നാഥുറാം ഗോഡ്സെയും സവര്‍ക്കറും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന് സേവാദളിന്റെ ലഘുലേഖ

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോദ്സെയും ഹിന്ദുത്വത്തിന്റെ ഉപജ്ജാതാവ് വി.ഡി. സവര്‍ക്കറും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്നും ഇരുവരും ശാരീരിക ബന്ധമുണ്ടായിരുന്നു എന്നും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാദളിന്റെ കൈപ്പുസ്തകം. ഭോപ്പാലിലെ പാര്‍ട്ടി പരിശീലന ക്യാമ്പില്‍ പ്രകാശനം ചെയ്ത പുസ്തകത്തിലാണ് ഇരുവരും സ്വവര്‍ഗാനുരാഗികളായിരുന്നു എന്ന് ആരോപിക്കുന്നത്. ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും ചേര്‍ന്നെഴുതിയ വിഖ്യാത ചരിത്ര പുസ്തകമായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) എന്ന പുസ്തകത്തില്‍ നിന്ന് എടുത്തതാണ് എന്ന രീതിയിലാണ് ഇത് അവതരിപ്പിക്കുന്നത്. ‘വീര്‍ സവര്‍ക്കര്‍ എത്ര ധീരനാണ്’ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. ‘ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് നാഥുറാം ഗോഡ്‌സെയുടെ ശാരീരിക ബന്ധത്തെ കുറിച്ച് ഒരു സൂചന മാത്രമേ ഉള്ളൂ. സ്വവര്‍ഗ ബന്ധത്തില്‍ അദ്ദേഹത്തിന്റെ പങ്കാളി വീര്‍ സവര്‍ക്കര്‍ ആയിരുന്നു’- എന്നാണ് ഹിന്ദിയില്‍ എഴുതിയ ലഘുലേഖയില്‍ പറയുന്നത്. ചോദ്യോത്തര രീതിയിലാണ് ലഘുലേഖ എഴുതപ്പെട്ടിരിക്കുന്നത്. ഇതില്‍ ഒരു ചോദ്യം…

കഞ്ചാവ് കടത്തുകാരുടെ പേടിസ്വപ്നമായ പെണ്‍‌സിംഹം ഷര്‍മിള ജയറാം

പാലക്കാട്: അട്ടപ്പാടിയുടെ വനാന്തരങ്ങളെ വിറപ്പിച്ച പെണ്‍ സിംഹമായിരുന്നു ഷര്‍മിള ജയറാം എന്ന ഫോറസ്റ്റ് ഓഫീസര്‍. കഞ്ചാവ് കടത്തുകാരുടെ പേടിസ്വപ്‌നമായ ഈ റേഞ്ച് ഓഫീസര്‍ നടത്തിയ വേട്ടകള്‍ നിരവധി. മാവോയിസ്റ്റുകളെ പേടിച്ച് കഴിഞ്ഞിരുന്ന വനപാലകര്‍ക്കിടയിലേക്ക് കാരിരുമ്പിന്റെ കരുത്തുള്ള മനസ്സുമായി ഷര്‍മിളയെത്തി. ഏത് കൊലകൊമ്പനെയും വിറപ്പിക്കാന്‍ തനിക്കാവുമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ ഉള്‍ക്കാടുകള്‍ കയറിയിറങ്ങി. ദുര്‍ഘടം പിടിച്ച, അപകടങ്ങള്‍ നിറഞ്ഞ കാട്ടുവഴികള്‍ അവര്‍ക്ക് ഒരു വെല്ലുവിളിയായിരുന്നില്ല. മല്ലിശ്വരന്‍മുടി, ചെന്താമല തുടങ്ങിയ മലകളിലേക്ക് ധൈര്യസമേതം ചെന്നെത്തിയ ഷര്‍മിള ജയറാം അവിടെയുള്ള കഞ്ചാവ് തോട്ടങ്ങള്‍ അഗ്നിക്കിരയാക്കി. നിയമലംഘകരെ വേട്ടയാടിപ്പിക്കല്‍ മാത്രമായിരുന്നില്ല ഈ റേഞ്ച് ഓഫീസറുടെ കര്‍ത്തവ്യങ്ങള്‍. ആദിവാസി മേഖലയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശക്തമായ ഇടപെടലുകള്‍ ഷര്‍മിള നടത്തി. നിരവധി നല്ല മനസ്സുകളുടെ സഹകരണത്തോടെ ആരണ്യകം എന്ന പദ്ധതിയ്ക്ക് ഷര്‍മിള രൂപം കൊടുത്തു. സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും അവര്‍ ആരണ്യകം പദ്ധതിയിലൂടെ എത്തിച്ചുകൊടുത്തു.…

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സെര്‍ബിയന്‍ കാമുകി; ഇരുവരുടേയും വിവാഹനിശ്ചയം നടന്നു

ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സെര്‍ബിയയില്‍ നിന്നൊരു കാമുകി. ബോളിവുഡില്‍ ഇതിനോടകം ഇടം‌പിടിച്ച നടാഷ സ്റ്റാന്‍‌കോവിച്ച് എന്ന ഈ സെര്‍ബിയന്‍ സുന്ദരി ഹാര്‍ദികിന്റെ മനസ്സില്‍ ഇടം‌പിടിച്ചിട്ട് നാളേറെയായി. നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനു പിറകെ വിവാഹ നിശ്ചയത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഹാര്‍ദിക്. പുതുവര്‍ഷത്തലേന്നാണ് നടാഷയുമായി പ്രണയത്തിലാണെന്ന് ഇൻസ്റ്റയിലൂടെ ഹാര്‍ദിക് സൂചിപ്പിച്ചത്. തുടർന്ന് പുതുവര്‍ഷം കാമുകിക്ക് വിവാഹമോതിരം അണിയിക്കുന്ന വീഡിയോയും പങ്കുവെച്ചു. ‘ഞാന്‍ നിന്റേതും നീ എന്റേതും’എന്നാണ് എന്‍ഗേജ്‌മെന്റ് ചിത്രം പുറത്തുവിട്ട് ഹാര്‍ദിക് കുറിച്ചത്. നടാഷയുമൊത്ത് ബോട്ടില്‍ സവാരി നടത്തുന്നതിനിടയിൽ മോതിരം അണിയിക്കുന്നതും പരസ്പരം ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുപത്തിയാറുകാരനായ പാണ്ഡ്യ ദീര്‍ഘകാലമായി നടാഷയുമായി പ്രണയത്തിലാണ്. 2012-ല്‍ ബോളിവുഡിലെത്തിയ നടാഷ ‘ബിഗ് ബോസ്സി’ലെത്തിയതോടെയാണ് പ്രശസ്തയായത്. ‘സത്യഗ്രഹ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം. പിന്നീട് മോഡലായും തിളങ്ങി. ഒട്ടേറെ സിനിമകളില്‍ ഐറ്റം ഡാൻസറായും പ്രത്യക്ഷപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കും…

ആരാധകരെ ഞെട്ടിച്ച് ‘ഷൈലോക്കില്‍’ മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഷൈലോക്കി’ന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ ‘തീയാമ്മേ’ എന്ന നാടന്‍ ഗാനത്തിന് ഒപ്പിച്ച് മമ്മൂട്ടിയും മറ്റുള്ളവരും ഡാന്‍സ് ചെയ്യുന്നതാണ് ടീസര്‍. പുതുവത്സര സമ്മാനമായി അര്‍ധരാത്രിയോടെ എത്തിയ ടീസര്‍ യൂട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, രാജ് കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, ജോണ്‍ വിജയ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

5 ഭാഷകളില്‍ 5000-ത്തോളം സ്‌ക്രീനുകളില്‍ റിലീസ്; ബ്രഹ്മാണ്ഡ ചിത്രമാകാന്‍ ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രം മാര്‍ച്ച് 26-നാണ് തിയേറ്ററുകളിലെത്തുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 50-ലേറെ രാജ്യങ്ങളിലെ 5000-ത്തോളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ‘മരക്കാര്‍’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. മോഹന്‍‌ലാലിനു പുറമെ മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. കിങ്‌സ്‌മെന്‍, ഗാര്‍ഡിയന്‍ ഓഫ്…

കേരളത്തില്‍ കുടിയന്മാര്‍ കൂടുന്നു; ക്രിസ്മസ്-പുതുവത്സരത്തിന് കുടിച്ചുതീര്‍ത്തത് 522.93 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: കേരളത്തില്‍ മദ്യപാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര സീസണിൽ (ഡിസംബർ 22 മുതൽ 31 വരെയുള്ള 10 ദിവസത്തെ വില്‍പ്പന) കണക്കുകള്‍ നല്‍കുന്നത്. ഈ ദിവസങ്ങളില്‍ കേരളം കുടിച്ച മദ്യത്തിന്റെ കണക്ക് ബെവ്‌കോ പുറത്തുവിട്ട കണക്കുപ്രകാരം 522.93 കോടി രൂപയുടെ മദ്യമാണ് ഇക്കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിൽ കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വര്‍ഷം ഇത് 512.54 കോടി രൂപയായിരുന്നു. പുതുവത്സര തലേന്ന് സംസ്ഥാനത്ത്‌ റെക്കോഡ് മദ്യ വില്‍പ്പനയാണ് നടന്നത്. കണക്കുകള്‍ പ്രകാരം 68.57 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ഈ ഒറ്റദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. ക്രിസ്മസ് തലേന്നും മദ്യ വില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ 63 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടായി.…

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ എതിര്‍പ്പും പ്രമേയവും നിലനില്‍ക്കുകയില്ലെന്ന് ഗവര്‍ണ്ണര്‍; ഗവര്‍ണ്ണക്കെതിരെ സര്‍ക്കാരും പ്രതിപക്ഷവും

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി അംഗീകരിക്കില്ലെന്നും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതോടെ വെട്ടിലായത് കേന്ദ്രം തന്നെ. ഈ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നതോടെ വിഷയത്തിൽ വിവാദം കൊഴുത്തു. നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നും നിയമസാധുതയില്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവന. എന്നാൽ ഇതിനെതിരെ സംസ്ഥാന മന്ത്രിമാര്‍ തന്നെ രംഗത്തു വന്നതോടെ ഗവര്‍ണര്‍ ഒറ്റപ്പെട്ടു. കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നിരിക്കേ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രധാന ആരോപണം. പൗരത്വ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനൊപ്പം ശക്തമായ നിലപാടെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേരള നിയമസഭയുടെ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നാണ് അഭിപ്രായപ്പെട്ടത്. പ്രമേയത്തിന് നിയമസാധുതയും ഭരണഘടനാസാധുതയുമില്ലെന്നും ഇതിന് ഒരര്‍ത്ഥവും ഇല്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വം കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന വിഷയമാണെന്നും സംസ്ഥാനങ്ങള്‍ അവരുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങള്‍ക്കായി…

ദേശീയ സീനിയര്‍ വോളി: കേരള വനിതകള്‍ക്ക് കിരീടം

ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗം ഫൈനലിൽ റയിൽവേസിനെ തോൽപ്പിച്ച് കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ കേരളം റെയില്‍വേസിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 25-18, 25-14, 25-13. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരള ടീം കപ്പുയര്‍ത്തിയത്. പത്ത് വര്‍ഷത്തിന് ശേഷം കിരീട വിജയം കൈവരിച്ച വനിതാ ടീം ആ മികവ് രണ്ടാം വര്‍ഷവും നിലനിര്‍ത്തി. പന്ത്രണ്ടാമത് കിരീടമാണ് വനിതാ ടീം കരസ്ഥമാക്കിയത്. അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്. മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്. അതേസമയം പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ മുന്നേറ്റം സെമിഫൈനലില്‍ അവസാനിച്ചു. റെയില്‍വേസാണ് കേരളത്തെ തടഞ്ഞത്. ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ കേരള ടീമിന് വിനയായത് അമിതമായ…

കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് ഗവര്‍ണ്ണര്‍; ഗവര്‍ണ്ണര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമസാധുതയില്ലെന്ന് ഗവർണ്ണർ . പൗരത്വപ്രശ്‌നം പൂര്‍ണമായും കേന്ദ്ര വിഷയമാണ്. എതിരഭിപ്രായം പ്രകടപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയില്‍ പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അതുകൊണ്ട് തന്നെ അപ്രസക്തവുമാണെന്നും ഗവർണ്ണർ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രം പാസാക്കിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവർണ്ണർ വിശദീകരിച്ചു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശമനുസരിച്ചാകാം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ടെന്നും ഗവർണ്ണർ ആരോപിച്ചു. കേന്ദ്രവുമായി…

League of Women Voters of Northern Valley to Celebrate Organization’s 100th Birthday in Nationwide Day of Action

(Eastern Bergen County, New Jersey; January 2, 2020) –- The League of Women Voters turns 100 years old on February 14, 2020.  During that week, the League of Women Voters of Northern Valley (LWVNV) joins local and state Leagues around the country in a nationwide day of action, ‘Women Power the Vote’. The LWVNV will commemorate this historic occasion with a special program, “Celebrating the 100th Anniversary of Women’s Right to Vote”, on Monday, February 10, 2020.  The festive celebration takes place at 7:30 p.m. at Leonia High School Little…