ഇസ്രയേലികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഇസ്രയേല്‍ ആഭ്യന്തര മന്ത്രാലയം

ജെറുസലേം: മതപരമായതും ബിസിനസ് സംബന്ധമായതുമായ സന്ദര്‍ശനങ്ങള്‍ക്കായി ഇസ്രയേല്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്ക് പോകാനുള്ള അനുമതി ഇസ്രയേല്‍ ഞായറാഴ്ച ഔദ്യോഗികമായി നല്‍കി. സൗദി അറേബ്യയിലേക്ക് ഇസ്രയേലികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള ഉത്തരവില്‍ ആദ്യമായി ആഭ്യന്തരമന്ത്രി ആര്യേ ദെരി ഒപ്പുവച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം പരിമിതമായ പ്രായോഗിക സ്വാധീനമേ ചെലുത്തൂ. കാരണം ഇസ്രയേലികള്‍ ഇതിനു മുമ്പ് മറ്റു രാജ്യങ്ങള്‍ വഴി, പ്രത്യേകിച്ച് ജോര്‍ദാന്‍ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാല്‍, യഹൂദര്‍ക്കും ഇസ്രായേലി മുസ്ലീങ്ങള്‍ക്കും ഇത്തരം യാത്രകള്‍ക്ക് ഇസ്രായേല്‍ ഒരിക്കലും ഔദ്യോഗിക അനുമതി നല്‍കിയിരുന്നില്ല. രണ്ട് അറബ് രാജ്യങ്ങളായ ജോര്‍ദാന്‍, ഈജിപ്ത് എന്നിവയുമായി ഇസ്രയേലിന് സമാധാന കരാര്‍ ഉണ്ട്. എന്നാല്‍, പലസ്തീന്‍ പ്രദേശം കൈവശപ്പെടുത്തുന്നത് പക്ഷെ അറബ് ലോകവുമായി സമാനമായ കരാറുകള്‍ തടയുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. സുരക്ഷാ, നയതന്ത്ര സേവനങ്ങളുമായി ഏകോപിപ്പിച്ച് മുസ്ലിം തീര്‍ത്ഥാടന വേളകളില്‍ സൗദിയിലേക്കുള്ള…

ചിലവു കുറഞ്ഞ ചികിത്സ തേടി മെക്സിക്കോയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ലഭിക്കുന്നതിനെക്കാള്‍ ചിലവു കുറഞ്ഞ ചികിത്സയ്ക്കായി ഓരോ വര്‍ഷവും ശരാശരി മൂന്നു ലക്ഷത്തോളം പേരാണ് അതിര്‍ത്തി കടന്ന് മെക്സിക്കോയിലേക്ക് പോകുന്നതെന്ന് ‘പേഷ്യന്റ്സ് ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന സംഘടന പറയുന്നു. ‘മെഡിക്കല്‍ ടൂറിസ്റ്റുകള്‍’ മിതമായ നിരക്കില്‍ മെഡിക്കല്‍, ഡെന്‍റല്‍ പരിചരണം തേടി ഈ വര്‍ഷവും ഏകദേശം 300,000 അമേരിക്കക്കാര്‍ അതിര്‍ത്തി കടക്കുമെന്നാണ് അവരുടെ നിഗമനം. അമേരിക്കയില്‍ ചികിത്സാ ചെലവുകള്‍ വര്‍ദ്ധിക്കുകയും മതിയായ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍, അതിര്‍ത്തിക്കപ്പുറം അവ മിതമായ നിരക്കില്‍ ലഭിക്കുന്നതുകൊണ്ട് അമേരിക്കയില്‍ നിന്ന് ഓരോ വര്‍ഷവും അതിര്‍ത്തി കടന്ന് മെക്സിക്കോയിലേക്ക് പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ‘പേഷ്യന്‍റ്സ് ബിയോണ്ട് ബോര്‍ഡേഴ്സ്’ സിഇഒ ജോസെഫ് വുഡ്മാന്‍ പറയുന്നത്. 2019 ജനുവരി മുതല്‍ യുഎസ്, കനേഡിയന്‍ വാഹനങ്ങള്‍ക്ക് മെക്സിക്കന്‍ ഇന്‍ഷ്വറന്‍സില്‍ നിന്ന് ബാധ്യതാ ഇന്‍ഷ്വറന്‍സ് ആവശ്യമായി വരുന്ന പുതിയ പോളിസികള്‍ മെക്സിക്കോ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അമേരിക്ക, കാനഡ…

റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകക്കു സ്വപ്ന സാക്ഷാത്ക്കാരമായി സ്വന്തം ദേവാലയം

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയ്ക്ക് പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും സാഫല്യമായി സ്വന്തമായ ദേവാലയം. ജനുവരി 26 ഞായറാഴ്ച്ച വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ദിനത്തില്‍ അള്‍ത്താരക്കു മുന്നില്‍ വിശുദ്ധന്റെ രൂപവും സാക്ഷിയായി ന്യൂ യോര്‍ക്ക് ആര്‍ച് ഡയോസിസും ഹോളി ഫാമിലി ചര്‍ച്ചുമായുള്ള കോണ്‍ട്രാക്ട് ബഹു. വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ ഒപ്പുവച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പള്ളിയങ്കണം നിറഞ്ഞു കവിഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ട്രസ്റ്റിമാരായ ജോസഫ് കാടംതോട്, ആനി ചാക്കോ, നിര്‍മ്മല ജോസഫ്, ജിജോ കെ. ആന്റണി എന്നിവര്‍ക്കു പുറമെ രണ്ട് പതിറ്റാണ്ടായി സ്വന്തം പള്ളിക്കായി ത്യാഗോജ്വലമായി പ്രവര്‍ത്തിച്ച മുന്‍ ട്രസ്റ്റിമാര്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദീര്‍ഘകാലം ബില്‍ഡിംഗ് കമ്മിറ്റി ചെയറായിരുന്ന ജയിന്‍ ജേക്കബ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍ ജോഷി ജോസഫ് എന്നിവര്‍…

കൃത്രിമ മഴ പെയ്യിച്ച് യുഎ‌ഇയെ തണുപ്പിക്കാന്‍ പുതിയ സം‌വിധാനം വരുന്നു

വേനല്‍ക്കാലത്തും യുഎഇയെ തണുപ്പിക്കാന്‍ പുതിയ സം‌വിധാനങ്ങള്‍ വരുന്നു. ചുട്ടുപൊള്ളുന്ന വേനലിലും മഴ പെയ്യിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളാണ് ഇപ്പോള്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടതിലുള്ളത്. കൂടുതല്‍ രാസസംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ. പരമ്പരാഗത രാസപദാര്‍ത്ഥങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മഴ ലഭ്യത കൂട്ടാനാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക. നിലവിലുള്ള ക്ലൗഡ് സീഡിങ് രീതി പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. വിമാനത്തിലെ സംഭരണിയില്‍ ഉന്നതമര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ ഇത് പാഴാകാനുള്ള സാധ്യത കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട് മേഘങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ശാസ്ത്രസംഘം 12 വ്യോമദൗത്യം നടത്തി കഴിഞ്ഞു. ഗവേഷണങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങൾ ആശാവഹമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ റൊളോഫ് ബ്രൂൺജസ് പറഞ്ഞു. യുഎഇയിൽ നവംബർ…

സര്‍ഗ്ഗവേദിയില്‍ സമകാലിക കവിതകളിലെ മാറ്റങ്ങളിലേക്ക് ഒരെത്തിനോട്ടം

ആധുനിക കവിതകളുടെ ആത്മാവിലേക്ക് ഇറങ്ങി വിജ്ഞാനപ്രദമായ ഒരു ചര്‍ച്ചക്ക് വേദിയൊരുക്കി ജനുവരിമാസ സര്‍ഗ്ഗവേദി. 2020 ജനുവരി 19 ഞായര്‍ 6 മണി. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ പ്രശസ്ത കവിയും എഴുത്തുകാരനും സിനിമ സംവിധായകനും സര്‍ഗ്ഗവേദിയുടെ ആത്മബന്ധുവുമായ ജയന്‍ കെ. സി. അദ്ധ്യക്ഷന്‍ ആയി. ഡോഃ നന്ദകുമാര്‍ ചാണയില്‍ സദസ്സിനെ സ്വാഗതം ചെയ്തു. ജയന്‍ കെ. സി. തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കവിതയിലെ ആധുനികത ഇന്നിന്റെ മാത്രം സൃഷ്ടിയല്ല എന്നും 1916 മുതല്‍ ഗദ്യകവിതയുടെ മുന്നേറ്റവും ലാറ്റിന്‍ അമേരിക്കന്‍ കവികളുടെ സ്വാധീനവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ട് കവിതയുടെ നാള്‍വഴികളിലൂടെ ഹൃസ്വമായ ഒരു സഞ്ചാരം നടത്തി. തുടര്‍ന്ന് സന്തോഷ് പാല ”സമകാലിക കവിതകളിലെ നൂതന പ്രവണതകള്‍” എന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിച്ചു. മറ്റെല്ലാ ഭാഷകളിലുമെന്നപോലെ മലയാളത്തിന്റെ കാവ്യവഴികളിലും ഓരോ കാലവും ആവശ്യപ്പെടുന്ന മാറ്റങ്ങളുണ്ടായിരുന്നു എന്നുപറഞ്ഞുകൊണ്ട് സന്തോഷ് തന്റെ പ്രസംഗമാരംഭിച്ചു. ഭക്തി…

‘രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെയ്ക്കൂ’; കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിന്റെ ആക്രോശം

വിവാദമുദ്രാവാക്യവുമായി കേന്ദ്രമന്ത്രി. ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനാണ് മന്ത്രിയുടെ ആഹ്വാനം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി പ്രവര്‍ത്തകരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് ‘വെടിവെക്കൂ’ മുദ്രാവാക്യം ഏറ്റു വിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ‘ദേശ് കെ ഗദ്ദാറോം…’ എന്ന് താക്കൂര്‍ വിളിക്കുകയും ‘ഗോലി മാരോ സാലോം കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. Shocking: It was a local BJP leader from Delhi back then, its now a front line BJP leader and MoS Finance, Anurag Thakur who is leading the crowd to chant “Desh ke gaddaron ko, Goli maro…

അസംബ്ലികളിലെ സിഎഎ വിരുദ്ധ പ്രമേയങ്ങള്‍ ‘ഭരണഘടനാ മണ്ടത്തരം’: രാജ്‌നാഥ് സിംഗ്

മംഗളൂരു: ഭൂരിപക്ഷമുള്ള സംസ്ഥാന അസംബ്ലികളില്‍ സിഎഎയ്ക്കെതിരായ പ്രമേയങ്ങള്‍ പാസാക്കുന്നതില്‍ ഭരണഘടനാപരമായ വീഴ്ച വരുത്തരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. തങ്ങളുടെ ‘വിപക്ഷ ധര്‍മ്മ’ ത്തിന് ‘രാഷ്ട്ര ധര്‍മ്മം’ മറക്കരുതെന്ന് ഉപദേശിച്ചു. ജമ്മു കശ്മീര്‍ പുനഃസംഘടിപ്പിക്കാനും ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി ഇല്ലാതാക്കാനുമുള്ള മോദി സര്‍ക്കാരിന്‍റെ തീരുമാനത്തെ ശക്തമായി പ്രതിരോധിച്ചതിനാല്‍ കശ്മീര്‍ പണ്ഡിറ്റുകളെ കശ്മീരിലേക്ക് മടങ്ങുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ഇന്ത്യ ആരെയും സ്പര്‍ശിക്കില്ലെന്നും എന്നാല്‍ ആരെങ്കിലും അത് ശല്യപ്പെടുത്തിയാല്‍ അവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ശക്തമായ സന്ദേശം പാക്കിസ്ഥാന് നല്‍കി. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തെ ശക്തമായി പ്രതിരോധിക്കുന്ന അദ്ദേഹം, ഏതെങ്കിലും മതത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്നതിനുള്ള നിയമമല്ല, മറിച്ച് മതേതര രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപരമായ പീഡനത്തിന് ഇരയായവര്‍ക്ക്…

സിഎഎയെക്കുറിച്ചുള്ള യുഎസ് കോണ്‍ഗ്രസ് ബ്രീഫിംഗില്‍ യുഎസ്‌‌സി‌ഐ‌ആര്‍‌എഫ് സാക്ഷി പറയും

വാഷിംഗ്ടണ്‍: അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ നടത്തിയ പ്രകടനങ്ങള്‍ക്കു ശേഷം യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്), ആംനസ്റ്റി ഇന്‍റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്നീ സംഘടനകളിലെ വിദഗ്ധര്‍ തിങ്കളാഴ്ച പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് യു എസ് കോണ്‍ഗ്രസില്‍ സംക്ഷിപ്ത വിവരണം നല്‍കും. വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്കോ, ഹ്യൂസ്റ്റണ്‍, ഇന്‍ഡ്യാനപൊളിസ്, മിനസോട്ട, ഡിട്രോയിറ്റ്, വിചിറ്റ, ബേ ഏരിയ, സിയാറ്റില്‍ എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ സ്ഥലങ്ങളില്‍ നടത്തിയ മാര്‍ച്ചുകള്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യു എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ സുനിത വിശ്വനാഥ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കോണ്‍ഗ്രസിന്‍റെ അഹ്സാന്‍ ഖാന്‍ എന്നിവരുടെ സം‌യുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്കോ…

അമേരിക്കയിലെ സിഎഎ വിരുദ്ധ പ്രകടനത്തില്‍ പാക്കിസ്താന്‍ അനുകൂലികളും

വാഷിംഗ്ടണ്‍: പുതിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സിഎഎ) വാഷിംഗ്ടണില്‍ സംഘടിപ്പിച്ച പ്രകടനത്തിനിടയിലേക്ക് പാക്കിസ്താന്‍ അനുകൂലികള്‍ നുഴഞ്ഞു കയറിയതായി ഇന്ത്യന്‍ അമേരിക്കന്‍ നേതാവ് അഡാപ പ്രസാദ് പറഞ്ഞു. പകടനത്തില്‍ പാക്കിസ്താന്‍ അനുകൂല പോസ്റ്ററുകളുമായി ചിലര്‍ കടന്നുകൂടിയതായി അദ്ദേഹം പറയുന്നു. സിഎഎയ്ക്കെതിരെ അടുത്തിടെ വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ പ്രത്യക്ഷപ്പെട്ട ചില പോസ്റ്ററുകളില്‍ നിന്ന് പാക്കിസ്താനെ പിന്തുണയ്ക്കുന്ന ഘടകങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ടെന്ന് അഡാപ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി അദ്പ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ കാശ്മീര്‍ വിഘടനവാദി നേതാക്കളും പാക്-അമേരിക്കന്‍ വംശജരും നുഴഞ്ഞുകയറുകയായിരുന്നു എന്ന് കുറ്റപ്പെടുത്തി. വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിഎഎ പ്രാബല്യത്തില്‍ വന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കശ്മീര്‍ വിഘടനവാദ പ്രകടനത്തിന്‍റെ കോഓര്‍ഡിനേറ്ററായിരുന്ന പാക്-അമേരിക്കന്‍ ആക്ടിവിസ്റ്റ് ദക്ഷിണ രാജ, പാക്-അമേരിക്കന്‍ മുസ്ലിം പ്രവര്‍ത്തകന്‍ ഖുദായ് തന്‍വീര്‍ എന്നിവരും സിഎഎയ്ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍…

അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു

അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ ഗസ്നി പ്രവിശ്യയില്‍ തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.10-ന് അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണു. വിമാനം തകര്‍ന്ന പ്രദേശം താലിബാന്‍ നിയന്ത്രണത്തിലാണ്. എത്ര പേര്‍ കൊല്ലപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നോ വിവരങ്ങള്‍ ലഭ്യമല്ല. വിമാനം അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റേതാണെന്ന് ഹെറാത്ത് വിമാനത്താവളത്തിലെ കണ്‍‌ട്രോള്‍ ടവര്‍ അധികൃതര്‍ പറയുന്നു. 110 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.10 ഓടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗസ്നി പ്രവിശ്യയുടെ ഗവര്‍ണര്‍ വക്താവ് ആരിഫ് നൂരി പറഞ്ഞു. ഈ പ്രദേശം താലിബാന്‍റെ നിയന്ത്രണത്തിലാണ്. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല. ഗസ്നി പ്രവിശ്യ മുഴുവന്‍ ഹിന്ദുകുഷ് മലനിരകളടങ്ങുന്ന കുന്നിന്‍ പ്രദേശമാണ്. ശൈത്യകാലത്ത് കാലാവസ്ഥ മോശമായിരിക്കും. 2005 ലാണ് അഫ്ഗാനിസ്ഥാനില്‍ മറ്റൊരു വലിയ വിമാനാപകടമുണ്ടായത്. വെസ്റ്റേണ്‍ ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മലയോര പ്രദേശത്ത് തകര്‍ന്നു…