Nochur Agraharam And Bhagavathy Temple (Shanthy Durga Parameswary)

If Goddess Almighty would desire to descend upon Her own village on earth, we can assume that Her choice will surely fall only on Nochur, a tiny strip of village bountifully nestled in the heart of Koduvayur situated on the outskirts of Palakkad in Kerala. So Koduvayur is located on the Chittoor road about a kilometer away from or adjacent to the Koduvayur Local Telephone Exchange where the long stretch of road leads one to the chaste panoramic Nochur village and the Agraharam , a colony of the Brahmin community.…

അമേരിക്കയുടെ ശത്രുക്കളോട് ക്ഷമിക്കില്ല; ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്തും: ട്രം‌പ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പരസ്യമായി വെല്ലുവിളിച്ചു. ഞാന്‍ പ്രസിഡന്‍റായിരിക്കുന്നിടത്തോളം കാലം അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഒഹായോയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരിക്കലും മടിക്കില്ലെന്നും, തീവ്ര ഇസ്ലാമിക ഭീകരതയ്ക്കെതിരെ നടപടിയെടുക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതുവരെ നമ്മള്‍ മറ്റു രാജ്യങ്ങളെ നിര്‍മ്മിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ നമ്മുടെ രാജ്യം പണിയാനുള്ള സമയമായി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡമോക്രാറ്റുകളെ ലക്ഷ്യം വെച്ച അദ്ദേഹം ഉയര്‍ന്ന നികുതി, തുറന്ന അതിര്‍ത്തികള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഇറാഖില്‍ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം ഇരു രാജ്യങ്ങളിലും സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. ആദ്യം ഇറാനിയന്‍ റവല്യൂഷനറി ആര്‍മി കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിച്ചു. തുടര്‍ന്ന് ഇറാന്‍ പ്രതികാര നടപടികളിലേക്ക് നീങ്ങി. ആദ്യം…

നടന്‍ അനീഷ് രവിക്കൊപ്പം ബാള്‍ട്ടിമോര്‍ കൈരളിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍

ബാള്‍ട്ടിമോര്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ ബാള്‍ട്ടിമോര്‍ കൈരളിയുടെ ക്രിസ്മസ്- നവവത്സരാഘോഷങ്ങള്‍ ജനുവരി നാലിനു നടത്തപ്പെട്ടു. മലയാളി ടിവ- ചലച്ചിത്രരംഗത്തെ ഉദിച്ചുവരുന്ന താരം അനീഷ് രവി പ്രത്യേക അതിഥിയായി പങ്കെടുത്തു. ദൃശ്യവസന്തങ്ങള്‍ പകര്‍ന്നാടിയ നിരവധി നൃത്ത നൃത്യങ്ങള്‍ പരിപാടികള്‍ക്ക് കരുത്തും ആവേശവുമായി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനമേകുന്ന ലഘു നാടകങ്ങളില്‍ അനേകം കുട്ടികളും യുവാക്കളും പങ്കാളികളായി. വിവിധ പള്ളികളുടെ ഗാന സംഘങ്ങളുടെ കാരള്‍ ഗാനാലാപനം വേറിട്ട അനുഭവമായി. വൈവിധ്യമാര്‍ന്ന തന്റെ കഴിവുകള്‍ കാഴ്ചവെച്ചായിരുന്നു അനീഷിന്റെ സാന്നിധ്യം. മനോഹര പുല്‍ക്കൂടിന്റെ നിര്‍മ്മാണവും ദീപാലങ്കാരങ്ങളും സദസിനെ ഹര്‍ഷപുളകിതരാക്കി. അനേകം യുവതികള്‍ പങ്കെടുത്ത ഫാഷന്‍ ഷോയും, നിരവധി കുടുംബങ്ങള്‍ മാറ്റുരച്ച കേക്ക് നിര്‍മ്മാണ മത്സരവും വ്യത്യസ്തമായ അനുഭവങ്ങളായി. പ്രസിഡന്റ് ടിസന്‍ തോമസ്, സെക്രട്ടറി മാമ്മന്‍ സുരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വന്‍ നിരതന്നെ നിരന്തരമായി പ്രവര്‍ത്തിച്ചതാണ് പരിപാടികള്‍ വന്‍ വിജയത്തിലെത്തിച്ചത്.…

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍ ചര്‍ച്ച ചെയ്യാനുള്ള അഭ്യര്‍ത്ഥന യുഎസ് നിരസിച്ചു

വാഷിംഗ്ടണ്‍: ഇറാനും യു എസുമായുള്ള സംഘര്‍ഷത്തിന് അയവു വരുത്തണമെങ്കില്‍ ഇറാഖില്‍ നിന്ന് 5,200 യു എസ് സൈനികരെ പിന്‍‌വലിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന ഇറാഖിന്റെ ആവശ്യം അമേരിക്ക തള്ളി. ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുകയും രാജ്യത്തെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്ത ആക്രമണത്തില്‍ പ്രകോപിതനായ ഇറാഖ് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് പിന്‍വലിക്കല്‍ ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ ഒരു പ്രതിനിധിയെ ഇറാഖിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഉഭയകക്ഷി സംഭാഷണത്തിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാണെന്നും സൈനികരെ പിന്‍‌വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വേണ്ടെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം. ‘ഈ സമയത്ത്, ഇറാഖിലേക്ക് അയക്കുന്ന ഞങ്ങളുടെ പ്രതിനിധി സംഘം മിഡില്‍ ഈസ്റ്റിനെ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് എങ്ങനെ മികച്ച രീതിയില്‍ കൊണ്ടുവരാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നിയോഗിക്കപ്പെട്ടവരായിരിക്കും. അല്ലാതെ സൈനികരെ പിന്‍വലിക്കല്‍ ചര്‍ച്ച ചെയ്യാനല്ല. മിഡില്‍ ഈസ്റ്റില്‍ ഞങ്ങളുടെ ശരിയായ,…

ഇന്ത്യന്‍ ഐക്കണ്‍ മത്സരങ്ങള്‍ക്ക് സമാപനം കുറിച്ചു

ഷിക്കാഗോ: ആറു രാജ്യങ്ങളില്‍ നിന്നു ഇരുനൂറില്‍പ്പരം കലാപ്രതിഭകളുടെ നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം, ഫാഷന്‍ഷോ എന്നീ ഇനങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നാലു ദിവസം നീണ്ടുനിന്ന മത്സരങ്ങള്‍ക്ക് പരിസമാപ്തിയായി. പ്രസിദ്ധ ബോളിവുഡ് സംവിധായകനും, ഹിന്ദി സിനിമയിലെ മ്യൂസിക് ഡയറക്ടറുമായ ജിതിന്‍ പണ്ഡിറ്റും, മറ്റ് ബോളിവുഡ് താരങ്ങളും ആഘോഷങ്ങളുടെ വിധികര്‍ത്താക്കളായി പങ്കെടുത്തു. ഇന്ത്യന്‍ ഐക്കണ്‍ ബോര്‍ഡ് മെമ്പര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ബ്രഡ്ജ് ശര്‍മ്മ, യോഗി ഭരദ്‌വാജ്, ജീവിഷന്‍ സി.ഇ.ഒ ഷാരണ്‍ വാലിയ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഗ്രാന്റ് ഫിനാലെ ഉദ്ഘാടന ചടങ്ങില്‍ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി. ഷാബര്‍ഗ് മേയര്‍ ടോം ഡേലി, ഓക്ബ്രൂക്ക് മേയര്‍ ഡോ. ഗോപാല്‍ ലാല്‍മലാനി, സെറ്റര്‍ റാം വില്ലിവാലം എന്നിവര്‍ പങ്കെടുത്തു. അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കരീബിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കലാപ്രതിഭകള്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളുടെ…

മങ്ക: ജോസ് മാമ്പിള്ളി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, സാജു ജോസഫ് വൈസ് ചെയര്‍മാന്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ 2020 22 കാലയളവിലെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജോസ് മാമ്പിള്ളിയും വൈസ് ചെയര്‍മാനായി സാജു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു . രണ്ടായിരാമാണ്ടു മുതല്‍ മങ്കയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി യാണ് ജോസ് മാമ്പിള്ളി . 2007 മുതല്‍ 2013 വരെ സെക്രട്ടറി , വൈസ് പ്രസിഡണ്ട് , പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് . ബേ ഏരിയ യിലെ സാമൂഹ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായ ജോസ് ഇക്കഴിഞ്ഞ കാലയളവിലെ മങ്ക ട്രസ്റ്റീ ബോര്‍ഡിലെ വൈസ് ചെയര്‍ മാനായിരുന്നു. ഇക്കാലങ്ങളിലെ ആത്മാര്‍ത്ഥ മായ പ്രവര്‍ത്തനശൈലി കൊണ്ട് ബേ ഏരിയ മലയാളികളുടെ ആദരവ് നേടാന്‍ ജോസ് മാമ്പിള്ളിക്ക് സാധിച്ചിട്ടുണ്ട് . സാന്റാ ക്ലാര കൗണ്ടി യിലെ സൂപ്പര്‍വൈസിങ്ങ് ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍…

പാക്കിസ്താനില്‍ മുസ്ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം; ഡപ്യൂട്ടി പോലീസ് സൂപ്രണ്ടും ഇമാമും അടക്കം 15 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ (പാക്കിസ്താന്‍): പ്രവിശ്യാ തലസ്ഥാനത്തെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അമ്മാനുല്ലയും പള്ളിയിലെ ഇമാമും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരത്തിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗസബാദിലെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പില്‍ ഉണ്ടായ സ്ഫോടനത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. സ്ഫോടനം നടന്നയുടനെ സുരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ അറുപതോളം പേര്‍ സന്നിഹിതരായിരുന്നുവെന്ന് മഗ്‌രിബ് നമസ്കാരത്തില്‍ പങ്കെടുത്ത ഫിദ മുഹമ്മദ് പറഞ്ഞു. പ്രാര്‍ത്ഥന ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ആരാധകരുടെ മുന്‍നിരയിലൂടെയാണ് സ്ഫോടനം ഉണ്ടായത്. “ശക്തമായ ഒരു സ്ഫോടനമായിരുന്നു അത്. ആളുകള്‍ നിലവിളിക്കുകയും തലങ്ങും വിലങ്ങും ഓടുകയും ചെയ്തു.…

ഇന്ത്യയിലെ ഏക മുസ്ലിം മുഖ്യമന്ത്രിയായിരുന്ന സയീദ അന്‍‌വറ തൈമൂറിന്റെ പേര് പൗരത്വ പട്ടികയിലില്ലെന്ന്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ പാടുപെടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിപ്പുകേടുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അസമിലെ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരടില്‍ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന സയീദ അന്‍വറ തൈമൂറിന്റെ പേര് വെട്ടിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് സയീദ അന്‍വറ തൈമൂര്‍ താമസിക്കുന്നത്. തന്റേയും കുടുംബത്തിന്റേയും പേര് പട്ടികയില്‍ ഉള്‍പ്പെടുത്താനായി നാട്ടിലേക്ക് മടങ്ങുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. “എന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് ദുഃഖിപ്പിക്കുന്നതാണ്. ഓഗസ്റ്റ് അവസാന വാരത്തില്‍ ഞാന്‍ അസമിലേക്ക് മടങ്ങുകയും എന്റെയും കുടുംബത്തിന്റെയും പേര് ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും”- തൈമൂര്‍ പ്രതികരിച്ചു. കുറച്ചു വര്‍ഷങ്ങളായി രോഗിയായ അവര്‍ മകനോടൊപ്പം ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ നേതാവായിരുന്ന തൈമൂര്‍ 1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെയാണ് സംസ്ഥാനത്ത്…

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധങ്ങള്‍കൊണ്ട് രാജ്യമൊട്ടാകെ ആളിപ്പടരുന്നതിനിടയില്‍ വിജ്ഞാപനമിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വന്‍ പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനമിറക്കി കേന്ദ്രആഭ്യന്തര മന്ത്രാലയം. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, നിയമത്തിന്റെ ചട്ടരൂപീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഡിസംബര്‍ 11നാണ് ലോക്‌സഭ നിയമം പാസാക്കിയത്. തൊട്ടടുത്ത ദിവസം രാജ്യസഭയും പാസാക്കിയ നിയമം പിന്നീട് രാഷ്ട്രപതി ഒപ്പുവച്ചു. 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിനു മുമ്പോ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. അയല്‍ രാഷ്ട്രങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, മുസ്‌ലിംകളെ ഉള്‍പ്പെടുത്താത്തത് കടുത്ത വിവേചനമാണ് എന്നും പൗരത്വത്തിന് മതം ഉപയോഗിക്കുന്നു എന്നും ആരോപിച്ചാണ് രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഇത് രാജ്യത്തിന്റെ…

മോദിയെ കൊൽക്കത്തയിൽ കാലുകുത്തിക്കില്ലെന്ന് ഇടതുസംഘടനകൾ; പ്രതിഷേധത്തിന് ആഹ്വാനം

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി 11,12 തീയതികളിൽ (ശനി, ഞായർ) കൊല്‍ക്കത്തയില്‍ എത്തുമ്പോൾ  വന്‍ പ്രതിഷേധം നടത്താൻ  ആഹ്വാനം ചെയ്ത് ഇടതുസംഘടനകള്‍. 17 ഇടതുസംഘടനകളുടെ സംയുക്ത ഫോറം, പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ എന്നിവരാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മോദി എത്തുന്ന വിമാനത്താവളം വളയാനും പ്രധാനമന്ത്രിയെ നഗരത്തില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആഹ്വാനം. ജില്ലാ കേന്ദ്രങ്ങളില്‍ മോദിക്കെതിരെ കരിങ്കൊടി വീശും, ‘ഗോ ബാക്ക് മോദി’ മുദ്രാവാക്യങ്ങളും മുഴക്കുമെന്ന് ഇടത് നേതാവ് ബിമന്‍ ബോസ് പറഞ്ഞു. രാജ്ഭവന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നാല് പരിപാടികളിലാണ് മോദി പങ്കെടുക്കുക. ഡല്‍ഹൗസി സ്ക്വയറിലാണ് മോദിയുടെ ആദ്യ പരിപാടി. ബേലൂര്‍ മഠവും മോദി സന്ദര്‍ശിക്കും. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും നഗരപരിധിയിലും സുരക്ഷ ശക്തമാക്കി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, ഞായറാഴ്ച കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷികാഘോഷ വേളയിൽ…