വനിതാ ദിനത്തില്‍ ജീവിത വിജയം നേടിയ വനിതകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു

ടൊറോന്റോ : കലയിലൂടെ സാമൂഹ്യ ഉന്നമനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ് ഡാംസല്‍സ് എന്ന നോണ്‍ പ്രോഫിറ്റ് പ്രസ്ഥാനം വര്‍ഷം തോറും നല്‍കിവരുന്ന “ജീവിത വിജയം നേടിയ വനിതകള്‍ക്കുള്ള അവാര്‍ഡിനുള്ള ” (Toronto IWD Women Achievers Award 2020) നാമനിര്‍ദ്ദേശ പത്രികകള്‍ ക്ഷണിച്ചു. കല, സാഹിത്യം, രാഷ്ട്രീയം, രാഷ്ട്രീയം , ബിസിനസ് , മീഡിയ, സ്വയം തൊഴില്‍, ചാരിറ്റി, വിദ്യാഭ്യാസം , ആരോഗ്യം, ശാസ്ത്ര സാങ്കേതികവിദ്യ തുടങ്ങിയ ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും വിജയം കൈവരിച്ച 10 വനിതകളെയാണ് എല്ലാ വര്‍ഷവും അവാര്‍ഡിന് പരിഗണിക്കുന്നത് . ഡോ.റോബര്‍ട്ടാ ബോണ്ടാര്‍ , കാതലീന്‍ വൈയ്ന്‍, മേനക തക്കര്‍ , ഡോ. ആഷാ സേഥ്, ഹെയ്‌സല്‍ മെക്കാലിന്‍, ഡിലോറസ് ലോറന്‍സ് എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാക്കള്‍. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ വ്യക്തി മുദ്ര…

ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്

കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന കാലിഫോര്‍ണിയ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കെതിരെ ശക്തമായ മുന്നറിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്. കഴിഞ്ഞ വാരാന്ത്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് കാലിഫോര്‍ണിയ സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിച്ചാല്‍ ഫെഡറല്‍ നിയമലംഘനമാകുമെന്നും സംസ്ഥാനത്തിനുള്ള ഫെഡറല്‍ സഹായം നിര്‍ത്തല്‍ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2014 ലെ കാലിഫോര്‍ണിയ നിയമമനുസരിച്ചു എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ഗര്‍ഭചിദ്രത്തിനുള്ള ഫണ്ട് അനുവദിക്കണമെന്നുള്ളത് കര്‍ശനമാക്കിയിരുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തല്‍ ചെയ്യണമെന്നാവശ്യപ്പെട്ടു 30 ദിവസത്തെ സമയമാണ് ഫെഡറല്‍ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഫെഡറല്‍ നിയമനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പും ഇതില്‍ ഉള്‍പ്പെടുന്നു. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്കേറ ട്രമ്പ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. സ്ത്രീകളുടെ ആരോഗ്യത്തിനെതിരെയാണ് വൈറ്റ് ഹൗസ് തീരുമാനമെന്നും, ഇതു ഭൂഷണമല്ലെന്നും അറ്റോര്‍ണി പറഞ്ഞു.…

ഡാളസ് വാള്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചുകൊന്ന പ്രതി മരിച്ച നിലയില്‍

ഡാളസ് : ഡാളസ് ബെല്‍റ്റ് ലൈന്‍ മോണ്ടുഫോര്‍ട്ടിലെ വാര്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രി ഗ്രീന്‍വില്ലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു. ജനുവരി 27 തിങ്കളാഴ്ച രാത്രിയായിരുന്നു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ(22) പുറകില്‍ നിന്നും നിരവധി വെടിയുതിര്‍ത്തു കൊലപ്പെടുത്തിയത്. വെടിയേറ്റു നിലത്തു വീണ യുവതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. വെടിവെച്ചതിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകീട്ട് എമിലിയുടെ മുന്‍ കാമുകനായ റഷാദ് കലീല്‍ ഖാറനെ(24) മരിച്ച നിലയില്‍ ഗ്രീന്‍ വില്ലിയില്‍ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. ഡാളസ്സില്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നതിനെതിരെ ചീഫ് ഓഫ് പോലീസ് റിനെ ഹാള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയില്‍ നടന്ന കൊലപാതകം അധികാരികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എമിലിയുടെ സഹോദരനാണ് റഷാദ് കാലീല്‍ സഹോദരിയുടെ…

ഡാളസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

ഇര്‍വിംഗ് (ഡാളസ്) : മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തി ഒന്നാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ സമുചിതമായി സംഘടിപ്പിച്ചു. ഡാലസില്‍ അനുഭവപ്പെട്ട കഠിന തണുപ്പിനെ പോലും അവഗണിച്ചു ജനുവരി 26 ന് രാവിലെ തന്നെ ഡാളസ് – ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനു നൂറുകണക്കിനു ആളുകള്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നു. എംജിഎംഎന്‍റ്റി സെക്രട്ടറി റാവു കര്‍വാല സ്വാഗത പ്രസംഗം നടത്തി. ദേശീയ പതാക ഉയര്‍ത്തിയതിനുശേഷം ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷ പ്രസംഗം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറിച്ചുവെന്നും ഡോ. ബി. ആര്‍. അബേദ്ക്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യ അവകാശം ഉറപ്പു നല്‍കുന്ന ഭരണഘടനക്ക് രൂപം നല്‍കുന്നതിന് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മൂന്നു വര്‍ഷം ജവഹര്‍ലാല്‍ നെഹ്‌റും,…

ഇന്നത്തെ നക്ഷത്ര ഫലം (29-01-2020)

അശ്വതി: ആഗ്രഹങ്ങള്‍ സാധിക്കും. ആത്മവിശ്വാസം വർധിക്കും. പുതിയ കരാറു ജോലിയില്‍ ഒപ്പുവയ്ക്കും. വ്യവസ്ഥകള്‍ പാലിക്കും. ഭരണി : അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ സാധിക്കും. കാര്‍ത്തിക : ക്രയവിക്രയങ്ങളില്‍ സാമ്പത്തികനേട്ടമുണ്ടാകും. പൊതുജന ആവശ്യങ്ങള്‍ ക്കായി ഭരണാധികാരികളെ കാണും. ധർമപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സർവാത്മനാസഹകരിക്കും. രോഹിണി : ദുഷ്ചിന്തകള്‍ അകറ്റാന്‍ ഈശ്വരപ്രാർഥനകള്‍ സഹായകമാകും. വിജ്ഞാ നങ്ങള്‍ കൈമാറും. കാര്യങ്ങള്‍ ശരിയായ നിഗമനത്തിലെത്തിച്ചേരും. പദ്ധതികള്‍ക്ക് പൂർണരൂപമുണ്ടാകും. മകയിരം: ഈശ്വരപ്രർഥനകളാല്‍ മനോവിഷമത്തിനു കുറവുണ്ടാകും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. വാക്കുകള്‍ ഫലിക്കും. അറിവുളളമേഖല കളില്‍ പണം മുടക്കും. തിരുവാതിര : അധികസംസാരം ഉപേക്ഷിക്കണം. അസൂയാലുക്കളുടെ കുപ്രചരണ ത്താല്‍ മനോവിഷമം തോന്നും. സൂക്ഷ്മതയോടുകൂടി ചെയ്യേണ്ടതായകാര്യങ്ങള്‍ക്ക് അലസത തോന്നും. പുണര്‍തം : മുന്‍കോപം നിയന്ത്രിക്കണം. വ്യാപാര ആവശ്യങ്ങള്‍ക്കുള്ള യാത്ര വിഫലമാകും. ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. പൂയം: അവിചാരിതമായുള്ള ആത്മബന്ധം…

“ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രി നാടകം കളിക്കുന്നത്, ഗവര്‍ണര്‍ പ്രസംഗം വായിച്ചത് മുഖ്യമന്ത്രി കാലുപിടിച്ചതുകൊണ്ട്”- രമേശ് ചെന്നിത്തല

തിരുവനന്തപുരം:  മുഖ്യമന്ത്രി കാലുപിടിച്ചതുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം വായിച്ചതെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രി നാടകം കളിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അന്തര്‍ധാരയുണ്ട്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പരസ്പരം പോരടിച്ചെങ്കിലും ഇരുവര്‍ക്കുമിടയില്‍ അന്തര്‍ധാര ശക്തമായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് കൂട്ടുകച്ചവടമാണ്. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പിണറായി വിജയന്റെ തന്ത്രമാണ് ഇതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍. “വാച്ച് ആന്‍ഡ് വാര്‍ഡ് യുഡിഎഫ് എംഎല്‍എമാരെ ശാരീരികമായി നേരിട്ടു. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വെച്ച് എംഎല്‍എമാരെ മര്‍ദ്ദിച്ചതിനെ അപലപിക്കുന്നു. സഭയിലേക്ക് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വിളിക്കേണ്ടെന്ന് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തീരുമാനിച്ചിരുന്നു. ആ രീതിയാണ് സ്പീക്കര്‍ പി ശ്രീമകൃഷ്ണന്‍ തെറ്റിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദ്ദിക്കുകയും സ്പീക്കറുടെ ഡയസ് ആക്രമിക്കുകയും ചെയ്ത ചരിത്രം ഞങ്ങള്‍ക്കില്ല. ഞങ്ങള്‍…

നയപ്രഖ്യാപനത്തിന്റെ പതിനെട്ടാം ഖണ്ഡിക എതിര്‍പ്പോടെ ഗവര്‍ണ്ണര്‍ വായിച്ചു

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന, സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന പതിനെട്ടാം ഖണ്ഡിക നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിൽ വായിച്ചു. തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് അദ്ദേഹം പതിനെട്ടാം ഖണ്ഡിക വായിച്ചത്. എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണ്ണർ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോള്‍ ഭരണപക്ഷം ഡസ്‌കില്‍ അടിച്ച് ആഹ്ലാദം രേഖപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഗവർണ്ണർ വിയോജിപ്പോടെ വായിച്ചത്. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോട് ഗവർണ്ണർക്ക് വിയോജിപ്പുണ്ടായിരുന്നു. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു…

ഗീത ജോര്‍ജ് കാലിഫോര്‍ണിയയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കും

ന്യൂജേഴ്സി: ഫൊക്കാനയുടെ 2020 2020 ലെ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റി അംഗമായി കാലിഫോര്‍ണിയയില്‍ നിന്നുള്ള കരുത്തുറ്റ വനിതാ നേതാവ് ഗീതാ ജോര്‍ജ് മത്സരിക്കുന്നു. കാലിഫോര്‍ണിയയിലെ എ ടി. മേഖലയില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഗീത കമ്പ്യൂട്ടര്‍ രംഗത്ത് സ്വന്തമായ പേറ്റന്‍റുകള്‍ ഉള്ള അപൂര്‍വം ചില മലയാളി വനിതകളില്‍ ഒരാളാണ്. കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചു വരുന്ന ഗീത ജോര്‍ജ് നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്‍റാണ്. അമേരിക്കന്‍ മലയാളി വനിതകളില്‍ നിന്ന് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ഗീത ഇക്കുറി നാഷണല്‍ കമ്മിറ്റിയില്‍ മത്സരിക്കണമെന്നത് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഫൊക്കാനയുടെ നേതാക്കളുടെ അഭിലാഷമാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ അംഗമായിട്ടാണ് ഗീത മത്സരിക്കാനൊരുങ്ങന്നത്. നിരവധി സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവായ…