മഞ്ഞിനിക്കര മോര് ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പത്രിയര്‍കീസ് ബാവായുടെ എണ്‍പത്തി ഏട്ടാമത് ദുക്റോനോ പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ മഞ്ഞിനിക്കര ദയറായില്‍ ആഘോഷിക്കും. ഫെബ്രുവരി 2 ഞായറാഴ്ച മഞ്ഞിനിക്കര ദയറായില്‍ രാവിലെ 8 മണിക്ക് അഭി:മോര് മിലിത്തിയോസ് യുഹാനോന്‍, അഭി:മോര് തേവോദോസിയോസ് മാത്യൂസ്, അഭി:മോര് അത്താനാസിയോസ് ഏലിയാസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബാനക്ക് ശേഷം പാത്രിയര്‍ക്കാ സുവര്‍ണ പതാക മഞ്ഞിനിക്കര ദയറായില്‍ ഉയര്‍ത്തപ്പെടും. അന്നേ ദിവസം യാക്കോബായ സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും പത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നു വൈകീട്ട് 6 ന് പരിശുദ്ധ കബറിടത്തില്‍ നിന്നും ആഘോഷമായി കൊണ്ടുപോകുന്ന പതാക ഓമല്ലൂര്‍ കുരിശിന് തൊട്ടിയില്‍ അഭി: അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതുമായിരിക്കും. ഫെബ്രുവരി 3 തിങ്കളാഴ്ച വൈകീട്ട് 7 ന്…
Day: January 17, 2020
വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം)
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ ഏറ്റവും നിര്‍ണായക നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ധരിപ്പിച്ചതിനു ശേഷം, തീവ്രവാദികളുമായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ കശ്മീര്‍ പൊലീസിലെ ഡിഎസ്പി ദേവിന്ദര്‍ സിംഗിനേയും രണ്ട് തീവ്രവാദികളെയും അറസ്റ്റു ചെയ്തത്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവമാണ്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അജിത് ഡോവല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നവീദ് ബാബ, അല്‍താഫ് എന്നിവരോടൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് ദേവിന്ദര്‍ സിംഗ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ പോലീസിന്റെ അഭിപ്രായത്തില്‍ തീവ്രവാദികളുടെ കൂട്ടാളിയും മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനുമായിരുന്നു അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന നാലാമത്തെ വ്യക്തി. സിംഗിന്റെ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചതായി പോലീസ് പറയുന്നു.…
എ.വൈ. പൗലോസ് (76) നിര്യാതനായി
വാളകം: അയിനിയേടത്ത് എ.വൈ. പൗലോസ് (76) നിര്യാതനായി. അന്നക്കുട്ടി (കക്കാട്ട്) ആണ് ഭാര്യ. മക്കള്‍: നാന്‍സി (കീരംപാറ), ബിന്‍സി (അബുദാബി), എല്‍ദോസ് (വാളകം), എല്‍സണ്‍ (കടമറ്റം). മരുമക്കള്‍: കുര്യാക്കോസ്, അനീഷ്, നിഷ, ഡെയാന. സംസ്കാരം ജനുവരി 18-നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വാളകം ഇന്ത്യന്‍ പെന്തക്കോസ്ത് (ഐ.പി.സി) സെമിത്തേരിയില്‍ നടത്തപ്പെടും. സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കാര്‍ട്ടറൈറ്റ് സെക്രട്ടറിയും, മുന്‍ കാന്‍ജ് (കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി) പ്രസിഡന്റുമായ ജെയിംസ് പി. ജോര്‍ജ് പരേതന്റെ മരുമകനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 973 985 8432.
അന്നമ്മ മാത്യു നിര്യാതയായി
കോതമംഗലം: കൈപ്പിള്ളില്‍ പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ചീരകത്തോട്ടം കുടുംബാംഗം) നിര്യാതയായി. സംസ്കാരം ജനുവരി 18-നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോതമംഗലം എം.എ കോളജ് ജംഗ്ഷനിലുള്ള സ്വവസതയില്‍ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കുശേഷം 3 മണിക്ക് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്കാരം നടത്തപ്പെടും. മക്കള്‍: പൗലോസ് കെ. മാത്യു (റിട്ട. കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്റര്‍ കോതമംഗലം), പ്രൊഫ. കെ.എം. കുര്യാക്കോസ് (റിട്ട. പ്രൊഫ. ബി.പി.സി കോളജ് പിറവം), സോഫി, ഷിബു, അനിത (എം.എ കോളജ് കോതമംഗലം). മരുമക്കള്‍: ലീന, ലിസി, ലിനോസ്, ഷൈനി, റ്റിറ്റി. സി.കെ. പോള്‍ (റിട്ട. ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച്.എസ് കോതമംഗലം) യു.എസ്.എ സഹോദരനും, റവ.ഫാ. ആകാശ് സി. പോള്‍ (യു,.എസ്.എ) സഹോദരപുത്രനുമാണ്. പ്രൊഫ. ബേബി എം. വര്‍ഗീസ് (കോതമംഗലം) സഹോദരീപുത്രനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.…
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റില്‍ ശ്വാസം മുട്ടി മരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. തന്റെ ആറു വയസ്സുള്ള മകളുടെ സ്കൂളിനു ശേഷമുള്ള പ്രോഗ്രാമില്‍ സഹായിക്കേണ്ടതായിരുന്നു കെല്ലി ഓവന് (27) എന്ന മാതാവ്. എന്നാല്‍, പകരം ഫാര്‍മിംഗ്ഡേലിലുള്ള വീടിനുള്ളില്‍ കിടക്കയില്‍ മരിച്ചുകിടക്കുന്നതാണ് കുടുംബക്കാര് കണ്ടത്. സാധാരണയായി കെല്ലി ഓവന് മകളുടെ സ്കൂളിലേക്ക് ഉച്ചകഴിഞ്ഞ് 3 മണിക്ക് പോകാറുണ്ടായിരുന്നു. പക്ഷെ, അന്നേ ദിവസം കെല്ലിയെ സ്കൂളില്‍ കണ്ടില്ലെന്ന് നാസാവു പോലീസ് ഡിറ്റക്റ്റീവ് ലഫ്റ്റനന്റ് സ്റ്റീഫന്‍ ഫിറ്റ്സ്പാട്രിക് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെല്ലിയുടെ മാതാപിതാക്കള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകളുടെ കാര്‍ വീട്ടുമുറ്റത്ത് കണ്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ആ സമയത്ത് മകളുടെ കാര്‍ കണ്ടതില്‍ സംശയം തോന്നി അകത്ത് പ്രവേശിച്ച മാതാപിതാക്കളാണ് മകള്‍ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്,’ ഫിറ്റ്സ്പാട്രിക് പറഞ്ഞു. അത്യാഹിത നമ്പര്‍ 911…
പൗരത്വ പ്രക്ഷോഭം; കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച ഉപരോധിക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട് :പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഉപരോധസമരം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ”CAA റദ്ദാക്കുക, NRC യും NPR ഉം പിന്‍വലിക്കുക” എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് ഉപരോധം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നാലു മണിക്കാണ് ഉപരോധം ആരംഭിക്കുക. എയര്‍പോര്‍ട്ടിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, മുന്‍ സംസ്ഥാന പ്രസിഡന്റ് എസ് ഇര്‍ഷാദ്, ജനറല്‍ സെക്രട്ടറിമാരായ കെ എസ് നിസാര്‍, മഹേഷ് തോന്നയ്ക്കല്‍ എന്നിവര്‍ വിവിധ ഇടങ്ങളില്‍ ഉപരോധം ഉദ്ഘാടനം ചെയ്യും. പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ ഉപരോധസമരവുമായി സഹകരിക്കണമെന്നും അതിനനുസൃതമായി അവരുടെ യാത്രാസമയം സജ്ജീകരിക്കണമെന്നും ഭാരവാഹികള്‍…
പൗരത്വ നിയമത്തിനെതിരെ പൂപ്പലം അജാസ് കോളേജ് യൂനിയന്‍ പ്രമേയം പാസ്സാക്കി
പെരിന്തല്‍മണ്ണ: വംശീയതയുടെയും ഭരണഘടന വിരുദ്ധതയുടേയും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിക്കൊണ്ട് പൂപ്പലം അജാസ് കോളേജ് വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. കോളേജ് യൂനിയന്‍ ചെയര്മാന് ഹനാനു റഹ്മാന് പ്രമേയം അവതരിപ്പിച്ചു. കോളജ് യൂനിയന്‍ പ്രമേയം പാസ്സാക്കി. കോളേജ് പ്രിന്‍സിപ്പല്‍ എ.പി റിയാസ് സംസാരിച്ചു. വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചും വിവിധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രമേയത്തെ സ്വാഗതം ചെയ്തു.
കാട്ടുതീയണയ്ക്കാന്‍ അച്ഛന് ജീവത്യാഗം ചെയ്തു; ഹെല്‍മെറ്റ് തലയിലേറ്റി കുഞ്ഞുമകള്‍; കണ്ണീര്‍ച്ചിത്രം
സോഷ്യല്‍ മീഡിയയില്‍ കണ്ണീരാവുകയാണ് ഈ കുഞ്ഞു പെണ്‍കുട്ടിയുടെ ചിത്രം. ഓസ്ട്രേലിയയിലെ കാട്ടുതീ അണയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജീവത്യാഗം ചെയ്ത ആന്‍ഡ്രൂ എന്ന സൈനികന്റെ മകള്‍. അച്ഛന്റെ ശവസംസ്കാരച്ചടങ്ങുകള്‍ക്കിടെ അച്ഛന് അണിഞ്ഞിരുന്ന ഹെല്‍മെറ്റ് സ്വന്തം തലയിലേറ്റി ശവമഞ്ചത്തിന് മുമ്പിലൂടെ നടക്കുന്ന ഷാര്‍ലെറ്റ് എന്ന കുഞ്ഞുമകള്‍ ആരുടെയും കണ്ണ് നനയ്ക്കും. 19 മാസം പ്രായമുള്ള ഷാര്ലെറ്റിന് അച്ഛന്റെ വിയോഗം മനസ്സിലാക്കാന്‍ കഴിയുന്നുണ്ടാകില്ല. എങ്കിലും ‘മോളുടെ അച്ഛന് ഒരു ഹീറോയാണെന്ന്’ പറഞ്ഞ് അധികൃതര്‍ അവളുടെ വെളളയുടുപ്പില് കുത്തിക്കൊടുത്ത ധീരതയ്ക്കുള്ള അവാര്‍ഡ് നെഞ്ചോട് ചേര്‍ത്ത് അച്ഛന്റെ ഹെല്‍മെറ്റ് മറ്റാര്‍ക്കും കൊടുക്കാതെ തലയില്‍ അണിഞ്ഞ് അവള് ശവമഞ്ചത്തോടൊപ്പം നടന്നുനീങ്ങി. കഴിഞ്ഞ ഡിസംബര്‍ 19നാണ് ആന്‍ഡ്രൂ ഒ ഡ്വയര്‍ മരണത്തിന് കീഴടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ആന്‍ഡ്രൂ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് ഒരു മരം വന്ന് വീഴുകയായിരുന്നു. ആന്‍ഡ്രൂവിനൊപ്പം ജെഫ് കീറ്റണ്‍ എന്ന സഹപ്രവര്‍ത്തകനും മരിച്ചു. ഹോര്‍സ്ലി പാര്‍ക്ക് റൂറല്‍…
സ്കൂള്‍ ഓഫ് ഡ്രാമയിലെ അന്താരാഷ്ട്ര തിയേറ്റർ കോൺഫറൻസിന് സമാപനം
തൃശ്ശൂർ: തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്നു ദിവസങ്ങളായി നടന്ന അന്താരാഷ്ട്ര തിയേറ്റർ കോൺഫറൻസ് സമാപിച്ചു. അവസാനദിവസം ‘അഭിനയപരിശീലനം- രീതികൾ, പാരമ്പര്യം, പ്രയോഗം’ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. സാങ്കേതിക വിദ്യകൾ നാടകാവതരണത്തെ നവീനമാക്കി കൊണ്ടിരിക്കുകയാണെന്ന് വിഷയം അവതരിപ്പിച്ച ഡോ.രാജേഷ് എം.ആർ പറഞ്ഞു. ഷിബു.എസ്.കൊട്ടാരം അദ്ധ്യക്ഷനായിരുന്നു. തുടർന്ന് വിവിധ മാദ്ധ്യമങ്ങളിലും കാലങ്ങളിലും അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രസൂൺ വി.ടിയും, ‘അഭിനയ പരിശീലനവും പരിശീലകനും’ എന്ന വിഷയത്തിൽ ശരൺ എസ്.എസും , ‘ അരാജകവാദിയുടെ അപകട മരണം എന്ന നാടകകൃതി അത്യാധുനിക നാടകവേദിയിൽ ചെലുത്തിയ സ്വാധീനം’ എന്ന വിഷയത്തിൽ പാർവ്വതി സുധാകരനും, ‘സന്തുലിതാവസ്ഥയും വികാരവും; യക്ഷഗാനമെന്ന നാടൻ കലയിൽ കാലാന്തരപ്പെടുന്ന വ്യത്യാസം’ എന്നതിനെക്കുറിച്ച് എസ്.സന്തോഷ്-ഡോ. ചാൾസ് ഗുഡ്വിൻ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അടുത്ത സെഷനിൽ ‘കർണ്ണാടക സംഗീത കച്ചേരിയിൽ വാദ്യങ്ങൾക്കുള്ള സ്ഥാനം’ എന്നതിനെക്കുറിച്ച് അശ്വതി.കെ.ബി. നൃത്താവിഷ്കാരത്തിലൂടെ സോദാഹരണസഹിതം അവതരിപ്പിച്ചു.…
തകര്‍ന്നു തരിപ്പണമായ ഫ്ലാറ്റുകള്‍ കാണാന്‍ ‘മരട് പാക്കേജു’മായി ഹൗസ് ബോട്ടുകള്‍ !!
കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് അവസാനമായി ഒന്ന് കാണാന്‍ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഇപ്പോള്‍ പൊളിച്ചതിന് ശേഷം ഫ്ളാറ്റുകളുടെ അവശിഷ്ടം കാണാനാണ് ആളുകളുടെ തള്ളിക്കയറ്റം. ഇതോടെ വിനോദ സഞ്ചാര മേഖലയില്‍ പുതിയ പാക്കേജായി മരടും സ്ഥാനം പിടിച്ചിരിക്കുകയാണ്. വളന്തക്കാട് ദ്വീപ്, കണ്ടല്‍ക്കാട്, കക്ക നീറ്റല്‍, കൂട് മത്സ്യക്കൃഷി എന്നിവയ്ക്കൊപ്പമാണ് ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങളും കാണാനുള്ള പുതിയ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഇതിനായ് സ്പീഡ് ബോട്ടുകളും ഹൗസ് ബോട്ടുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. മറൈന്‍ ഡ്രൈവില്‍ നിന്നുള്ള ക്രൂയിസുകള്‍ക്ക് പുറമേ പ്രാദേശിക സര്‍വ്വീസുകളും സഞ്ചാരികള്‍ക്കായി മരട് പാക്കേജ് ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സര്‍വ്വീസുകള്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് 1000 മുതല്‍ 2500 വരെ രൂപ ഈടാക്കുന്നുണ്ട്. ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലും 8-12 പേര്‍ക്ക് യാത്ര ചെയ്യാം. കേരളത്തിന് പുറത്ത് നിന്നും വരുന്ന വിനോദ സഞ്ചാരികളാണ് നേരത്തെ ഈ സര്‍വ്വീസുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍…