ഒന്റാറിയോ (കാനഡ): ടൊറന്റോയ്ക്ക് പുറത്ത് 30 മിനിറ്റ് അകലെ പിക്കറിംഗ് നഗരത്തില്‍ ആണവ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. പിക്കറിംഗ് ന്യൂക്ലിയര്‍ ജനറേറ്റിംഗ് സ്റ്റേഷന്റെ 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബാധകമാണെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ‘സ്റ്റേഷനില്‍ നിന്ന് റേഡിയോ ആക്റ്റിവിറ്റിയുടെ അസാധാരണമായ റിലീസ് ഇല്ല’ എന്ന അറിയിപ്പ് ലഭിച്ചവര്‍ പരിഭ്രാന്തരായി. ചിലര്‍ രണ്ടാമത്തെ അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തിരുന്നു. ഒരു മണിക്കൂറിന് ശേഷം അത് തെറ്റായ അറിയിപ്പാണെന്ന സന്ദേശം ലഭിച്ചു. രാവിലെ 7.30 ഓടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ച ആദ്യത്തെ അറിയിപ്പില്‍, ‘എമര്‍ജന്‍സി സ്റ്റാഫ് ഈ സാഹചര്യത്തൊട് പ്രതികരിക്കുന്നുണ്ടെന്നും എന്നാല്‍ സമീപത്തുള്ള ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും, സത്വര നടപടികളെടുക്കേണ്ട ആവശ്യമില്ലെന്നും, സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കായി ജാഗ്രത പാലിക്കണമെന്ന ഉപദേശവും’ ലഭിച്ചു. എന്നാല്‍, സന്ദേശം തെറ്റായി അയച്ചതായി രാവിലെ എട്ടരയോടെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ചില അലേര്‍ട്ട്…
Day: January 13, 2020
ഇറാനിയന്‍ പതാകയ്ക്ക് മുന്നില്‍ ഹിജാബ് ധരിച്ച നാന്‍സി പെലോസിയുടെ വ്യാജ ഫോട്ടോ ട്രംപ് റീട്വീറ്റ് ചെയ്തു; അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ വിമര്‍ശനം
ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് ചക് ഷൂമര്‍, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവരുടെ വ്യാജ ഫോട്ടോകള്‍ റീട്വീറ്റ് ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ചക് ഷൂമറും നാന്‍സി പെലോസിയും യഥാക്രമം തലപ്പാവും ഹിജാബും ധരിച്ച് ഇറാനിയന്‍ പതാകയ്ക്ക് മുന്നില്‍ നില്ക്കുന്നതായി നിര്‍മ്മിച്ച വ്യാജ ഫോട്ടോയാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ട്രംപിന്റെ ഈ പ്രവൃത്തി മുസ്ലീം അമേരിക്കക്കാരില്‍ നിന്നും കമന്റേറ്റര്‍മാരില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇറാന് സൈനിക കമാന്‍ഡര്‍ ഖാസെം സൊലൈമാനിയെ ജനുവരി 3 ന് ഇറാഖില്‍ വെച്ച് ഡ്രോണ്‍ ആക്രണമത്തിലൂടെ കൊലപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചതിന് ചില വലതുപക്ഷ ചിന്താഗതിക്കാരും റിപ്പബ്ലിക്കന്‍ നിയമ നിര്‍മ്മാതാക്കളും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ചു. ചിത്രത്തിന്റെ യഥാര്‍ത്ഥ പോസ്റ്റര്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ @D0wn_Under ആണ്. ട്രംപിന്റെ ട്വീറ്റുമായി…
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു
ഫിലാഡല്‍ഫിയ: ഡ്രെക്സല്‍ മെഡിക്കല്‍ യൂണിവേര്സിറ്റി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിവേക് സുബ്രമണി (23) യൂണിവേഴ്സിറ്റി അപ്പാര്‍ട്മെന്റ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു . ജനുവരി 11 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അപാര്‍ട്മെന്റ് ബ്ലോക്കിന്റെ റൂഫില്‍ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്കു ചാടുന്നതിനിടയില്‍ കാല് വഴുതി നിലത്തെ കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്. രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന വിവേകിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവേക് ചാടുന്നതിനു മുന്‍പ് രണ്ടു കൂട്ടുകാര്‍ ചാടിയിരുന്നു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു വിവേകേന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോണ്‍ ഫ്രെ പറഞ്ഞു. അമേരിക്കന്‍ റെഡ്ക്രോസ് സൊസൈറ്റി, നാഷണല്‍ ഓണര്‍ സൊസൈറ്റി, സയന്‍സ് ഓണര്‍ സൊസൈറ്റി എന്നിവയില്‍ അംഗമായിരുന്നു. രാത്രി വൈകിയിട്ടും വിദ്യാര്‍ഥികള്‍ അപ്പാര്ട്മെന്റില്മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹത ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . വിവേകിന്റെ പേരില്‍ ഗോ ഫണ്ട് മീ…
ഇറാന്റെ ഖാസെം സൊലൈമാനിയെ വധിക്കാനുള്ള ട്രംപിന്റെ ‘ഉദ്ദേശ്യങ്ങള്‍’ കോണ്‍ഗ്രസ്മാന്‍ രാജ കൃഷ്ണമൂര്‍ത്തി ചോദ്യം ചെയ്തു
വാഷിംഗ്ടണ്‍: ഈ മാസം ആദ്യം ഇറാന് സൈനിക കമാന്‍ഡര്‍ ഖാസെം സൊലൈമാനിയെ വധിച്ച വിവാദമായ യു എസ് ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ഉദ്ദേശ്യ’ ത്തെ ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ചോദ്യം ചെയ്തു. ട്രംപിന്റെ ഈ തീരുമാനം അദ്ദേഹത്തിന്റെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ടിരിക്കാമെന്നും കൃഷ്ണമൂര്‍ത്തി സംശയം പ്രകടിപ്പിച്ചു. സെനറ്റില്‍ ഇംപീച്ച്മെന്റ് വിചാരണ തീര്‍പ്പാക്കുന്നതിന് മുമ്പായി ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ പിന്തുണ ശേഖരിച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ട്രംപ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇംപീച്ച്മെന്റില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രമായിരിക്കാം ഖാസെം സൊലൈമാനിയുടെ വധത്തിലേക്ക് ട്രംപിനെ നയിച്ചത്. തിങ്കളാഴ്ച സി എന്‍ എന്നുമായുള്ള അഭിമുഖത്തിനിടെ, ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ അംഗമായ ഇല്ലിനോയിസില്‍ നിന്നുള്ള ഡെമോക്രാറ്റായ കൃഷ്ണമൂര്‍ത്തി പറഞ്ഞു. “അതാണ് ആക്രമണത്തിന്റെ പ്രചോദനമെങ്കില്‍, അതൊരു പ്രശ്നമാണ്,” കൃഷ്ണമൂര്‍ത്തി പറഞ്ഞു. ട്രംപിന്റെ നിരവധി…
യുവതിയേയും സുഹൃത്തുക്കളേയും സദാചാര ഗുണ്ടകള്‍ ആകമിച്ചു; ഇത്തരം ഗുണ്ടകളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന് ബിജു പ്രഭാകര്‍ ഐഎഎസ്
കോഴിക്കോട്: തിരുവനന്തപുരത്ത് യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടകളുടെ ആക്രമണം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. ഇത്തരത്തിലുള്ള സദാചാര ഗുണ്ടകള്‍ക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊടുക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ രണ്ട് വട്ടം ആലോചിക്കണമെന്ന് ബിജു പ്രഭാകര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യ പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി വൈകി ബീച്ചില്‍ ഇരിക്കുന്ന സമയത്ത് ഒരു സംഘം യുവാക്കള്‍ തന്നെയും സുഹൃത്തുക്കളെയും ആക്രമിച്ചുവെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്ന യുവതി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. പൊലീസില്‍ പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വലിയതുറ പൊലീസ് നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചുവെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തി. രാത്രി ബീച്ചില്‍ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ, വീട്ടില്‍ നിന്നും അനുമതി വാങ്ങിയിട്ടാണോ പുറത്തിറങ്ങിയത് എന്നൊക്കെ പൊലീസ് തന്നോട് ചോദിച്ചുവെന്നും ശ്രീലക്ഷ്മി ആരോപിച്ചിരുന്നു. ഈ സംഭവത്തിലാണ് ബിജു പ്രഭാകര്‍ ശക്തമായി…
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയതിന് അധ്യാപകനെ പുറത്താക്കി; വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു
കോഴിക്കോട്: ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസില്‍ സെമിനാറിനിടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ നടപടി. പ്രിന്‍സിപ്പാള്‍ ദേവിപ്രിയയെ ഓഫീസില്‍ പൂട്ടിയിട്ടതിന് ശേഷം കുട്ടികള്‍ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. താല്‍ക്കാലിക അധ്യാപകനായ ഷാഹിലിനെയാണ് പ്രിന്‍സിപ്പാള്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. ഇംഗ്ലീഷ് പിജി വിഭാഗത്തിലെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെ ഒരുമിച്ച് ഇരുത്തിയതിന് പ്രിന്‍സിപ്പാള്‍ ഷാഹിലിനെ അപമാനിച്ചു സംസാരിച്ചുവെന്നും ഇതിന് ശേഷം അധ്യാപകനെ പുറത്താക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായ ഫഹീമ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം ശക്തമാക്കിയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പൊലീസെത്തി. എന്നാല്‍ പൊലീസ് ഇടപെടേണ്ടെന്നും കുട്ടികള്‍ സമരം തുടരട്ടെയെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ പ്രതികരണം.
കൂടത്തായി കൂട്ടക്കൊലപാതകം; സിനിമകള്‍ക്കും സീരിയലുകള്‍ക്കും സ്റ്റേ ഇല്ല
കോഴിക്കാട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് സിനിമകളും സീരിയലും ഒരുക്കുന്നവർക്കെതിരെ തല്ക്കാലം സ്റ്റേ ഇല്ല. ജോളിയുടെ മക്കള്‍ നൽകിയ ഹർജി ഇന്ന് താമരശ്ശേരി മുന്‍സിഫ് കോടതി പരിഗണിച്ചപ്പോള്‍ സിനിമ-സീരിയല്‍ നിര്‍മ്മാണത്തിന് സ്റ്റേ അനുവദിച്ചില്ല. പകരം ജോളിയുടെ മക്കളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു. ഈ മാസം 25-ന് ഹാജരാകാനാണ് നോട്ടീസ്. വിചാരണ പോലും ആരംഭിക്കാത്ത ഒരു കേസിനെ അടിസ്ഥാനമാക്കി സിനിമയും സീരിയലും പുറത്തിറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോളിയുടെ മക്കള്‍ താമരശ്ശേരി മുന്‍സിഫ് കോടതിയെ സമീപിച്ചത്. ജോളിയുടെ മക്കളുടെ പരാതി സ്വീകരിച്ച കോടതി, കൂടത്തായി അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന കാലസൃഷ്ടികളുടെ നിര്‍മ്മാതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടമ ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കായിരുന്നു ഇന്ന് (ജനുവരി 13 തിങ്കളാഴ്ച) ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി…
“മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചത് ഏറെ വേദനാജനകം”: ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂഡല്‍ഹി: മരടില്‍ അനധികൃതമായി പണികഴിപ്പിച്ച നാല് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കിയത് ഏറെ വേദനാജനകമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് ഒഴിവാക്കാനാകാത്ത നടപടിയായിരുന്നു. കേരളത്തില്‍ ഇനി അനധികൃത നിര്‍മ്മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. മരട് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കിയെന്നും സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കി. മരടിലുണ്ടായിരിക്കുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഫ്ളാറ്റുടമകള്‍ക്ക് നല്കിയ 25 ലക്ഷം രൂപ താല്‍ക്കാലിക ആശ്വാസമാണ്. കൂടുതല്‍ തുക വേണമെങ്കില്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
കശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് ഐജി
ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് ഐജി വിജയകുമാർ. ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര സിംഗാണ് ശനിയാഴ്ച അറസ്റ്റിലായത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഷോപിയാനിൽ വെച്ചാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് ഭീകരര്‍ക്കൊപ്പം ദേവേന്ദ്ര സിംഗ് പിടിയിലാകുന്നത്. ആയുധധാരികളായ തീവ്രവാദികൾക്കൊപ്പം ദൽഹിയിലേക്കുള്ള യാത്രയിലാണ് ഇയാൾ പിടിയിലാകുന്നത്. ആയുധ- സ്ഫോടക വസ്തു നിയമവുമായി ബന്ധപ്പെട്ട കേസുകൾ ദേവേന്ദ്ര സിംഗ് നേരിടേണ്ടി വരും. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. രണ്ട് എകെ 47 തോക്കുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദേവേന്ദ്ര സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും കണ്ടെത്തിയിരുന്നു. രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ്, ജമ്മു കശ്മീരിൽ കഴിഞ്ഞ…
പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ 12 ലക്ഷം രൂപ വാങ്ങി ഭീകരരെ സഹായിക്കാൻ ലക്ഷ്യമിട്ടെന്ന് അന്വേഷണസംഘം
ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര സിംഗ് തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളില്‍നിന്ന് 12 ലക്ഷം രൂപ വാങ്ങിയതായും പ്രാഥമികമായ ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഭീകരരെ സുരക്ഷിതമായി ബാനിഹാള്‍ തുരങ്കം കടത്തുന്നതിന് 12 ലക്ഷം രൂപയാണ് ഇവരില്‍നിന്ന് ദേവേന്ദ്ര സിംഗ് പറഞ്ഞുറപ്പിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഡിവൈഎസ്പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് ഭീകരര്‍ ദേവേന്ദ്ര സിംഗിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും പൊലീസ് പറയുന്നു. ശനിയാഴ്ചയാണ് ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഷോപിയാനിൽ വെച്ച് ഭീകരര്‍ക്കൊപ്പം ദേവേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്ഫാന് ഷാഫി മിര്‍…