ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ അന്‍പതോളം യു എസ് സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് പെന്റഗണ്‍

  വാഷിംഗ്ടണ്‍ ഡി.സി: ഈ മാസം ആദ്യം ഇറാഖിലെ യു എസ് സൈനിക ക്യാമ്പില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് 50 അമേരിക്കന്‍ സൈനികരുടെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി പെന്‍റഗണ്‍ അറിയിച്ചു. നേരത്തെ 34 പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ 50 പേരില്‍ കൂടുതലായെന്നാണ് പെന്റഗണ്‍ വക്താവ് ലെഫ്റ്റനന്‍റ് കേണല്‍ തോമസ് ക്യാംബെല്‍ പറഞ്ഞത്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തുടക്കത്തില്‍ പറഞ്ഞിരുന്നത് ജനുവരി 8-നുണ്ടായ ഇറാന്‍റെ ആക്രമണത്തില്‍ യുഎസ് സേനാംഗങ്ങള്‍ക്ക് പരിക്കൊന്നും ഏറ്റിട്ടില്ലെന്നായിരുന്നു. പടിഞ്ഞാറന്‍ ഇറാഖിലെെ എന്‍ അല്‍ ആസാദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റതായി പെന്‍റഗണ്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. തലവേദന, തലകറക്കം, പ്രകാശത്തോടുള്ള സംവേദനക്ഷമത, ഓക്കാനം എന്നിവ തലച്ചോറിനുണ്ടായ ആഘാതത്തിന്റെ ലക്ഷണങ്ങളാണ്. 50 പേരില്‍ മുപ്പത്തിയൊന്ന് പേര്‍ ഇറാഖില്‍ ചികിത്സ തേടി ഡ്യൂട്ടിയിലേക്ക് മടങ്ങി.…

മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക്‌ (മങ്ക) പുതിയ നേതൃത്വം

കാലിഫോര്‍ണിയ : സാന്‍ഫ്രാന്‍സിക്‌സോ ബേ ഏരിയയിലെ മലയാളീകളുടെ കൂട്ടായ്മ ആയ മങ്കക്ക് , പ്രസിഡന്റ് ശ്രീജിത്ത് കറുത്തൊടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍വന്നു . കഴിഞ്ഞ 6 വര്‍ഷത്തോളമായി മങ്കയുടെ ബോര്‍ഡില്‍ വിവിധസ്ഥാനങ്ങള്‍ വഹിച്ചുകഴിവും പ്രവീണ്ണ്യവും തെളിയിച്ചിട്ടുള്ള ആളാണ് പ്രസിഡന്റായി നിയമിതനായ ശ്രീജിത്ത്. വൈസ് പ്രസിഡന്റ് റീനു ചെറിയാന്‍ , സെക്രട്ടറി ജാക്‌സണ്‍ പൂയപ്പടം, ട്രെഷറര്‍ നൗഫല്‍ കപ്പച്ചാലി, ജോയിന്റ് സെക്രട്ടറി ഷെമി ദീപക് തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആണ്. മങ്കയുടെ മുന്‍ പ്രസിഡന്റ് സജന്‍മൂലപ്ലാക്കല്‍ , മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ടോജോ തോമസ്, മുന്‍ ട്രെഷറര്‍ ലിജു ജോണ്‍, മുന്‍ സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ്, ബോര്‍ഡ് മെംബേര്‍സ് ആയ ബിജു പുളിക്കല്‍, ബിനു ബാലകൃഷ്ണന്‍, ലത രവിശങ്കര്‍, അശോക് മാത്യു , സിനോയ് ജോസഫ് എന്നിവരോടൊപ്പം പുതുമുഖങ്ങളായ ബിജു മുണ്ടമറ്റം…

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവലില്‍ ഷൈലേഷ് ലഖ്താക്കിയ മുഖ്യാതിഥി

ഫ്ലോറിഡ: ഫെബ്രുവരി 1 ശനിയാഴ്ച റെജി ചെറിയാന്‍ നഗറില്‍ (റ്റാമ്പാ സൈന്റ്‌ ജോസഫ്‌സ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍) വെച്ച് നടത്തപ്പെടുന്ന ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020 യുടെ മുഖ്യാതിഥിയായി അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡപ്യൂട്ടി കോണ്‍സുലര്‍ ജനറല്‍ ഷൈലേഷ് ലഖ്താക്കിയ പങ്കെടുക്കും. ഈ പരിപാടിയുടെ വന്‍ വിജയത്തിനായുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയതായി റീജിയന്‍ ആര്‍ വി പി ശ്രീ. ബിജു തോണിക്കടവില്‍ അറിയിച്ചു. യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വേദികളിലായി അണിയിച്ചൊരുക്കുന്ന ഫോമായുടെ ഈ കലാമാമാങ്കത്തിന് ഇതിനോടകം നല്ല ജനപ്രീതി നേടിക്കഴിഞ്ഞു. പ്രവാസിയായാലും, നമ്മുടെ നാടിന്റെ കലാരൂപങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് മലയാളിയുടെ പാരമ്പര്യമാണ്. ഫോമായുടെ കാര്‍മ്മികതത്വത്തില്‍ നടാടെ ഇതുനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിവരുന്നുണ്ടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ കൃത്യം 8 : 30 തന്നെ രജിസ്‌ടേഷന്‍ നടപടികള്‍ ആരംഭിക്കുന്നതായിരിക്കുമെന്നും വിവിധ മത്സരങ്ങളിലായി ഏകദേശം ഇരുനൂറ്റിഅറുപതില്പരം…

‘പൗരത്വ പ്രക്ഷോഭം; സംഘ് രാഷ്ട്രം അനുവദിക്കില്ല’ വെല്‍ഫെയര്‍ പാര്‍ട്ടി രക്തസാക്ഷി ദിന സമ്മേളനം മക്കരപ്പറമ്പില്‍

മക്കരപ്പറമ്പ: ‘പൗരത്വ പ്രക്ഷോഭം; സംഘ് രാഷ്ട്രം അനുവദിക്കില്ല’ തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച മക്കരപ്പറമ്പില്‍ രക്തസാക്ഷി ദിന സമ്മേളനം നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുക്കും. പ്രതിഷേധ നാടകം ‘ബൗ.. ബൗ.. ബൗരത്വം’, പ്രതിഷേധ പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ നടക്കും. ചന്ദ്രിക ദിനപത്രം എഡിറ്റര്‍ സി.പി സൈതലവി, എം മൊയ്തു മാസ്റ്റര്‍ (കോണ്‍ഗ്രസ്), കുന്നത്ത് മുഹമ്മദ് (മുസ്ലിം ലീഗ്), ഷറഫുദ്ദീന്‍ പി.ടി (സി.പി.ഐ), മധു ജനാര്‍ദ്ദനന്‍ (സിനിമ പ്രവര്‍ത്തകന്‍), പരമാനന്ദന്‍ മങ്കട (എഫ്.ഐ.ടി.യു), അലവിക്കുട്ടി സി.എച്ച് (ഐ.എന്‍.എല്‍), ഷൈജു കരിഞ്ചാപ്പാടി (കേരള ദളിത് യുവജന ഫെഡറേഷന്‍ (ഡെമോക്രാറ്റിക്), അബ്ദുസ്സലാം (എസ്.ഡി.പി.ഐ), പി.രാജീവ് (ആറങ്ങോട്ട് ശിവക്ഷേത്രം), മുഹമ്മദ് മുംതാസ് സി.എച്ച് (ജമാഅത്തെ ഇസ്ലാമി), അനില്‍ ടി.വി (കുളത്തറക്കാട് വിഷ്ണു…

കണ്ണുകള്‍ കാണുന്നുണ്ട് (കവിത)

കണ്ണുകള്‍ കാണുന്നുണ്ട് പലതും, തിളങ്ങുന്ന കണ്ണിലേയ്ക്കാഴുന്നുണ്ട് കണ്‍കെട്ടിനോരോയിഴ കണ്ണിലേയ്ക്കിരമ്പുന്നു സമുദ്രതരംഗങ്ങള്‍ കണ്ണിലായൊളിക്കുന്നു പുഴയും, കയങ്ങളും കണ്ണുകളുള്‍ക്കണ്ണി ലേയ്ക്കെന്നുമേ പകരുന്നു കണ്ടുകണ്ടറിഞ്ഞൊരു ഭൂമിതന്‍ സ്നേഹത്തിനെ കണ്ടുതീര്‍ന്നിട്ടും ചുറ്റി നില്‍ക്കുന്ന നിഴല്‍ പെറ്റ കണ്ണിലായിരുട്ടുള്ള ചിലന്തിക്കൂടാരത്തെ പട്ടു നെയ്യുവാന്‍ പന മ്പായയില്‍ നിരത്തുന്ന പട്ടുനൂല്‍പ്പുഴുക്കള്‍ തന്‍ മള്‍ബറിത്തോട്ടങ്ങളെ കത്തുന്ന ത്രിസന്ധ്യയില്‍ സൂര്യനെ കൈയാല്‍ തൊട്ട പശ്ചിമവാനത്തിന്റെ ചക്രവാളാത്തെ കണ്ട് കണ്ണുകള്‍ക്കുള്ളില്‍ നിന്ന് രണ്ട് നക്ഷത്രം മിന്നി മുന്നിലേയ്ക്കൊഴുകുന്ന നിലാപ്പൂന്തോട്ടങ്ങളില്‍ കണ്ണുകള്‍ പൂട്ടി ധ്യാന മഗ്ന്മാം കാഴ്ച്ചക്കുള്ളില്‍ വന്നുപോകുന്നു കാടി ന്നിരുണ്ട നിഗൂഢത കണ്ണിലുണ്ടാകാശവും സൂര്യനും എങ്കില്‍ പോലും കണ്ണുകള്‍ കാട്ടീടുന്നു ലോകത്തിന്‍ നിശ്ശൂന്യത കണ്ണില്‍ നിന്നുണരുന്ന ഋതുക്കള്‍ അതില്‍ നിന്ന് കണ്ണിലേയ്ക്കാഴുന്നൊരു അരയാലിലത്തണല്‍…

Nochur Chariot Festival – A Concise Review

The much awaited Nochur Chariot Festival was held on Friday 17-1-2020. With the benevolent blessings of Goddess Shanti Durga Parameswary, I had the privilege of attending the whole spiritual proceedings and rituals performed so religiously on the day in the midst of thousands of devotees milling about in the temple compound. The aura of Goddess Nochur Bhagavathy with all the decorations made with incenses and aromatic garlands, the radiance emanating from her graceful eyes, made the whole atmosphere so sacred, divine and celestial. To put it in pure sublime spiritual…

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജിയും സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ പ്രതി മുകേഷ് കുമാര്‍ സിംഗിന്റെ (32) ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍ താന്‍ ലൈംഗിക പീഡനത്തിനിരയായെന്നും ഏകാന്ത തടവിലിട്ടെന്നുമൊക്കെ മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മുകേഷ് സിംഗിന്റെ ദയാഹര്‍ജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിംഗിന്റെ തിരുത്തല്‍ ഹര്‍ജിയും പുന:പരിശോധന ഹര്‍ജിയും സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.…

ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളും സഹോദരിയും ബി.ജെ.പിയിൽ ചേര്‍ന്നു

ന്യൂദല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളും സഹോദരി ചന്ദ്രാംശുവും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന ചടങ്ങിൽ സൈനയും സഹോദരിയും ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺസിംഗിന്റെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ നീക്കമാണിത്. ഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നേഹ്‌വാൾ. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. 24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, യോഗേശ്വര്‍ ദത്ത്, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ തുടങ്ങിയവരും നേരത്തെ ബിജെപിയില്‍ അംഗമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കായികതാരംകൂടി കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ അംഗമായിരിക്കുന്നത്. നിലവില്‍ മോശം ഫോമില്‍ കളിക്കുന്ന സൈന അടുത്തതന്നെ വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇന്ത്യയ്ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത ഒരു…

ഐസ്‌എല്‍: ഒഡീഷയും ഗോവയും നേര്‍ക്കു നേര്‍; ഒഡീഷയ്ക്ക് നിര്‍ണ്ണായക മത്സരം

ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഒഡിഷ നിര്‍ണായക മത്സരത്തില്‍ ഗോവയെ നേരിടാനൊരുങ്ങുന്നു. ഭുവനേശ്വറില്‍ ബുധനാഴ്ച രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫിലെത്താന്‍ ഒഡിഷയ്ക്ക് ജയം അനിവാര്യമാണ്. മുംബൈ സിറ്റിയുമായി പ്ലേ ഓഫിലെത്താന്‍ കഠിനമായ മത്സരം നടക്കുന്നതിനാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഒഡിഷയുടെ വിധിയെഴുതുക. സീസണില്‍ 14 കളികളില്‍ നിന്നും 9 ഗോളുകള്‍ നേടിയ അരിദാനെ സന്റാനയാണ് ഒഡിഷയ്ക്ക് അപ്രതീക്ഷിത കുതിപ്പ് നല്‍കിയത്. സന്റാന പരിക്കേറ്റ് പുറത്തായത് ടീമിന് കനത്ത തിരിച്ചടിയാണ്. പുതുതായി ടീമിലെത്തിയ മാനുവേല്‍ ഒന്‍വുവിലാണ് ടീമിന്റെ ഇനുയുള്ള പ്രതീക്ഷ. കളിക്കാരുടെ പരിക്കും കാര്‍ലോസ് ഡെല്‍ഗാഡോയുടെ സസ്‌പെന്‍ഷനും ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒഡിഷയ്ക്ക് തലവേദനയാകും. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ഗോവ ഇത്തവണയും വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. 14 കളികളില്‍നിന്നും 27 പോയന്റുള്ള ഗോവയ്ക്ക് ജയത്തോടെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയും. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച…

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ബുധനാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവര്‍ണ്ണര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനി മുതല്‍ ഗവര്‍ണ്ണര്‍ക്കൊപ്പം ഉണ്ടാവുക. പൗരത്വനിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഗവർണ്ണർക്കെതിരെ സംസ്ഥാനത്ത് പലയിടത്തും  കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റിയിട്ടുണ്ട്.  ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍  സ്ഥാപിച്ചു.