ന്യൂജേഴ്‌സി എക്യൂമിനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 4 ശനിയാഴ്ച

ന്യൂജേഴ്‌സി: എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി 2020 ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 4 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2 മുതല്‍ 6വരെ വെസ്റ്റ് ഓറഞ്ച് കെല്ലി ഡ്രൈവിലുള്ള ലിബര്‍ട്ടി മിഡില്‍ സ്ക്കൂളില്‍ വെച്ചു നടത്തപ്പെടുന്നു. റൈറ്റ് റവ.ഡോ.ജോണ്‍സി ഇട്ടി(ബിഷപ്പ് ഓഫ് എപ്പിസ്‌ക്കോപ്പല്‍ ഡയോസീസ് ഓഫ് ഒറിഗന്‍) ക്രിസ്തുമസ്സ് സന്ദേശം നല്‍കും. ന്യൂജേഴ്‌സിയിലുള്ള 19 ദേവാലയങ്ങളില്‍ നിന്നുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. ആഘോഷ പരിപാടികള്‍ക്കുശേഷം ഡിന്നറും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് റവ.ജോബി ജോയ്, ജനറല്‍ സെക്രട്ടറി മിനി മാത്യു എന്നിവര്‍ അറിയിച്ചു. കൃത്യ സമയത്ത് എല്ലാവരും എത്തിച്ചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സൈമണ്‍ കുര്യന്‍ 973 534 5893, മാത്യു എം. അബ്രഹാം 212 781 1655, റോയ് മാത്യു 908 418 8133.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സിക്ക് നവനേതൃത്വം

ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ( കാന്‍ജ് ) 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യൂജേഴ്‌സി എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വറ്റ് ഹാളില്‍ ഡിസംബറില്‍ നടന്ന ജനറല്‍ ബോഡിയാണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് ദീപ്തി നായര്‍ . ബൈജു വര്‍ഗീസ് ജനറല്‍ സെക്രട്ടറിയായും വിജേഷ് കാരാട്ട് ട്രഷറര്‍ ആയും തുടരും. മറ്റു ഭാരവാഹികള്‍: അലക്‌സ് ജോണ്‍ (വൈസ് പ്രസിഡന്റ്) , സഞ്ജീവ് കുമാര്‍ (ജോയിന്റ് സെക്രട്ടറി), മനോജ് ഫ്രാന്‍സിസ് (ജോയിന്റ് ട്രഷറര്‍). പീറ്റര്‍ ജോര്‍ജ് (ചാരിറ്റി അഫയേഴ്‌സ്), നിര്‍മ്മല്‍ മുകുന്ദന്‍ (പബ്ലിക് & സോഷ്യല്‍ അഫയേഴ്‌സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), സോഫിയ മാത്യു ( മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ) , ശ്രീജിത്ത് അരവിന്ദന്‍ (യൂത്ത് അഫയേഴ്‌സ്), ജയന്‍ ജോസഫ് (എക്‌സ് ഒഫീഷ്യോ)…

ടെക്‌സസ് ഷെരിഫ് ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു

പനോല കൗണ്ടി (ടെക്‌സസ്): ഡിസംബര്‍ 31 ട്രാഫിക് ഡ്യൂട്ടിക്കിടെ പനോല കൗണ്ടി ഷെരിഫ് ഡെപ്യൂട്ടി ക്രിസ് ഡിക്കേഴ്‌സണ്‍ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച രാവിലെ പുലര്‍ച്ചെയായിരുന്നു സംഭവം. വാഹന പരിശോധന നടത്തുന്നതിന് തടഞ്ഞിട്ട വാഹനത്തിലെ ്രൈഡവറാണ് ഷെരിഫിനെതിരെ വെടിയുതിര്‍ത്തത്. ആറിലധികം തവണയാണ് സെമി ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ച് പ്രതി നിറയൊഴിച്ചത്. ഷെരിഫ് തിരിച്ചും വെടിവച്ചിരുന്നു. വെടിയേറ്റ് വീണ ഷെറീഫിനെ കുറിച്ച് സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടനെ യുറ്റി ഹെല്‍ത്ത് കാര്‍ട്ടേയിജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയുടെ വാഹനത്തെക്കുറിച്ചു ലഭിച്ച വിവരങ്ങള്‍ പൊലീസിന് ഇയാളെ പിടികൂടുന്നതിനു സഹായിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഗ്രിഗറി സിവൈനെ ഷ്രൊവ പോര്‍ട്ടില്‍ വെച്ചാണ് പിടികൂടിയത്. ഇയ്യാള്‍ക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. മരിച്ച ഷെരിഫ് 2017 ലെ എംപ്ലോയ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009 ല്‍ ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത…

പിറുപിറുപ്പു കൂടാതെ ദൈവവഭയത്തോടെ പുതു വര്‍ഷത്തെ വരവേല്‍ക്കാം: പ്രൊഫ. ഡോ. ഇ. ജോണ്‍ മാത്യു

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വര്‍ഷാന്ത്യ റിട്രീറ്റ് അനുഗ്രഹകരമായി സമാപിച്ചു. ഡിസംബര്‍ 30, 31 തീയതികളില്‍ ( തിങ്കള്‍,ചൊവ്വ) ട്രിനിറ്റി ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട റിട്രീറ്റില്‍ കോട്ടയം ബസേലിയസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഇ.ജോണ്‍ മാത്യു മുഖ്യ പ്രഭാഷകനായിരുന്നു. കടന്നുവന്ന ജീവിത വഴിത്താരകളില്‍ കരവലയത്തിനുള്ളില്‍ കരുതിയ ദൈവം തമ്പുരാനെ മറക്കരുത്. വിട്ടുകളയേണ്ടതിനെ വിട്ടു കളയണം. സ്വീകരിക്കേണ്ടതിനെ സ്വീകരിക്കണം. ദൈവത്തെ ഭയപ്പെടണം. ജീവിതത്തില്‍ എല്ലാ ഭൗതിക സൗകര്യങ്ങളും കണ്ടേക്കാം, എന്നാല്‍ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് നാം ദൈവത്തില്‍ പൂര്‍ണമായി സമര്‍പ്പിക്കണം. നമ്മുടെ ജീവിതത്തെ ഒരു ‘എഡിറ്റിംഗിന്’ വിധേയമാക്കി പുതു വര്‍ഷത്തിലേക്കു പ്രവേശിക്കണമെന്നു പുതിയനിയമ ചിന്തകളെ ആധാരമാക്കി തിങ്കളാഴ്ച വൈകുന്നേരം നടന്ന റിട്രീറ്റില്‍ പ്രഫസര്‍ ഉത്‌ബോധിപ്പിച്ചു. വികാരി റവ. ജേക്കബ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. യഹോവ നമ്മില്‍ പ്രസാദിക്കുന്നു എങ്കില്‍ അവന്‍ നമ്മെ പാലും തേനും…

ചര്‍ച്ചുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന നിയമത്തില്‍ ട്രമ്പ് ഒപ്പുവെച്ചു

വാഷിംഗ്ടണ്‍ ഡി.സി.: പുതിയ വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും വിധം ചര്‍ച്ചുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒപ്പുവെച്ചു. പുതിയ നിയമമനുസരിച്ചു പാര്‍ക്കിങ്ങ് ലോട്ട് ടാക്‌സ് പേരില്‍ 2017 മുതല്‍ ദേവാലയങ്ങളില്‍ (ചര്‍ച്ചുകളില്‍)നിന്നും ഈടാക്കിയ ടാക്‌സ് തിരിച്ചു നല്‍കുന്നതിനുള്ള വ്യവസ്ഥയും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാരിറ്റബള്‍, നോണ്‍ പ്രോഫിറ്റ് സംഘടനകളില്‍ നിന്നും 21% ടാക്‌സാണ് ഇതുവരെ ഈടാക്കിയിരുന്നത്. 2020 മുതല്‍ ഈ ചാര്‍ജ്ജ് ദേവാലയങ്ങള്‍ (ചര്‍ച്ചുകള്‍) നല്‍കേണ്ടതില്ല. ഡമോക്രാറ്റിക് അംഗം ബില്‍ പാസ്ക്കറല്‍ ജൂനിയര്‍(ന്യൂജേഴ്‌സി) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. ട്രമ്പിന്റെ പുതിയ തീരുമാനത്തെ ആര്‍ച്ച് ബിഷപ്പ് പോള്‍ എസ്. കോക്ക്‌ലി, ബിഷ്പ്പ് ജോര്‍ജ് വി.മുറെ എന്നിവര്‍ സ്വാഗതം ചെയ്തു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ആര്‍.എസ് . ദേവാലയങ്ങള്‍ക്ക് ടാക്‌സ് തിരികെ ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ ഉടനെ തയ്യാറാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ നിയമം ആയിരകണക്കിന്…

രാഹുലിന്റേത് മാന്യമായ മറുപടി; ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് കത്തയച്ചതിന് ശേഷം; കെസി വേണുഗോപാല്‍

തൃശൂര്‍: ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചതില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ കത്തിന് രാഹുല്‍ ഗാന്ധി മറുപടി അയച്ചതിന് ശേഷമാണ് ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. രാഹുല്‍ കത്ത് അയക്കുന്നത് ഡിസംബര്‍ 12 നാണ്. ഡിസംബര്‍ 20നാണ് ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിക്കുന്നത്. കത്തിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി അയച്ച കത്തിന് രാഹുല്‍ ഗാന്ധി മാന്യമായ മറുപടി അയച്ചുവെന്നേയുള്ളൂ. ഇത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളുന്ന നടപടിയല്ല. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ധൂര്‍ത്താണ് നടത്തുന്നതെന്ന് ആരോപിച്ചാണ്…

ജോഷ്വ ജോണ്‍ (40) സിയാറ്റിലില്‍ നിര്യാതനായി

സിയാറ്റില്‍: ബ്രദര്‍ ആര്‍.കെ. ജോണ്‍ (ഡാളസ്) റേച്ചല്‍ ജോണ്‍ ദമ്പതികളൂടെ പുത്രന്‍ ജോഷ്വ ജോണ്‍ (40) സിയാറ്റിലില്‍ ഹ്രുദയാഘാതം മൂലം നിര്യാതനായി. അലൈറ്റ സൊലുഷന്‍സ് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ക്രിസ്റ്റിന്‍ ജോണ്‍. ജസി ജോണ്‍ (ഡാലസ്) ജയ സുമന്ത് എന്നിവര്‍ സഹോരരാണ്. മെമ്മോറിയല്‍ സര്‍വീസ്: ജനുവരി 3 വെള്ളി രാവിലെ 10 മണി: അലന്‍ ഫ്യൂണറല്‍ ഹോം, വയലി (ടെക്‌സസ്) തുടര്‍ന്ന് സംസ്‌കാരം. പുഷ്പങ്ങള്‍ക്കു പകരം ഇന്റര്‍നാഷനല്‍ ജസ്റ്റീസ് മിഷനു സംഭാവന ചെയ്യനമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. jjm.org വിവരങ്ങള്‍ക്ക്: ബ്രദര്‍ ആര്‍. കെ. ജോണ്‍ 630 456 0020.