Major Exhibition Exploring Primitivism in Modern Indian Art to Make U.S. Debut at DAG New York in March

 Primitivism and Modern Indian Art Features Over 70 works by Most Significant Figures of Art in India, Including Jamini Roy, Amrita Sher-Gil, Ramkinkar Baij, and Madhvi Parekh   New York, NY, February 27, 2020 – DAG today announced the U.S. debut of Primitivism and Modern Indian Art, bringing together over 70 works by Indian modernist painters to explore the stylistic influence of primitivism and its motifs in non-Western contexts. Opening March 14 and curated by Dr. Giles Tillotson—a leading scholar in Indian art and architecture— the exhibition showcases works by some…

‘ഞാനുണ്ട് നിങ്ങളുടെ കൂടെ’ പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്‌റ്റോ തോമസ്

യുണൈറ്റഡ് നേഷന്‍സ്, ന്യൂയോര്‍ക്ക്: ലോകത്തെ യുവജനങ്ങളില്‍ പത്തുശതമാനം മാനസിക പ്രശ്‌നം (ഡിപ്രഷന്‍) നേരിടുന്നു. നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നു. യുവാക്കളിലെ മരണകാരണങ്ങളില്‍ മൂന്നാമത്തെതാണ് ആത്മഹത്യ. എന്നിട്ടും ഇക്കാര്യം വേണ്ടവിധത്തില്‍ അധികൃത ശ്രദ്ധയിലോ, ജനശ്രദ്ധയിലോ വന്നിട്ടില്ല. ഇതിനെ നേരിടാന്‍ വേണ്ടത്ര സംവിധാനവുമില്ല. ഈ ദുസ്ഥിതിയ്‌ക്കെതിരേ ഐക്യരാഷ്ട്രസഭയില്‍ തളിപ്പറമ്പുകാരന്‍ ക്രിസ്‌റ്റോ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ പുതിയ പ്രസ്ഥാനത്തിനും പുത്തന്‍ മുദ്രാവാക്യത്തിനും തുടക്കമിട്ടു ‘ഞാനുണ്ട് നിങ്ങളുടെ കൂടെ’ (ഐ ആം വിത്ത് യു). മാനസീക പ്രശ്‌നങ്ങള്‍ അലട്ടുന്ന യുവാക്കള്‍ക്ക് അത്താണിയാകാനുള്ള പ്രസ്ഥാനത്തിനു തുടക്കം കുറിച്ച സമ്മേളനത്തില്‍ 109 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ബോട്‌സ്വാനയുടെ സ്ഥിരം പ്രതിനിധി കോളിന്‍ വി കെലാപില്‍ അധ്യക്ഷത വഹിച്ചു. 15നും 29നും മധ്യേ പ്രായമുള്ള 30 കോടി യുവജനത മാനസീക പ്രശ്‌നം നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ചികിത്സ തേടുന്നില്ല.…

‘അധികാരത്തിന്‍റെ ഉന്മാദം ഒടുങ്ങും; ഹിന്ദുത്വഭീകരര്‍ക്കു കാലം മറുപടി നല്‍കും’: പി. മുജീബുറഹ്മാന്‍

മലപ്പുറം: ദല്‍ഹിയിലും യു.പിയിലും തുടങ്ങി രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ ജനകീയസമരങ്ങളെ ചോരയില്‍ മുക്കി സ്വന്തം പൗരന്മാരെ കൊന്നു തിന്നുന്ന സംഘ് ഹിന്ദുത്വഭീകരര്‍ക്കു കാലം മറുപടി നല്‍കുമെന്നും, അധികാരത്തിന്‍റെ ഉന്മാദം ഉടന്‍ അവസാനിക്കുമെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ പി. മുജീബുറഹ്മാന്‍. മലപ്പുറത്ത് ആസാദി സ്ക്വയറിന്‍റെ ഇരുപത്തിയെട്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന്യ് അദ്ദേഹം. ഹിന്ദുത്വ ഫാസിസത്തെ തഴഞ്ഞ് കെജ്രിവാളിനെ തെരഞ്ഞെടുത്ത ദല്‍ഹി ജനത ചെകുത്താനെ പേടിച്ച് കടലില്‍ ചാടിയ അവസ്ഥയിലായി. ജനകീയനെ പെരുമയ്ക്കു വേണ്ടി മാത്രം കുടിവെള്ളവും മരുന്നും കൊടുക്കുന്ന കെജ്രിവാള്‍, പാലിയേറ്റീവ് സെന്‍റര്‍ ഒരുക്കലല്ല മുഖ്യമന്ത്രിപ്പണിയെന്നും സുരക്ഷയൊരുക്കലാണെന്നും മനസ്സിലാക്കണം. സംഘ്ഭീകരര്‍ അധികാരികളുടെ ഒത്താശയോടെ അഴിഞ്ഞാടുന്ന ഈ കാലത്ത് പൗരത്വസമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടാനും കൂടെയുണ്ടെന്നു പറയാനും ഇനി ആരും വരേണ്ട. നേര്‍ക്കുനേര്‍ സമരത്തില്‍ പങ്കാളികളാകുകയാണ് നന്മയും ജനാധിപത്യ ബോധവുമുള്ള ഓരോരുത്തരും ചെയ്യേണ്ടത്. രാജ്യത്തിന്‍റെ മുഖ്യധാരയിലുണ്ടെന്നു അവകാശപ്പെടുന്ന രാഷ്ട്രീയ…

ദില്ലി അക്രമണം; മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങള്‍ എന്നത്തേക്കാളും ആവശ്യമാണ്: യു എന്‍ സെക്രട്ടറി ജനറല്‍

ഐക്യരാഷ്ട്രസഭ: ദില്ലിയിലെ അക്രമത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്, മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ എന്നത്തേക്കാളും ആവശ്യമാണെന്നും, സമൂഹങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ അനുരഞ്ജനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിച്ചുകൂടാനാവാത്തതാണെന്നും പറഞ്ഞു. വടക്കുകിഴക്കന്‍ ദില്ലിയില്‍ വര്‍ഗീയ അക്രമത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ യുഎന്‍ മേധാവി ദുഃഖിതനാണെന്നും, അക്രമത്തില്‍ പരമാവധി സംയമനം പാലിക്കണമെന്നും ഗുട്ടേറസ് വക്താവ് സ്റ്റീഫന്‍ ഡുജാറിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദില്ലിയിലെ പ്രതിഷേധത്തെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടവരുടെ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം വളരെ ഖേദിക്കുന്നുവെന്ന് ഡുജാറിക് പറഞ്ഞു. അക്രമം ഒഴിവാക്കാന്‍ പരമാവധി സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘ജീവിതത്തിലുടനീളം മഹാത്മാഗാന്ധിയുടെ ചിന്തകളെ ജനറല്‍ സെക്രട്ടറിയെ  വളരെയധികം സ്വാധീനിച്ചു. ഇന്ന് ഗാന്ധിയുടെ ആശയങ്ങള്‍ എന്നത്തേക്കാളും ആവശ്യമാണ്, സമുദായങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് അത് അത്യന്താപേക്ഷിതമാണ്,’ അദ്ദേഹം പറഞ്ഞു. പുതുക്കിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ നടക്കുന്ന് പ്രതിഷേധത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി അഭിപ്രായം…

കെ.എസ്.ടി.എം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു

പാലക്കാട് : കെ.എസ്.ടി.എം പാലക്കാട് ജില്ലാസമ്മേളനത്തിന്‍റെ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി എം. സുലൈമാനും ജനറല്‍ കണ്‍വീനറായി പി.എ സലാഹുദ്ദീനേയും തിരഞ്ഞെടുത്തു. പ്രോഗ്രാം: ടി. മോഹന്‍ദാസ് (ചെയര്‍മാന്‍), ഫാറൂക്ക്.വി.ഐ (കണ്‍വീനര്‍) രജിസ്ട്രേഷന്‍: രഹ്ന സത്താര്‍ പ്രതിനിധി: ലുഖ്മാനുല്‍ ഹക്കീം.പി (ചെയര്‍മാന്‍), അബ്ദുസ്സലാം (വൈസ് ചെയര്‍മാനും), പി.എം.ബഷീര്‍ (കണ്‍വീനര്‍) പ്രചരണം & ഹാള്‍ സജ്ജീകരണം: കെ.സലാം (ചെയര്‍മാന്‍), ഫിര്‍ദൗസ്. എ.കെ (വൈസ് ചെയര്‍മാന്‍), ഫിറോസ് (കണ്‍വീനര്‍) ലൈറ്റ് ആന്‍ഡ് സൗണ്ട്, റിഫ്രഷ് മെന്‍റ് & ഫുഡ്: എ. കാജാഹുസൈന്‍ (ചെയര്‍മാന്‍), സിദ്ധീഖ് (കണ്‍വീനര്‍) മീഡിയ: മന്‍സൂര്‍ (ചെയര്‍മാന്‍), നൗഷാദ് ആലവി (കണ്‍വീനര്‍) മാര്‍ച്ച് 7 ന് സിത്താര മഹല്‍ പാലക്കാട് വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.സി. നാസര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എസ്.ടി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ കബീര്‍ മുഖ്യ…

ഞാന്‍ കമ്മീഷണറായിരുന്നെങ്കില്‍ കലാപത്തിന് ആഹ്വാനം ചെയ്തവരെ അറസ്റ്റ് ചെയ്യുമായിരുന്നു: ദില്ലി മുന്‍ പോലീസ് കമ്മീഷണര്‍

ന്യൂദല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ പല പ്രദേശങ്ങളിലും അടുത്തിടെ നടന്ന അക്രമത്തില്‍ ദില്ലി പോലീസിന്‍റെ പങ്ക് ചോദ്യം ചെയ്ത മുന്‍ ഡല്‍ഹി കമ്മീഷണര്‍ അജയ് രാജ് ശര്‍മ. ഈ സമയത്ത് കമ്മീഷണറായിരുന്നെങ്കില്‍ല്‍ അനുരാഗ് താക്കൂര്‍, പ്രവേഷ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരെ അറസ്റ്റ് ചെയ്യുമായിരുന്നു. ഒരു അഭിമുഖത്തില്‍ ദില്ലി മുന്‍ കമ്മീഷണറും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടര്‍ ജനറലുമായിരുന്ന ശര്‍മ, ദില്ലി പോലീസ് സാമുദായികമാകുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നടന്ന അക്രമത്തിനിടെ പോലീസ് പെരുമാറ്റത്തിന്‍റെ വീഡിയോകള്‍ കണ്ടാണ് അത് മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 1966 ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഓഫീസറാണ് ശര്‍മ. ദില്ലി പോലീസ് കലാപത്തിന്‍റെ സ്ഥിതി ശരിയായി കൈകാര്യം ചെയ്തിട്ടില്ലെന്നും, ജാമിയ മില്ലിയ ഇസ്ലാമിയയിലും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും (ജെഎന്‍യു) നേരത്തെ നടന്ന അക്രമത്തിനിടയിലും ഇത് സംഭവിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. ദില്ലി…

നടിയെ ആക്രമിച്ച കേസ്: നടന്‍ കുഞ്ചാക്കോ ബോബനെതിരെ വാറന്റ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വിസ്താരത്തിനായി വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ  ബോബന് കോടതി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യമുള്ള വാറന്റാണിത്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാല്‍ പ്രസ്തുത ദിവസം കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അടുത്ത മാസം 4 ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കുഞ്ചാക്കോ ബോബനെ കൂടാതെ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവര്‍ക്കും വിസ്താരത്തിനായി ഹാജരാകാന്‍ സമന്‍സുണ്ടായിരുന്നു. ഇവര്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിസ്തരിക്കുന്നതും മാര്‍ച്ച് നാലിലേക്ക് മാറ്റിയിട്ടുണ്ട്.

ഏകാദ്ധ്യാപകരുടെ ദയനീയത മനസ്സിലാക്കാത്ത ട്രൈബല്‍ വകുപ്പ്

സംസ്ഥാനത്തെ ആദിവാസി മേഖലകളിലുള്ള വിദ്യാര്‍ത്ഥികളെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുന്ന അധ്യാപകര്‍ നിത്യവൃത്തിയ്ക്കായി കഷ്ടപ്പെടുന്നു. ഇവിടങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിട്ട് അഞ്ച് മാസമായി. ഇത് ട്രൈബല്‍ വകുപ്പിന് കീഴിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഫണ്ടില്ലാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് ട്രൈബല്‍ വകുപ്പ് പറയുന്നത്. അധ്യാപകരുടെ ശമ്പളത്തിന് പുറമെ സ്‌കൂളുകള്‍ക്കുള്ള ഫണ്ടും യഥാസമയം ലഭിക്കാത്തതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണ്. അഞ്ച് പൈസ കയ്യിലില്ലാതെയാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഈ അധ്യാപകര്‍ കണ്ണീരോടെ പറയുന്നു. ആത്മഹത്യയാണ് പലരുടെയും മുമ്പിലുള്ള വഴി. പരസ്പരം ആശ്വസിപ്പിക്കാന്‍ വിളിക്കുന്നവര്‍ പോലും ഉള്ളു നൊന്ത് കരയുകയാണ്. പ്രായാധിക്യം തങ്ങളെ മറ്റൊരു ജോലിക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ”കൂലിപ്പണിയ്ക്ക് പോകാമെന്ന് വെച്ചാല്‍ ആ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് വരുന്നില്ല. ഞങ്ങളെ മാത്രം പ്രതീക്ഷിച്ചിരിക്കുന്നവരാണ് അവര്‍. ഞങ്ങള്‍ വിട്ടിട്ട്…

“ദേവനന്ദയെ ആരോ തട്ടിക്കൊണ്ടുപോയതാണ്”; മരണത്തില്‍ ദുരൂഹതയാരോപിച്ച് മാതാപിതാക്കള്‍

കൊല്ലം: ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും. ദേവനന്ദയുടെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് കുട്ടിയുടെ അമ്മ ധന്യയും അച്ഛന്‍ പ്രദീപ് കുമാറും പറഞ്ഞു. ദേവനന്ദ തന്നോട് പറയാതെ എങ്ങും പോകാറില്ല. ശാസിച്ചാലും വഴക്കു പറഞ്ഞാലും പിണങ്ങി ഇരിക്കുന്ന ശീലമില്ല. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും അമ്മ ധന്യ ആരോപിച്ചു. നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതെ പോയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം അവള്‍ മുമ്പ് കണ്ടിട്ടില്ലാത്തതാണ്. അവള്‍ ഒരിക്കലും ആറിന് അപ്പുറത്തുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ലെന്നും അമ്മ പറയുന്നു. ദേവനന്ദയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ മോഹനന്‍ പിള്ളയും നേരത്തെ ആരോപിച്ചിരുന്നു. കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. കാണാതാകുമ്പോള്‍ അമ്മയുടെ ഷോള്‍ കുട്ടി ധരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ്റില്‍ വീണ് മരിച്ചതാണെങ്കില്‍ ഒഴുകിപ്പോകാനുള്ള…

ഇറാനില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു; 210 പേരോളം മരിച്ചു; 388 പേര്‍ക്ക് വൈറസ് ബാധിച്ചു

ഇറാനിൽ ഇരുന്നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 210 പേര്‍ മരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം ഇറാനില്‍ 388 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 34 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബിബിസ് റിപ്പോര്‍ട്ട് പ്രകാരം ഇതിന്റെ ആറിരിട്ടി മരണം സംഭവിച്ചു എന്നാണ്. ടെഹ്‌റാന്‍, ഖ്വാം എന്നിവിടങ്ങളിലാണ് മരണം കൂടുതല്‍ ഉണ്ടായതെന്നും പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രംഗത്തെത്തി. കൊറോണ വൈറസ് ഇതുവരെ 57 രാജ്യത്തായി ബാധിച്ചത് 83,896 പേര്‍ക്ക്. 2867 പേര്‍ മരിച്ചു. ഇതില്‍ 2788 മരണവും പ്രഭവസ്ഥാനമായ ചൈനയിലാണ്. 44 പേരാണ് ചൈനയില്‍ കഴിഞ്ഞദിവസം മരിച്ചത്. ആകെ 78,832 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 36,839 പേര്‍ അസുഖംമാറി ആശുപത്രിവിട്ടു. 8091 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു.