Vidyut 2020: setting the stage with Arts and Technologies; The footfall of more than ten thousand participants

Today marked the first day of Vidyut 2020, a three-day national level multi fest organized by Amrita Vishwa Vidyapeetham, Amritapuri campus. The event compassed various exhibitions, 10 workshops, 9 competitions and other informal activities such as games, quiz, debates etc. Students from several Amrita Vidyalayam Schools including Puthiyakavu, Perumbavoor, Vadakara, Thalassery, Mysore; Lord’s Public School, Kollam; SN School Kollam exhibited their latest innovations and technologies in the School Exhibition titled ‘Spectra’ which will be held for three days. They explained about their works to the students, experts, corporate heads and…

ആലീസ് ഫ്രാന്‍സിസ് നിര്യാതയായി

ന്യൂജേഴ്‌സി: തൃശൂര്‍ നീലങ്കാവില്‍ ചക്കാലയ്ക്കല്‍ ഫ്രാന്‍സീസിന്റെ ഭാര്യ ആലീസ് ഫ്രാന്‍സീസ് (66) നിര്യാതയായി. പരേതരായ മാഞ്ചേരി ലോനപ്പന്‍ – കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ഡോണി, ഡിന്നി. മരുമക്കള്‍: ജെനി പുളിമൂട്ടില്‍, ബിജു പുറത്തൂര്‍. ജോണി മാഞ്ചേരി (ന്യൂയോര്‍ക്ക്), പരേതനായ തോമസ് മാഞ്ചേരി (ഫ്‌ളോറിഡ), സ്റ്റീഫന്‍ മാഞ്ചേരി (ന്യൂജഴ്‌സി), വര്‍ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി), മേരി ഫോയ്സ്റ്റില്‍, അലക്‌സ് മാഞ്ചേരി (ന്യൂയോര്‍ക്ക്), ജാന്‍സി ഡേവിഡ് (ന്യൂജേഴ്‌സി), പരേതനായ ആറ്റ്‌ലി മാഞ്ചേരി (ഫ്‌ളോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച കുറ്റൂര്‍ മേരി മാതാ പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാഞ്ചേരി 908 247 2035 (ന്യൂജെഴ്സി), 011 919744600365.

റിപ്പബ്ലിക് ദിനാഘോഷവും ഐ.എന്‍.ഒ.സി വനിതാ ഫോറം ഉല്‍ഘാടനവും ന്യൂയോര്‍ക്കില്‍ ഫെബ്രുവരി 1 ശനിയാഴ്ച

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ വനിതാ ഫോറത്തിന്റെ പ്രസിഡന്റ് ആയി ഷൈനി ഷാജന്‍ ,വൈസ് പ്രസിഡന്റ് രാധാ നായര്‍ ,സെക്രട്ടറി ലീന ആലപ്പാട്ട് , ജോയിന്റ് സെക്രട്ടറി ജ്യോതി പീറ്റര്‍ , ട്രഷറര്‍ ഷീല ജോസഫ് എന്നിവരെയും കമ്മിറ്റി മെംബേര്‍സ് ആയ ലൈസി അലക്‌സ് , ജയാ കുര്യന്‍, ജിഷ അരുണ്‍,ഏലമ്മ രാജ്, അമ്പിളി ബിപിന്‍, ജെസ്സി ആന്റോ, മേരികുട്ടി ജോര്‍ജ് എന്നിവരെ തിരെഞ്ഞുടുത്തതായി ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ഫോറത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന് ജോയി ഇട്ടന്‍ അറിയിച്ചു. സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ…

കലയുടെയും ശാസ്ത്രത്തിന്‍റെയും വേദിയൊരുക്കി വിദ്യുത് 2020; ഒന്‍പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റിന് സാക്ഷ്യം വഹിച്ചു

അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ ഫെബ്രുവരി 2 വരെ നടക്കുന്ന വിദ്യുത് 2020 ദേശീയതല അന്തര്‍ കലാലയ ഫെസ്റ്റിന്‍റെ ഒന്നാം ദിവസം പൂര്‍ത്തിയായി. വിവിധ എക്സിബിഷനുകള്‍, റോബോട്ടിക്ക്സ് , സിനിമ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന പത്തു ശില്പശാലകള്‍, ഒന്‍പത് വേറിട്ട മത്സരങ്ങള്‍ എന്നിവ ആദ്യ ദിവസം നടന്നു. പുതിയകാവ്, പെരുമ്പാവൂര്‍, വടകര, തലശ്ശേരി, മൈസൂര്‍ എന്നീ അമൃത വിദ്യാലയം സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, കൊല്ലം ലോര്‍ഡ്സ് പബ്ലിക് സ്കൂള്‍, കൊല്ലം എസ്. എന്‍. സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും തങ്ങളുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ചു. സ്പെക്ട്ര എന്ന് പേരിട്ട ത്രിദിന പ്രദര്‍ശത്തില്‍ 38 സംഘങ്ങള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും മറ്റു വിദഗ്ദ്ധരും പ്രദര്‍ശനം കാണാനും വിലയിരുത്താനും എത്തി. കരുനാഗപ്പള്ളയിലെ സെന്‍റ് ഗ്രിഗോറിയൂസ് സ്കൂള്‍, കായംകുളം ഗായത്രി സെന്‍ട്രല്‍ സ്കൂള്‍,കരുനാഗപ്പള്ളി അല് അമീന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി…

എം.കമലത്തിന്റെ നിര്യാണത്തില്‍ ഐ.എന്‍ ഒ സി.ഡാളസ് ചാപ്റ്റര്‍ അനുശോചിച്ചു

ഡാളസ് : 1982- 1987 കാലഘട്ടത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയും സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ, കെപിസിസി വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കമലത്തിന്റെ നിര്യാണത്തില്‍ ഐ.എന്‍ ഒ സി.ഡാളസ് ചാപ്റ്റര്‍ അനുശോചിച്ചു. ജനുവരി 30 വ്യാഴാഴ്ച രാവിലെ കോഴിക്കോടുവെച്ചായിരുന്നു അന്ത്യം സംഭവിച്ചതു. 94 വയസ്സായിരുന്നു . എഴു ദശാബ്ദത്തിലധികം .രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രമുഖയായ വനിതാ നേതാവിനെയാണ് നഷ്ട്ടമായിരിക്കുന്നതെന്നു ഐ.എന്‍ ഒ സി റീജിയന്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്തു ,പ്രസിഡന്റ് രാജന്‍മാത്യു സെക്രട്ടറി ബാബു സൈമണ്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറീയിച്ചു.

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ.ഒ.സി) നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് റീജിയണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും, പ്രാദേശിക നേതാക്കളും ചേര്‍ന്നു ഇന്ത്യന്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ജനുവരി 26-നു ഞായറാഴ്ച ക്വീന്‍സിലെ സോനാ പഞ്ചാബി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ , സിറ്റി കൗണ്‍സില്‍മാന്‍മാര്‍, വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അനേകം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ ബോധവും, വിഭിന്നതയോടുള്ള ബഹുമാനവും തനിക്ക് നേരിട്ട് കണ്ടു മനസിലാക്കാന്‍ കഴിഞ്ഞെന്നു ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ലൂ തന്റെ പ്രസംഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ഐ.ഒ.സി സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. വൈസ് പ്രസിഡന്റ് മാലിനി നായര്‍, സിറ്റി കൗണ്‍സില്‍ മെമ്പര്‍മാരായ ബാരി ഗ്രോഡന്‍ചിക്, റിച്ചാര്‍ഡ് ഡോനവാന്‍, ഡിസ്ട്രിക്ട് ലീഡര്‍മാരായ ഡേവിഡ് റിച്ചാര്‍ഡ്, ആല്‍ബര്‍ട്ട്…

വി.ജെ. കോശി (79) ഡിട്രോയിറ്റില്‍ നിര്യാതനായി

ഡിട്രോയിറ്റ്: തുമ്പമണ്‍ തൊണ്ടന്‍വേലില്‍ വല്ലഭത്തിനാല്‍ പരേതരായ ജോഷ്വാ തോമസിന്റേയും, അന്നമ്മ ജോഷ്വയുടേയും മകന്‍ വി.ജെ. കോശി (79) ഡിട്രോയിറ്റില്‍ നിര്യാതനായി. ഭാര്യ: പള്ളിപ്പാട് മുല്ലശേരില്‍ മറിയാമ്മ കോശി (ഓമന). മക്കള്‍: സ്മിത കോശി (ഡാളസ്), ജിമ്മി കോശി (ഡിട്രോയിറ്റ്). മരുമകന്‍: ജോര്‍ജ് മാത്യൂസ് (ഡാളസ്). കൊച്ചുമക്കള്‍: റൂബന്‍ മാത്യൂസ്, ഈത്തന്‍ മാത്യൂസ്. പൊതുദര്‍ശനം ഫെബ്രുവരി ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഡാളസിലെ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (Rolling Oaks Funeral Home, 400 Freepoint, Coppell, TX 75019). സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച രാവിലെ 9.30-നു മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ (1150 Luna Road, Dallas, TX 75234) വച്ച് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യൂസ് (214 681 2838).

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷവും, മഹാത്മാഗാന്ധി സ്മരണ ആചരണവും ജനുവരി 31 നു ഫ്‌ളോറിഡയില്‍

ഡേവി, ഫ്‌ളോറിഡ :ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യറിപ്പബ്ലിക്ക്‌ഡേ ആഘോഷവും മഹാത്മാഗാന്ധി സ്മരണ ആചരണവും ഡേവിയില്‍ ഉള്ള മഹാത്മാഗാന്ധി സ്ക്വയറില്‍ ജനുവരി 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 6 മണിക്ക് ആരംഭിക്കുന്നതാണ് . ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസ്സിസി നടയിലന്റെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധിപ്രതിമയില്‍ മുഖ്യ അതിഥി വി. ടി. ബല്‍റാം എംഎല്‍എ പുഷ്പാര്‍ച്ചന അര്‍പ്പിക്കുന്നതാണ്. അതിനുശേഷം ഫാല്‍ക്കണ്‍ ലീപാര്‍ക്കില്‍ഉള്ള ഓഡിറ്റോറിയത്തില്‍ മഹാത്മഗാന്ധി സ്മരണക്കായി യോഗം ചേരുന്നതാണ്. മുഖ്യാതിഥി വി.ടി ബല്‍റാം എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്യും. ഐഎന്‍ഓസി യു.എസ്.എ നാഷണല്‍ വൈസ്പ്രസിഡന്റ് ഡോ. മാമന്‍ സി. ജേക്കബ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോയ് കുറ്റിയാനി മറ്റ് പ്രമുഖ സംഘടനനേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിലെ അലങ്കാര മത്സ്യങ്ങള്‍

കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങള്‍ ലോക മലയാളികള്‍ ആശങ്കയോടെയാണ് കാണുന്നത്. ആരാണ് അപഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മിടുക്കര്‍ എന്നതും പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നു. സി.പി.എം. മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗമാളുകളും പറയുന്നത് ഈ ഗവര്‍ണര്‍ പദവി ഒരു ബാദ്ധ്യതയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുള്ളപ്പോള്‍ പാവങ്ങളുടെ നികുതി പണം എന്തിനിങ്ങനെ ചിലവഴിക്കണം? ബ്രിട്ടീഷ്കാര്‍ ആകര്‍ഷകങ്ങളായ ധാരാളം അലങ്കാര മത്സ്യങ്ങളെ നമ്മുക്ക് തന്നിട്ടാണ് മടങ്ങിയത്. അത് ഗവര്‍ണര്‍ പദവിയില്‍ മാത്രം ചുരുക്കരുത്. കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍ ഒരു ഗവര്‍ണറെ മാറ്റുന്നതിനെക്കാള്‍ ഇന്ത്യയിലുള്ള ജമ്പോ മന്ത്രിസഭകളെ പിരിച്ചു വിട്ട് സംസ്ഥാനത്തിന്റ പരമാധികാര0 ഒരു ഗവര്‍ണര്‍ക്ക് കൊടുത്തിട്ട് ഓരോ ജില്ലകള്‍ ഭരിക്കാന്‍ കളക്ടര്‍മാര്‍ പോരായോ? അങ്ങനെയുണ്ടായാല്‍ പാവങ്ങളുടെ നികുതി പണം ധൂര്‍ത്തടിച്ചു കളയാതിരിക്ക മാത്രമല്ല അഴിമതിയും സ്വജനപക്ഷവാദവും, അനീതിയും ദാരിദ്യവും മാറി രാജ്യം പുരോഗതിയിലേക്ക് ഉയരുക തന്നെ ചെയ്യും. എഴുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും…