സൗഹൃദത്തിന്റെ വേദിയൊരുക്കി ഡാളസ് സൗഹൃദ വേദിയുടെ 8-ാമത് വാര്‍ഷികാഘോഷം

ഡാളസ്: തത്വശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്ത മധുരവുമായി സൗഹൃദങ്ങള്‍ക്ക് ഒരുപിടി മാറ്റുകൂട്ടി പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും ഡാളസ് സൗഹൃദ വേദിയുടെ 8-ാമത് വാര്‍ഷികാഘോഷം സൗഹൃദത്തിന്റെ വേദിയാക്കി മാറ്റി. കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായ കലാവാസനകള്‍, നഷ്ടപ്പെട്ട സ്‌റ്റേജ് അവസരങ്ങള്‍ ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയവരെ തെരഞ്ഞുപിടിച്ചു നൃത്ത, കലാ, സംഗീത അഭിനയ ചക്രവാളത്തത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സൗഹൃദ വേദി നടത്തുന്ന തീവ്രയത്‌നത്തിന് നൂറുകണക്കിന് കലാസംകാരിക സ്‌നേഹികളിടെ കൈയടി ഏറ്റുവാങ്ങി 8-ാമത് വാര്‍ഷികാഘോഷം വര്‍ണ്ണപ്പൊലിമയോടെ ആഘോഷിച്ചു. ഡാളസ് മലങ്കര യാക്കോബ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 28 നു നടത്തപ്പെട്ട ആഘോഷം ഫോമ നാഷണല്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നിലവിളക്കു തെളിയിച്ചു ഉത്ഘാടനം ചെയ്തു. ഫോമയുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയും, ഡാളസിലെ മലയാളി സമൂഹത്തിനു ഡാളസ് സൗഹൃദവേദി ഏഴു വര്‍ഷം നല്‍കിയ അമൂല്യ സേവനങ്ങളെ ചാമത്തില്‍ അഭിമാനത്തോടുകൂടി പ്രകീര്‍ത്തിച്ചു.…

Health Committee to Review Legislation Regulating E-Cigarette Products Following Overturn of Flavored Vaping Ban

(Albany, NY) — A bill to regulate e-cigarette products heads to the Health Committee for review after a state Supreme Court justice struck down the emergency ban on flavored vaping products. In a ruling issued this week in Albany, Acting State Supreme Court Justice Catherine Cholakis said regulating the vaping industry is a job for the state Legislature, not the executive branch. Amid a multi-state outbreak of vaping-related illnesses, State Senator Kevin Thomas introduced legislation in September to prohibit the sale of certain refillable e-liquid products. The products, often obtained…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വഴിയോര കച്ചവടക്കാരുടെ പ്രതിഷേധ മഹാറാലി മലപ്പുറത്ത്

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള സംഘ് പരിവാര്‍ നീക്കത്തിനെതിരെ, വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ റാലി നടത്താന്‍ തീരുമാനിച്ചു. 2020 ജനുവരി 20 ന് രാവിലെ 9.30ന് കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂര്‍ അധ്യക്ഷത വഹിച്ചു. കളത്തിങ്ങല്‍ കുഞ്ഞുമുഹമ്മദ്, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ജംഷീര്‍ വാറങ്കോടന്‍, ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി അഹ്മദ് അനീസ് സ്വാഗതവും, ജില്ലാ ട്രഷറര്‍ ഹബീബ്റഹ്മാന്‍ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

Hindus seek dedicated area for scattering cremated remains in Cardiff

Hindus are urging Cardiff Council (CC) in United Kingdom to work on creating dedicated area for the dispersal of the cremated remains over sea, river, lake or other body of water. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that areas in and around Cardiff now had substantial Hindu population and it was important for grieving Hindu families to scatter the cremated remains of their loved ones on the body of water. CC should work with area Hindu community and other interested communities to create…

കല സാമൂഹിക നന്മക്ക് ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കാവണം: താഹിര്‍ കൂട്ടായി

തിരൂര്‍: കലയിലെ നന്മ ജീവിതത്തിലും ആവിഷ്കരിക്കാന്‍ തയ്യാറായി സാമൂഹിക ഉന്നമനത്തിന് അത് ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാവണമെന്ന് മെന്‍റ്റലിസ്റ്റും മജീഷ്യനുമായ താഹിര്‍ കൂട്ടായി. സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് അറിവിനെയും ആവിഷ്കാരങ്ങളെയും നന്മകളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ തയ്യാറായാല്‍ മാത്രമേ കാലാന്തരങ്ങളില്‍ ഓര്‍മിക്കപ്പെടുന്ന കലാകാരന്‍മാര്‍ സൃഷ്ടിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ പയ്യനങ്ങാടി ടി ഐ സി സെക്കന്ററി സ്കൂളില്‍ നാല്‍പതാം വാര്‍ഷികം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ പ്രിന്‍സിപ്പാള്‍ നജീബ് പി പരീത് അധ്യക്ഷനായിരുന്നു. ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ അബ്ദുല്‍ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ പൊന്‍മുണ്ടം, പി.ടി.എ പ്രസിഡണ്ട് മെഹര്‍ഷ കളരിക്കല്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ജസീന സഹീര്‍, വൈസ് പ്രിന്‍സിപ്പാള്‍ എം.ടി ഹാരിസ്, ഷുഹൈബ്, സാജിദ് കെ.വി തുടങ്ങിയവര്‍ സംസാരിച്ചു. ടി ഐ സി നാല്‍പതാം വാര്‍ഷിക സപ്ലിമെന്‍റ് എഡിറ്റര്‍ എം.…

ഷാജു സാം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഷാജു സാം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. 1984-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഉടന്‍ ചെയ്ത് രണ്ടുകാര്യങ്ങളാണ്. ഒന്നാമത് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ ക്യൂന്‍സ് കോളജില്‍ നിന്ന് അക്കൗണ്ടിംഗ് ബിരുദം നേടുകയും, രണ്ടാമതായി അമേരിക്കയിലെ ഏറ്റവും വലുതും ആദ്യകാല സംഘടനകളിലൊന്നുമായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ അംഗത്വം നേടുകയുമായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ സംഘടനയുടെ ഏറ്റവും ചെറുപ്പക്കാരനായ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ടാക്‌സേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടി വാള്‍സ്ട്രീറ്റ് ലോ സ്ഥാപനത്തില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ആയി ജോലി ചെയ്യുന്നു. ബെല്‍റോസില്‍ സ്വന്തമായി അക്കൗണ്ടിംഗ് ടാക്‌സ് പ്രാക്ടീസുമുണ്ട്. 1994-ല്‍ കേരള സമാജം പ്രസിഡന്റായി. അപ്പോഴും ആ സ്ഥാനത്തെത്തുന്ന ചെറുപ്പക്കാരനായിരുന്നു. 2001-ല്‍ വീണ്ടും സെക്രട്ടറി. 2012-ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍. 2017-ല്‍ വീണ്ടും പ്രസിഡന്റായി. ഇതിനു പുറമെ സാമൂഹിക- ആദ്ധ്യാത്മിക മേഖലകളിലും ഷാജു സാം…

തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

ചിക്കാഗോ. ഭൗതിക സുഖങ്ങള്ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, ശ്രീ ആനന്ദ് പ്രഭാകറിന്റെയും, പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ സ്വാമികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡലമകര വിളക്ക് പൂജകള്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ചിക്കാഗോ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തില്‍ സമാപനം ആയി. കൊടിയ തണുപ്പിനെയും അവഗണിച്ച് മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന്ഭക്തജന തിരക്കാണ് .ക്ഷേത്ര സന്നിധിയില്‍ അനുഭവപ്പെട്ടത്. വൈകിട്ട് കൃത്യം അഞ്ചുമണിക്ക്, മഹാഗണപതിക്ക്, ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഭിഷേകം നടത്തി തുടര്‍ന്ന് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷ ത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയശേഷം ആണ് 2019 2020…

State Senators, Assemblymembers to Host Roundtable on Affordable Housing & Homelessness at SUNY Farmingdale

(Farmingdale, NY) – Members of the New York State Senate and Assembly, in conjunction with Nassau Suffolk Law Services Inc., will host a Roundtable Discussion on the Affordable Housing Crisis & the Impact on Homelessness on Long Island. Topics will include affordable housing, supportive housing, education services, mental health, and healthcare services. WHAT: Round table Discussion on Affordable Housing & Homelessness WHO: Senator Kevin Thomas Senator Velmanette Montgomery Senator Brian Kavanagh Senator Roxanne Persaud Senator John Brooks Senator Monica Martinez Senator Anna Kaplan Senator Jim Gaughran Senator Todd Kaminsky Assemblywoman…

ന്യൂജഴ്‌സിയില്‍ തിരുവാതിര മഹോത്സവം

ന്യൂജെഴ്സി: ട്രൈസ്റ്റേറ്റ് മലയാളികള്‍ എല്ലാ വര്‍ഷവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുമാസത്തിലെ തിരുവാതിര മഹോത്സവം ഇക്കൊല്ലം പൂര്‍വ്വാധികം ഭംഗിയായി ക്രാന്‍ബറി ചിന്മയ മിഷനില്‍ സ്വാമി ശാന്താനന്ദജിയുടെ അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെട്ടു. ന്യൂജെഴ്സി, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ മലയാളികളുടെ സഹകരണത്തോടെ നടത്തിവരുന്ന തിരുവാതിര മഹോത്സവത്തിന്റെ പ്രധാന കാര്യകര്‍ത്താക്കള്‍ ചിത്രാ മേനോനും, മുന്‍ കെ എച്ച് എന്‍ എ പ്രസിഡന്റ് കൂടിയായ മകള്‍ ഡോ. രേഖാ മേനോനുമാണ്. പതിനേഴ് വര്‍ഷമായി നടത്തിവരുന്ന ഈ മഹോത്സവത്തിന് പത്ത് മുതല്‍ പതിനാല് സ്ത്രീകള്‍ഉള്‍പ്പെട്ട പന്ത്രണ്ടോളം തിരുവാതിര സംഘങ്ങള്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി തയ്യാറെടുത്തു വരികയായിരുന്നു. ഇക്കൊല്ലത്തെ തിരുവാതിരയില്‍ നൂറ്റിഇരുപതോളം സ്ത്രീകളും, ഇരുപതോളം പെണ്‍കുട്ടികളും പങ്കെടുത്തു എന്ന്‌ ഡോ. രേഖ മേനോന്‍ അറിയിച്ചു. സാമൂഹ്യ ബന്ധങ്ങളുടെ ഊട്ടി ഉറപ്പിക്കലിനും, കൂട്ടായ്മകള്‍ക്കും നമ്മുടെ പാരമ്പര്യങ്ങള്‍ വളരെയധികം സഹായിക്കുമെന്നതിന് തെളിവ് കൂടിയായി ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം. കേരളത്തിന്റെ തനത് കലയായ…

2020 ജനസംഖ്യാ കണക്കെടുപ്പിന് 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിന് യു എസ് സെന്‍സസ് ബ്യൂറോ ദേശീയാടിസ്ഥാനത്തില്‍ 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അമേരിക്കയില്‍ ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ഭരണ ഘടനയ്ക്കനുസൃതമായി ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത്. ജനസംഖ്യാനുപാതം കണക്കാക്കി ഫെഡറല്‍ ഫണ്ട് വീതം വെക്കുന്നതിനാണ് സംസ്ഥാനങ്ങളിലെ ഹെല്‍ത്ത് ക്ലിനിക്കുകള്‍, സ്ക്കൂളുകള്‍, റോഡുകള്‍, അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് എന്നിവര്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറാണ് ഫെഡറല്‍ ഗവണ്മെണ്ട് സംസ്ഥാനങ്ങള്‍ അനുവദിക്കുന്നത്. 2020 മാര്‍ച്ചില്‍ ആരംഭിക്കുന്ന കണക്കെടുപ്പിന് അമേരിക്കയിലെ ഓരോ വീട്ടിലും ഓണ്‍ലൈന്‍, ഫോണ്‍, മെയ്ല്‍ സര്‍വ്വീസുകള്‍ വഴി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍, വിമുക്ത ഭടന്മാര്‍, പെന്‍ഷന്‍ പറ്റിയവര്‍, സേനാംഗങ്ങളുടെ ഭാര്യമാര്‍ എന്നിവരെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുകയെന്ന് സെന്‍സസ് ബ്യൂറോ അസ്സോസിയേറ്റ് ഡയറക്ടര്‍ തിമോത്തി ഓള്‍സണ്‍ പറഞ്ഞു. സ്പാനിഷ് ഭാഷ അറിയുന്നത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.…