ജീവന്റെ വില

ദൈവത്തിന്റെ മനോഹരമായ ദാനമാകുന്നു മനുഷ്യ ജീവിതം! അത് അപകടത്തിലാണെന്ന് ബോധ്യമാകുമ്പോഴേ അതിനെ വില മനുഷ്യന്‍ മനസ്സിലാക്കുകയുള്ളൂ. ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും വിലയും എന്താകുന്നു എന്ന് യഥായഥം മനസ്സിലാക്കി ജീവിക്കുന്ന മനുഷ്യര്‍ വളരെ വളരെ പരിമിതവുമാകുന്നു ഇന്ന്. മനുഷ്യ ജീവിതത്തിന്റെ അവര്‍ണ്ണനീയവും അപ്രമേയവുമായ വിലയെയും ലക്ഷ്യത്തെപ്പറ്റിയും യാതൊരു അറിവും ഇല്ലാത്ത മനുഷ്യരാകുന്നു തങ്ങളുടെ വിലയേറിയ ജീവിതങ്ങളെ അകാലത്തിലായി ആത്മഹത്യ ചെയ്ത് നശിപ്പിച്ചു കളഞ്ഞുകൊണ്ടിരിക്കുന്നത്. എത്ര ദാരുണമായ പൈശാചികത്വം! എത്ര അപമാനകരമായ അന്ത്യം! അവിവേകമായും സാഹസികമായും വീരശൂര പരാക്രമങ്ങള്‍ കാട്ടി എത്രയോ യുവാക്കള്‍ അകാലമരണം പ്രാപിക്കുന്നു! ഫിലാഡല്‍‌ഫിയയില്‍ ജനുവരി 11, 2020ല്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ ബ്ലോക്കിന്റെ റൂഫില്‍ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്ക് കുറച്ചു മെഡിക്കല്‍ സ്റ്റുഡന്റ്സ് നടത്തിയ മത്സര ചാട്ടത്തില്‍ മൂന്നാമതായി ചാടിയ വിവേക് സുബ്രഹ്മണ്യന്‍ എന്ന 23 വയസ്സുകാരന്‍ കാല്‍ വഴുതി താഴേക്ക് വീണ് കോണ്‍‌ക്രീറ്റില്‍ തലയിടിച്ച്…

51 ശതമാനം അമേരിയ്ക്കക്കാര്‍ പറയുന്നു ട്രം‌പിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന്: സര്‍‌വേ

വാഷിംഗ്ടണ്‍: യു എസ് സെനറ്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് അമേരിക്കക്കാരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നതായി പുതിയ സര്‍‌വേ റിപ്പോര്‍ട്ട്. ഇംപീച്ച്മെന്‍റ് വിചാരണയ്ക്കിടെ ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന് 51 ശതമാനം അമേരിക്കക്കാരും കരുതുന്നുവെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സിഎന്‍എന്‍ വോട്ടെടുപ്പ് വ്യക്തമാക്കുന്നു. യുഎസ് സെനറ്റില്‍ ഇംപീച്ച്മെന്‍റ് വിചാരണ ചൊവ്വാഴ്ച രാവിലെ ആരംഭിക്കും. എസ്എസ്ആര്‍എസ് നടത്തിയ സര്‍വേയില്‍ 45 ശതമാനം പേരും സെനറ്റ് പ്രസിഡന്‍റിനെ ശിക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനും എതിരായി വോട്ട് ചെയ്യണമെന്ന് വിശ്വസിക്കുന്നു. ഹൗസ് ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്‍റിന്റെ പ്രമേയങ്ങള്‍ ഔദ്യോഗികമായി സെനറ്റിന് കൈമാറിയ ശേഷം നടത്തിയ ആദ്യത്തെ ദേശീയ ടെലിഫോണ്‍ വോട്ടെടുപ്പാണിത്. വോട്ടു ചെയ്തവരില്‍ 69 ശതമാനം പേരും ഇംപീച്ച്മെന്റിനു മുമ്പ് സാക്ഷികളില്‍ നിന്നുള്ള മൊഴി സെനറ്റ് കേള്‍ക്കണമെന്ന് സൂചിപ്പിച്ചു. വോട്ടു ചെയ്തവരില്‍ 58 ശതമാനം പേരും രാഷ്ട്രീയ നേട്ടത്തിനായി പ്രസിഡന്റ് തന്‍റെ അധികാരം ദുരുപയോഗം…

ചൈനയിലെ കൊറോണ വൈറസ്: അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നു

ന്യൂയോര്‍ക്ക്: ചൈനയില്‍ കൊറോണ വൈറസ് (2019-nCoV) പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ അപകടസാധ്യതയുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇരുന്നൂറിലധികം കൊറോണ വൈറസ് കേസുകളും, കുറഞ്ഞത് മൂന്ന് മരണങ്ങളുമുണ്ടായതായി ചൈനീസ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ അതിര്‍ത്തിക്ക് പുറത്ത് രോഗം പടര്‍ന്നതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്ന് ഇത് അന്താരാഷ്ട്ര അടിയന്തരാവസ്ഥയാണോ എന്ന് നിര്‍ണ്ണയിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഈ പ്രത്യേക വൈറസ് മനുഷ്യരില്‍ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ല. ഇത് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും വ്യാപിച്ചു കഴിഞ്ഞു. രോഗികളെ കണ്ടെത്തുന്നതിനായി അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ചില യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 2019-nCoV-യില്‍ നിന്ന് അമേരിക്കന്‍ പൊതുജനങ്ങള്‍ക്കിടയില്‍ അപകടസാധ്യത നിലവില്‍ കുറവാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സിഡിസി സജീവമായ തയ്യാറെടുപ്പ്…

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് ഇന്ന് 90 വയസ്സ്

ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ആദ്യമായി മനുഷ്യസ്പര്‍ശമേല്പിച്ച ഇതിഹാസ അമേരിക്കന്‍ ബഹിരാകാശയാത്രികനായ ബസ്സ് ആല്‍ഡ്രിന് ഇന്ന് 90 വയസ്സ് തികയുന്നു. 1969 ല്‍ ചന്ദ്രനില്‍ ഇറങ്ങിയ ആദ്യത്തെ മനുഷ്യനായി ചരിത്രം സൃഷ്ടിച്ച അപ്പോളോ 11 ക്രൂവില്‍ ഒരാളാണ് ആല്‍ഡ്രിന്‍. ആല്‍ഡ്രിന്‍, സഹ ക്രൂ അംഗം നീല്‍ ആംസ്‌ട്രോംഗിനോടൊപ്പം ആ വര്‍ഷം ജൂലൈ 20 ന് രാത്രി 8:17 ന് ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചു. ‘ഈഗിള്‍’ എന്ന മൊഡ്യൂളിനുള്ളില്‍ നിന്ന് ആറുമണിക്കൂറിനുശേഷം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ചുവടുവെച്ച ആദ്യത്തെ മനുഷ്യനായി ആംസ്‌ട്രോംഗ് മാറി. താമസിയാതെ ആല്‍ഡ്രിനും കാലെടുത്തു വെച്ചു. ലാന്‍ഡിംഗ് സമയത്ത്, മൈക്കല്‍ കോളിന്‍സ് ‘കൊളംബിയ’ എന്ന കമാന്‍ഡ് മൊഡ്യൂളിനെ ചന്ദ്രനു മുകളിലുള്ള ഭ്രമണപഥത്തില്‍ പൈലറ്റ് ചെയ്യുകയായിരുന്നു. ആല്‍ഡ്രിനും ആംസ്‌ട്രോംഗും ചന്ദ്രന്റെ ഉപരിതലത്തില്‍ സമയം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, കമാന്‍ഡ് മൊഡ്യൂള്‍ ഉപയോഗിച്ച് വീണ്ടും ഡോക്ക് ചെയ്ത് ഭൂമിയിലേക്ക് മടങ്ങിവരും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, മാക്സ് പ്ലാങ്ക്…

ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചതു മുതല്‍ ട്രം‌പിന്റെ അംഗീകാര റേറ്റിംഗ് കൂടിയെന്ന് സര്‍‌വേ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇം‌പീച്ച്മെന്‍റ് നടപടികള്‍ ആരംഭിച്ചതിനു ശേഷം പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അംഗീകാര റേറ്റിംഗ് ഉയര്‍ന്നുവെന്ന് സര്‍‌വേ റിപ്പോര്‍ട്ട്. മിക്ക അമേരിക്കക്കാരും സെനറ്റ് ട്രം‌പിനെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഏറ്റവും പുതിയ ഗാലപ്പ് സര്‍വേയില്‍ അമേരിക്കയിലെ 44 ശതമാനം മുതിര്‍ന്നവരും കമാന്‍ഡര്‍ ഇന്‍ ചീഫിന്‍റെ പ്രവര്‍ത്തനം അംഗീകരിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ചയാണ് സെനറ്റ് ഇംപീച്ച്മെന്‍റ് വിചാരണ ആരംഭിക്കുക. ഇംപീച്ച്മെന്‍റ് അന്വേഷണം ആരംഭിക്കാനുള്ള ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തീരുമാനത്തെത്തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനും 13 നും ഇടയില്‍ ഇതേ ഗാലപ്പ് വോട്ടെടുപ്പ് നടന്നതിനേക്കാള്‍ അഞ്ച് പോയിന്‍റ് കൂടുതലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അംഗീകാര റേറ്റിംഗ്. ഈ വര്‍ഷം ജനുവരി 2 നും 15 നും ഇടയില്‍ 1,014 അമേരിക്കക്കാരില്‍ നടത്തിയ സര്‍‌വേയില്‍ 51 ശതമാനം പേരും പ്രസിഡന്റിനെ…

അറ്റ്‌ലാന്റയ്ക്ക് പൊന്‍പ്രഭയായി കേരള മഹിളാ വേദി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസോസ്സിയേഷന്‍ (അമ്മ) വനിതാ വിഭാഗം സംഘടന രൂപീകൃതമായി. അറ്റ്‌ലാന്റയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് മലയാളി സമൂഹത്തില്‍ നിന്നും വനിതകള്‍ക്കായി ഒരു വേദി രൂപം കൊള്ളുന്നത്. സമൂഹത്തിലെ പ്രഗത്ഭരായ ഒരുകൂട്ടം വനിതകളാണ് പ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. അറ്റ്‌ലാന്റയിലെ മലയാളി വനിതകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ആനി അനുവേലില്‍ (എഡിറ്റര്‍, നാട്ടുവിശേഷം) ഈ സംരഭത്തെ വിശേഷിപ്പിച്ചു. ഈ പ്രസ്ഥാനം അറ്റ്‌ലാന്റയിലെ വനിതകള്‍ക്ക് തങ്ങളുടെ സാമൂഹികവും കലാപരവുമായ കഴിവുകള്‍ പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു വേദിയായി തീരട്ടെ എന്ന് റോഷന്‍ മെറാന്‍ഡസ് (അമ്മ ജന. സെക്രട്ടറി) അറിയിച്ചു. വനിതാ വേദിയുടെ പ്രഥമ കണ്‍വീനറായ സീനാ കുടിലിലും, പൗളിന്‍ അത്തിമറ്റം, കൃഷ്ണ രവിന്ദ്രനാറഥ്, ജീനാ ജോസ്, എലിസബത്ത് തോമസ് എന്നിവരുള്‍പ്പെട്ട എക്‌സിക്യുട്ടീവ് കമ്മറ്റിയും പ്രവര്‍ത്തനമാരംഭിച്ചു. മഹിളാ വേദിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26ന് “അമ്മ” യുടെ ആഭിമുഖൃത്തില്‍…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വഭേദഗതി നിയമത്തിനെതിരെ വഴിയോരക്കച്ചവടക്കാര്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് പരമാനന്ദന്‍ മങ്കട ഫ്ലാഗ് ഓഫ് നടത്തി. എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. വഴിയോര കച്ചവട ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. തസ്നീം മമ്പാട്, അഹമ്മദ് അനീസ്, ജില്ലാ ട്രഷറര്‍ ഹബീബ് പൂക്കോട്ടൂര്‍, കളത്തിങ്ങല്‍ കുഞ്ഞുമുഹമ്മദ്, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ജംഷീര്‍ വാറങ്കോടന്‍ എന്നിവര്‍ സംസാരിച്ചു. റസാഖ് കൊണ്ടോട്ടി, അബുബക്കര്‍ പെരിന്തല്‍മണ്ണ, ജമാല്‍ മങ്കട, മുസ്തഫ പരിക്കോട്ടില്‍, ഹനീഫ കൊടലിട, ഷിഹാബ്…

Hindus seek dedicated area for scattering cremated remains in Oslo

Hindus are urging Oslo City Council (OCC) in Norway to work on creating dedicated area in/around Oslo for the dispersal of the cremated remains over sea, river, lake or other body of water. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that areas in and around Oslo now had substantial Hindu population and it was important for grieving Hindu families to scatter the cremated remains of their loved ones on the body of water. OCC should work with area Hindu community and other interested communities…

എം.വി. അക്ബറിന് എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ്

ദോഹ: സാമൂഹിക, സാസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി. അക്ബറിന്. ജനുവരി 19ന് ഞായറാഴ്ച പത്ത് മണിക്ക് ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം ശീര്‍ഷകങ്ങളില്‍ പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി. അക്ബര്‍ ഒരു കലാസ്‌നേഹിയും എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനുമാണ്. പ്രസാധനരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ ലിപി സ്വന്തമാക്കിയിട്ടുണ്ട്. ബാലാമണിയമ്മ പുരസ്‌കാരം(2005), എം.ജി. യൂണിവേഴ്‌സിറ്റിയുടെ എക്‌സലന്‍സ് ഇന്‍ ബുക്ക് പ്രൊഡക്ഷന്‍ അവാര്‍ഡ് (2011), ഐ.എസ്.ഒ. 9001 : 2015 അംഗീകാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സാമൂഹിക, സംസ്‌കാരിക, വിദ്യാഭ്യാസ മേഖകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ.…

കേരള സര്‍ക്കാര്‍ കോട്ടക്കുന്നില്‍ വാരിയംകുന്നത്ത് സ്മാരകം പണിയണം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മലപ്പുറം: മലബാര്‍ പോരാട്ടങ്ങളുടെ നായകനും ബ്രിട്ടീഷ് വിരുദ്ധ സമരപോരാളിയുമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തൊണ്ണൂറ്റിയെട്ടാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ കമ്മിറ്റി രക്തസാക്ഷിത്വ സായാഹ്നം സംഘടിപ്പിച്ചു. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്ന മലപ്പുറത്തെ കോട്ടക്കുന്നില്‍ നടന്ന പരിപാടി ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് കെ.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലുടനീളം ഇപ്പോള്‍ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശവും ഊര്‍ജവും നല്‍കുന്നതാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ചരിത്രം. ആ ധീര പോരാളിയുടെ ചരിത്രം വരുംതലമുറക്ക് കൈമാറുംവിധം അദ്ദേഹം രക്തസാക്ഷിയായ കോട്ടക്കുന്നില്‍ വാരിയംകുന്നത്ത് സ്മാരകം പണിയാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവ് സഫ പി, ഷരീഫ് സി.പി, അഖില്‍ നാസിം, ഫയാസ് ഹബീബ്, അഫ്സല്‍ കുറുവ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്…