര്‍ഷത്തേക്കുള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുവേണ്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയോഗിച്ചു ജോര്‍ജ് മാത്യു ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സണ്ണി പൗലോസ് ,സ്റ്റാന്‍ലി കളരിക്കാമുറി എന്നിവരെ കമ്മീഷണറായും തെരഞ്ഞെടുത്തു. 2020 ജൂലൈ 6 മുതല്‍ 10 വരെ വരെ നടക്കുന്ന ഫോമാ അന്തര്‍ദേശീയ ക്രൂസ് കണ്‍വെന്‍ഷനില്‍ വച്ചാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് എല്ലാ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്. അവസാന റൗണ്ടില്‍ ആരൊക്കെ പിന്മാറുമെന്ന് ഇപ്പോള്‍ പ്രവചന സാധ്യമല്ല പക്ഷേ ഫോമായില്‍ മത്സരം സൗഹാര്‍ദ്ദപരമാണ് മത്സരം കഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടായി സംഘടനയുടെ പുരോഗതിക്കായി നിലകൊള്ളുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മാത്യു ഫോമയുടെ മുന്‍ പ്രസിഡന്‍റ് ആണ്. ഫോമാ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ജോര്‍ജ് മാത്യു ഫോമായുടെ പ്രഥമ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച പിന്‍ബലത്തിലാണ് ഇപ്പോള്‍ ചീഫ്…

റവ. വര്‍ഗീസ് തോമസ് ഫെബ്രു 4 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍ : ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച വികാരിയും, സുവിശേഷ പ്രസംഗീകനുമായ റവ. വര്‍ഗീസ് തോമസ് (ജോസ് അച്ചന്‍ )ഫെബ്രു 4 ന് ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത് . വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.ഫെബ്രു 4 ന് ചൊവ്വാഴച ജോസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…

പ്രേം പരമേശ്വരന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

വാഷിങ്ടന്‍ ഡിസി : ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ പ്രേം പരമേശ്വരന്‍ ജനുവരി 27ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. കമ്മീഷനില്‍ പ്രേം പരമേശ്വരന്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഎസ് ട്രാന്‍സ്‌ഫോര്‍ട്ടേഷന്‍ സെക്രട്ടറി ഇലൈന്‍ ചാഹൊ, കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്, ലേബര്‍ സെക്രട്ടറി യൂജിന്‍ സ്കാലിയ എന്നിവര്‍ ആശംസ പ്രസംഗം ചെയ്തു. പതിമൂന്നംഗ കമ്മീഷനില്‍ ഏക ഇന്ത്യന്‍ അമേരിക്കനാണ് പരമേശ്വരന്‍. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകന്‍ എന്ന നിലയില്‍ എനിക്ക് ലഭിച്ച പദവിയില്‍ ഞാന്‍ അഭിമാനിക്കുന്നു പരമേശ്വരന്‍ പറഞ്ഞു. വിദ്യാര്‍ഥിയായി പരമേശ്വരന്‍ അമേരിക്കയില്‍ എത്തിയത്. കൊയിലാന്റി വെന്‍ചര്‍ പരമേശ്വരന്റേയും ആലുവായില്‍ ജനിച്ചു വളര്‍ന്ന പ്രിസില്ലയുടേയും…

ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്

വാഷിംഗ്ടണ്‍ ഡി സി: ‘ഇറാനെതിരെ യുദ്ധം യാതൊരു കാരണവശാലും അനുവദിക്കുകയില്ല’ സൈനിക നടപടിക്കാവശ്യമായ ഫണ്ട് തടഞ്ഞ് യു എസ് ഹൗസ് ബില്‍ പാസ്സാക്കി. ജനുവരി 30 വ്യാഴാഴ്ചയായിരുന്നു ബില്‍ വോട്ടിനിട്ടത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധിയുമായ റൊ ഖന്ന അവതരിപ്പിച്ച ‘നൊ വാര്‍ എഗെന്‍സ്റ്റ് ഇറാന്‍ ആക്ട്’ യു എസ് ഹൗസില്‍ 175 വോട്ടുകള്‌ക്കെതിരെ 228 വോട്ടുകള്‍ക്ക് പാസ്സായി. സെനറ്റില്‍ ഈ ബില്‍ പരാജയപ്പെടുമെന്നതിന് തര്‍ക്കമില്ല. ഇറാനെതിരെ യുദ്ധത്തിന് കോണ്‍ഗ്രസ് ആരേയും അനുവദിക്കുകയില്ല എന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ബില്‍ അംഗീകരിച്ചതിലൂടെ നേടിയെടുത്തതെന്ന് റൊ ഖന്ന അഭിപ്രായപ്പെട്ടു. ഇറാനിയന്‍ ജനറല്‍ ക്വാസിം സുലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിക്കുവാന്‍ ട്രംമ്പ് ഉത്തരവ് നല്‍കിയതിനെ ഡമോക്രാറ്റുകള്‍ പരസ്യമായി രംഗത്തെത്തിയത്ചൂടു പിടിച്ച വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇറാന്റെ തിരിച്ചുള്ള മിസൈല്‍ ആക്രമണത്തില്‍ 50 ല്‍പരം സൈനികരുടെ തലച്ചോറിന് ക്ഷതം ഉണ്ടാക്കിയതായി…

യുക്മ “ആദരസന്ധ്യ 2020” അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്‌കാരം ലണ്ടനിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണിന്

ലണ്ടന്‍: യുക്മ ആദരസന്ധ്യ 2020 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്‌കാരത്തിന് യുകെ മലയാളി സമൂഹത്തിലെ പ്രശസ്തനായ കുടിയേറ്റ നിയമവിദഗ്ധന്‍ സോളിസിറ്റര്‍ പോള്‍ ജോണ്‍ അര്‍ഹനായി. ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നിയമ രംഗത്തെ ദീര്‍ഘകാല സേവനത്തിലെ പ്രാഗദ്ഭ്യം പരിഗണിച്ചാണ് പുരസ്‌കാരം. യുകെ മലയാളികള്‍ ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപന ങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്. ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മലയാളി സോളിസിറ്റേഴ്‌സിനിടയില്‍ പോള്‍ ജോണിന്റെ പ്രാഗത്ഭ്യം പ്രശാംസനീയമാണ്. പ്രമുഖ ടെലിവിഷന്‍ ചാനലായ സീ ടിവിയില്‍ ഇമിഗ്രേഷന്‍ സംബന്ധമായ ഷോകളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഇമിഗ്രേഷന്‍ സംബന്ധമായ ബ്ലോഗുകളും മറ്റ് ഓണ്‍ലൈന്‍ ലേഖനങ്ങളും എഴുതുന്നതിലൂടെ ഏറെ…

ഫ്രാന്‍സിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം (അവലോകനം)

പത്രപ്രവര്‍ത്തകനായ ശ്രീ ഫ്രാന്‍സീസ് തടത്തിലിന്റെ ‘നാലാം തൂണിനപ്പുറം’ എന്ന ഗ്രന്ഥം വളരെയേറെ ജിജ്ഞാസയോടെയാണ് വായിച്ചു തീര്‍ത്തത്. അദ്ദേഹത്തിന്റെ ജീവിതത്തെ സ്പര്‍ശിക്കുന്ന വിവരങ്ങള്‍ വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുകയും മുമ്പോട്ടുള്ള പേജുകള്‍ മറിക്കാന്‍ സാധിക്കാതെ മനസുരുകുകയും ചെയ്തു. ഈ ചെറു ജീവിതത്തിനുള്ളില്‍ നേടിയ നേട്ടങ്ങളില്‍ വിസ്മയഭരിതനാവുകയും ചെയ്തു. രോഗവുമായി മല്ലിട്ടു ജീവിക്കുമ്പോഴും സ്വന്തം ജീവിതം തന്നെ വെല്ലുവിളിയായിരുന്നപ്പോഴും ജീവിതത്തെ ഒരിക്കലും പരാജയത്തിന് വിട്ടുകൊടുക്കില്ലെന്നുള്ള ദൃഢനിശ്ചയവുമുണ്ടായിരുന്നു. സമകാലീക രാഷ്ട്രീയവും അധികാര ദുര്‍വിനിയോഗവും കോടതികളും കേസുകളും എന്നുവേണ്ട സമസ്ത മേഖലകളിലും ഈ പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം പ്രൊഫഷണലിസം മെച്ചമാക്കാനുള്ള മത്സരയോട്ടം ഓരോ അദ്ധ്യായത്തിലും പ്രതിഫലിച്ചു കാണാം. ഒരു പത്രപ്രവര്‍ത്തകന്റെ ധര്‍മ്മം ഇത്രമാത്രം കാഠിന്യമേറിയതെന്നും ആഴത്തിലുള്ളതെന്നും മനസ്സിലായതും ഈ പുസ്തകത്തില്‍കൂടിയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനമായ പ്രയത്‌നങ്ങളും യാതനകളും ഒരു പത്രപ്രവര്‍ത്തകന്റെ വിജയത്തിനാവിശ്യമെന്നും മനസിലാക്കുന്നു. സ്‌നേഹവും ജീവകാരുണ്യവും സ്വന്തം തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ഒത്തു…

അറ്റ്‌ലാന്റയ്ക്കു പുത്തനുണര്‍വേകി റിപ്പബ്‌ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബില്‍ സെമിനാറും

അറ്റ്‌ലാന്റാ : ഇന്ത്യയുടെ 71ാമത് റിപ്പബ്‌ളിക്ക് ദിനാഘോഷങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി 26ന് ഷുഗര്‍ ഹില്‍ സിറ്റി ഹാളില്‍ സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാലിന്റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മുഖ്യാതിഥിയായിരുന്ന കര്‍ട്ട് തൊംസണ്‍ (മുന്‍ അറ്റ്‌ലാന്റാ സ്റ്റേറ്റ് സെനറ്റര്‍) ഉത്ഘാടനം ചെയ്തു. അമേരിക്കയിലെ വിവിധ തലങ്ങളില്‍, പ്രത്യേകിച്ച് അറ്റ്‌ലാന്റായിലെ വിവിധ തലങ്ങളില്‍ ഇന്തൃന്‍ സമൂഹത്തിന്റെ ,അതിലുപരി മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതും പ്രശംസനീയവും ആണ് എന്ന് കര്‍ട്ട് തോംസണ്‍ പറയുകയുണ്ടായി. റിച്ചാര്‍ഡ് ഡീന്‍ വിന്‍ഫീല്‍ഡ്, ആല്‍ഫ്രെഡ് ജോണ്‍, സുജാത ഗുപ്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയുണ്ടായി. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നു അമ്മയുടെ 10ാമതു ജന്മദിനാഘോഷങ്ങളുടെ ലോഗോ കര്‍ട്ട് തോംസണ്‍ നിര്‍വ്വഹിച്ചു. അമ്മയുടെ വനിതാ വിഭാഗമായ കേരള വനിതാ വേദിയുടെ ഔദ്യോഗിക നാമകരണ പ്രഖ്യാപനം മോളി…

Vidyut 2020: setting the stage with Arts and Technologies; The footfall of more than ten thousand participants

Today marked the first day of Vidyut 2020, a three-day national level multi fest organized by Amrita Vishwa Vidyapeetham, Amritapuri campus. The event compassed various exhibitions, 10 workshops, 9 competitions and other informal activities such as games, quiz, debates etc. Students from several Amrita Vidyalayam Schools including Puthiyakavu, Perumbavoor, Vadakara, Thalassery, Mysore; Lord’s Public School, Kollam; SN School Kollam exhibited their latest innovations and technologies in the School Exhibition titled ‘Spectra’ which will be held for three days. They explained about their works to the students, experts, corporate heads and…

ആലീസ് ഫ്രാന്‍സിസ് നിര്യാതയായി

ന്യൂജേഴ്‌സി: തൃശൂര്‍ നീലങ്കാവില്‍ ചക്കാലയ്ക്കല്‍ ഫ്രാന്‍സീസിന്റെ ഭാര്യ ആലീസ് ഫ്രാന്‍സീസ് (66) നിര്യാതയായി. പരേതരായ മാഞ്ചേരി ലോനപ്പന്‍ – കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ഡോണി, ഡിന്നി. മരുമക്കള്‍: ജെനി പുളിമൂട്ടില്‍, ബിജു പുറത്തൂര്‍. ജോണി മാഞ്ചേരി (ന്യൂയോര്‍ക്ക്), പരേതനായ തോമസ് മാഞ്ചേരി (ഫ്‌ളോറിഡ), സ്റ്റീഫന്‍ മാഞ്ചേരി (ന്യൂജഴ്‌സി), വര്‍ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി), മേരി ഫോയ്സ്റ്റില്‍, അലക്‌സ് മാഞ്ചേരി (ന്യൂയോര്‍ക്ക്), ജാന്‍സി ഡേവിഡ് (ന്യൂജേഴ്‌സി), പരേതനായ ആറ്റ്‌ലി മാഞ്ചേരി (ഫ്‌ളോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച കുറ്റൂര്‍ മേരി മാതാ പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാഞ്ചേരി 908 247 2035 (ന്യൂജെഴ്സി), 011 919744600365.