ഇന്ത്യന്‍ അമേരിക്കന്‍ അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

സാന്‍ റാമോണ്‍ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബിസിനസ് സം‌രംഭക അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. നാലു തവണ മേയര്‍ സ്ഥാനം അലങ്കരിച്ച ബില്‍ ക്ലാര്‍ക്ക്സണ് പകരക്കാരിയായാണ് അപര്‍ണ്ണ മത്സരത്തിനിറങ്ങുന്നത്. ഇതുവരെ എതിരാളികളായി ആരും മുന്നോട്ടു വന്നിട്ടില്ലെങ്കിലും അപര്‍ണ്ണ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ, സാന്‍ റാമോണ്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. വടക്കന്‍ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയില്‍ സ്ഥിതിചെയ്യുന്ന സാന്‍ റാമോണിലെ നിരവധി സന്നദ്ധ സംഘടനകളില്‍ അപര്‍ണ്ണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിവേഗം വളരുന്ന പട്ടണത്തിന്റെ വികസനത്തിന് മുന്‍ഗണന നല്‍കുന്ന ഓപ്പണ്‍ സ്പേസ് ഉപദേശക സമിതിയുടെ ചെയര്‍മാനാണ് അവര്‍. സംരക്ഷണത്തിനായി കൈവശം വയ്ക്കാവുന്ന സ്ഥലത്തിന് കമ്മിറ്റി മുന്‍ഗണന നല്‍കുന്നു. കൂടാതെ, ഓപ്പണ്‍ സ്പേസ് ഏറ്റെടുക്കലിനായി ഫണ്ട് സുരക്ഷിതമാക്കാനും ശ്രമിക്കുന്നുണ്ട്. 1998-ല്‍ ഭര്‍ത്താവ് വെങ്കിയ്ക്കൊപ്പം അര്‍വാസോഫ്റ്റ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനം ആരംഭിച്ച…

ഉക്രേനിയന്‍ വിമാനാപകടത്തെക്കുറിച്ച് സംശയമുണ്ടെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍: ടെഹ്റാനില്‍ ഉക്രേനിയന്‍ വിമാനം തകര്‍ന്നു വീണതില്‍ തനിക്ക് സംശയമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 176 പേര്‍ കൊല്ലപ്പെട്ട ആ സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. ബുധനാഴ്ച രാവിലെ വിമാനം പറന്നുയരുന്നതിനിടെ ഇറാന്‍ രണ്ട് ഉപരിതല മിസൈലുകള്‍ പ്രയോഗിച്ച് വിമാനത്തെ തകര്‍ക്കുകയായിരുന്നു എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ആകാശത്തുവെച്ചു തന്നെ വിമാനം പൊട്ടിത്തെറിച്ച് തീജ്വാല വിഴുങ്ങിയിരുന്നു. സാറ്റലൈറ്റ്, റഡാര്‍, ഇലക്ട്രോണിക് ഡാറ്റ എന്നിവ അടിസ്ഥാനമാക്കിയാണ് യുഎസിന്റെ ഈ നിഗമനം. ഇറാനിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ടെഹ്റാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതിന് തൊട്ടു പിന്നാലെയാണ് ബാഗ്ദാദില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇറാന്‍ സൈനിക ജനറല്‍ കാസെം സൊലൈമാനിയെ യു എസ് വധിച്ചത്. ഉക്രയിന്‍ വിമാനം തകര്‍ക്കാന്‍ രണ്ട് മിസൈല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് യു എസിന്റെ നിഗമനം.…

മറിയാമ്മ തോമസ് (74) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

ഫിലഡല്‍ഫിയ: വെണ്ണിക്കുളം മുള്ളന്‍കുഴിയില്‍ പരേതനായ കൊച്ചുകിഴക്കേതില്‍ തര്യന്‍ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (74) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി. പരേതരായ വര്‍ഗീസ് ജോണിന്റേയും റെയിച്ചലാമ്മ ജോണിന്റേയും പുത്രിയാണ്. ജെയിംസ് കെ തോമസ്, ലാലി സാമുവേല്‍ , റെജി കെ.തോമസ് എന്നിവര്‍ മക്കളും, ഷീബാ ജെയിംസ്, സാമുവേല്‍ ജോര്‍ജ് , സുമാ സാമുവേല്‍ എന്നിവര്‍ മരുമക്കളുമാണ്. ഷാലിന്‍, ഷോണ്‍, ഷാരണ്‍, സ്റ്റീഫന്‍, റോബിന്‍, റീബാ,റൂബി എന്നിവര്‍ കൊച്ചുമക്കളാണ്. വ്യൂവിംഗ് ജനുവരി 10 വെള്ളിയാഴ്ച വൈകുനേരം 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് വികാരി റവ. ജിനു ഏബ്രഹാമിന്റെ പ്രാധാന കാര്‍മ്മികത്വത്തിലും യൂത്ത് ചാപ്ലെയില്‍ റവ.തോമസ് കെ ഏബ്രഹാമിന്റെ സഹ കാര്‍മ്മികത്വത്തിലും നടക്കും. ജനുവരി 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലദല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കുന്ന വ്യൂവിംഗ് സര്‍വ്വീസിനും, ശേഷം നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കും…

അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ ഫൊക്കാന ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ചിക്കാഗോ: തൊടുപുഴ കരിങ്കുന്നം സ്വദേശിയും കഴിഞ്ഞ 25 വര്‍ഷമായി ചിക്കാഗോ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കലിനെ, ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. ഫൊക്കാന ചിക്കാഗോ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ഫൊക്കാന കേരള കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.സി.സി.എന്‍.എ റീജണല്‍ വൈസ് പ്രസിഡന്റ്, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചിക്കാഗോ സിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കലിനു ചിക്കാഗോ റീജിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.

ആ ഫൈവ് സ്റ്റാര്‍ ഫ്ലാറ്റുകള്‍ പൊടിപടലങ്ങളാകാന്‍ മണിക്കൂറുകള്‍ മാത്രം

അനധികൃതമായി പണിത് നിരവധി പേരില്‍ നിന്ന് പണം വാങ്ങി വില്പന നടത്തിയ മരടിലെ ഫ്ലാറ്റുകള്‍ പൊടിപടലങ്ങളാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നു. നാല് ഫ്ലാറ്റുകളാണ് ശനിയാഴ്ച രാവിലെ നിലം പൊത്തുന്നത്. നാല് ഫ്ലാറ്റുകളും പൊളിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനികള്‍. ഹോളി ഫെയ്ത്ത് എച്ച്ടുഒ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നീ ഫ്ലാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു കഴിഞ്ഞതായി എഡിഫിസ് എഞ്ചിനീയറിങ്ങിന്റെയും ജെറ്റ് ഡെമോളിഷന്റെയും ഉദ്യേഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ച കഴിഞ്ഞും വ്യാഴാഴ്ചയുമായി അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച രാവിലെ കൃത്യം 11 മണിയ്ക്ക് തന്നെ ഹോളിഫെയ്ത്ത് എച്ച്ടുഒ സ്‌ഫോടനത്തിലൂടെ തകര്‍ക്കും. 23 സെക്കന്‍ഡുകള്‍ മാത്രമാണ് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ട സമയം. ഗോള്‍ഡന്‍ കായലോരം ആറ് സെക്കന്‍ഡിലും ജെയിന്‍ കോറല്‍കോവ് എട്ട് സെക്കന്‍ഡിലും എച്ച്ടുഒ ഒമ്പത് സെക്കന്‍ഡിലും നിലംപൊത്തും. നോക്കി നില്‍ക്കുന്നവര്‍ക്ക് എന്താണ്…

യുദ്ധവും സമാധാനവും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

2020-ല്‍ ലോകം പുതുവത്സരാഘോഷ ലഹരിയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു യുദ്ധകാഹളം മുഴങ്ങിയത്. അതും മുമ്പത്തേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍. പക്ഷെ മറവിയെന്ന മാസ്മരികതയില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു. അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞകാല യുദ്ധാനുഭവങ്ങള്‍ എത്ര വേഗമാണ് ലോക നേതാക്കളും സാധാരണ മനുഷ്യരും മറക്കുന്നത്. യുദ്ധം എങ്ങനെ ആരംഭിക്കുന്നു, എവിടെ ആരംഭിക്കുന്നു, എപ്പോള്‍ അവസാനിക്കുന്നു എന്നൊന്നും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതിന്റെ കാരണവും വ്യക്തമാകും. മിക്കപ്പോഴും, യുദ്ധങ്ങളുടെ കാരണം പരാജയപ്പെട്ട നേതൃത്വമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. നല്ല വിധി നടപ്പാക്കാന്‍ പാടുപെടുക, മറ്റുള്ളവര്‍ എന്തു ചെയ്യുമെന്ന് തെറ്റായി കണക്കാക്കുക, എതിരാളികള്‍ക്ക് സമ്മിശ്ര സന്ദേശങ്ങള്‍ അയക്കുക, ബുദ്ധിയെ അവഗണിക്കുക, ഏതൊരു കാര്യത്തിലും വേഗത്തില്‍ വിജയിക്കാന്‍ ശക്തി മാത്രം മതിയെന്ന തെറ്റായ വിശ്വാസത്തെ ആശ്രയിക്കുക മുതലായവ ഒരു യുദ്ധത്തിലേക്ക് തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിര്‍വചിച്ചിരിക്കുന്നത് എളുപ്പത്തില്‍ പ്രവേശിക്കാവുന്നതും എന്നാല്‍ അതില്‍…

യുഎസ്-ഇറാന്‍ സംഘര്‍ഷം ദുബായിയെ ബാധിക്കില്ലെന്ന് ദുബായ് മീഡിയ ഓഫീസ്

ദുബായിക്ക് യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ യുഎഇയും ഇസ്രായേലും ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അറിയിപ്പ്. ഇര്‍ബിലിലേയും അല്‍ അസദിലേയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇതോടെ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് വിവിധ രാജ്യങ്ങളുടെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. “അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും താക്കീത് ചെയ്യുകയാണ്. തീവ്രവാദികളുടെ സംഘമായ യുഎസ് സൈന്യത്തിന് താവളമൊരുക്കാന്‍ ഭൂമി വിട്ടുകൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കണം. ഇറാനെതിരെ നിങ്ങളുടെ മണ്ണിലെ കേന്ദ്രങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ…

കുറ്റം ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന് അമേരിയ്ക്കക്ക് അറിയില്ലേ?: ഇറാന്‍

ടെഹ്‌റാന്‍: കുറ്റകൃത്യം ചെയ്താല്‍ അതിന് തക്ക മറുപടി ലഭിക്കുമെന്ന കാര്യം അമേരിക്ക അറിയണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി.അമേരിക്കയുടെ മുഖത്ത് അടിക്കാനാണെങ്കിലും ഇറാന്‍ പിന്മാറില്ല.ബുദ്ധിയുണ്ടെങ്കില്‍ ഈ കാര്യത്തില്‍ അവര്‍ ഇനി മറ്റു നടപടികള്‍ എടുക്കില്ല. അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാഖിലെ രണ്ട് യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇറാന്റെ ശക്തമായ തിരിച്ചടി.

കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ഹാരിയും മേഗനും കൊട്ടാരം വിടുന്നു; ഇനി സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുമെന്ന് ഇരുവരും

ലണ്ടൻ: കിരീടവും ചെങ്കോലും രാജകീയ പദവിയുമെല്ലാം ഉപേക്ഷിച്ച് ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും പത്നി മേഗൻ മർക്കിളും കൊട്ടാരത്തിന്റെ പടികളിറങ്ങുന്നു. എല്ലാ പദവികളും അധികാരവും ഉപേക്ഷിച്ച് ബ്രിട്ടനിലും വടക്കേ അമേരിക്കയിലുമായി ഭാവി ജീവിതം നയിക്കാനുമാണ് ഇരുവരുടേയും തീരുമാനം. പുരോഗമനപരമായ പുതിയ പദവി വഹിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സാമ്പത്തികമായി സ്വതന്ത്രമാവാനായിരിക്കും പ്രവർത്തിക്കുകയെന്നും ദമ്പതികൾ പറഞ്ഞു. ബുധനാഴ്ചയാണ് ബ്രിട്ടനെ ഞെട്ടിച്ച് ഹാരി രാജകുമാരനും മേഗനും പ്രഖ്യാപനം നടത്തിയത്. രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന സ്ഥാനം ഒഴിയുകയാണെന്ന് ഇരുവരും വ്യക്തമാക്കി. ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ പറയുന്നു. ചാൾസ് രാജകുമാരനും വില്ല്യം രാജകുമാരനും അദ്ദേത്തിന്റെ മൂന്ന് കുട്ടികൾക്കും പിന്നിലായി സിംഹാസന നിരയിൽ ആറാം സ്ഥാനത്താണ് ഹാരി രാജകുമാരൻ. ഒരുപാട് മാസങ്ങളായി തങ്ങൾക്കിടയിൽ…

ഇറാന്‍-യുഎസ് സംഘര്‍ഷം: ട്രം‌പ് കഴിവുകെട്ടവനാണെന്ന് ജോ ബൈഡന്‍; എല്ലാം നല്ലതിനാണെന്ന് ട്രം‌പ്

വാഷിംഗ്‌ടൺ: ഇറാനുമായുള്ള സംഘര്‍ഷം മൂർച്ഛിച്ചതോടെ അപകടകരമാംവിധം കഴിവുകെട്ടവനാണെന്ന് കാണിക്കുന്നതായി ജോ ബൈഡന്‍ പറഞ്ഞു. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള ജോ ബൈഡന്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചു. ട്രംപ് അമേരിക്കയെ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ശ്രദ്ധയില്ലാതെ തീരുമാനമെടുക്കുന്ന പ്രക്രിയയിലൂടെയാണ് ട്രംപ് ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടത്. ഇതിന്റെ ന്യായം കോണ്‍ഗ്രസിനെയും അമേരിക്കയുടെ സഖ്യശക്തികളെയും അറിയിക്കുന്നതില്‍ പരാജയപ്പെട്ടു. പകരം ട്വീറ്റുകളും ഭീഷണികളും ആയുധമാക്കുന്ന ട്രംപ് ലോകത്തെ നയിക്കാന്‍ യോഗ്യനാണെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. അതേസമയം, എല്ലാം നല്ലത് എന്നാണ് ഇറാന്‍ തിരിച്ചടിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി ട്രംപിന്റെ ആദ്യ പ്രതികരണം.